Choose your language

17 September 2022

// // Subscribe YOUTUBE Channel

Good presentation


ഇന്നത്തെ വിഷയം നല്ല അവതരണം എന്നതിനെക്കുറിച്ചാണ്......

എല്ലാവർക്കും നല്ല അവതരണം വളരെ അധികം ഇഷ്ടമാണ്.....

പലപ്പോഴും പലരുടെയും പരാതി, പങ്കെടുത്ത പരിപാടിയിൽ നല്ല അവതരണം ഉണ്ടായില്ല..... പ്രതീക്ഷിച്ചതുപോലെ അവതരണം ഉണ്ടായില്ല എന്നൊക്കെയാണ്.....

ഏതൊരു പരിപാടിയും വിജയിക്കണമെങ്കിൽ അവിടെ നിർബന്ധമായും നല്ല അവതരണം ഉണ്ടാവേണ്ടതുണ്ട്......

നമ്മൾക്ക് എപ്പോഴും നല്ലതുപോലെ പരിപാടി അവതരിപ്പിക്കാൻ സാധിച്ചെന്ന് വരില്ലല്ലോ.....

എന്തെങ്കിലും തരത്തിലുള്ള ശാരീരികമായ, മാനസികമായ ബുദ്ധിമുട്ട് നമ്മൾക്ക് നേരിട്ടാൽ നമ്മുടെയൊക്കെ അവതരണത്തെ സാരമായി തന്നെ ബാധിച്ചേക്കാം(ഒരുപക്ഷെ....).

ഏതൊരു കാര്യവും അവതരിപ്പിക്കുമ്പോൾ അതിൽ പ്രാധാന്യം കൊടുക്കേണ്ടത് നമ്മുടെ മുൻപിൽ ഇരിക്കുന്ന ആളുകളെ സാന്നിധ്യം, പ്രായം നോക്കിക്കൊണ്ടാണ്.....

കുഞ്ഞു കുട്ടികളുടെ മുൻപിൽ എന്തിനെയെങ്കിലും കുറിച്ചു പറഞ്ഞുകൊടുക്കുന്നത് മുതിർന്നവരോട് പറഞ്ഞു കൊടുക്കുന്നതുപോലെ തന്നെ ആയതുകൊണ്ട് കാര്യം ഇല്ലല്ലോ......

കൊച്ചുകുട്ടികളുടെ മുൻപിൽ അവരുടെ കുഞ്ഞു പ്രായം പരിഗണിച്ചു വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ.......

നമ്മുടെ ഓരോരുത്തരുടെയും പ്രവർത്തനശൈലിയും അവതരണശൈലിയും വളരെ വ്യത്യാസമാണ്......

നമ്മൾക്ക് ക്ലാസ്സിൽ ചില അധ്യാപകർ പറയുന്നത് വളരെ പെട്ടെന്നു മനസ്സിലാവും, എന്നാൽ ചിലർ അധ്യാപകർ പറയുന്നത് ഒട്ടും തന്നെ മനസ്സിലാകാതെയും വരും(എല്ലാവരുടെയും കാര്യമല്ല കേട്ടോ..ചിലർക്ക് ഒരുപക്ഷെ പെട്ടെന്ന് മനസ്സിലായെന്ന് വരും....)..

നമ്മൾ എന്തിനെയും കുറിച്ചു അഭിപ്രായം പറയുമ്പോൾ പ്രഥമ പരിഗണന കൊടുക്കുന്നത് അതൊക്കെ അവതരിപ്പിക്കുന്ന രീതി കണ്ടുകൊണ്ടാണ്.......

ചില കോഴ്സുകളിൽ ചേരുന്നതിനു മുൻപായി അവരുടെ ക്ലാസുകളെപറ്റി ഏകദേശധാരണ സൃഷ്ടിക്കാനായി സൗജന്യമായിതന്നെ ഒരു ക്ലാസ്സ്എങ്കിലും സംഘടിപ്പിക്കാറുണ്ട്..

ജനങ്ങളുമായി സംവദിക്കേണ്ട ജോലികളിൽ ആളുകളെ നിയോഗിക്കുന്നതിനു മുൻപായി അവരുടെ കഴിവുകളെ അവലോകനം ചെയ്യാനായി പൊതുവിൽ ഇന്റർവ്യൂ ചെയ്യാറുണ്ട്......

ആളുകളോട് ഓരോ സാഹചര്യത്തിലും എങ്ങനെയൊക്കെ പെരുമാറുന്നു എന്നത് വളരെ അധികം പ്രാധാന്യമുള്ള കാര്യമാണ്......

ഏതൊരു പരിപാടിയും കാണാൻ ആളുകൾ ഉണ്ടാവണമെങ്കിൽ പരിപാടിയുടെ അവതരണവും അഭിപ്രായവും വളരെ മികച്ചതാവണം.....

നമ്മൾ ചെയ്യുന്ന ഏതൊരു നല്ല കാര്യത്തിലും നമ്മളുടെ ഭാഗത്തുനിന്നുള്ള അവതരണം വളരെ മികച്ചതാകട്ടെയെന്ന് ആശംസിക്കുന്നു.......

കുറിപ്പ്-നമ്മളുടെ അവതരണം ദിവസം ചെല്ലുന്തോറും മെച്ചപ്പെടുത്തികൊണ്ട് വരിക.....

ആളുകൾ ഒരുപക്ഷെ മോശമായ നമ്മളുടെ അവതരണത്തെപറ്റി മോശമായ അഭിപ്രായം പറഞ്ഞേക്കാം, നമ്മൾ അതൊന്നും കാര്യമായി എടുക്കാതെ (മോശമായ അഭിപ്രായം കേട്ട് നമ്മുടെ ശ്രമത്തിൽ നിന്നും പിന്മാറാതെ) മുന്നോട്ട് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുക.....

നമ്മളുടെ അവതരണം മികച്ചതാക്കാൻ നമ്മൾ തന്നെ വിചാരിക്കണം.....

നമ്മളുടെ ഭാഗത്തുനിന്നും അവതരണം മികച്ചതാക്കാനുള്ള പരിശ്രമം എപ്പോഴും ഉണ്ടാവട്ടെ



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE