Choose your language

20 September 2022

// // Subscribe YOUTUBE Channel

don't forget



ഇന്നത്തെ വിഷയം മറക്കല്ലേ എന്നതിനെക്കുറിച്ചാണ്......

മനുഷ്യർക്ക് മറവി ഉണ്ടാവുക സ്വഭാവികമാണ്......

ചിലർക്കൊക്കെ വർഷങ്ങൾക്ക് മുൻപ് നടന്നതെല്ലാം നല്ല ഓർമ്മ കാണും തൊട്ട് മുൻപ് നടന്നത് ഒട്ടും ഓർമ്മ കാണത്തില്ല.......

മറ്റു ചിലർക്ക് തൊട്ട് മുൻപ് നടന്നത് നല്ലത് പോലെ ഓർമ്മ കാണും എന്നാൽ കുറെ നാളുകൾക്കു മുൻപ് നടന്നത് ഒട്ടും ഓർമ്മ കാണത്തില്ല......

നമ്മളുടെ മനസ്സിനെ വേദനിപ്പിച്ച കാര്യങ്ങൾ നമ്മൾ എപ്പോഴും ഓർത്തുകൊണ്ടിരിക്കും...... മറക്കാനാവാത്ത ഓർമ്മകളാണ് അവയെല്ലാം നമ്മൾക്ക് ഒരുപക്ഷെ സമ്മാനിച്ചിട്ടുണ്ടാകുക........ഇത് വായിക്കുന്നതിനിടയിൽ നിങ്ങളുടെ മനസ്സിലേക്ക് ഒരു പക്ഷെ പെട്ടെന്ന് തന്നെ ഓർമ്മകൾ കടന്നു വന്നെന്ന് വരാം(100 കിലോമീറ്റർ സ്പീഡിൽ ആണോ വന്നതെന്ന് ചോദിക്കില്ലല്ലോ അല്ലേ....).

നമ്മളുടെ മനസ്സിലേക്ക് എപ്പോഴും നല്ല ഓർമ്മകൾ മാത്രം കൊണ്ട് വരാൻ എപ്പോഴെങ്കിലും നമ്മളിൽ ആർക്കെങ്കിലും സാധിക്കുന്നുണ്ടോ.......

നമ്മളോട് പലരും പ്രേത്യേകിച്ചു എടുത്തു പറയുന്നൊരു കാര്യമാണ് മറക്കല്ലേ എന്നത്......

നമ്മൾ മറക്കണം എന്നുകരുതിയ പലതും നമ്മൾക്ക് എളുപ്പം മറക്കാൻ സാധിക്കാറില്ല........

നമ്മൾ ഓർക്കണം എന്നു വിചാരിക്കുന്ന കാര്യങ്ങൾ പോലും ഓർക്കാൻ പലപ്പോഴും നമ്മളെകൊണ്ട് സാധിക്കാറില്ല.......

ഇന്നിപ്പോൾ പ്രധാനപെട്ട കാര്യങ്ങൾ ഓർക്കാൻ നമ്മൾ ഒരുപാട് സഹായങ്ങൾ പലവഴിക്ക് തേടാറുണ്ട് (നോട്ട്ബുക്, മൊബൈൽ, കംപ്യൂട്ടർ അങ്ങനെ......).

നമ്മൾ എന്തുകാര്യവും മറക്കാതെ ഇരിക്കണമെങ്കിൽ ഓർക്കേണ്ട കാര്യങ്ങളെ കൂടെ കൂടെ ഓർമ്മകളിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.....

ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് പഴയതൊന്നും വീണ്ടും വീണ്ടും ഓർമ്മിപ്പിക്കല്ലേയെന്ന്.....

ഒത്തിരി കഷ്ടപ്പെട്ടാണ് അവരിൽ പലരും പഴയ ഓർമ്മകളെ മറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ടാവാം അങ്ങനെയൊക്കെ പറയുന്നത്.......

നമ്മൾ എപ്പോഴും മധുരമുള്ള ഓർമ്മകളാണ് ഓർക്കാൻ ആഗ്രഹിക്കുക...... പലപ്പോഴും നമ്മൾ എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുക കയ്പ്പേറിയ ഓർമ്മകൾ ആയിരിക്കും......

ഒരാൾ നമ്മളോട് എപ്പോഴെങ്കിലും മോശമായി പെരുമാറിയാൽ അയാളെ കാണുമ്പോൾ, അല്ലെങ്കിൽ അയാളെ കുറിച്ചു ചിന്തിക്കുമ്പോൾ എല്ലാം അയാൾ ചെയ്തിട്ടുള്ള നല്ല കാര്യങ്ങളെക്കാൾ അധികമായി ഒരുപക്ഷെ നമ്മൾ ഓർക്കുക അയാളുടെ മോശമായ പെരുമാറ്റം ആയിരിക്കാം.....

മോശമായ ഓർമ്മകളെ ഒഴിവാക്കാനുള്ള എളുപ്പവഴി നല്ല ഓർമ്മകളെ മാത്രം എപ്പോഴും ഓർത്തെടുക്കുക എന്നതാണ്......

കഴിഞ്ഞ ദിവസം ഞാൻ ബസ് സ്റ്റാൻഡിലേക്ക് ബസിൽ കയറാൻ നടന്നു വരവേ, ഒരാൾ എന്നോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചു, എനിക്ക് മറുപടി കൊടുക്കാൻ അൽപ്പം സമയം എടുക്കേണ്ടി വന്നു...... കാര്യം ഒരുപാട് നാൾ സഞ്ചരിച്ച വഴി (റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴി) ആണെങ്കിൽ കൂടിയും പെട്ടെന്ന് ഓർത്തെടുക്കാൻ അൽപ്പം താമസിച്ചു, പിന്നെ അയാൾക്ക് ഞാൻ വഴി പറഞ്ഞു കൊടുത്തു.....

നമ്മൾക്ക് ആവശ്യമായിട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാതിരിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയാവുന്നിടത്തോളം കാലം കഴിയട്ടെയെന്ന് ആശംസിക്കുന്നു.....

കുറിപ്പ് -നമ്മൾക്ക് ആവശ്യമായിട്ടുള്ള കാര്യങ്ങൾ കൂടെ കൂടെ ഓർക്കുകയാണ് ഏതൊരു കാര്യവും എളുപ്പം മറക്കാതിരിക്കാനുള്ള എളുപ്പവഴി......

ആവശ്യം ഇല്ലാത്ത ഓർമ്മകൾക്ക് പകരമായി ആവശ്യം ഉള്ള കാര്യങ്ങൾ ഓർക്കാൻ ശ്രമിക്കുക....

നല്ല കാര്യങ്ങൾ ചെയ്യാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുക..... ഒരുപാട് നല്ല ഓർമ്മകൾ നല്ല കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമ്മൾക്ക് സ്വന്തമാക്കാൻ ഇനിയുള്ള കാലം സാധിക്കട്ടെ.......

കഴിഞ്ഞ ദിവസം ഒരു വ്യക്തി അയാളുടെ അനുഭവം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയുണ്ടായി, വ്യക്തി അദ്ദേഹത്തിന്റെ മൂലകോശം(ഉദാഹരണം) പങ്കുവെക്കുന്നതിനു വേണ്ടിയുള്ള ചികിത്സക്കിടയിൽ ശക്തമായ വേദന അനുഭവപ്പെട്ടപ്പോൾ അതിനെ വകവെക്കാതെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി വേദനകളെ കടിച്ചമർത്തി, അതിന്റെ ഫലമായി ചികിത്സ തുടർന്നുകൊണ്ട് മരുന്നിന്റെ സഹായത്തോടെ അധികമായി മൂലകോശം സൃഷ്ടിച്ചു, അധികമായിട്ടുള്ള മൂലകോശം മറ്റൊരാൾക്ക് വിജയകരമായി നൽകാൻ സാധിച്ചു...... ഇന്ന് വ്യക്തി തന്റെ മൂലകോശം മറ്റൊരാൾക്ക്നൽകാൻ സാധിച്ചതിൽ വളരെ അധികം സന്തോഷവാനാണ്(തന്റെ ശരീരത്തിലെ ഒരു ഭാഗം തന്നെയായ മൂലകോശം പങ്കുവെച്ചതിലൂടെ മറ്റൊരാളുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചതിൽ). വ്യക്തി ചെയ്ത നന്മ പ്രവർത്തി ഇന്നിപ്പോൾ ഒത്തിരി ആളുകൾക്ക് പ്രചോദനമായി, ഒരുപാട് ആളുകൾക്ക് വ്യക്തിയെ എന്നെന്നും ഓർക്കാൻ നല്ലൊരു ഓർമ്മകളായിട്ടുണ്ടാകും വ്യക്തി ചെയ്ത നന്മ പ്രവർത്തി.....

നമ്മളോട് പലരും പറയുന്നോരു കാര്യം വന്ന വഴി മറക്കല്ലേ എന്നായിരിക്കും അല്ലെങ്കിൽ നമ്മൾ മറ്റുള്ളവരോട് വിജയം നേടിയതിനുശേഷം പറയാൻ ആഗ്രഹിക്കുന്ന കാര്യം വന്ന വഴി മറക്കാറില്ല എന്നൊക്കെ ആയിരിക്കും ഒരുപക്ഷെ......

എന്തൊക്കെ ആയാലും നമുക്ക് ആവശ്യം ആയിട്ടുള്ള കാര്യം മറക്കാതിരിക്കാൻ ആന്മാർത്ഥമായ ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും കഴിവതും ഉണ്ടാകണം.......



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE