Choose your language

4 September 2022

// // Subscribe YOUTUBE Channel

control


ഇന്നത്തെ വിഷയം നിയന്ത്രണം എന്നതിനെക്കുറിച്ചാണ്......

 

നമ്മൾ എല്ലാവർക്കും നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് നല്ലതുപോലെ അറിയാം.....

 

പലപ്പോഴും നമ്മൾക്ക് നമ്മളെതന്നെ നിയന്ത്രിക്കാൻ സാധിക്കാറില്ലല്ലോ......

 

ഏതൊരു സാഹചര്യത്തിലും സ്വയം നിയന്ത്രണം പാലിക്കേണ്ടത് വളരെ ആവശ്യമാണ്.......

 

വാഹനം ഓടുന്നതിനിടയിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാൽ എന്തെല്ലാം അപകടങ്ങളായിരിക്കും ഉണ്ടാവുക എന്ന് ആർക്കും മുൻകൂട്ടി പറയാൻ കഴിയില്ലല്ലോ......

 

ഓരോ കാര്യത്തിലുമുള്ള നിയന്ത്രണം ഓരോരുത്തരും പഠിച്ചെടുക്കേണ്ട കഴിവാണ്.....

 

ചിലരൊക്കെ ചിലരോട് പറയാറുണ്ട് അവരെ സമ്മതിക്കണം ചെറിയ കുട്ടികളെ വരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതിലെന്ന്......

 

എന്തിനെയും ഒരു പരിധിയിൽ കൂടുതൽ നിയന്ത്രിക്കാൻ മനുഷ്യർക്ക് എപ്പോഴും പറ്റിയെന്ന് വരില്ലല്ലോ.....

 

സാധാരണ ഗതിയിൽ ആർക്കും മറ്റുള്ളവർ തങ്ങളെ അമിതമായി നിയന്ത്രിക്കുന്നത് ഇഷ്ടപ്പെട്ടെന്ന് വരില്ല.....

 

ഒരു സ്ഥാപനം നല്ല രീതിയിൽ വളർച്ച പ്രാപിക്കണമെങ്കിൽ സ്ഥാപനത്തിനുണ്ടാകുന്ന നഷ്ടങ്ങളെ നിയന്ത്രിക്കാൻ സാധിക്കണം......

 

അതിശക്തമായ മഴയിൽ ഡാമിലെ വെള്ളം നിറഞ്ഞു നിയന്ത്രണപരിധി അപകടനിലയിൽ എത്തികഴിയുമ്പോൾ ഷട്ടർ തുറന്നു വിട്ടു അധികമുള്ള വെള്ളത്തെ ഒഴുക്കി നിയന്ത്രണത്തിൽ കൊണ്ട് വരാറുണ്ട്......ഇല്ലെങ്കിൽ വൻദുരന്തം ഉണ്ടാവാൻ സാധ്യതയുണ്ട്.......

 

പ്രകൃതിശക്തിയെ നിയന്ത്രിക്കാൻ മനുഷ്യർക്ക് ആർക്കും കഴിയില്ലല്ലോ....

 

പ്രകൃതിശക്തിയെ നിയന്ത്രിക്കാൻ മനുഷ്യർക്ക് കഴിഞ്ഞിരുന്നുവെങ്കിൽ എന്തെല്ലാം ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നുവല്ലേ......

 

ഇന്നിപ്പോൾ വിലകൂടിയ കാറുകളിൽ സുരക്ഷാമുൻനിർത്തി ഒരുപാട് കാര്യങ്ങൾ വാഹനനിർമ്മാണ കമ്പനികൾ കൊണ്ട് വന്നിട്ടുണ്ട്...... എത്ര സ്പീഡിൽ പോയാലും വളവുകളിൽ തനിയെ സ്പീഡ് കുറയുക.... റോഡിന്റെ നടുവിലെ വര മനസ്സിലാക്കി ടയർ നടുവിലെ വര ക്രോസ്സ് ചെയ്താൽ സ്റ്റീറിംഗ് തനിയെ നേരെയാക്കുക അങ്ങനെ ഒരുപാട് കാര്യങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്......

 

സാമൂഹ്യ തിന്മകൾക്ക് എതിരെ ശക്തമായ നിയന്ത്രണം ഇന്നിന്റെ തലമുറക്ക് വളരെ ആവശ്യമാണല്ലോ.....

 

ഓരോ നിയമങ്ങൾ കൊണ്ടുവരുന്നത് നിയന്ത്രണം നടപ്പിലാക്കാനാണ്......

 

ഇന്നിപ്പോൾ പ്ലാസ്റ്റിക് കവർ ഉപയോഗം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്..... അനാവശ്യമായി പൊതു ഇടങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയുന്നവർക്കെതിരെ പിഴ ഈടാക്കുവാൻ ബന്ധപ്പെട്ട അധികാരികൾ ശ്രമിക്കുന്നത് പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കാൻ വേണ്ടിയാണ്......

 

മഹാമാരി വന്നപ്പോൾ ഒരുപാട് നിയന്ത്രണം നമ്മൾ ഓരോരുത്തർക്കുമുണ്ടായി.....

നിയന്ത്രണം കാരണം ഒരുപാട് മനുഷ്യർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു...... എല്ലാം നല്ലതിനുവേണ്ടിയാണെന്ന്/അവരവർക്ക് വേണ്ടിയാണെന്ന് കരുതി പലരും ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറായി......

 

കുട്ടികളെ ക്ലാസ്സിൽ നിയന്ത്രിക്കേണ്ടത് അവരുടെ അധ്യാപകരാണ്, വിട്ടിൽ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളാണ്/മുതിർന്ന വ്യക്തികളാണ്......

 

ഇന്നിപ്പോൾ വേണ്ടപ്പെട്ടവരെ നിയന്ത്രിക്കാൻ ആർക്കും പലപ്പോഴും കഴിയാത്തതിന്റെ ബുദ്ധിമുട്ടുകൾ കൂടി കൂടി വരുന്നുണ്ട്......

 

നമ്മുടെ നേരായ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ എന്തെല്ലാം നിയന്ത്രിക്കണം, എന്തെല്ലാം നിയന്ത്രിക്കേണ്ട എന്നൊക്കെ തീരുമാനിക്കാൻ നമ്മൾക്ക് ഓരോരുത്തർക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു......

 

കുറിപ്പ്-നമ്മുടെ ശരീരത്തിൽ പ്രഷർ, ഷുഗർ, കോളെസ്ട്രോൾ ഇതൊക്കെ ഉണ്ടാകുമ്പോൾ അതിനെയെല്ലാം നിയന്ത്രിക്കാൻ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ വളരെ അധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.......

 

തുടക്കത്തിൽ തന്നെ ഒരുപക്ഷെ ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിക്കുന്നതിലൂടെ പലവിധത്തിലുള്ള രോഗാവസ്ഥകൾ ഒഴിവാക്കാൻ കഴിഞ്ഞേക്കും..... ഇല്ലെങ്കിൽ ഒരുപക്ഷെ രോഗത്തിന് ശമനം ലഭിക്കാൻ മരുന്നിനെ ആശ്രയിക്കേണ്ടി വന്നേക്കാം....... അതൊഴിവാക്കാൻ ഭക്ഷണം നിയന്ത്രിക്കാനും ഏതു തരം ഭക്ഷണമാണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കാനും, നമ്മുടെ ശരീരത്തിനു യോജിച്ച വ്യായാമം ആവശ്യത്തിന് ചെയ്യാനും സാധിക്കട്ടെ....Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE