Choose your language

13 September 2022

// // Subscribe YOUTUBE Channel

ask for


ഇന്നത്തെ വിഷയം
ആവശ്യപ്പെടുക
എന്നതിനെക്കുറിച്ചാണ്.......

നമ്മളിൽ പലർക്കും നമ്മൾക്ക് ആവശ്യമായിട്ടുള്ള കാര്യങ്ങൾ മറ്റുള്ളവരോട് ആവശ്യപ്പെടാൻ സാധിക്കാറില്ല(ഒരുപക്ഷെ......).

ഒരു കടയിൽ ചെന്നാൽ നമ്മൾ നമ്മളുടെ ആവശ്യം കടക്കാരനോട് പറയാറുണ്ട്....... നമ്മളുടെ ആവശ്യം ഒരുപക്ഷെ സാധിച്ചേക്കാം ഇല്ലെങ്കിൽ സാധിക്കാതെ വന്നേക്കാം.....

നമ്മൾ ഒരു സാധനം വാങ്ങിച്ചുകഴിയുമ്പോൾ ചില സാഹചര്യങ്ങളിൽ ബിൽ ആവശ്യപ്പെടാറില്ല........

ഒരുപാട് സാഹചര്യങ്ങളിൽ പിന്നീട് ബിൽ ആവശ്യമായി വന്നേക്കാം......

ഒരാൾ ഓഫീസിൽ നൽകിയ അപേക്ഷക്ക് കൈപ്പറ്റു രസിത് വാങ്ങിക്കാത്തതുകൊണ്ട്, ഓഫീസിൽ നിന്നും വ്യക്തിയുടെ അപേക്ഷ നഷ്ടപ്പെട്ടുപോയതിനാൽ അപേക്ഷയിൽ പറഞ്ഞത് നടന്നുകിട്ടാൻ ഇന്നിപ്പോൾ വ്യക്തി കോടതി കയറിയിറങ്ങുകയാണ്...... വ്യക്തി രസിത് ചോദിച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്നേരം ഓഫീസിൽ ഇല്ലാത്തത് കൊണ്ട് തരാൻ പറ്റില്ലായെന്ന് പറഞ്ഞു ഒടുവിൽ ഇയാൾ അപേക്ഷ നൽകികൊണ്ട് രസിത് ഇല്ലാതെ മടങ്ങി, അതാണ് ഇപ്പോൾ അയാൾക്ക് വിനയായി മാറിയത്.......

ഏതൊരു ഓഫീസിലും അവിടുത്തെ കാര്യങ്ങൾ മുന്നോട്ട് പോകണം എങ്കിൽ അവിടെ നിഷ്കർഷിക്കുന്ന കാര്യങ്ങൾ കൃത്യമായി പൂർത്തിയാക്കേണ്ടതുണ്ട്......

ഇന്നിപ്പോൾ ഓരോ കാര്യവും ആവശ്യപ്പെട്ടുകൊണ്ട് വ്യാജമായി പലരും മെസ്സേജ് അയക്കാറുണ്ട്, ഫോൺ വിളിക്കാറുണ്ട്(പല പ്രമുഖ കമ്പനികളും ഇത്തരം തട്ടിപ്പിൽ പെടരുത് എന്ന് നിർദേശം കൂടെകൂടെ നൽകാറുണ്ട്......).

നമ്മൾക്ക് എന്തുവേണം എന്ന് നമ്മൾ പറയാതെ മറ്റുള്ളവർക്ക് അറിയാൻ കഴിയില്ലല്ലോ........

ആവശ്യങ്ങൾ ഇല്ലാത്ത മനുഷ്യരില്ല...... മരണം വരെ ഓരോ മനുഷ്യനും ഓരോരോ ആവശ്യങ്ങളുണ്ട് പൂർത്തിയാക്കാനായിട്ട്.......

നമ്മൾ ആവശ്യപ്പെടാതെ നമ്മൾക്ക് വേണ്ട കാര്യങ്ങൾ നമ്മളുടെ ചുറ്റുപാടിൽ നിന്നും പൂർണ്ണമായി ലഭിക്കണമെന്നില്ല........

മറ്റുള്ളവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ അറിഞ്ഞതിനുശേഷം ഒരിക്കൽ പോലും അവരോട് അക്കാര്യം ആവശ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക......

നമ്മുടെ ആവശ്യങ്ങൾ എപ്പോഴും മറ്റുള്ളവർ അംഗീകരിക്കണമെന്നില്ലല്ലോ.....

ഏതൊരു സാഹചര്യത്തിലും മുന്നോട്ട് പോകുവാൻ ആവശ്യപ്പെടുക എന്നതിന് വളരെ അധികം പ്രാധാന്യമുണ്ട്.....

ചില ആളുകൾ നമ്മളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നമ്മൾ ആവശ്യപ്പെടാതെ തന്നെ നമ്മളെ വളരെയധികം സഹായിക്കാറുണ്ട്.......

ഒരു മെഡിക്കൽ സ്റ്റോറിൽ ചെന്ന് ഗുളിക തരാൻ പറഞ്ഞാൽ ഒരു പക്ഷെ മെഡിക്കൽ സ്റ്റോറിലെ വിൽപ്പനക്കാരൻ ഡോക്ടറുടെ കുറിപ്പ് ആവശ്യപ്പെടുക സർവ്വ സാധാരണമാണ്......

ആവശ്യം ഇല്ലാതെ ഗുളിക കഴിച്ചാൽ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം, അതുകൊണ്ട് ഡോക്ടറുടെ നിർദേശം ഇല്ലാതെ ചിലതരം ഗുളിക നൽകാൻ അനുവാദം ഇല്ല......

ലൈസൻസ് ഇല്ലാതെ കുട്ടികൾ വണ്ടി ഓടിക്കുന്നതിന് വണ്ടി ആവശ്യപ്പെട്ടാൽ മുതിർന്നവർ ആരും അവരുടെ ആവശ്യം അവർക്ക് ലൈസൻസ് ഇല്ലാത്തിടത്തോളം കാലം അനുവദിക്കാൻ പാടില്ലല്ലോ......

കഴിഞ്ഞ ദിവസം ഒരു പരിപാടി കാണാൻ പോയപ്പോൾ അവിടെ ഒരു കമ്മിറ്റി അംഗം പറയുന്നത് കേട്ടു, കമ്മിറ്റി അംഗങ്ങൾ ക്ഷണിക്കാതെ തന്നെ പ്രഗത്ഭനായ വ്യക്തി കമ്മിറ്റി അംഗത്തെ ഇങ്ങോട്ട് വിളിച്ചു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുറച്ചു നേരത്തെക്ക് പരിപാടി അവതരിപ്പിക്കാൻ ഒരുക്കമാണെന്ന് പറയുകയുണ്ടായിയെന്ന്......

കഴിഞ്ഞ ദിവസം റോഡിൽ കിടന്നു മറ്റൊരാളിൽ നിന്നും നഷ്ടപ്പെട്ട തുക ഒരു വ്യക്തിക്ക് കിട്ടി, ആയത് വ്യക്തി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു, പോലീസ് കണ്ട്രോൾ റൂമിൽ പണം നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട ഉടമസ്ഥനെ കണ്ടെത്തി അദ്ദേഹത്തിന്റെ പണം പോലീസ് സ്റ്റേഷനിൽ വെച്ച് പണം കണ്ടെത്തിയ വ്യക്തിയുടെ സാന്നിധ്യത്തിൽ തിരികെ നൽകി......

പണം തിരികെ കിട്ടിയ സന്തോഷത്തിൽ അതിൽ നിന്നും കുറച്ചു പണം കണ്ടുപിടിച്ച വ്യക്തിക്ക് കൊടുക്കാൻ പണത്തിന്റെ ഉടമസ്ഥൻ ശ്രമിച്ചപ്പോൾ പണം കണ്ടുപിടിച്ചു നൽകിയ വ്യക്തി തുക വാങ്ങിക്കാൻ തയ്യാറായില്ല.....ഇവിടെ വ്യക്തി ആവശ്യപ്പെടാതെ തന്നെയാണ് പതിനായിരം രുപ നൽകാൻ ഉടമ തയ്യാറായത് എങ്കിലും മറ്റൊരാളുടെ പണം എനിക്കെന്തിനാണ് എന്നുള്ള ചോദ്യത്തോടെ വ്യക്തിയത് സ്നേഹപൂർവ്വം നിരസിച്ചു.......

നമ്മൾ ആവശ്യപ്പെടാതെ നമ്മളെ സ്നേഹിക്കുന്ന, സഹായിക്കുന്ന ഒരുപാട് ആളുകളുണ്ട് നമ്മുടെ ചുറ്റിലുമായി ലോകത്ത്.....

നമ്മൾ എല്ലാവർക്കും ഓരോരോ ആവശ്യങ്ങൾ ഓരോ സാഹചര്യം അനുസരിച്ചു ഉണ്ടാകും, അന്നേരം മനസ്സ് തുറന്നു നമ്മുടെ ആവശ്യങ്ങൾ(മോശം അല്ലാത്ത കാര്യങ്ങൾ) മറ്റുള്ളവരെ അറിയിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു......

കുറിപ്പ്-നമ്മൾ എല്ലാവരും പലതരത്തിലുള്ള പരിക്ഷകൾ എഴുതിയിട്ടുള്ളതാണ്.....

പരീക്ഷയിൽ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് നമ്മളോട് ഉത്തരങ്ങൾ ആവശ്യപ്പെടാറുണ്ട്, ഉത്തരങ്ങൾ പഠിച്ചിട്ടുണ്ടെങ്കിൽ മാത്രമാണല്ലോ ഉത്തരങ്ങൾ ശരിയായ വിധത്തിൽ നൽകാൻ സാധിക്കുകയുള്ളു.....

കഴിഞ്ഞ ദിവസം ബസിൽ യാത്രയിൽ ആയിരിക്കവേ ഞാൻ ഇരുന്ന സീറ്റിനടുത്തേക്ക് ഒരു മുതിർന്ന വ്യക്തി വന്നു നിന്നു,അദ്ദേഹത്തെ കണ്ടപ്പോൾ ആരോഗ്യപ്രശ്നം ഉള്ള വ്യക്തിയായി തോന്നി, അതുകൊണ്ട് അദ്ദേഹം എന്നോട് സീറ്റിൽ നിന്നും എഴുന്നേൽക്കാമോയെന്ന് ആവശ്യപ്പെടാതെ തന്നെ ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു അദ്ദേഹത്തിനായി സീറ്റ്ഒഴിവായി കൊടുത്തു.....

കഴിഞ്ഞ ദിവസം ഒരു വ്യക്തി ഞാൻ റോഡിന്റെ അരികിലൂടെ നടന്നുപോയപ്പോൾ എന്നേ ഹലോ എസ്ക്യൂസ്മി എന്ന് അഭിസംബോധന ചെയ്തു വിളിച്ചു, ഞാൻ തിരിഞ്ഞു നോക്കി, അവരുടെ ബിസിനസ്പരിചയപ്പെടുത്താൻ എന്നേ ക്ഷണിച്ചതാണ് വിളിയിലുടെ,എന്നേ കണ്ടതും അവർ അവരുടെ കയ്യിലുള്ള ഐഡി കാർഡ് ഉയർത്തി കാണിക്കുന്നുണ്ടായിരുന്നു, എനിക്ക് കണ്ണിന് അത്ര ക്ലച്ച് ഇല്ലാത്തത് കൊണ്ട് അതു വായിക്കാൻ പട്ടിയില്ല,ഞാൻ അവരോട് പറഞ്ഞു എനിക്ക് പോയിട്ട് തിരക്കുണ്ടെന്ന്..ഓക്കേ എന്ന് അവരും എന്നോട് മനസ്സില്ലാമനസ്സോടെ പറഞ്ഞു...അവരുടെ ആവശ്യമാണ് അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന് വളർച്ച നേടികൊടുക്കുക എന്നത്......അതിനു വേണ്ടി അവർ ആവശ്യപ്പെടുകയാണ് അവരെ ഒന്ന് കേൾക്കാൻ തയ്യാറാകുമോയെന്ന്.....ഞാൻ കേൾക്കാൻ തയ്യാറായിരുന്നുവെങ്കിൽ എനിക്ക് കുട്ടിയോട് നല്ല കിളിനാദം പോലെയുള്ള ശബ്ദം ആണ് താങ്കളുടേത് എന്നും , കേൾക്കാൻ എത്ര മനോഹരമായിരിക്കുന്നു എന്നൊക്കെ കുട്ടിയെ പറ്റി പൊക്കി പറയാമോ എന്ന് എന്നോട് അവർ ആവശ്യപ്പെടാതെ തന്നെ എനിക്ക് പറയേണ്ടി വന്നേനെ....

ആവശ്യപ്പെടേണ്ട കാര്യങ്ങൾ ആവശ്യപ്പെടാനും ആവശ്യപ്പെടാൻ പാടില്ലാത്ത കാര്യങ്ങൾ ആവശ്യപ്പെടാതിരിക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ ..

 


Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE