Choose your language

7 September 2022

// // Subscribe YOUTUBE Channel

Carry a strong desire within



ഇന്നത്തെ വിഷയം ശക്തമായ ആഗ്രഹം ഉള്ളിൽ( മനസ്സിൽ) കൊണ്ടുനടക്കുക എന്നതിനെക്കുറിച്ചാണ്....

 

നമ്മളിൽ പലർക്കും പലതിനെക്കുറിച്ചും ശക്തമായ ആഗ്രഹം ഉള്ളിന്റെ ഉള്ളിൽ(മനസ്സിൽ) കാണുമല്ലോ.....

 

നമ്മുടെ ആഗ്രഹം ശക്തമാകുന്നത് അനുസരിച്ചായിരിക്കും നമ്മുടെ ആഗ്രഹങ്ങൾ ഒരുപരിധി വരെയെങ്കിലും സംഭവിക്കുന്നത്.......

 

വീടെന്ന സ്വപ്നം വർഷങ്ങളോളം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരുപാട് ആളുകളുണ്ട്..... വർഷങ്ങൾ നീണ്ട പരിശ്രമം ആയിരിക്കും അവർക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കുന്നത്.....

 

നമ്മുടെ ആഗ്രഹങ്ങൾ ഓരോ നിമിഷവും വലുതാകാം ചെറുതാകാം.....

 

നമ്മൾ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതു ഒരുപക്ഷെ ഇന്നലെകളിലെ നമ്മുടെ ആഗ്രഹങ്ങൾ ആയിരുന്നിരിക്കാം.......

 

നമ്മൾ ആഗ്രഹിച്ചതുപോലെ എപ്പോഴും മുൻപോട്ട് നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിക്കണമെന്നില്ലല്ലോ...... ആഗ്രഹിക്കാതെ പലയിടത്തേക്കും അറിഞ്ഞോ അറിയാതെയോ നമ്മൾ എത്തിപ്പെട്ടേക്കാം.....

 

പലർക്കും അവർ ആഗ്രഹിച്ച കാര്യങ്ങൾ നേടാൻ കഴിയാത്തതിൽ ഒത്തിരി അധികം പ്രയാസം അനുഭവപ്പെടുന്നവരുണ്ട്.......

 

കുറെ നാളുകൾക്കു മുൻപ് വീൽ ചെയറിൽ കഴിയുന്ന ഒരു ബാലൻ അവന്റെ പിറന്നാൾ ദിവസം വിലക്കുടിയ ബൈക്ക് സഞ്ചരിക്കുന്നത് കാണണം എന്നാഗ്രഹിച്ചു.... ബാലന്റെ ആഗ്രഹം അറിഞ്ഞ ബൈക്ക് അംഗങ്ങൾ ഒത്തിരി പേർ ബാലന്റെ വീടിന്റെ തൊട്ടുമുൻപിലൂടെ ബൈക്കിൽ സഞ്ചരിച്ചു ബാലന്റെ ആഗ്രഹം സാധിച്ചുകൊടുത്തു.....

 

ശക്തമായ ആഗ്രഹമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്......

 

ശക്തമായ നല്ല ആഗ്രഹം നമ്മളിൽ ഉണ്ടെങ്കിൽ  നമ്മളുടെ ആഗ്രഹം സാധിച്ചു തരാനായി പ്രപഞ്ചം കൂടെയുണ്ടാകും (ഒരുപക്ഷെ).....

 

നേട്ടങ്ങൾ കൈവരിക്കുന്നതിനായി ശക്തമായ ആഗ്രഹം ഉള്ളവർക്കേ തോൽവികൾ നേരിട്ടാലും, പ്രതിസന്ധികൾ നേരിട്ടാലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ സാധിക്കുക.......

 

നമ്മുടെ ഉള്ളിലുള്ള ശക്തമായ ആഗ്രഹത്തെ തോൽവികൾക്ക് മുൻപിൽ ഒഴിവാക്കാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.......

 

നമ്മുടെ ഉള്ളിലുള്ള ശക്തമായ നല്ല കാര്യങ്ങൾക്കായുള്ള ആഗ്രഹം നമ്മളെ വിജയത്തിലേക്ക് കൊണ്ടുചെന്നെത്തിക്കട്ടെയെന്ന് ആശംസിക്കുന്നു......

 

കുറിപ്പ്-ശക്തമായ ആഗ്രഹം നല്ല കാര്യങ്ങൾക്ക് വേണ്ടിയുള്ളത് മാത്രം ആകണം.......

 

ശക്തമായ ആഗ്രഹം മാത്രം പോരാ അതിന് വേണ്ടിയുള്ള ശ്രമങ്ങളും നമ്മുടെ ഭാഗത്തുനിന്നും ആന്മാർത്ഥമായി തന്നെ ഉണ്ടാവണം......

 

തോൽവികളും സങ്കടങ്ങളും നമ്മുടെ ശക്തമായ ആഗ്രഹത്തെ ഒരുപക്ഷെ പിന്തിരിപ്പിച്ചേക്കാം, അതൊന്നും നമ്മളെ ഒരിക്കലും തളർത്താൻ അനുവദിച്ചുകൂടാ....

 

ശക്തമായ ആഗ്രഹം നമ്മൾക്കു മുന്നോട്ട് കുതിക്കാനുള്ള പ്രേരക ശക്തിയായി ഇനിയുള്ള കാലം മാറട്ടെ......



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE