Choose your language

14 November 2021

// // Subscribe YOUTUBE Channel

It’s about not being able to say



ഇന്നത്തെ വിഷയം പറയാൻ പറ്റില്ല എന്നതിനെക്കുറിച്ചാണ്.....

നമ്മൾക്ക് പലരോടും പല കാര്യങ്ങളും പറയാൻ പറ്റാറില്ലല്ലോ, അതിനെക്കുറിച്ചാണ് ഇന്ന് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്...... അതാണ് ഇന്നത്തെ വിഷയം ആയി തിരഞ്ഞെടുത്തതും അല്ലാതെ ഇന്നത്തെ വിഷയം എന്താണെന്ന് എനിക്ക് നിങ്ങളോട് പറയാൻ പറ്റാഞ്ഞിട്ടല്ല.....

നാളെ മഴ പെയ്യുമോ എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ പറ്റിയെന്ന് വരില്ല കാരണം ഞാൻ അല്ലല്ലോ മഴ പെയ്യിക്കുന്നത്.....

ഞാൻ പലപ്പോഴും ഞാൻ തന്നെ തമാശ പറഞ്ഞു ഞാൻ തന്നെ ചിരിക്കുമ്പോൾ കൂടെ ഉള്ളവർ പറയാറുണ്ട് അവർക്ക് അതൊന്നും തമാശയായിട്ട് തോന്നാറില്ല, അവർക്ക് അതുകേട്ടു ചിരിക്കാൻ കഴിയുന്നുമില്ല എന്ന്, എനിക്ക് അന്നേരം മറുപടി അവരോടു പറയാൻ പറ്റാറില്ല.....(എന്നോട് തന്നെ പറയാൻ പറ്റാറുണ്ട് ഞാൻ പറഞ്ഞത് തമാശ ആയിരിക്കില്ല ചളി ആയിരിക്കും എന്ന്) എനിക്ക് എല്ലാവരെയും ഇക്കിളി കൂട്ടി ചിരിപ്പിക്കാൻ പറ്റില്ലല്ലോ.....

ഒരാൾ നമ്മളോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയിട്ടാണല്ലോ പിന്നീട് നാം വ്യക്തിയെ കാണുമ്പോൾ പെരുമാറുക...

അയാൾക്ക് ഇഷ്ടക്കേടുള്ള കാര്യം നമ്മൾക്ക് അയാളോട് നേരിട്ടു പറയാൻ പറ്റില്ലല്ലോ.....

ഇന്ന് പലമേഖലയിലും ഇടനിലക്കാർ ഉള്ളത് പലർക്കും നേരിട്ടു ചോദിക്കാൻ മടിയുള്ളത് കൊണ്ടാണ്......ഞാൻ എനിക്ക് ആവശ്യം ഉള്ളപ്പോൾ നേരിട്ടു ചോദിക്കാറുണ്ട്, ആയതിനു വയറു നിറച്ചു കിട്ടാറുമുണ്ട്.... (ഭക്ഷണം അല്ല കേട്ടോ കിട്ടുന്നത്.....). ഞാൻ ഒരാളോട് ഒരു കാര്യം ഒരു പ്രാവശ്യം മാത്രമേ ചോദിക്കാറുള്ളു, അവസരം കൊടുക്കാറുമുള്ളു.....

എന്നോട് പിണങ്ങി ഇരിക്കുന്നവരോട് നിങ്ങൾ ഇന്ന് തന്നെ എന്നോടുള്ള പിണക്കം മറ്റേണ്ടതാണ് അല്ലെങ്കിൽ നിങ്ങളുടെ തലയിൽ ചക്കക്കുരു വീഴും എന്നൊന്നും എനിക്ക് പറയാൻ പറ്റാറില്ല.... (അല്ലെങ്കിലും ലിജോയെ പോലെ ഞങ്ങൾക്ക് ആർക്കും മണ്ടത്തരങ്ങൾ പറയാൻ പറ്റാറില്ല.....).

എനിക്ക് ആരെയും കുറിച്ചു ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊണ്ട് നടക്കാൻ പറ്റാറില്ല(എന്റെ ബാഗ് ചെറുതാണ് അതിൽ കുപ്പിയും കുടയും വെക്കുമ്പോൾ തന്നെ സ്ഥലം തികയും......) അതുകൊണ്ട് തന്നെ എനിക്ക് അതിബുദ്ധി ഉണ്ടെന്ന് എവിടെയും ഞാൻ ആയിട്ട് പറഞ്ഞു നടക്കാറില്ല.....(സാമാന്യ ബുദ്ധിയെ ഇല്ല എന്നത് വാസ്തവം....)

ഭാവിയിൽ എന്തൊക്കെ കാര്യങ്ങളാണ് സംഭവിക്കാൻ പോകുന്നത് എന്ന് നമ്മൾക്ക് ആർക്കും പറയാൻ ഇപ്പോൾ പറ്റില്ലല്ലോ.....

നമ്മളെ ചതിച്ചവർ, ദ്രോഹിച്ചവർ, എന്നെങ്കിലും അവരെ നേരിൽ കാണുമ്പോൾ എന്തുകൊണ്ടാണ് ചതിച്ചത് എന്ന് ചോദിച്ചാൽ അവർക്ക് കൃത്യമായി ഉത്തരം നമ്മളോട് നേരിട്ടു പറയാൻ പറ്റിയെന്ന് വരില്ല..... എന്നോട് ആരെങ്കിലും ഒരു രസത്തിനായിരുന്നു എന്ന് ഇതുവരെ പറഞ്ഞിട്ടില്ല..... അങ്ങനെ ആയിരുന്നു എങ്കിൽ ഞാൻ കടയിൽ നിന്നും അവർക്ക് രസപ്പൊടി വാങ്ങിച്ചു കൊടുത്തേനെ(പറ്റുവാണെങ്കിൽ ഡിസ്കൗണ്ടിൽ തന്നെ ......)

മറ്റുള്ളവർക്ക് നമ്മളോട് എന്തെങ്കിലും പറയണം എന്നുണ്ടെങ്കിലും ചിലപ്പോൾ അവർക്ക് അതൊക്കെ പറയാൻ പറ്റുന്ന സാഹചര്യം അല്ല ഉള്ളത് എങ്കിൽ പറയാൻ പറ്റില്ലല്ലോ....

എന്റെ മുൻപിൽ ഒത്തിരി ആളുകൾ അഭിനയിക്കാൻ വരാറുണ്ട്(ഞാൻ ഓഡിഷൻ ഒന്നും നടത്തുന്ന ആളല്ല കേട്ടോ...).... ഞാൻ അവരെക്കാൾ വലിയ അഭിനയങ്ങൾ ബിഗ് സ്ക്രീനിൽ കണ്ടതുകൊണ്ട് അവർക്ക് എന്റെ മുൻപിലുള്ള അഭിനയം എല്ലാം ചുരുട്ടിക്കൂട്ടി മടങ്ങേണ്ടി വന്നു.....

കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് ഒരു വിദേശ കന്യാസ്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് കൊണ്ടുള്ള അക്കൗണ്ടിൽ നിന്നും എനിക്ക് റിക്വസ്റ്റ് വന്നു, ഞാൻ സ്വീകരിച്ചു, അതിനു ശേഷം അവർ എനിക്ക് നന്ദി പറഞ്ഞു റിക്വസ്റ്റ് സ്വീകരിച്ചതിനു, എന്നിട്ട് അവർ എന്റെ വാട്ട്സ്ആപ്പ് നമ്പർ ചോദിച്ചു..... ഞാൻ കൊടുത്തില്ല(എനിക്ക് നമ്പർ തരാൻ പറ്റില്ല എന്ന് പറയാൻ കഴിഞ്ഞില്ല), എനിക്ക് അഭിനയിക്കാൻ ഇഷ്ടം അല്ല.......പിന്നീട് അങ്ങനെയുള്ള അക്കൗണ്ടിൽ നിന്നും ഒത്തിരി ആളുകൾക്ക് അബദ്ധങ്ങൾ പറ്റിയെന്ന് അറിയാൻ കഴിഞ്ഞു...... നമ്മളിൽ ആർക്കെങ്കിലും അബദ്ധം പറ്റിയാൽ അല്ലേ മറ്റുള്ളവർക്ക് അബദ്ധം പറ്റാതിരിക്കാൻ എന്തെങ്കിലും നല്ലത് പറഞ്ഞു കൊടുക്കാൻ പറ്റുള്ളൂ.... (ചില കാര്യങ്ങൾ എങ്കിലും...)

എല്ലാവർക്കും നല്ലൊരു ഭാവി ഉണ്ടാവട്ടെ എന്ന് അവസരത്തിൽ പറയാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ് -ഉള്ളിൽ എത്രയൊക്കെ സങ്കടം ഉണ്ടെങ്കിലും ചിലർക്ക് അത് ആരോടും പറയാൻ പറ്റാറില്ല......

കുറെ നാളുകൾക്കു മുൻപ് ഞാൻ പുസ്തകം വിതരണത്തിന് ഒരിടത്തു പോയപ്പോൾ അവിടെ ഉള്ള വ്യക്തിക്ക് എന്നോട് ഒന്നും മിണ്ടാൻ പറ്റുന്നുണ്ടായില്ല.... ഞാൻ ചോദിച്ചു എന്ത് പറ്റി എന്ന്.... വ്യക്തിയെ ഞാൻ ഇതിനു മുൻപ് അങ്ങനെ കണ്ടിട്ടില്ല..... പിന്നീട് അവരുടെ വീട്ടിലെ മറ്റൊരാൾ വന്നു എന്നോട് കാര്യം പറഞ്ഞു അവരുടെ വീട്ടിലൊരാൾ മരിച്ചതിന്റെ സങ്കടത്തിൽ ആയിരുന്നു, അതുകൊണ്ടാണ് ഒന്നും പറയാൻ കഴിയാതെ പോയത് എന്ന്....

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന വേദനകളുടെ ആഴം മറ്റൊരാൾക്കും മനസ്സിലായി എന്ന് വരില്ല..... മറ്റൊരാൾക്ക്നമ്മളെ എത്രത്തോളം അശ്വസിപ്പിക്കാൻ പറ്റുമെന്ന് പറയാൻ പറ്റത്തില്ല....

നമ്മൾക്ക് ഉണ്ടാകുന്ന ദുരിതങ്ങൾ, നഷ്ടങ്ങൾ എല്ലാം എന്തിനാണ് എന്ന് നമ്മൾ പലപ്പോഴും ഉള്ളിന്റെ ഉള്ളിൽ ചോദിക്കാറുണ്ട്.... എന്തിനായിരുന്നു ഇങ്ങനെ ഒരു ജന്മം തന്നത് എന്ന് വരെ ചോദിച്ചേക്കാം നമ്മളിൽ പലർക്കും സങ്കടം വരുമ്പോൾ.....ഭൂമിയിൽ നമ്മൾ ഓരോരുത്തരും ജീവിക്കുന്നത് എന്തിനാണ് എന്നതിന് എത്രപേർക്ക് വ്യക്തമായ ഉത്തരം പറയാൻ പറ്റും....

ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകും ദുരിതങ്ങൾ ഉണ്ടാവും... എല്ലാത്തിനെയും അതിജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് മാത്രമേ ഒട്ട് മിക്കവർക്കും നമ്മളോട് പറയാൻ പറ്റാറുള്ളു.....

മറ്റുള്ളവർക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ കഴിയട്ടെ..... മറ്റുള്ളവർക്ക് ആവശ്യം ഇല്ലാത്ത കാര്യങ്ങൾ അവരോട് പറയാൻ പറ്റാതെ ഇരിക്കട്ടെ......

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN