Choose your language
13 April 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-161
നമ്മൾ ഓരോരുത്തർക്കും നഷ്ടങ്ങൾ ചെറുതും വലുതുമായി ഒത്തിരിയേറെ ഉണ്ടാകുന്നുണ്ട്. ഓരോ നഷ്ടവും നമ്മൾക്ക് ഒത്തിരിയേറെ വേദനകളാണ് നൽകികൊണ്ടിരിക്കുന്നത്.
നഷ്ടങ്ങളിൽ നിന്നും പാഠങ്ങൾ ഉൾകൊള്ളാൻ പഠിക്കേണ്ടതുണ്ട്. പല നഷ്ടങ്ങളും നമ്മൾക്ക് സാഹചര്യം അനുസരിച്ചു തിരിച്ചെടുക്കാൻ കഴിഞ്ഞെന്നു വരില്ല.
നഷ്ടങ്ങൾ ചിലതൊക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ചെറിയ നഷ്ടങ്ങൾ നൽകിയ തിരിച്ചറിവുകളായിരിക്കും ഒരുപക്ഷെ വലിയ നഷ്ടങ്ങൾ ഉണ്ടാവാതെ നമ്മൾക്ക് മുന്നോട്ടു പോകുവാൻ സഹായിക്കുന്നത്.
നഷ്ടങ്ങളിൽ തളർന്നിരുന്നാൽ നമ്മൾക്ക് എങ്ങും എത്തിച്ചേരാൻ കഴിഞ്ഞെന്നു വരില്ല.
നമ്മൾക്കുണ്ടായ നഷ്ടങ്ങൾ നമ്മൾക്ക് മാത്രമാണ്. പലരും നമ്മളെ ഒഴിവാക്കാനുള്ള പ്രധാന കാരണവും നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങളാണ്.
യഥാർത്ഥത്തിലുള്ള അറിവ് കിട്ടിയിരുന്നെങ്കിൽ പല നഷ്ടങ്ങളും ഒരുപക്ഷെ ഒഴിവാക്കാൻ കഴിഞ്ഞേനെ.
നമ്മൾക്കുണ്ടാകുന്ന ഓരോ നഷ്ടവും നമ്മൾക്ക് മാത്രമാണ് ഏറ്റവും കൂടുതൽ വേദന സമ്മാനിക്കുക.
സമയത്തിന്റെ വില മനസ്സിലാക്കി മുന്നേറാൻ കഴിഞ്ഞെങ്കിൽ മാത്രമാണ് ഒരു പരിധി വരെ നഷ്ടങ്ങളെ ഒഴിവാക്കാൻ കഴിയുകയുള്ളു.
എത്ര വലിയ സമ്പന്നനായാലും നഷ്ടങ്ങളെ തടയാൻ കഴിഞ്ഞെന്നു വരില്ല.
നമ്മൾ എത്ര ശ്രദ്ധിച്ചാലും മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള ചെറിയൊരു അശ്രദ്ധ മതി നഷ്ടങ്ങൾ നമ്മൾക്കുണ്ടാകാൻ.
മുന്നോട്ടു എന്തൊക്കെ നഷ്ടങ്ങളെയാണ് നമ്മൾ ഓരോരുത്തർക്കും നേരിടേണ്ടി വരികയെന്ന് ആർക്കും പറയാൻ കഴിഞ്ഞെന്നു വരില്ല.
നമ്മളുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കുന്ന ഓരോ നഷ്ടങ്ങളും നമ്മൾക്ക് ഭാവിയിൽ കൂടുതൽ നഷ്ടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള തിരിച്ചറിവുകൾ നൽകുന്നുണ്ട്.
മറ്റുള്ളവർക്കുണ്ടാകുന്ന നഷ്ടങ്ങളിൽ നിന്നും പാഠങ്ങൾ ഉൾകൊള്ളാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം.
നഷ്ടങ്ങളെകുറിച്ച് മാത്രം ചിന്തിച്ചിരിക്കാതെ നഷ്ടങ്ങളിൽ നിന്നും എങ്ങനെയെല്ലാം അതിജീവിക്കാൻ കഴിയുമെന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കാൻ ശ്രമിക്കുക.
നമ്മൾക്കുണ്ടാകുന്ന ഓരോ നഷ്ടങ്ങളിൽ നിന്നും ശരിയായ പാഠങ്ങൾ ഉൾകൊണ്ട് മറ്റുള്ളവർക്ക് ഉപകാരമാകുമെങ്കിൽ പങ്കുവെക്കുന്നത് ഒരുപക്ഷെ അവർക്ക് ഒരു സഹായമായേക്കാം.
നമ്മൾ എത്ര ശ്രമിച്ചാലും ഒരുനാൾ ഈ ഭൂമിയിൽ നിന്നും വിട്ടകന്നു പോകേണ്ടവരാണ്. നമ്മളുടെ ആയുസ്സ് ഓരോ നിമിഷവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. നമ്മൾ ഇനി എത്ര കാലം ഈ ഭൂമിയിൽ ജീവിച്ചിരിക്കുമെന്ന് ആർക്കും ഉറപ്പ് പറയാൻ കഴിയില്ല.
നമ്മൾക്ക് ഉണ്ടാകുന്ന ഓരോ നഷ്ടവും നമ്മളുടെ ജീവിതത്തിൽ വലിയൊരു മാറ്റത്തിനു കാരണമാകണം. നമ്മൾ ഇനിയും അലസരായിരിക്കാതെ നല്ലതുപോലെ പരിശ്രമിക്കാൻ തയ്യാറാവുക.
നമ്മൾ എത്രത്തോളം പരിശ്രമിക്കാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുക.
നമ്മളുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങളെയും യാഥാർഥ്യത്തോടെ ഉൾകൊള്ളാനോ, നേരിടാനോ ഒരുപക്ഷെ നമ്മൾക്ക് എളുപ്പം സാധിച്ചെന്നു വരില്ല,ആ സന്ദർഭത്തിലെല്ലാം മറ്റുള്ളവരുടെ സഹായം തേടുക.
നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതാണെന്നും, നേട്ടങ്ങൾ ഉണ്ടാവണമെങ്കിൽ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാകണമെന്നും നമ്മൾ ഓരോരുത്തരും മനസ്സിലാക്കാൻ ശ്രമിക്കണം.
നേട്ടങ്ങൾക്കായി മുന്നേറുന്നതിനിടയിൽ നഷ്ടങ്ങൾ ഉണ്ടായാൽ പോലും, ആ നഷ്ടങ്ങളെയെല്ലാം വേണ്ട വിധത്തിൽ നേരിടാൻ പഠിക്കുവാൻ എല്ലാവർക്കും കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.