Choose your language

19 September 2022

// // Subscribe YOUTUBE Channel

Will it be enough?ഇന്നത്തെ വിഷയം മതിയാകുമോ എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലരുടെയും മനസ്സ് തൃപ്തി ആവാത്തത് നമ്മൾ ആഗ്രഹിച്ച കാര്യങ്ങൾ മതിയാകാതെ വരുമ്പോഴാണ്.......

ഞാൻ കഴിഞ്ഞ ദിവസം ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു..... അവിടെ ഉള്ള സപ്പ്ളിയർ എനിക്ക് ഇലയിൽ വിളമ്പിയ കറികൾ തീരുമ്പോൾ തീരുമ്പോൾ കറികൾ തന്നു കൊണ്ടിരുന്നു.....ഒടുക്കം ഞാൻ പറഞ്ഞു എനിക്ക് മതിയെന്ന്.....

മറ്റൊരു ദിവസം വേറൊരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.... ഞാൻ ഊണ് കഴിച്ചുകൊണ്ടിരിക്കെ രണ്ടു മുന്ന് പേര് കൂടി ഊണ് കഴിക്കാൻ വന്നു, അതിനു ശേഷം വന്നവരോട് ഊണ് തീർന്നുപോയി ഇനി ഇപ്പോൾ ചപ്പാത്തിയും പൊറോട്ടയും ഉള്ളുവെന്ന് പറഞ്ഞു, അത് മതിയാകുമോ എന്ന് കടക്കാരൻ അവരോട് ചോദിച്ചു, വന്നവർക്ക് അത് പോരാ അതുകൊണ്ട് അവർ തിരിച്ചുപോയി...... ഉടനെ തന്നെ കടക്കാരൻ കടയുടെ മുൻപിൽ തുക്കിയിട്ടിരുന്ന ഊണ് റെഡി എന്നുള്ള ബോർഡ്എടുത്തു മാറ്റി......ഇല്ലെങ്കിൽ പിന്നെ ആളുകളോട് പറഞ്ഞു പറഞ്ഞു മടുത്തു പറച്ചിൽ തന്നെ മതിയാക്കേണ്ടി വന്നേക്കാം......

കഴിഞ്ഞ ദിവസം ബസിൽ യാത്ര ചെയ്യവേ ഒരാൾ ബസ് ടിക്കറ്റ് എടുത്തിട്ട്

കണ്ടക്ടർ അയാൾക്ക് ബാലൻസ് തുക കൊടുത്തതിൽ ഒരു പത്തു രൂപയുടെ കുറവുണ്ടായിരുന്നു......അയാൾ അക്കാര്യം കണ്ടക്ടറെ അറിയിച്ചു..... കണ്ടക്ടർ തരാം എന്നു പറഞ്ഞു....കണ്ടക്ടറുടെ സംസാരത്തിൽ പിന്നെ യാത്രക്കാരന് തനിക്കു കിട്ടാനുള്ള ബാക്കി തുകക്ക് വേണ്ടി കണ്ടക്ടറോട് ഔദാര്യം യാചിച്ചു വാങ്ങിക്കുന്നതുപോലെ തോന്നി..... ഒടുവിൽ പിന്നെ യാത്രക്കാരൻ കണ്ടക്ടറോട് പറഞ്ഞു ഞാൻ തന്റെ ഔദാര്യം ഒന്നുമല്ല ചോദിച്ചത്, എനിക്ക് കിട്ടാനുള്ള ബാക്കി തുകയാണെന്ന്..... അതുകേട്ടതോടുകൂടി കണ്ടക്ടർക്കും മതിയായി......

കഴിഞ്ഞ ദിവസം ഒരു ബസിൽ കയറിയപ്പോൾ അതിൽ കണ്ടക്ടർ പറയുന്ന ഡയലോഗ് ഞാൻ കേൾക്കാൻ ഇടയായി ആയിരങ്ങളല്ല പതിനായിരങ്ങളല്ല ഇതാ കടന്നു വരുന്നു അങ്ങനെ എന്തൊക്കെയോ (എന്നേ കാണുമ്പോൾ പറയുന്നത് അല്ല കേട്ടോ) ഒട്ടു മിക്ക എല്ലാ യാത്രക്കാരോടും അദ്ദേഹം ടിക്കറ്റ് നൽകുന്നതിനിടയിൽ അങ്ങനെയൊക്കെ പറയാറുണ്ട്, അദ്ദേഹത്തിന്റെ സംസാരം ആസ്വദിക്കാൻ ഒരുപാട് യാത്രക്കാരുണ്ടെന്നത് വളരെ സന്തോഷം.... ഒത്തിരി വർഷങ്ങൾക്ക് മുൻപും ഞാൻ ഇതേ വാക്കുകൾ തന്നെ കേൾക്കാറുണ്ട് അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുമ്പോൾ......അദ്ദേഹം അതിൽ സന്തോഷിക്കുന്നു......ആളുകൾ ഒരുപക്ഷെ അയാൾക്ക് വട്ടാണെന്ന് പറഞ്ഞേക്കാം.....

ജീവിതത്തിൽ നമ്മളൊക്കെ മതിയാക്കേണ്ട ഒരുപാട് ഒരുപാട് കാര്യങ്ങളുണ്ട്..... വാശി, വൈരാഗ്യം, വെറുപ്പ്, അഹങ്കാരം, അസൂയ, വിദ്വേഷം, കോപം, നുണ പറച്ചിൽ, ധുർത്ത്(പണം ആവശ്യം ഇല്ലാതെ ചിലവാക്കൽ), കളിയാക്കലുകൾ, ആവശ്യം ഇല്ലാതെയുള്ള കുറ്റപ്പെടുത്തലുകൾ അങ്ങനെ ഒരുപാടുണ്ട്...... ഇനിയും ഞാൻ ഓരോന്നായി എടുത്തെടുത്തു പറയാൻ നിന്നാൽ നിങ്ങളിൽ പലരും ഒരുപക്ഷെ ഇങ്ങനെയൊക്കെ പറഞ്ഞേക്കാം "എന്റെ പൊന്നു(സ്വർണ്ണം ആണെന്ന് തെറ്റിധരിക്കരുത് കേട്ടോ)ബ്രോ, നിങ്ങൾ ആദ്യം തന്നെ വലിച്ചു വാരി എഴുതി ഞങ്ങളെ വെറുപ്പിക്കുന്ന പരിപാടി ഒന്നു മതിയാക്കുമോ എന്ന്".....

എന്തുകാര്യവും ഒരു സമയം കഴിഞ്ഞാൽ മതിയാക്കേണ്ടി വരും......

ഏതു കാര്യത്തിനും ഒരു പരിധി ഉണ്ടല്ലോ.....

ഒരു വട്ടം എൻട്രൻസ് പരിക്ഷ എഴുതി തോറ്റപ്പോൾ പിന്നീട് ഞാൻ എൻട്രൻസ് പരിക്ഷ എഴുതുന്നത് മതിയാക്കിയതാണ്..... പക്ഷെ ഇപ്പോഴും എന്നേ അറിയുന്ന ചിലർ എന്നേ കാണുമ്പോൾ ഡോക്ടറെ എന്നൊക്കെയാണ് വിളിക്കുന്നത്......ഞാൻ ആണെങ്കിൽ അവരോട് എതിർത്തൊന്നും പറയാനും പോയിട്ടില്ല ഡോക്ടർ എന്നുള്ള വിളി ഇന്നത്തോടെ മതിയാക്കിക്കൊള്ളാൻ.......അവർക്ക് അതിലൊരു സന്തോഷം കിട്ടുന്നുണ്ടെങ്കിൽ ആയിക്കോട്ടെ......

കഴിഞ്ഞ ദിവസം ഞാൻ എഴുതിയ വിഷയം വായിച്ച വ്യക്തി, വ്യക്തി നാളുകളായി അന്വേഷിച്ച വിഷയം ഞാൻ എഴുതിയതിലൂടെ വായിക്കാൻ കഴിഞ്ഞ അതിയായ സന്തോഷം പങ്കുവെക്കുകയുണ്ടായി......അവർക്ക് അതു വായിച്ചതോടുകൂടി മതിയായി, അതായത് അവർ അന്വേഷിച്ചതിനുള്ള ഉത്തരം കിട്ടിയെന്ന്.....

പണ്ടൊരിക്കൽ ഞാൻ സോഷ്യൽ മീഡിയയിൽ എന്റെ എഴുത്തു പോസ്റ്റ്ചെയ്തപ്പോൾ ഒരാൾ പറയുകയുണ്ടായി എന്റെ തൊലിക്കട്ടി അപാരമാണെന്ന്.... ഞാൻ അന്നത്തോടെ ആവശ്യം ഇല്ലാതെ ആളുകളുടെ അഭിപ്രായത്തിനു മറുപടി കൊടുക്കുന്നത് മതിയാക്കി(ബഹുജനം പലവിധം എന്നല്ലേ, ആളുകൾ നമ്മളെ വിഷമിപ്പിച്ചേക്കാം നമ്മൾ അതിലൊന്നും ഒരിക്കലും തളരാൻ പാടുള്ളതല്ല.......).

തനിക്കൊന്നും വേറെ പണിയില്ലേ ഇനിയെങ്കിലും മതിയാക്കികൂടെ എന്നൊക്കെ പലരും നമ്മളോട് പലപ്പോഴായി ചോദിച്ചെന്ന് വരാം......

എല്ലാവർക്കും ജീവിതം അവരവർക്ക് മതിയാകുവോളം നേരായ മാർഗത്തിൽ ആസ്വദിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു......

കുറിപ്പ്-നമ്മൾ ചെയ്യുന്ന ബിസിനസ്മറ്റുള്ളവർക്ക് പൂർണ്ണമായ തൃപ്തി നൽകുന്നുണ്ടോയെന്ന് അന്വേഷിച്ചു അറിയേണ്ടതുണ്ട്...... ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് 100 ശതമാനം തൃപ്തിയായിട്ടുണ്ടെന്ന്.....

നല്ല കാര്യങ്ങൾ നമ്മൾ ചെയ്യുന്നതിൽ പൂർണ്ണമായ സമർപ്പണത്തോടെ, ആന്മാർത്ഥതയോടെ ചെയ്യാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ...

 


Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE