Choose your language

18 September 2022

// // Subscribe YOUTUBE Channel

Survive


ഇന്നത്തെ വിഷയം അതിജീവിക്കുക എന്നതിനെക്കുറിച്ചാണ്.....

ഓരോ മനുഷ്യനും അവരുടെ ജീവിതത്തിൽ നടന്നിട്ടുള്ള അതിജീവനത്തിന്റെ കഥ പറയാനുണ്ടാകും.....

ഏതൊരു മനുഷ്യനും അതിജീവനം ആവശ്യമായ കാര്യമാണ്, അതിനുവേണ്ടി തിരഞ്ഞെടുക്കുന്ന വഴി പ്രധാനമാണ്......

കഷ്ടപ്പാടുകളും പ്രതിസന്ധികളും ദുരന്തങ്ങളും രോഗങ്ങളുമെല്ലാം അജിജീവിച്ചുകൊണ്ടാണ് നമ്മളൊക്കെ ഇന്നിപ്പോൾ ഇവിടെ വരെ എത്തിച്ചേർന്നത്.....

അതിജീവിക്കുവാൻ സാധിക്കില്ല എന്നു പറഞ്ഞിടത്തുനിന്ന് മറ്റുള്ളവരുടെ മുൻപിൽ അതിജീവിച്ചുകാണിച്ചുകൊടുത്തിട്ടുള്ള ഒരുപാട് മനുഷ്യരുണ്ട് നമ്മുടെ ചുറ്റിലും..... അവരെല്ലാം നിരന്തരം കഷ്ടപ്പെട്ട് പരിശ്രമിച്ചതിന്റെ ഫലമാണ് അവർക്ക് ഓരോരുത്തർക്കും നേരിട്ടുകൊണ്ടിരുന്ന പ്രശ്നത്തെ അതിജീവിക്കുവാൻ സാധിച്ചത്......

പലർക്കും അവരുടെ ജീവിതത്തിലെ പല സാഹചര്യങ്ങളെ അതിജീവിക്കുവാൻ എളുപ്പം സാധിച്ചെന്ന് വരില്ല(ഒരുപക്ഷെ....).

ഈയിടെ എത്രയെത്ര മരണങ്ങളാണ് അതിജീവിക്കാൻ സാധിക്കാതെ നമ്മളുടെ ചുറ്റിലും സംഭവിച്ചത്......

എത്ര സമ്പാദ്യം കയ്യിലുണ്ടായാലും മറ്റൊരാളുടെ ജീവൻ രക്ഷപ്പെടുത്താൻ എല്ലായ്പോഴും സാധിച്ചെന്ന് വരില്ലല്ലോ......

പരീക്ഷകളിലെ തോൽവികളെ/മറ്റു പരാജയങ്ങളെ അതിജീവിക്കുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കണം......

പരാജയങ്ങൾ എന്നും എല്ലാവർക്കും വേദന സമ്മാനിക്കുന്ന കാര്യം ആണെങ്കിൽ കൂടിയും അതിനെ അതിജീവിക്കുവാൻ നമ്മുടെ ഭാഗത്തുനിന്നും അതിയായ ശ്രമം ഉണ്ടാവേണ്ടതുണ്ട്.......

നമ്മൾ ഇതിനോടകം ഒരുപാട് മോശം സാഹചര്യങ്ങളെ നേരിട്ടിട്ടുള്ളവർ ആയിരിക്കും.........

നമ്മൾക്ക് വളരാൻ, ഉയർച്ച നേടാൻ ഇപ്പോഴുള്ള സാഹചര്യത്തെ അതിജീവിക്കേണ്ടതായിട്ടുണ്ട്.......

സ്വന്തം ജീവനും ജീവിതവും മറന്നുകൊണ്ട് അപരന് വേണ്ടി തന്റെ ആയുസ്സ് തിരുവോളം പരിശ്രമിച്ച ഒത്തിരിയേറെ മനുഷ്യസ്നേഹികളുണ്ട് നമ്മുടെ ചുറ്റിലും..... അവർക്ക് വേണമെങ്കിൽ സ്വന്തം ജീവിതം നോക്കി സുഖമായി കഴിയാമായിരുന്നു, പക്ഷെ എങ്കിൽ അവർ അവരുടെ ജീവിതനിയോഗം മനസ്സിലാക്കി ജീവിതത്തിന്റെ അവസാനകാലത്തോളം പരിശ്രമിച്ചു......

എന്തിനെയും അതിജീവിക്കുവാൻ ആന്മവിശ്വാസം വളർത്തികൊണ്ട് വരേണ്ടത് വളരെ അത്യാവശ്യമാണ്.....

നെഗറ്റീവ് ചിന്തകളെ അകറ്റി നിർത്താൻ, അതിജീവിക്കാൻ നമ്മളുടെ ഭാഗത്തുനിന്നും നിരന്തരശ്രമം ഉണ്ടാവേണ്ടതുണ്ട്.....

നെഗറ്റീവ് ചിന്തകൾ നമ്മളെ ശാരീരികമായും മാനസികമായും തളർത്തിയേക്കാം......

എന്തിനെയും പൊരുതുവാനുള്ള കരുത്തു നേടാൻ നമ്മൾ തന്നെ ശ്രമിച്ചെങ്കിലെ സാധിക്കുകയുള്ളു, അതിനു പോസ്റ്റിവ് ചിന്തകൾ മാത്രം എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുവാൻ ശ്രമിക്കേണ്ടതുണ്ട് (ശ്രമിച്ചാൽ സാധിക്കാത്തതായിട്ട് ഒന്നുമില്ലല്ലോ ഒരുപരിധി വരെ......).

എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഏതൊരു പ്രശ്നത്തേയും അതിജീവിക്കുവാനുള്ള കരുത്തും ആന്മധൈര്യവും ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു......

കുറിപ്പ്-പ്രകൃതി നമ്മളെ പഠിപ്പിക്കുന്നത് അതിജീവിക്കുവാനാണ്.......പ്രകൃതി ഇല്ലെങ്കിൽ ഭൂമിയിൽ ഒരു മനുഷ്യജീവനും നിലനിൽക്കില്ലല്ലോ.....

പ്രകൃതി നമ്മൾക്ക് ഭക്ഷണം, വെള്ളം, വായു, വെളിച്ചം എല്ലാം നൽകുന്നത് കൊണ്ടാണ് ഇന്ന് മനുഷ്യർക്ക് വളർച്ച നേടാൻ സാധിച്ചിട്ടുള്ളത്......

പ്രകൃതിശക്തിക്കു മുൻപിൽ പലപ്പോഴും മനുഷ്യർക്ക് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരാറുണ്ട്.........

ലോകത്തിൽ മനുഷ്യർക്ക് നഷ്ടപ്പെടാത്തതായിട്ട് ഒന്നുമില്ല..... എല്ലാം ഇന്ന് അല്ലെങ്കിൽ നാളെകളിൽ നഷ്ടപ്പെടാനുള്ളതാണ്.....

സമയം വെറുതെ ഉപയോഗശുന്യമായി നഷ്ടപ്പെടുത്തികളയാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്....

പഴുത്ത ഇല കൊഴിയുമ്പോൾ പച്ചില ചിരിക്കും(പച്ചില ചിരിക്കുന്നത് പല്ല് പുറത്തു കാണിച്ചിട്ടാണോ എന്നൊന്നും ചോദിക്കില്ലല്ലോ അല്ലേ....), നാളെ പച്ച ഇല പഴുക്കുമെന്നും കൊഴിഞ്ഞുപോകുമെന്നുള്ള കാര്യം മറന്നു പോകുന്നു.....

ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നത്തെ/പ്രയാസത്തെ/സങ്കടത്തെ അതിജീവിക്കുവാൻ നമ്മൾ ഓരോരുത്തർക്കും അവരവരുടെ കഴിവിന് അനുസരിച്ചു നിരന്തരം പരിശ്രമിക്കാൻ സാധിക്കട്ടെ.

 


Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE