Choose your language

15 November 2021

// // Subscribe YOUTUBE Channel

It’s about giving up



ഇന്നത്തെ വിഷയം വിട്ടുകൊടുക്കുന്നത് എന്നതിനെക്കുറിച്ചാണ്......

നമ്മൾ എല്ലാവരും വടം വലി കണ്ടു കാണും അവിടെ ഏതെങ്കിലും ഒരു ടീം വടം വിട്ടുകൊടുത്താലാണ് എതിർ ടീമിന് വിജയിക്കാൻ കഴിയുക.....

നമ്മുടെ ജീവിതത്തിൽ വിട്ടുകൊടുക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടായേക്കാം, അതുപോലെ തന്നെ വിട്ടുകൊടുക്കേണ്ടാത്ത സാഹചര്യവും ഉണ്ടായിരുന്നിരിക്കാം.....

നമ്മുടെ ഉള്ളിന്റെ ഉള്ളിൽ വിജയിക്കണം എന്നൊരു ആഗ്രഹം ശക്തമായിട്ട് ഉണ്ടെങ്കിൽ വിജയിക്കാൻ വേണ്ട പരിശ്രമങ്ങൾ ഉണ്ടാവും.....

കുറച്ചു നാളുകൾക്കു മുൻപ് ഒരു മത്സരം കാണാൻ ഇടയായി, അതിൽ ഒരു മത്സരാർഥി ആദ്യ റൗണ്ടിൽ ഒരു വട്ടം കാൽ വഴുതി വീണുപോയി അന്നേരം കൂടെയുണ്ടായിരുന്നവർ എല്ലാവരും തന്നെ വളരെ അധികം മുൻപിൽ എത്തിച്ചേർന്നു, എന്നാൽ പിന്നിടുള്ള ഓരോ റൗണ്ടിലും കാൽ വഴുതിപോയ വ്യക്തി മുന്നേറുന്നതാണ് കണ്ടത്, അവസാനം മത്സരത്തിൽ വിജയിച്ചതും തുടക്കത്തിലേ കാൽവഴുതിയ വ്യക്തിയാണ്......

പ്രതിക്ഷ കൈവെടിയാതെ ഇരുന്നാൽ തോൽവി സംഭവിക്കും വരെ വിട്ടുകൊടുക്കാതെ ഇരിക്കാൻ ഒരു പക്ഷെ കഴിഞ്ഞേക്കും.....

പലരും ഇന്ന് അറിയപ്പെടുന്ന വ്യക്തികൾ ആയത് അവരിൽ വിട്ടുകൊടുക്കാനുള്ള മനസ്സ് ഇല്ലാത്തതു കൊണ്ടാണ്..... എത്രയോ വ്യക്തികൾക്ക് എത്രയോ വട്ടം പരിഹാസങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.... എത്രയോ വേദനിപ്പിക്കുന്ന അവർക്കെല്ലാം അനുഭവങ്ങളുണ്ടായിട്ടുണ്ട്.....

അവരെല്ലാം ഇന്ന് അറിയപ്പെടുന്ന വ്യക്തികൾ ആയതിനുപിന്നിൽ അവരുടെ കഷ്ടപ്പാട് തന്നെയാണ്....... കഷ്ടപ്പെടാൻ തയ്യാറുള്ള മനസ്സ് ഉണ്ടെങ്കിൽ വിജയം നിങ്ങളെ ഒരു നാൾ തേടി വരും എന്നതിൽ സംശയം ഇല്ല....

മറ്റുള്ളവർക്ക് നമ്മളെ നോവിക്കാനും ദ്രോഹിക്കാനും കഴിഞ്ഞേക്കും പക്ഷെ നമ്മുടെ മനസ്സിനെ തോൽപ്പിക്കാൻ ആവില്ല, നമ്മുടെ മനസ്സ് ആർക്കും വിട്ടുകൊടുക്കാതിരുന്നാൽ.....

നമ്മുടെയെല്ലാം ജീവിതത്തിൽ നടക്കാതെ പോയ(ഇല്ല ലിജോയെ ഓടാതെ പോയത് ഉണ്ടെങ്കിലേ ഉള്ളു.....)ഒത്തിരി സ്വപനങ്ങൾ ഉണ്ടാവും.... ഒരു പക്ഷെ നമ്മുടെ അനിയൻമാർക്ക്വേണ്ടി അല്ലെങ്കിൽ നമ്മുടെ അനിയത്തിമാർക്ക് വേണ്ടി വിട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ടാകും..... അവരുടെ സന്തോഷത്തിനായി, കുടുംബം പട്ടിണി ആവാതിരിക്കാൻ ഒരു പക്ഷെ നമ്മുടെയൊക്കെ വിദ്യാഭാസം ഉപേക്ഷിച്ചവർ വരെ ഉണ്ടാവും......

ചെറുപ്പത്തിൽ സൈക്കിൾ ചവിട്ടാൻ ശ്രമിച്ചപ്പോൾ പല തവണ പരാജയപ്പെട്ട വ്യക്തിയാണ് ഞാൻ , അന്ന് ഞാൻ വിട്ടുകൊടുത്തതാണ് എന്നക്കൊണ്ടൊന്നും ഒരു ചക്രം വിതം മുൻപിലും പുറകുവശത്തും ഉള്ള സൈക്കിൾ ചവിട്ടാൻ കഴിയില്ല എന്ന് വിചാരിച്ചുകൊണ്ട്.....അന്നെനിക്ക് വാടകയ്ക്ക് സൈക്കിൾ എടുപ്പിച്ചാണ് പഠിപ്പിക്കാൻ കൊണ്ട് വന്നത്..... എനിക്ക് പഠിക്കാൻ കഴിയാതെ ആയപ്പോൾ ഞാൻ സൈക്കിൾ കൊണ്ട് വന്ന ചേട്ടനോട് സൈക്കിൾ കൊണ്ട് തിരികെ പൊക്കോളാൻ പറഞ്ഞു....

ഇനി ഞാൻ പറയുന്നത്, പറയാൻ പോകുന്നത് നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിക്കുന്നത് ആണ് പലപ്പോഴും....നമ്മുടെ സ്വപ്നങ്ങളെ വിട്ടുകൊടുക്കേണ്ടി വരിക.....

വർഷങ്ങളായി പ്രേമിച്ച വ്യക്തിയെ മറ്റൊരാൾക്ക്വിട്ടുകൊടുക്കേണ്ടി വരിക .....

വർഷങ്ങളായി സ്വപ്നം കണ്ട കാര്യങ്ങൾ നിലവിലെ ജോലിയുടെ ഭാഗമായി സമയക്കുറവ് കൊണ്ട് വിട്ടുകൊടുക്കേണ്ടി വരിക.....

ഒത്തിരി ആളുകളിൽ ഉള്ളിന്റെ ഉള്ളിൽ വളരെ അധികം വേദന ഉളവാക്കുന്ന കാര്യങ്ങളാണ് മേല്പറഞ്ഞതെല്ലാം......

ചെറുപ്പത്തിൽ നമ്മൾ വിട്ടുകൊടുത്തത് എല്ലാം പിന്നീട് നമ്മൾക്ക് ഒരു പക്ഷെ നേടിയെടുക്കാൻ സാധിക്കുന്നത് ആയിരിക്കാം..... ചെറുപ്പത്തിൽ പഠിക്കാൻ കഴിയാതെ പോയ എത്രയോ വ്യക്തികൾ അവരുടെ വയസ്സ് കാലത്ത് പഠിക്കാൻ തയ്യാറായി പരീക്ഷയിൽ വിജയിച്ചു വന്നിട്ടുണ്ട്.....

നമ്മൾക്ക് ഒരു സ്വപ്നം ഉണ്ടെങ്കിൽ അതിനുവേണ്ടി അഹോരാത്രം കഷ്ടപ്പെടാൻ തയ്യാറാകണം, നമ്മളെ പുറകോട്ട് വലിക്കാൻ വീട്ടുകാർ ഉൾപ്പടെ ഒത്തിരി ആളുകൾ കാണും, പലരും പറയുന്നൊരു പരാതി ഒരാൾ പോലും സപ്പോർട്ട് ചെയ്യാൻ ഇല്ല എന്നുള്ളതാണ്...... നമ്മൾക്ക് ആരും സപ്പോർട്ട് തന്നില്ലെങ്കിലും മുന്നോട്ട് പോകുവാൻ കഴിയണം, ഒരു നാൾ ലോകം നമ്മളുടെ കഴിവിനെ അംഗീകരിക്കും.....

എനിക്ക് ഇപ്പോൾ ഒത്തിരി കാര്യങ്ങൾ വിഷയത്തിൽ പറയണം എന്നുണ്ട്, പക്ഷെ അതെല്ലാം വായിക്കുന്നവർക്ക് എത്ര മാത്രം ഉൾകൊള്ളാൻ കഴിയും എന്നത് അറിയാൻ കഴിയില്ല...... എന്നെങ്കിലും ഒരിക്കൽ ഉൾകൊള്ളാൻ കഴിയട്ടെ.....

ലിജോക്ക് വട്ടുണ്ടോ ഇതെല്ലാം എഴുതിപ്പിടിപ്പിക്കാൻ എന്ന് ചോദിക്കുന്നവരുണ്ട്...... ലിജോ എഴുതുന്നത് വായിക്കാൻ ആർക്കെങ്കിലും വട്ടുണ്ടോ എന്ന് ഞാൻ ഇന്ന് വരെ ചോദിച്ചിട്ടില്ല കാരണം ഞാൻ എഴുതുന്നത് ആർക്കെങ്കിലും ഒരിക്കൽ എങ്കിലും ഉപകാരപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്......

തെറ്റുകൾ ചുണ്ടി കാണിച്ചു തിരുത്തി തരാൻ ആളുകൾ ഉണ്ടാവും..... വിമർശിക്കാൻ ആളുകൾ ഉണ്ടാവും..... പ്രോത്സാഹിപ്പിക്കുവാൻ ആളുകൾ ഉണ്ടാവും...... കളിയാക്കുവാൻ ആളുകൾ ഉണ്ടാവും.....

എല്ലാവരും ഒരു പോലെ അല്ലല്ലോ......ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മളുടെ സ്വപ്നം ഉപേക്ഷിക്കരുത്, പരിശ്രമിച്ചുകൊണ്ടേയിരിക്കുക..... സ്വപ്നങ്ങളെ വിട്ടുകൊടുക്കാതിരിക്കുക ഒരു പക്ഷെ എന്നെങ്കിലും ഒരിക്കൽ നമ്മുടെ സ്വപ്നങ്ങൾ സഫലമായേക്കാം......

എല്ലാവർക്കും ഭാവി സ്വപ്നങ്ങളെ വിട്ടുകൊടുക്കാതിരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-മറ്റുള്ളവരുടെ നന്മക്കായി നമ്മൾക്ക് വിട്ടുകൊടുക്കുന്നതിൽ തെറ്റില്ല....(ചില സന്ദര്ഭങ്ങളിൽ...)

സ്വന്തം ഭാര്യ/ഭർത്താവ് മറ്റൊരു പുരുഷന്റെ/സ്ത്രിയുടെ കൂടെ ഇറങ്ങി പോയി, (ഞാൻ ഉദാഹരണം ആയി ഭാര്യയുടെ കാര്യം എടുക്കുന്നു.....)നാളുകൾ കഴിഞ്ഞു ഭാര്യ തിരിച്ചു വരുന്നു..... ഭാര്യയെ സ്വീകരിക്കാൻ ഭർത്താവ് ഒരുക്കമാകുന്നു...... കാരണം അവരുടെയിടയിലെ സ്നേഹം നഷ്ടമായിട്ടില്ല എന്നത് തന്നെ....... മക്കൾക്ക് വേണ്ടിയുള്ള ജീവിതം അവർ ഇരുവരും ഒരു പോലെ ആഗ്രഹിക്കുന്നു...... ഭർത്താവിന്റെ സ്നേഹം,മക്കളുടെ സ്നേഹം നഷ്ടപ്പെട്ടത്തിന്റെ വേദനകൾ ഭാര്യ തിരിച്ചറിയുന്നു.......

പലപ്പോഴും നമ്മൾക്ക് നഷ്ടപ്പെട്ടു കഴിയുമ്പോഴായിരിക്കും നഷ്ടപ്പെട്ടതിന്റെ, നഷ്ടപ്പെടുത്തിയതിന്റെ വില തിരിച്ചറിയാൻ ആകുക...... എനിക്ക് നഷ്ടങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്.... അതെല്ലാം ഞാൻ ഇന്നോർത്തു സങ്കടപ്പെട്ടിരുന്നിട്ട് എനിക്ക് ഒന്നും നേടാൻ കഴിയില്ലല്ലോ..... ഇനിയുള്ള നാളുകൾ എങ്കിലും ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കാൻ നമ്മൾക്ക് ആവണം...... നാളെ നമ്മൾക്ക് ഇനിയും പറയാൻ കഴിയണം തോൽക്കാൻ, തോൽവിക്ക് വിട്ടുകൊടുക്കാൻ മനസ്സില്ല എന്ന്.....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN