Choose your language

8 September 2022

// // Subscribe YOUTUBE Channel

Why hesitate?


ഇന്നത്തെ വിഷയം എന്തിനു മടിക്കണം എന്നതിനെക്കുറിച്ചാണ്.....

 

നമ്മൾ ഓരോരുത്തരും ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതിന് മടിവിചാരിക്കാറുണ്ട്.....

 

എവിടെയും മടിവിചാരിച്ചിരുന്നാൽ നമ്മൾ എവിടെയും എത്തുകയില്ല.......

 

വിജയിക്കാൻ ഒരു വ്യക്തിക്ക് ആവശ്യം വേണ്ടത് ചെയ്യുന്ന കാര്യത്തിൽ ഒരിക്കലും മടി വിചാരിക്കാൻ പാടില്ലായെന്നതാണ്.....

 

നമ്മളെ നമ്മുടെ വേണ്ടപ്പെട്ട പലരും പലപ്പോഴും കളിയാക്കാറുണ്ട് എന്തു മടിയനാണ്/മടിയത്തിയാണ് എന്നും പറഞ്ഞുകൊണ്ട്(ഒരുപക്ഷെ......).

 

മടിമാറ്റാനുള്ള എളുപ്പവിദ്യ എന്തെങ്കിലും ഉണ്ടോയെന്നു അന്വേഷിക്കേണ്ടിയിരിക്കുന്നു......

 

ഓരോരുത്തർക്കും ചെയ്യുന്ന കാര്യത്തിൽ മടി വരാൻ എന്തെങ്കിലും തക്കതായ കാരണം ഉണ്ടായിരിക്കും......

 

ഒരേ കാര്യം തന്നെ ഒരുപാട് കാലം ആവർത്തിച്ചാൽ ഒരുപക്ഷെ സ്വഭാവികമായി മടി തോന്നിയേക്കാം......

 

മറ്റെന്തു കാര്യത്തിലും മടി വിചാരിച്ചാലും ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ നമ്മൾ ആരും പൊതുവെ മടി വിചാരിക്കാറില്ല..... കാരണം മടി വിചാരിച്ചു ഭക്ഷണം കഴിക്കാതിരുന്നാൽ നമ്മുടെ ശരിരം തളർന്നു പോകുമെന്ന് നല്ലത് പോലെ നമ്മൾ ഓരോരുത്തർക്കും അറിയാം.....

 

ഏതൊരു വ്യക്തിയുടെയും വിജയത്തിന്റെ രഹസ്യം എന്നു പറയുന്നത് ഒരുപക്ഷെ ചെയ്യുന്ന കാര്യത്തിൽ അവരാരും ഒരിക്കൽ പോലും മടി വിചാരിക്കുന്നില്ല എന്നതാണ്......

 

ലോകത്തു ഇന്ന് നമ്മൾ അനുഭവിക്കുന്ന എല്ലാവിധ സുഖസൗകര്യങ്ങളും ഒരുപാട് ആളുകളുടെ നിരന്തരമായ പരിശ്രമംകൊണ്ട് നേടിയെടുത്തതാണ്...... അവരൊക്കെ മടി വിചാരിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ ഇന്ന് നമ്മൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ഒന്നും തന്നെ ലഭിക്കുമായിരുന്നില്ല......

 

മനുഷ്യർക്ക് ഒത്തിരി അധികം കഴിവുകളുണ്ട്..... പലരും അവരിലുള്ള കഴിവുകൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ്......

 

പലപ്പോഴും മടിവിചാരിക്കാൻ കാരണം മറ്റുള്ളവർ കളിയാക്കുമോ എന്നൊരു ചിന്ത ആയിരിക്കാം......

 

മടി പിടിച്ചിരുന്നാൽ ഒരുകാലത്തും നമ്മളെ തേടി വിജയം വരില്ല.....

 

നമ്മൾക്കു വളർച്ച ഉണ്ടാവണമെങ്കിൽ നമ്മൾ നിരന്തരം വളർച്ച നേടുന്നതിനുവേണ്ടി പരിശ്രമിക്കേണ്ടതായിട്ടുണ്ട്......

 

ശക്തമായ മഴയത്തു ക്ലാസ്സിൽ പോകാൻ മടിയുള്ളവർ ഉണ്ടാകാം......

ജോലിക്ക് പോകാൻ മടിയുള്ളവർ ഉണ്ടാകാം.......വീടിനു പുറത്തിറങ്ങാൻ മടിയുള്ളവർ ഉണ്ടാവാം....

 

എല്ലാവർക്കും മടിയില്ലാതെ അവരവർക്ക്/സഹജീവികൾക്ക് ആവശ്യമായ/അത്യാവശ്യമായ കാര്യങ്ങൾക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു......

 

കുറിപ്പ്-നമ്മൾ ചെയ്യുന്നതിൽ തെറ്റുകൾ ഉണ്ടാവാം പാകപിഴകൾ സംഭവിക്കാം എന്ന് കരുതി നമ്മൾ എപ്പോഴും മടി വിചാരിച്ചു മുന്നോട്ട് പോകാതിരുന്നാൽ നമ്മളുടെ വളർച്ചയെ സാരമായി തന്നെ ബാധിച്ചേക്കാം.......

 

മടി ഒഴിവാക്കാൻ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്ന കാര്യങ്ങൾക്കുവേണ്ടി കൂടുതൽ സമയം ചിലവഴിക്കുക......

 

എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കുന്നതിനായി ചെയ്യുന്ന കാര്യത്തിൽ അതിയായി എപ്പോഴും ശ്രദ്ധകേന്ദ്രികരിക്കുക...



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE