Choose your language

6 September 2022

// // Subscribe YOUTUBE Channel

Gotta get something



ഇന്നത്തെ വിഷയം എന്തെങ്കിലും നേടണം എന്നതിനെക്കുറിച്ചാണ്.....

 

ജീവിതത്തിൽ നമ്മൾ എപ്പോഴെങ്കിലും എന്തെങ്കിലും നേടണം എന്നൊക്കെ ആഗ്രഹിക്കാറുണ്ട്(ഒരുപക്ഷെ......).

 

മറ്റുള്ളവരുടെ നേട്ടങ്ങളുമായി നമ്മളെ  താരതമ്യം ചെയ്തു സ്വയം സങ്കടപ്പെടാതിരിക്കുക......

 

നമ്മൾക്കുള്ള കഴിവുകളെ പൂർണ്ണമായി ശരിയായ വിധത്തിൽ വിനിയോഗിച്ചാൽ നമ്മൾക്കും മറ്റുള്ളവരെപോലെ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കാവുന്നതേയുള്ളു(ഒരുപക്ഷെ......).

 

ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടെങ്കിലും അതൊന്നും നേടാൻ നമ്മളിൽ പലർക്കും സാധിക്കാത്തതിൽ ഇന്നിപ്പോൾ നമ്മളിൽ പലരും അതിയായി വിഷമിക്കാറുണ്ട് (ഒരുപക്ഷെ......).

 

നമ്മൾക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും നേട്ടങ്ങൾ കൈവരിക്കണമെങ്കിൽ വളരെ അധികം പ്രാധാന്യമായിട്ടുള്ള ഒന്നാണ് അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ......

 

ഒരു വ്യക്തിയും കഷ്ടപ്പെടാതെ ഇന്നേവരെ ഒന്നും നേടിയിട്ടുണ്ടാവില്ല(ഒരുപക്ഷെ......).

 

നേട്ടങ്ങൾ നേടാൻ വാശി മാത്രം നമ്മളിൽ ഉണ്ടായിട്ട് കാര്യമില്ലല്ലോ അതിനുള്ള പരിശ്രമംകൂടി നമ്മളുടെ ഭാഗത്തുനിന്നും ആന്മാർഥമായി വേണമല്ലോ......

 

നമ്മളിൽ പലർക്കും പലതും ചെയ്യാൻ മുന്നോട്ട് ശ്രമിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന ചിന്തയാണ് നമ്മളെക്കൊണ്ട് അതെല്ലാം നേടാൻ സാധിക്കുമോ എന്നത്......

 

നമ്മൾ ഓരോരുത്തരും മനസ്സുവെച്ചാൽ (എവിടേക്കൊണ്ടുപോയാണ്  മനസ്സ് വെക്കേണ്ടതെന്ന് ചോദിക്കില്ലല്ലോ അല്ലേ) ലോകത്തിനുമുന്നിൽ നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും ........

 

ഒരു ബാലൻ അവന്റെ ചെറുപ്പം തൊട്ട് കണ്ടുവളർന്ന ജീവിതത്തിലെ ബുദ്ധിമുട്ടുകളോട് പൊരുതികൊണ്ട് നിത്യവും അവനെക്കൊണ്ട് ആകുന്ന ജോലികൾ ചെയ്തുകൊണ്ട് കുടുംബത്തിലെ കാര്യങ്ങൾ നല്ലതുപോലെ നോക്കുന്നു.....അവന്റെ മനസ്സിൽ ഇപ്പോഴുള്ള ആഗ്രഹം അവന്റെ വീട്ടുകാരുടെ കടങ്ങൾ വിട്ടുക എന്നതാണ്.......

 

തളരാനുള്ള നിരവധി കാരണങ്ങൾ ബാലന്റെ ജീവിതത്തിൽ ഉണ്ടെന്നിരിക്കെ അവിടെയൊന്നും മനസ്സ് തളരാതെ നല്ലതുപോലെ അധ്വാനിച്ചു മുൻപോട്ട് കടന്നുവരാൻ ബാലൻ കാണിച്ച പരിശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല......

 

കഷ്ടപ്പെട്ട് അധ്വാനിച്ചു പണം സമ്പാദിച്ചു ജീവിതത്തിൽ ഉയർന്ന നേട്ടങ്ങൾ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് നമ്മളിൽ പലരും, പലരുടെയും ശ്രമങ്ങൾ പരാജയപ്പെട്ടിട്ടുണ്ടാകും, എങ്കിലും വീണ്ടും വീണ്ടും തെറ്റുതിരുത്തി മുന്നേറുക, ഒരുനാൾ നമ്മൾക്ക് വിജയം സ്വന്തമാകട്ടെ.....

 

ഒരുപാട് ആളുകൾക്ക് എങ്ങനെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും എന്നറിയില്ല(നേട്ടങ്ങൾ സ്വന്തമാക്കിയവരെ കണ്ടു അതുപോലെ തന്നെ അനുകരിച്ചതുകൊണ്ട് മാത്രം മറ്റുള്ളവർക്കും അതുപോലെ വിജയം സ്വന്തം ആകണമെന്നില്ലല്ലോ)....

 

നമ്മളിൽ പലർക്കും എന്നെകൊണ്ട് ചെയ്താൽ വിജയിക്കുമോ എന്നെല്ലാം സംശയം ഉണ്ടാവാൻ സാധ്യതയുണ്ട്.......

 

വളഞ്ഞ വഴിയിലൂടെ നേട്ടങ്ങൾ കൈവരിച്ചാൽ ഒരിക്കൽ പോലും ശ്വാശ്വതമായ സന്തോഷം കൈവരിക്കാൻ സാധിച്ചെന്ന് വരില്ല.......

 

ചെറുപ്പം തൊട്ടേ നമ്മളിൽ എന്തെങ്കിലും നല്ലതായ നേട്ടങ്ങൾ സ്വന്തമാക്കണം എന്നുള്ള ചിന്ത ഉണ്ടാകണം.......

 

നേട്ടങ്ങൾ സ്വന്തമാക്കാൻ ഒരുപാട് പരിശ്രമിക്കേണ്ടിവന്നേക്കാം....... പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വന്നേക്കാം.......പരാജയങ്ങളെ അടുത്തു അറിയേണ്ടി വന്നേക്കാം..... തളരാതെ പൊരുതുക പ്രതിസന്ധികൾക്ക് മുൻപിൽ മുട്ടുമടക്കാതെ.....

 

എല്ലാവർക്കും ഭാവിയിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ നേരായ വഴിക്ക് നേടണം എന്നൊരു ചിന്ത ഉണ്ടാകാനും അതിനുവേണ്ടി ആന്മാർഥമായി പരിശ്രമിക്കാനും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.......

 

കുറിപ്പ്-നമ്മൾക്ക് ചുറ്റിലും നമ്മളെകൊണ്ട് നേടാൻ നമ്മൾക്ക് ഒരുപാട് ഒരുപാട് കാര്യങ്ങളുണ്ട്.....

നമ്മൾ ആഗ്രഹിച്ച നല്ല കാര്യങ്ങൾ നമ്മൾക്ക് നേടണം എങ്കിൽ അതിനുവേണ്ടി അഹോരാത്രം കഷ്ടപ്പെടാൻ മനസ്സുകൊണ്ടും ശരീരംകൊണ്ടും നമ്മൾ ഓരോരുത്തരും ആന്മാർഥമായി തയ്യാറാകണം......

 

ഒരുപാട് ആളുകൾ നമ്മളെ നിരുത്സാഹപ്പെടുത്താൻ ഉണ്ടായെന്നു വരാം....... ഒരുപാട് ആളുകളിൽ നിന്നും കളിയാക്കൽ ഉണ്ടായേക്കാം..... നെഗറ്റീവ് പറഞ്ഞു മറ്റുള്ളവർ നമ്മളെ തളർത്തിയേക്കാം..... അവിടെയെല്ലാം പൊരുതാൻ, വിജയം നേടണം എന്നൊരു ചിന്ത മനസ്സിൽ എപ്പോഴും ഉണ്ടാവണം......

 

ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടായേ പറ്റു, അതിനുവേണ്ടി കിട്ടുന്ന സമയം നല്ലതുപോലെ വിനിയോഗിച്ചേ പറ്റു എന്ന് എപ്പോഴും ചിന്തിക്കാനും അതിനുവേണ്ടി പ്രവർത്തിക്കാനും നമ്മൾ എല്ലാവർക്കും കഴിയട്ടെ.......

 

എന്നെകൊണ്ട് ഒന്നും നേടാൻ കഴിയില്ല ഞാനൊരു ബിഗ് സീറോ ആണെന്ന് പറഞ്ഞിരുന്നാൽ നമ്മൾ ഒരുപക്ഷെ ഒരിക്കൽ പോലും ഒരു നേട്ടം സ്വന്തമാക്കാൻ പോകുന്നില്ല എന്ന് തിരിച്ചറിയുക......

 

വെറുതെ ഇരുന്നവർ ആരും ഇന്നേവരെ ഒന്നും നേടിയിട്ടില്ല...... പരിശ്രമിക്കുന്നവരുടെ കൂടെയാണ് എപ്പോഴും വിജയം ഉണ്ടാവുകയുള്ളൂ......

 

എന്നെകൊണ്ട് ഒന്നും നേടാൻ കഴിയില്ല എന്ന് പറയുന്നിടത്തുനിന്നും എന്നെകൊണ്ട് ചെറുതായിട്ടാണെങ്കിൽ പോലും എന്തെങ്കിലുമൊക്കെ നേടാൻ കഴിയും എന്നതിലേക്ക് നമ്മുടെ ഓരോരുത്തരുടേയും ആന്മവിശ്വാസം വളരട്ടെ........

 

തോൽക്കാൻ എല്ലാവർക്കും എളുപ്പമാണ് ജയിക്കാനാണ് പ്രയാസം ഉള്ളത്.....

 

നമ്മളെ തോൽപ്പിക്കാൻ നമ്മളുടെ മനസ്സിനെ നമ്മൾ ഒരിക്കലും തളരാൻ വിട്ടുകൊടുക്കരുത്...



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE