Choose your language

16 September 2022

// // Subscribe YOUTUBE Channel

We are the only ones to lose


ഇന്നത്തെ വിഷയം നഷ്ടപ്പെടുന്നത് നമ്മൾക്ക് മാത്രം എന്നതിനെക്കുറിച്ചാണ്......

ജീവിതത്തിൽ പലതരത്തിലുള്ള നഷ്ടപ്പെടലുകൾ നമ്മൾക്കുണ്ടായിട്ടുണ്ട്......

ഓരോ നഷ്ടപ്പെടലുകളിലും പലപ്പോഴും നിരാശപ്പെട്ടുകൊണ്ട് നമ്മൾ അതിയായി ദുഖിച്ചു വിഷമിച്ചിരിക്കാറുണ്ട്.......

ചില നഷ്ടപ്പെടലുകൾ നമ്മൾക്ക് മാത്രമാണ് ഉണ്ടാവുക......

നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങൾ അതു എത്ര വലുതായാലും ചെറുതായാലും അതെല്ലാം സഹിക്കാൻ നമ്മൾ മാത്രമേ ഭൂമിയിൽ ഉണ്ടാവുള്ളു (ഒരുപക്ഷെ......).

ഓരോരുത്തർക്കും എണ്ണിയെണ്ണി പറയാനായിട്ട് അവരുടെയൊക്കെ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങളുടെ കണക്ക് പറയാനായിട്ട് ഉണ്ടാവും......

നമ്മൾക്ക് മുൻപിലുള്ള നഷ്ടങ്ങളെ ധിരതയോടെ നേരിടാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കണം.......

ചില നഷ്ടങ്ങൾ നമ്മൾക്ക് ഒരിക്കലും തിരികെ കിട്ടില്ല......

പലപ്പോഴും നമ്മൾ നേരിടുന്ന ഓരോ നഷ്ടങ്ങളും നമ്മളെ വളരെ അധികം ദുഖത്തിലാക്കുന്നുണ്ട്........

നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓർത്തു സങ്കടപ്പെട്ടിരുന്നിട്ട് കാര്യമില്ല.... ഇനി മുന്നോട്ട് എങ്ങനെ സന്തോഷകരമായി ജീവിക്കാം എന്നാണ് അറിയേണ്ടത്.......

മറ്റുള്ളവരുടെ നഷ്ടങ്ങളുടെ കണക്ക് എടുത്തുനോക്കിയാൽ നമ്മളുടെ നഷ്ടങ്ങൾ ഒന്നും അതിന്റെ മുൻപിൽ ഒന്നുമല്ലായെന്ന് മനസ്സിലാവും.....

എത്ര വലിയവരായാലും സമ്പന്നരായാലും അവരുടെ ജീവിതത്തിലും നഷ്ടങ്ങൾ ഉണ്ടാവാം(ഒരുപക്ഷെ.....).

ഒരുനാൾ നമ്മളുടെ എല്ലാവരുടെയും ജീവൻ നഷ്ടമാകും എന്നത് ഒരു പ്രപഞ്ചസത്യം തന്നെയാണ്....ശാസ്ത്രം എത്ര പുരോഗതി കൈവരിച്ചെന്നാലും മരണത്തെ തോൽപ്പിക്കാൻ, മരണത്തെ ഇല്ലാതെയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല......

ഓരോ നിമിഷവും നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാതെയും അറിഞ്ഞും നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്....

നമ്മുടെ തലമുടി കൊഴിയുന്നത് നമ്മൾ പലപ്പോഴും അറിയാറില്ലല്ലോ, നമ്മളുടെ അനുവാദം ചോദിച്ചിട്ട് ഒന്നുമല്ലല്ലോ നമ്മുടെ മുടി കൊഴിയുന്നത്(ആശാനേ നമ്മ സ്ഥലം കാലിയാക്കാണ് കേട്ടാ എന്ന് നമ്മളോട് ഒരു തലമുടിയും കൊഴിയുന്ന നേരത്ത് പറയത്തില്ലല്ലോ....).

സമയങ്ങൾ വളരെ വേഗം(100 കിലോമീറ്റർ വേഗത്തിലാണോ എന്നൊന്നും ചോദിക്കില്ലല്ലോ അല്ലേ) നമ്മുടെ ജീവിതത്തിൽ നിന്നും കടന്നുപോകും...... ഓർമ്മകൾ മാത്രം അവശേഷിപ്പിച്ചുകൊണ്ട്......

പ്രായം കൂടുന്തോറും നമ്മുടെ ഓർമ്മകൾക്ക് നഷ്ടങ്ങൾ ഉണ്ടാവാം (ഒരുപക്ഷെ.....).

നഷ്ടങ്ങൾ ജീവിതത്തിന്റെ ഭാഗം തന്നെയാണ് എന്നത് മനസ്സിലാക്കാതെ പോകരുത്......

നഷ്ടങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക.....

ചിലപ്പോൾ നമ്മൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ, പിന്നീട് നമ്മൾക്ക് ഒത്തിരി നേട്ടങ്ങൾക്ക് കാരണം ആയിതിർന്നേക്കാം (ഒരുപക്ഷെ.....).

നഷ്ടപ്പെട്ടതിൽ പലതും നമ്മൾക്ക് ഒരിക്കൽ പോലും തിരിച്ചു കിട്ടിയെന്ന് വരില്ല.....

ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളെ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു......

കുറിപ്പ്-നഷ്ടപ്പെടൽ ഏതൊരു മനുഷ്യനും ഒരു വേദനയാണ്.... നമ്മൾക്ക് ഇനിയും ഒരുപാട് നേടാനുണ്ടെന്ന തിരിച്ചറിവ് നൽകാൻ നമ്മുടെ നഷ്ടങ്ങൾ നമ്മളെ സഹായിക്കട്ടെ......

ഓരോ നഷ്ടങ്ങളെയും ശരിയായ വിധത്തിൽ മനസ്സിലാക്കി പരിഹരിച്ചു മുന്നേറിയവർക്ക് ഒരുപാട് നേട്ടങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്.....

ഇന്നലെകളിൽ നമ്മൾക്കുണ്ടായ നഷ്ടങ്ങൾ നമ്മൾക്ക് നാളെകളിൽ ഉണർന്ന് പ്രവർത്തിക്കാൻ ആവശ്യമായ കരുത്തായി മാറട്ടെ.....

നമ്മൾക്കും നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള നഷ്ടങ്ങളെ ഓർത്തു സങ്കടപ്പെട്ടിരിക്കാതെ ഉണർവോടെ ഉന്മേഷത്തോടെ ഇനിയുള്ള കാലം നേട്ടങ്ങൾ സ്വന്തമാക്കാൻ, അതിനായി പ്രവർത്തിക്കാൻ സാധിക്കട്ടെ......



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE