Choose your language

1 September 2022

// // Subscribe YOUTUBE Channel

What others will think



ഇന്നത്തെ വിഷയം മറ്റുള്ളവർ എന്ത് വിചാരിക്കും എന്നതിനെക്കുറിച്ചാണ്....

 

നമ്മളിൽ പലരും പല കാര്യത്തിലും മുന്നോട്ട് വരുന്നതിനു പലപ്പോഴും മടി വിചാരിക്കുന്നത് മറ്റുള്ളവർ എന്തുവിചാരിക്കും എന്നോർത്തിട്ടാണ്(ഒരുപക്ഷെ.....)

 

നമ്മൾക്ക് കിട്ടിയ നല്ല നല്ല അവസരങ്ങൾ മറ്റുള്ളവർ എന്തുവിചാരിക്കുമെന്നോർത്തു നഷ്ടപ്പെടുത്തിയിട്ടുണ്ടാകും നമ്മളിൽ പലരും.......

 

മറ്റുള്ളവർ എന്തുവിചാരിക്കും എന്നോർത്തിരുന്നാൽ ഒരുപക്ഷെ നമ്മളിൽ പലർക്കും പല കാര്യങ്ങളും നേരെ ചൊവ്വിന്(ചൊവ്വക്ക് അല്ല കേട്ടോ) ചെയ്യാൻ സാധിച്ചെന്ന് വരില്ല.....

 

ലോകത്തിൽ എത്രയോ വ്യക്തികളാണ് മറ്റുള്ളവർ എന്തുവിചാരിച്ചാലും തനിക്കു അതൊന്നും ബാധകമല്ല എന്ന കണക്കിൽ ചിന്തിച്ചു അവരുടെ സ്വന്തം ജീവിതത്തിൽ ഉയർച്ച നേടിയിട്ടുള്ളത്......

 

ഒരുപാട് ഒരുപാട് ഉയരങ്ങളിൽ നമ്മൾക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവർ എന്തുവിചാരിക്കും എന്നുള്ള ചിന്ത ആദ്യം തന്നെ മാറ്റിവെക്കണം(കുപ്പിയിലോട്ടാണോ ഭരണിയിലേക്കാണോ മാറ്റിവെക്കേണ്ടതെന്ന് ചോദിക്കില്ലല്ലോ.......).

 

നമ്മളുടെ ജീവിതത്തിൽ എന്തെങ്കിലും കാര്യത്തിൽ നേട്ടങ്ങൾ കൈവരിക്കണമെങ്കിൽ അതെല്ലാം അവരവർ തന്നെ മുൻകൈ എടുത്തു ചെയ്യേണ്ടതുണ്ട്.......

 

നമ്മളുടെ ജീവിതം ഓരോ നിമിഷവും മുന്നോട്ട് പോകുന്നത് നമ്മൾ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായിട്ടാണ്........

 

മറ്റുള്ളവർ എന്തുവിചാരിക്കും എന്നോർത്തിരുന്നുവെങ്കിൽ ഒരുപക്ഷെ ആർക്കും തന്നെ ഒന്നും നേടാൻ സാധിച്ചെന്ന് വരില്ല.......

 

ഇന്ന് പലരും നമ്മളോട് മുൻകൂട്ടി പറയുന്ന കാര്യമാണ് നമ്മൾ അങ്ങനെ ചെയ്താൽ/ഇങ്ങനെ ചെയ്താൽ മറ്റുള്ളവർ ഓരോന്നും അതിനെപ്പറ്റി പറയുന്നതിനെക്കുറിച്ച്......ആരുടെയും വായ അടപ്പിക്കാൻ നമ്മളെകൊണ്ട് ആവില്ലല്ലോ..... ഓരോരുത്തരും അവർക്ക് തോന്നുന്നത് പറഞ്ഞുകൊണ്ടിരിക്കും (ശരിയുമാകാം, തെറ്റുമാകാം.....).

 

എന്തുകാര്യത്തെപ്പറ്റിയും ഓരോ വ്യക്തികൾക്കും ഓരോരോ അഭിപ്രായം ആയിരിക്കും ഉണ്ടാവുക......

 

എത്രയോ വ്യക്തികളാണ് അവർക്കുണ്ടായിട്ടുള്ള എതിർപ്പുകളെ അവഗണിച്ചുകൊണ്ട് തന്റെതായ വഴികളിൽ നടന്നുകൊണ്ട് വിജയം നേടിയെടുത്തിട്ടുള്ളത്....... അവരിൽ പലരും എതിർപ്പ് കേട്ട് മുന്നോട്ട് യാതൊന്നും ശ്രമിക്കാതിരുന്നുവെങ്കിൽ ഇന്ന് കാണുന്ന നേട്ടങ്ങൾ ഒന്നും തന്നെ ഒരുപക്ഷെ അവർക്ക് ലഭിച്ചെന്ന് വരില്ല.....

 

നമ്മൾ ചെയ്യുന്ന ഓരോ കാര്യവും നമ്മൾക്ക് എന്തെങ്കിലും ഗുണപ്രദമായ കാര്യം ഉളവാക്കുന്നതാണോ, മറ്റുള്ളവർക്ക് ദോഷം വരുത്തിവെക്കുന്നതാണോ എന്നെല്ലാം ചിന്തിച്ചു മാത്രം ഉചിതമായ തീരുമാനം എടുക്കുക.......

 

ഒരാൾ ധരിച്ചിരിക്കുന്ന വസ്ത്രം എങ്ങനെയുണ്ടെന്ന് എന്നോട് അഭിപ്രായം ചോദിച്ചു, വസ്ത്രം ധരിച്ചപ്പോൾ വ്യക്തിക്ക് തന്നെ അഭംഗി അനുഭവപ്പെട്ടു, അതാണ് അഭിപ്രായം ചോദിക്കാനുള്ള കാരണം.... വസ്ത്രം നാണം മറക്കാനുള്ളതാണല്ലോ അത് ഭംഗിയായി നിറവേറ്റപ്പെടുന്നുണ്ടെങ്കിൽ പിന്നെ മറ്റുള്ളവർ എന്തു വിചാരിക്കും എന്നോർത്തിരുന്നാൽ മുന്നോട്ട് നടക്കുക പ്രയാസം ആയിരിക്കും.....

 

മറ്റുള്ളവർ എന്തുവിചാരിക്കും എന്നോർത്തു ആകുലപ്പെടാതെ നമ്മളുടെ കഴിവിന്റെ പരമാവധി പുറത്തെടുത്തുകൊണ്ട് നമ്മളെകൊണ്ട് കഴിയാവുന്ന കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.....

 

കുറിപ്പ്-മറ്റുള്ളവർ എന്തു വിചാരിക്കും എന്നോർത്തിട്ടല്ലല്ലോ നമ്മൾ പലപ്പോഴും നമ്മൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നത്.......

 

താൻ ധരിച്ചിരിക്കുന്ന സാധാരണ വസ്ത്രം കണ്ടുകൊണ്ട് വ്യക്തിയോട് വളരെ മോശമായ രീതിയിൽ ഒരാൾ വ്യക്തിപരമായി മെസ്സേജ് അയച്ചതിനെപ്പറ്റി മെസ്സേജ് ലഭിച്ച വ്യക്തി വീഡിയോയിലൂടെ പറയുകയുണ്ടായി.....

മറ്റുള്ളവർ അങ്ങനെ മോശമായി വിചാരിച്ചതിൽ വ്യക്തിക്ക് യാതൊരു പങ്കുമില്ലല്ലോ.....

 

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ പലരെയും അപകിർത്തിപ്പെടുത്തികൊണ്ടുള്ള ധാരാളം അഭിപ്രായം കണ്ടു വരുന്നുണ്ട്...... വളരെ അധികം മോശമായി അഭിപ്രായം പറയുന്നവർ..... വളരെ അധികം വിഷമം ഈകുട്ടർ കാരണം വീഡിയോ ചെയ്യുന്ന വ്യക്തികൾക്കുണ്ടാകുന്നുണ്ട്.... പലരും ഇത്തരക്കാരെ ഒഴിവാക്കാറാണ് പതിവ്..... എന്തായാലും പലരും ഇന്നിപ്പോൾ നിയമപ്രകാരം തന്നെ ഇത്തരക്കാരെ നേരിടാൻ ഒരുങ്ങിയിട്ടുള്ളത് വളരെ നല്ല കാര്യം തന്നെയാണ്...... മറ്റുള്ളവർ ചെയ്യുന്നതിൽ തെറ്റുണ്ടെങ്കിൽ ചുണ്ടികാണിക്കാം, വിമർശിക്കാം, അവരുടെ വീഡിയോ കാണണ്ട എന്നുവെക്കാം അല്ലാതെ വ്യക്തികളെ പൊതുസമൂഹത്തിന്റെ മുൻപിൽ മോശമായി ചിത്രീകരിക്കുന്നത് ഒട്ടും നല്ലതല്ലല്ലോ.....

 

മറ്റുള്ളവർ എന്തുവിചാരിക്കും എന്നു വിചാരിച്ചു നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും പിന്മാറിയാൽ നമ്മൾക്ക് തന്നെയാണ് അതിന്റെതായ നഷ്ടം സംഭവിക്കുക.....

 

നമ്മൾക്ക് നല്ലതെന്ന് തോന്നുന്നത് (ആരെയും ഒരുതരത്തിലും വേദനിപ്പിക്കാത്തത്) മുൻപോട്ട് ചെയ്യുക, എല്ലാവർക്കും സ്വന്തം കഠിനപരിശ്രമം കൊണ്ട് നല്ലൊരു നേട്ടം ഭാവിയിൽ ഉണ്ടാവാൻ ഇടയാകട്ടെ......



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE