Choose your language

11 September 2022

// // Subscribe YOUTUBE Channel

Set it aside



ഇന്നത്തെ വിഷയം വേണ്ടെന്ന് വെക്കുക എന്നതിനെക്കുറിച്ചാണ്......

 

നമ്മൾ ഓരോരുത്തരും നമ്മൾക്ക് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും പലപ്പോഴായി വേണ്ടെന്ന് വെക്കാറുണ്ടല്ലോ......

 

ചില കാര്യങ്ങൾ വേണ്ടെന്ന് വെച്ചാൽ നമ്മൾക്ക് തന്നെയാണ് ഒടുവിൽ ഒരുപാട് നഷ്ടം സംഭവിക്കുക.....

 

നമ്മൾക്കു വേണ്ടാത്ത കാര്യങ്ങൾ വേണ്ടായെന്ന് വെക്കാൻ നമ്മൾക്ക് കഴിയണം.....

 

വേണ്ടാത്ത കാര്യങ്ങൾ വേണ്ടായെന്ന് വെക്കാൻ നമ്മളിൽ പലർക്കും പലപ്പോഴും സാധിക്കാറില്ല.......

 

കഴിഞ്ഞ ദിവസം ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു ഇറങ്ങിയ വ്യക്തിക്ക് കടക്കാരൻ ബാലൻസ് 6 രുപ കൊടുക്കുന്നതിനുപകരം 5 രുപ കൊടുത്തു, ഭക്ഷണം കഴിച്ചിറങ്ങിയ വ്യക്തി ബാലൻസ് 1 രുപ കൂടി കിട്ടാനുണ്ടെന്ന് പറഞ്ഞു കടക്കാരനിൽ നിന്നും വാങ്ങിച്ചു...... നമ്മളിൽ പലരും ഒരു രൂപയല്ലേ സാരമില്ലായെന്ന് പറഞ്ഞു വേണ്ടെന്ന് വെക്കും(ഒരുപക്ഷെ......).

 

അപരിചിതർ നൽകുന്ന ഭക്ഷണം വേണ്ടെന്ന് വെക്കേണ്ടി വരാറുണ്ട്......ഒരുപാട് വാർത്തകൾ അപരിചിതരിൽ നിന്നും വാങ്ങി കഴിച്ചതിൽ നിന്നും യാത്രക്കാർക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ളതാണ് അങ്ങനെ വേണ്ടെന്ന് വെക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്......

 

നമ്മൾ വാങ്ങിക്കാൻ വിചാരിച്ചിരുന്ന സാധനങ്ങൾക്ക് നമ്മൾ വിചാരിച്ചിരുന്നതിനേക്കാൾ കൂടുതൽ പണം വേണ്ടി വരും എന്നറിയുമ്പോൾ നമ്മളിൽ പലരും അന്നേരം സാധനം വാങ്ങിക്കേണ്ടായെന്ന് വെക്കാറുണ്ട്......

 

ഓരോ സാധനത്തിനും വില നോക്കി പലരും വേണ്ടായെന്ന് വെക്കാറുണ്ട്......

 

ചില സമയത്ത് കടക്കാർ തന്നെ പറയാറുണ്ട് സാധനത്തിനു വിലകുടുതൽ ആണെന്ന്..... വേണ്ടെന്ന് വെക്കണമെങ്കിൽ വേണ്ടായെന്ന് തീരുമാനിക്കാൻ വേണ്ടി അവർ പറയുന്നതാണ്.....

 

നമ്മൾ ഒരു സാധനം വാങ്ങിക്കാൻ ചെല്ലുമ്പോൾ കടക്കാർ ചിലോപ്പോളൊക്കെ പറയാറുണ്ട് സാധനം കുറച്ചു ഉള്ളു നാളേക്ക് പോരേയെന്ന്...... നമ്മൾ അന്നേരം കടക്കാരന്റെ അവസ്ഥ മനസ്സിലാക്കി സാധനം വാങ്ങിക്കുന്നത് തല്ക്കാലം വേണ്ടെന്ന് വെക്കും.....

 

ഒരുപാട് തടസ്സങ്ങൾ മുന്നോട്ട് ഉണ്ടാകുമ്പോൾ നമ്മളിൽ പലരും സ്വഭാവികമായും മുന്നോട്ട് ചെയ്യാനിരുന്ന പല കാര്യങ്ങളും വേണ്ടെന്ന് വെക്കാറുണ്ട്......

 

ഏതൊരു വസ്തുവും ഒരുപാട് നാളുകൾ കഴിയുമ്പോൾ ഉപയോഗശുന്യം ആയേക്കാം അപ്പോൾ എല്ലാവരും വസ്തുക്കൾ വേണ്ടെന്ന് വെക്കും സ്വാഭാവികമായും......

 

നഷ്ടത്തിലായ കമ്പനികൾ അവരുടെ പ്രവർത്തനം തുടർന്ന് വേണ്ടെന്ന് വെക്കാറുണ്ട്, നഷ്ടത്തിൽ തുടരുന്നതിൽ അർത്ഥം ഇല്ലല്ലോ......

 

ഏതൊരാൾക്കും നിസ്സാരകാരണത്തിന്റെ പേരിൽ എന്തിനെയും വേണ്ടെന്ന് വെക്കാൻ തോന്നും, നിസ്സാര കാരണം ശരിയായ വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കാൻ പലരും അന്നേരം ശ്രമിക്കാറില്ല.....

 

ഒരു പ്രായം കഴിഞ്ഞാൽ മാതാപിതാക്കളെ വേണ്ടെന്ന് വെക്കുന്ന മക്കൾ, മക്കളെ വേണ്ടെന്ന് വെക്കുന്ന മാതാപിതാക്കൾ......ഒരുമിച്ചു ഇനി ജീവിക്കണ്ട എന്ന് തീരുമാനിക്കുന്ന ദമ്പതികൾ എല്ലാം ലോകത്തിന്റെ പല കോണുകളിലായി കാണാൻ കഴിയും.....

 

എന്തു കാര്യവും വേണ്ടെന്ന് വെക്കാൻ എളുപ്പം സാധിക്കും, ചേർത്തുപിടിച്ചു മുന്നോട്ട് കൊണ്ടുപോകാനാണ് പ്രയാസം ഉള്ളത്....

 

ജീവിതത്തിൽ ഒറ്റപ്പെടൽ ഉണ്ടാവുമ്പോൾ, മറ്റുള്ളവർക്ക് നമ്മളൊരു ഭാരമാണെന്ന് തോന്നൽ ഉണ്ടാകുമ്പോൾ നമ്മളിൽ പലരും ജീവിതം തന്നെ വേണ്ടായെന്ന് തീരുമാനിക്കാൻ ഇടയുണ്ട്.....അന്നേരമൊന്നും നമ്മൾക്ക് കിട്ടിയ നല്ല കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാൻ ശ്രമിക്കാറില്ല.......

 

നമ്മളുടെ ജീവിതത്തിൽ നമ്മൾക്ക് ഒരുകാലത്തും ആവശ്യമില്ലാത്ത കാര്യങ്ങൾ വേണ്ടെന്ന് വെക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു......

 

കുറിപ്പ്-ജീവിതത്തിൽ നമ്മൾക്ക് മുന്നോട്ട് കടന്നുപോകുമ്പോൾ താല്പര്യം ഇല്ലാത്ത കാര്യങ്ങൾ വേണ്ടായെന്ന് വെക്കാൻ വ്യക്തമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ......

 

എന്തുകാര്യവും വേണ്ടെന്ന് വെക്കുമ്പോൾ ഉണ്ടാകുന്ന ഭവിശ്യത്തുകളും നഷ്ടങ്ങളെയും കുറിച്ചു ശരിയായ വിധത്തിൽ ബോധവന്മാർ/ബോധവതികൾ ആകുക.......

 

റോഡിൽ നിറയെ വെള്ളം ആണെങ്കിൽ അതിലൂടെയുള്ള യാത്ര നമ്മൾ വേണ്ടെന്ന് വെക്കാം, ഇല്ലെങ്കിൽ വാഹനത്തിൽ വെള്ളം കയറി വാഹനത്തിന് പണി വരാം, കുഴിയിൽ മറിഞ്ഞു അപകടം സംഭവിക്കാം എന്നെല്ലാം നമ്മൾക്കു സംഭവിക്കാതെ തന്നെ മുൻകൂട്ടി അറിയാം......

 

ആവശ്യം ഇല്ലാത്ത കാര്യത്തിൽ വേണ്ടായെന്ന് വെക്കാൻ ഉചിതമായി തീരുമാനിക്കാൻ നമ്മൾക്കു ഓരോരുത്തർക്കും കഴിയട്ടെ



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE