Choose your language

2 November 2021

// // Subscribe YOUTUBE Channel

It is about overcoming the current situation

ഇന്നത്തെ വിഷയം ഇപ്പോഴത്തെ അവസ്ഥയെ തരണം ചെയ്യുക എന്നതിനെക്കുറിച്ചാണ്.....

പലരുടെയും ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്.....

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുക.... പരിശ്രമിക്കുക.....

നമ്മുടെ മനസ്സ് തളരാതെ നോക്കേണ്ടത് നമ്മുടെ ചുമതലയാണ്......

നമ്മുടെ കഴിവുകൾ വളർത്തിയെടുക്കേണ്ടത് നമ്മുടെ ആവശ്യം ആയിരിക്കണം.....

എത്രയോ വ്യക്തികളാണ് ഒത്തിരി കഴിവുകൾ ഉണ്ടായിട്ടും വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ കഴിവുകളെ സ്വയം ഇല്ലായ്മ ചെയ്തേക്കുന്നത്.....

വേണ്ടത്ര പ്രോത്സാഹനം ലഭിച്ചാൽ ഏതു വ്യക്തിയിൽ നിന്നും അവരുടെ ഉള്ളിലുള്ള കഴിവുകളെ പുറത്തു കൊണ്ട് വരാൻ സാധിക്കും......

എല്ലാവർക്കും ഒരു പോലത്തെ അവസ്ഥ ആയിരിക്കില്ലല്ലോ ഇപ്പോഴുള്ളത്......

മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കണം എങ്കിൽ നല്ലൊരു അവസ്ഥയിൽ ആയിരിക്കണം.....

പലരും ക്ലാസ്സ്നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ ഉറങ്ങുന്നവരുണ്ട്, ക്ലാസ്സ്ശ്രദ്ധിക്കാതെ മറ്റു കാര്യങ്ങളിൽ മുഴുകുന്നവരുണ്ട്.....

ക്ലാസ്സിൽ ശ്രദ്ധിച്ചില്ലെങ്കിൽ, പരിക്ഷ വിജയിച്ചില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ഒരു പക്ഷെ തിരിച്ചറിയാൻ കഴിയാത്തത് കൊണ്ടായിരിക്കും ഒരു പക്ഷെ ക്ലാസ്സിൽ ഉഴപ്പി സമയം വെറുതെ കളയുന്നത്.....

നമ്മുടെ കഴിഞ്ഞകാലങ്ങളിൽ ചെയ്യാൻ പറ്റാതെ പോയ പല കാര്യങ്ങളെയും കുറിച്ചു ഇന്ന് ഓർത്തെടുക്കുമ്പോൾ മനസ്സിലേക്ക് സങ്കടം വന്നേക്കാം.....

ഇന്ന് എങ്ങനെ സന്തോഷത്തിൽ കഴിയാൻ സാധിക്കും എന്നാണ് തിരിച്ചറിയേണ്ടത്..... കഴിഞ്ഞത് എല്ലാം നല്ലതിന് ആയിരുന്നു എന്ന് വിശ്വസിക്കുക... ഇനിയുള്ള സമയം ഫലപ്രദമായി വിനിയോഗിക്കുക....

പഴയത് കടന്നുപോയി..... പഴയ കാലത്ത് ചെയ്തു കൊണ്ടിരുന്ന തെറ്റുകൾ വിണ്ടും വിണ്ടും ആവർത്തിക്കാതിരിക്കുക.......

നമ്മുടെ ഇപ്പോഴത്തെ അവസ്ഥ എന്തുമാകട്ടെ, അതിനെ അതിജീവിക്കാൻ കഴിയും, കഴിയണം എന്ന് ചിന്തിക്കുക, പരിശ്രമിക്കുക......

എത്രയോ വ്യക്തികൾ നമ്മൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥകളെക്കാൾ വളരെ മോശം അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് ഓർക്കുക ....

പണ്ട് വളരെ ദാരിദ്രത്തിലും പട്ടിണിയിലും കഴിഞ്ഞവർ ഇന്ന് വളരെ അധികം സമ്പന്നതയിലാണ് ജീവിക്കുന്നത്..... കാരണം ഒന്നേയുള്ളു, അവരുടെ അവസ്ഥ മാറുവാൻ വളരെ അധികം കഠിനമായ പരിശ്രമം നടത്തിയതുകൊണ്ടാണ്.....

ഇന്ന് എനിക്കും നിങ്ങൾക്കും നമ്മളുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാരുണ്ട് എന്ന് പറഞ്ഞുകൊണ്ട് മറ്റുള്ളവരെ പഴിചാരാം, പക്ഷെ എങ്കിൽ നഷ്ടം നമ്മൾക്ക് തന്നെയാണ്..... നമ്മളുടെ ജീവിതത്തിനു നമ്മൾ എന്ത് മാത്രം പ്രാധാന്യം കൊടുക്കുന്നു എന്നത് അനുസരിച്ചായിരിക്കും നമ്മുടെ ഭാഗത്തുനിന്നുമുള്ള ഓരോ പ്രവർത്തികളും നേട്ടങ്ങളും ......

നമ്മൾ വിചാരിച്ചാൽ ഏതൊരു അവസ്ഥയെയും തരണം ചെയ്യാൻ കഴിയും..... മറ്റുള്ളവർ നമ്മളെ കളിയാക്കിയേക്കാം, വിമർശിച്ചേക്കാം, കുറ്റപ്പെടുത്തിയേക്കാം, വേദനിപ്പിച്ചേക്കാം, അവിടെയെല്ലാം, അവയോടെല്ലാം നമ്മൾ പൊരുതേണ്ടി ഇരിക്കുന്നു.....

നമ്മളുടെ നിയന്ത്രണം നമ്മളുടെ കൈകളിൽ തന്നെ ആവട്ടെ.... ജീവിതലക്ഷ്യം മറക്കാതെ ഇരിക്കട്ടെ...

ജീവിതം അല്ലേ.... ജീവിതത്തിൽ പലപ്പോഴും പരാജയങ്ങൾ സംഭവിച്ചേക്കാം, അവിടെയെല്ലാം ഒരു ഉയർത്തെഴുന്നേൽപ്പ് വളരെ അത്യാവശ്യമാണ്..... നമ്മൾ ജീവിക്കുന്നത് ആർക്ക് വേണ്ടിയാണ് എന്ന് ചിന്തിക്കരുത്....പകരം നമ്മൾ ജീവിക്കുന്നത് നമുക്ക് വേണ്ടികൂടിയാണ് എന്ന് ചിന്തിക്കുക. നമ്മളുടെ നന്മ പ്രവർത്തികൾ ആവശ്യമായിട്ടുള്ള ഒത്തിരി ആളുകൾ ലോകത്തുണ്ട്......

എല്ലാവർക്കും ഇപ്പോഴത്തെ അവസ്ഥയെ തരണം ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-പ്രകൃതി എപ്പോഴും ഒരെ അവസ്ഥയിൽ ആയിരിക്കില്ല എന്ന് നമ്മൾ കണ്ടു, അതുപോലെ തന്നെയാണ് നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരും..... അവരുടെ മനസ്സിലൂടെ പലതരത്തിലുള്ള അവസ്ഥകൾ കടന്നു പോയിട്ടുണ്ടാകും.....

മറ്റുള്ളവർ നമ്മളോട് മോശമായി പെരുമാറിയത് ഓർത്തു വിഷമിച്ചിരിക്കാതെ നമ്മൾക്ക് ചെയ്യാനുള്ള കാര്യങ്ങളിൽ വ്യാപ്രിതരാകുക...... കാലം എല്ലാ അവസ്ഥകൾക്കും മാറ്റം കൊണ്ട് വന്നുതരും......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Not all of us can do great things.But we can do small things with great love.-Mother Teresa

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN