Choose your language

5 September 2022

// // Subscribe YOUTUBE Channel

Watch closelyഇന്നത്തെ വിഷയം സൂക്ഷ്മമായി  നിരീക്ഷിക്കുക എന്നതിനെക്കുറിച്ചാണ്......

 

നമ്മൾ, നമ്മളുടെ ചുറ്റിലും നടക്കുന്ന ഓരോ കാര്യങ്ങളും പലപ്പോഴും സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്......

 

നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ നമ്മുടെ ജീവിതസാഹചര്യം അനുസരിച്ചു സ്ഥിരമായി സൂക്ഷ്മമായി നിരീക്ഷിക്കേണ്ടി വരാറുണ്ട്(ഒരുപക്ഷെ......).

 

കൃഷിക്കാരൻ, കൃഷി സ്ഥലം സ്ഥിരമായി നിരീക്ഷിക്കും, കാരണം തന്റെ കൃഷിയിടത്തിൽ നിന്നും വിളവ് കിട്ടാൻ നിരീക്ഷിക്കാതിരുന്നാൽ പറ്റില്ല എന്നൊരു തിരിച്ചറിവ് കർഷകനുണ്ട്.......

 

ഒരു സ്ഥാപനത്തിന്റെ വളർച്ച എത്രത്തോളം ആണെന്ന് നിരീക്ഷിക്കാൻ ഇന്നിപ്പോൾ ഒരുപാട് സംവിധാനങ്ങളുണ്ട്......

 

ഇന്നിപ്പോൾ മിക്കയിടത്തും നിരീക്ഷണത്തിന്റെ ചുമതലകൾ ഭംഗിയായി നിർവഹിച്ചുകൊണ്ടിരിക്കുന്നത് ക്യാമറകളാണ്....

 

സ്വന്തം സ്ഥാപനത്തിലെ സാധനങ്ങൾ മോഷ്ടിച്ചു തനിക്ക് തന്നെ മറിച്ചു വിറ്റ തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളെപറ്റി ഈയിടെ വാർത്ത ഉണ്ടായി.... കുറച്ചു കാലം ആയി സ്ഥാപനത്തിന്റെ ഉടമസ്ഥൻ നിരീക്ഷിച്ചതിന്റെ ഫലമായിട്ടാണ് ഇത്തരത്തിലുള്ള കള്ളത്തരം കണ്ടുപിടിക്കാൻ കഴിഞ്ഞത്......

 

നന്നായി പഠിച്ചു കൊണ്ടിരുന്ന കുട്ടിയിൽ പെട്ടെന്ന് ഉണ്ടായ മാറ്റങ്ങൾ നിരീക്ഷിച്ച അധ്യാപിക, തന്റെ ക്ലാസ്സിലെ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയും അതിലുടെ കുട്ടിക്ക് അനുഭവിക്കേണ്ടി വന്ന വേദനിപ്പിക്കുന്ന കാര്യങ്ങൾ പുറംലോകം അറിയുകയും ചെയ്തു......

 

നമ്മൾ നമ്മളുടെ ചുറ്റിലുമുള്ളത് നിരീക്ഷിക്കുന്നതോടൊപ്പം നമ്മളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്കൂടി നല്ലതുപോലെ ബോധവന്മാർ ആകേണ്ടതുണ്ട്.......

 

ഇന്നിപ്പോൾ പല സന്ദർഭങ്ങളിലും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്.......

 

ഈയിടെ ഒരു വീട്ടിലേക്ക് കൊണ്ടുവന്ന സിലിണ്ടറിന്റെ തൂക്കം വളരെ കുറവായിരുന്നു, അതു കൃത്യമായി നിരീക്ഷിച്ചതുകൊണ്ട് വിട്ടുടമക്ക് അറിയാൻ പറ്റി..... ഏകദേശം 6 കിലോ ഭാരം കുറഞ്ഞതാണ് ആദ്യം കിട്ടിയത്, പിന്നീട് വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാറ്റികൊടുത്തു പരാതി പരിഹരിച്ചു......

 

പണ്ടൊരിക്കൽ ഞാൻ എന്റെ മൊബൈൽ ഒരു കടയിൽ നന്നാക്കാൻ കൊടുത്തു മൊബൈൽ നന്നാക്കി തിരിച്ചു കിട്ടിയപ്പോൾ എന്റെ മൊബൈലിന്റെ സ്ക്രീൻ മാറിയത് കണ്ടു..... കടക്കാരൻ പറഞ്ഞു എന്റെ സ്ക്രീൻ മാറിയിട്ടില്ല എന്ന്.... ഞാൻ പറഞ്ഞു കടയിൽ നന്നാക്കാൻ തരുന്നതിനു മുൻപ് ഞാൻ സ്ക്രീൻ അഴിച്ചു തുറന്നു നോക്കിയിട്ടാണ് തന്നതെന്നു......

 

ഇന്നിപ്പോൾ പലരും പരാതി പറയുന്നത് അവരവർ നിരീക്ഷിക്കേണ്ട പല കാര്യങ്ങളും സമയത്തു തന്നെ നിരീക്ഷിക്കാത്തത് കൊണ്ട് പിന്നീട് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നതിനെപ്പറ്റിയാണ്.......

 

നമ്മൾ നേടിയ ഓരോ പുതിയ അറിവുകളും ഒരുപാട് ആളുകൾ കാലങ്ങൾക്കൊണ്ട് നിരീക്ഷിച്ചു പരീക്ഷിച്ചു പഠിച്ചറിഞ്ഞ കാര്യങ്ങളായിരിക്കും(ഒരുപക്ഷെ......).

 

നമ്മൾക്ക് ആവശ്യമായ കാര്യങ്ങൾ മാത്രം നിരീക്ഷിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.....

 

കുറിപ്പ്-നമ്മൾക്ക് ആവശ്യമായിട്ടുള്ള നിരീക്ഷണം ശക്തമായി തന്നെ ഇനിയും മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്......

 

ആരുടെയും അനുവാദം ഇല്ലാതെ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തി നിരീക്ഷിക്കാൻ പോകരുത്....

 

 

നമ്മുടെയൊക്കെ നിരീക്ഷണത്തിന്റെ ശ്രദ്ധ കുറഞ്ഞാൽ ഒരുപാട് നഷ്ടങ്ങൾ അതുമൂലം സംഭവിച്ചേക്കാം(ഒരുപക്ഷെ......).

 

സ്വന്തം പിതാവ് തന്റെ വാഹനം പിന്നോട്ട് എടുക്കുന്നതിനിടയിൽ തന്റെ കുട്ടി ഓടി വരികയും വാഹനത്തിൽ തട്ടി പരിക്ക് പറ്റുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയും ചെയ്തുവെന്നുള്ള വാർത്ത വളരെ അധികം വിഷമം ഉണ്ടാക്കുന്നതാണ്......

 

റോഡിൽ മറിഞ്ഞുവീണ വാഹനം എടുക്കാൻ വന്ന ക്രെയിൻ ഓപ്പറേറ്റർ നോർമൽ കണ്ടിഷൻ അല്ലാത്ത അവസ്ഥയിൽ ക്രെയിൻ ഓപ്പറേറ്റ് ചെയ്തതുമൂലം മറിഞ്ഞു വീണ വാഹനം ഒരു തരത്തിലും നിരത്തിൽ കൂടി ഓടിക്കാൻ പറ്റാത്ത അവസ്ഥയായി......

 

കാലാവസ്ഥ നിരീക്ഷിച്ചു ആണല്ലോ നമ്മളിൽ പലരും പല കാര്യങ്ങളും മുന്നോട്ട് ചെയ്യുന്നത്......

 

കാലാവസ്ഥ നിരീക്ഷണം വേണ്ടത്ര രീതിയിൽ സുഗമമായി പോകുന്നതുകൊണ്ടാണ് പലർക്കും അവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഒരു പരിധി വരെ എങ്കിലും സഹായിക്കുന്നത്.......Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE