Choose your language

3 September 2022

// // Subscribe YOUTUBE Channel

Unintelligible



ഇന്നത്തെ വിഷയം മനസ്സിലാവാത്തത് എന്നതിനെക്കുറിച്ചാണ്.....

 

നമ്മൾ ഓരോരുത്തർക്കും ഓരോ കാര്യങ്ങളാണ് മനസ്സിലാക്കാൻ സാധിക്കാതെ വരാറുള്ളത്......

 

കഴിഞ്ഞ ദിവസം ഒരാൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് പുതിയ അറിവായിരുന്നു...... അയാൾ പറഞ്ഞതിൽ നിന്നും ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലായി...... അയാൾ പറഞ്ഞതിൽ ചില കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും കഴിഞ്ഞില്ല......

 

നമ്മളിൽ പലർക്കും പല സന്ദർഭങ്ങളിൽ പലതും മനസ്സിലായാലും മനസ്സിലായില്ലെന്ന് അഭിനയിക്കും......

അതുപോലെ തന്നെ മനസ്സിലായില്ലെങ്കിലും മനസ്സിലായിയെന്ന് അഭിനയിക്കും......

 

ഇന്ന് ഞാൻ ലിഫ്റ്റിൽ കയറി, ഞാൻ മാത്രം ഉണ്ടായുള്ളൂ അന്നേരം ലിഫ്റ്റിൽ.... ലിഫ്റ്റിൽ കയറിയതും ലിഫ്റ്റിന്റെ വാതിൽ അടഞ്ഞു..... ഞാൻ അവിടെയുള്ള കണ്ണാടിയിൽ നോക്കി കൊണ്ടിരുന്നു, കുറച്ചു നേരം കഴിഞ്ഞിട്ടും ലിഫ്റ്റ് എത്തേണ്ട സ്ഥലത്തു എത്തുന്നില്ല....പിന്നെയാണ് ബട്ടൺ അമർത്തിയിട്ടില്ല എന്നു മനസ്സിലായത്....പിന്നെ ഞാൻ മുകളിലേക്ക് പോകാനുള്ള ലിഫ്റ്റ് ബട്ടൺ അമർത്തി അപ്പോൾ ലിഫ്റ്റിലെ ഫാൻ ഓൺ ആയി ലിഫ്റ്റ് വർക്ക്ആയി...... എനിക്ക് ഇങ്ങനത്തെ അനുഭവം ആദ്യമാണ്......

 

വൈകിട്ട് ലിഫ്റ്റിൽ നിന്നും ഇറങ്ങിയപ്പോൾ പുറത്തു നിന്നും ഓട്ടോയിൽ ഒരു വയസ്സായ ആൾ വന്നു ഓട്ടോക്കാരൻ എന്നോട് ആംഗ്യം കാണിച്ചു അയാളെ ലിഫ്റ്റിൽ കയറ്റാൻ സഹായിക്കാമോ എന്ന്.... ഞാൻ അയാളെ സഹായിച്ചു, അയാൾ എന്നോട് ചോദിച്ചു ലിഫ്റ്റിന്റെ ബട്ടൺ അമർത്തണോ എന്ന് ഞാൻ പറഞ്ഞു വേണ്ട എന്ന്, എന്നിട്ട് ഞാൻ കുറച്ചു നേരം പുറത്തു കാത്തിരുന്നു, മുകളിൽ ചെന്നു അവിടെ നിന്ന് ആളുകൾ താഴെ വരുന്നുണ്ടെങ്കിൽ എനിക്ക് ഉറപ്പിക്കാമല്ലോ, ഞാൻ സഹായിച്ച ആൾ സേഫ് ആയി മുകളിൽ എത്തിയെന്നു, എന്തായാലും ആളുകൾ ലിഫ്റ്റിൽ താഴേക്ക് വന്നപ്പോൾ എനിക്ക് ആശ്വാസം ആയി......എന്തായാലും ലിഫ്റ്റിൽ കയറുമ്പോൾ ആവശ്യമെങ്കിൽ ബട്ടൺ അമർത്തണം എന്ന കാര്യം മനസ്സിലായി.......

 

നമ്മൾക്ക് ഇന്നും അറിയാത്ത ഒരുപാട് സത്യങ്ങളുണ്ട്......

ഓരോ മനുഷ്യർക്കും അവരവർക്ക് ആവശ്യമായിട്ടുള്ള ഓരോ കാര്യങ്ങളും മനസ്സിലാക്കാൻ സമയം ഒരുപാട് വേണ്ടിവന്നേക്കാം......

 

നമ്മൾ ഉപയോഗിക്കുന്ന ഫോൺ പെട്ടെന്ന് നിശ്ചലമായാൽ അതെന്തുകൊണ്ടാണെന്ന് നമ്മൾക്ക് ഒരുപക്ഷെ പെട്ടെന്നു മനസ്സിൽ ആവണം എന്നില്ലല്ലോ ..... ഫോണിനെ പറ്റി നല്ലതുപോലെ അറിയാവുന്നവർ നോക്കിയാലാണ് കാരണം എന്താണെന്നു കൃത്യമായി പറയാൻ ഒരുപക്ഷെ സാധിക്കുകയുള്ളു......

 

നമ്മൾക്ക് ആവശ്യം ഉള്ളത് മാത്രം എപ്പോഴും മനസ്സിൽ ആക്കാൻ ശ്രമിക്കുക.....

 

ഞാൻ ഒരു കാര്യം മറ്റുള്ളവരോട് പറഞ്ഞിട്ട് വീണ്ടും വീണ്ടും അവർ ഓരോന്നും ചോദിക്കുമ്പോൾ ഞാൻ പൊതുവെ ചോദിക്കാറുണ്ട് "പറഞ്ഞാൽ മനസ്സിലാവില്ലേയെന്ന്"....

 

നമ്മൾക്ക് ഭാവിയിൽ/ഇപ്പോൾ ആവശ്യമുള്ള മനസ്സിലാവാത്ത കാര്യം മനസ്സിലാക്കാൻ ഇനിയുള്ള നാളുകളിൽ പരമാവധി ശ്രമിക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.....

 

കുറിപ്പ്-എല്ലാവർക്കും നമ്മൾ കാര്യങ്ങൾ മനസ്സിലാക്കുന്നത് പോലെ പെട്ടെന്ന് തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചെന്ന് വരില്ല എന്ന കാര്യം മറക്കരുത്......

മറ്റുള്ളവർ കാര്യങ്ങൾ മനസിലാക്കാൻ ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നേക്കാം......

 

ഓരോരുത്തർക്കും അവരവർക്ക് ആവശ്യമായ കാര്യങ്ങൾ മനസ്സിലാക്കാൻ ആവശ്യമായ ക്ഷമയും സമയവും ഉണ്ടാവട്ടെ.......



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE