Choose your language

15 September 2022

// // Subscribe YOUTUBE Channel

It's about having difficulty



ഇന്നത്തെ വിഷയം ബുദ്ധിമുട്ട് ഉണ്ടെന്നതിനെക്കുറിച്ചാണ്......

നമ്മളിൽ പലർക്കും പലപ്പോഴായി പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ടല്ലോ.....

സ്വഭാവികമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാം അതുപോലെ തന്നെ അതിസ്വഭാവികമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാം......

നമ്മൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചിലതെല്ലാം കുറച്ചു നാളത്തേക്കാണ് ഉണ്ടാവുകയുള്ളൂ...... ചില ബുദ്ധിമുട്ടുകൾ നമ്മളുടെ ജീവിതാവസാനം വരെ കണ്ടേക്കാം(ഒരുപക്ഷെ......).

സാമ്പത്തികമില്ലാത്തതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന ഒരുപാട് മനുഷ്യരുണ്ട്(നമ്മൾ ഉൾപ്പെടെ), നമ്മുടെ ചുറ്റിലും......

ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്.....

രോഗാവസ്ഥകളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്...

ഭാവിയെക്കുറിച്ചുള്ള ചിന്തകളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്.....

എന്തുകാര്യവും ആദ്യമായിട്ട് ചെയ്യുമ്പോൾ ചെറുതായിട്ട് ആണെങ്കിലും, വലുതായിട്ട് ആണെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.....

നമ്മൾ ആദ്യമായി എഴുതാൻ പഠിച്ചപ്പോൾ, അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചപ്പോൾ എല്ലാം നമ്മൾക്ക് ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവാം......അപ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ നമ്മളുടേതായ രീതിയിൽ തരണം ചെയ്തതുകൊണ്ടാണ് ഇന്നിപ്പോൾ നമ്മൾക്ക് വളരെ സുഗമമായി എഴുതാനും വായിക്കാനും സാധിക്കുന്നത്......

നമ്മൾ നേരിടുന്ന ബുദ്ധിമുട്ടുകളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുക എന്നത് വളരെ അധികം പ്രാധാന്യം ഉള്ള കാര്യമാണ്.....

എന്തുകാര്യത്തിലും ബുദ്ധിമുട്ടാണ് എന്നെകൊണ്ട് ചെയ്യാൻ സാധിക്കില്ലായെന്ന് പറഞ്ഞിരുന്നാൽ നമ്മൾ ഒരുകാലത്തും എവിടെയും നേട്ടങ്ങൾ കൈവരിക്കാൻ പോകുന്നില്ല(ഒരുപക്ഷെ.....).

ഒരു സ്ഥാപനം നല്ല രീതിയിൽ കൊണ്ടുപോകുന്നതിനു അതിന്റെതായ ബുദ്ധിമുട്ടുകളുണ്ട്.....

പലരും നമ്മളെ പല കാര്യത്തിലും ബുദ്ധിമുട്ടിച്ചെന്ന് വരും.... ആരൊക്കെ ഏതൊക്കെ രീതിയിൽ ബുദ്ധിമുട്ടിച്ചാലും നമ്മൾ എപ്പോഴും നേരായ വഴിക്ക് മാത്രം സഞ്ചരിക്കുക.....

ഓരോ രാജ്യത്തെ പൗരനും രാജ്യത്തെ ഭരണഘടന മൗലികമായിട്ടുള്ള അവകാശങ്ങൾ നൽകുന്നുണ്ട്.....

നമ്മൾ നേരിടുന്ന ഓരോരോ ബുദ്ധിമുട്ടുകളെയോർത്തു സങ്കടപ്പെടാനോ, അതിന്റെ പേരിൽ തളർന്നിരുന്നാലോ നമ്മൾക്ക് ഒരിക്കലും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചെന്ന് വരില്ലല്ലോ.......

വലിയൊരു വിജയത്തിനുപിന്നിലും ചെറുതല്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടാവും......

എത്രയെത്ര പരാജയങ്ങളെ നേരിട്ടുകൊണ്ടാണ് ഓരോരുത്തരും വിജയം നേടിയിട്ടുള്ളത്......

എല്ലാവർക്കും അവരവരുടേതായ ബുദ്ധിമുട്ടുകളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ ഇനിയുള്ള കാലം സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.......

കുറിപ്പ്-വികസനം ഉണ്ടാകുമ്പോൾ അതിന്റെ മറുഭാഗത്ത് അൽപ്പം എങ്കിലും ബുദ്ധിമുട്ട് ആർക്കായാലും ഉണ്ടാവാതിരിക്കില്ല...... ബുദ്ധിമുട്ടുകൾ എല്ലാം വികസനം നടപ്പിൽ വരുമ്പോൾ ഒരു പരിധി വരെ ഇല്ലാതെയാവും......

നമ്മൾ പ്രതീക്ഷിക്കാതെ ഓരോ കാര്യവും നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ അതിന്റെ പേരിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക സ്വഭാവികമാണ്.......

റോഡിൽ വെള്ളക്കെട്ട് ആയാൽ യാത്ര ചെയ്യാൻ സ്വഭാവികമായും ബുദ്ധിമുട്ട് അനുഭവപ്പെടുമല്ലോ........ ബുദ്ധിമുട്ട് ഇല്ലാതെ ആവണം എങ്കിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്വാശ്വതമായ മാർഗങ്ങൾ കണ്ടെത്തേണ്ടതായിട്ടുണ്ട്.......



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE