Choose your language
13 April 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-170
പലപ്പോഴും പല തരത്തിലുള്ള സങ്കടങ്ങൾ നമ്മളെ അലട്ടാറുണ്ട്. ഓരോ സങ്കടവും നമ്മളിൽ നിന്നും അകലാൻ അതിന്റെതായ സമയം ആവശ്യമാണ്.
സങ്കടങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിച്ചെങ്കിൽ മാത്രമേ സങ്കടങ്ങൾ നമ്മളിൽ നിന്നും ഒരു പരിധി വരെയെങ്കിലും അകലുകയുള്ളു.
സങ്കടങ്ങൾ അകറ്റാൻ നല്ലതുപോലെ പരിശ്രമം ആവശ്യമാണ്. സമയം പാഴാക്കി കളഞ്ഞാൽ സങ്കടങ്ങളായിരിക്കും നമ്മൾക്ക് കൂടുതലായി അനുഭവപ്പെടുക.
ഇന്നലെകളിൽ പലരുടെയും ജീവിതത്തിൽ ഉണ്ടായ സങ്കടങ്ങൾക്ക് പരിഹാരം കണ്ടെത്തിയതുകൊണ്ടാണ് ഇന്നിപ്പോൾ പല കാര്യത്തിലും നമ്മളിൽ പലർക്കും മുന്നേറാൻ സാധിച്ചിട്ടുള്ളത്.
പണം ഉണ്ടെങ്കിൽ ഒരുപക്ഷെ ഈ ലോകത്തിലുള്ള ഒട്ടുമിക്ക സങ്കടങ്ങൾക്കും ഒരു വിധത്തിലുള്ള പരിഹാരം ആയേനെ.
സങ്കടങ്ങൾ എപ്പോൾ വേണമെങ്കിലും നമ്മൾക്ക് അനുഭവപ്പെട്ടേക്കാം. സങ്കടം നമ്മൾ നേരായ വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
സങ്കടങ്ങൾ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
ഓരോ വ്യക്തികൾക്കും അവരുടേതായ സങ്കടങ്ങൾ കാണും. പലരും അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന സങ്കടങ്ങൾ ആരോടും പങ്കുവെക്കാറില്ല. വേണ്ടപ്പെട്ടവരോട് ആവശ്യമെങ്കിൽ സങ്കടങ്ങൾ പങ്കുവെക്കുന്നത് ഒരു പരിധിവരെ ആശ്വാസം നൽകിയേക്കാം.
സങ്കടങ്ങൾ വേണ്ട വിധത്തിൽ പരിഹരിച്ചില്ലെങ്കിൽ ഭാവിയിൽ വളരെയേറെ ബുദ്ധിമുട്ടുകൾക്ക് ഒരുപക്ഷെ കാരണമായി തീർന്നേക്കാം.
മറ്റുള്ളവരുടെ വളർച്ച കണ്ടുകൊണ്ട് സങ്കടപ്പെടുന്നതിൽ അർത്ഥമില്ല. നമ്മളുടെ കഴിവുകൾ വേണ്ടതുപോലെ ഉപയോഗപ്പെടുത്തികൊണ്ട് വളർച്ച കൈവരിക്കാൻ ശ്രമിക്കുക.
മറ്റുള്ളവരെ പറ്റുന്നതുപോലെ സഹായിക്കാൻ മനസ്സുണ്ടാവണം. മറ്റുള്ളവർ നമ്മളെ പലപ്പോഴും സഹായിച്ചതുകൊണ്ടാണ് നമ്മുടെയൊക്കെ സങ്കടങ്ങൾ ഒരു പരിധിവരെ നാളിതുവരെയായി ഒഴിവായി പോയിട്ടുള്ളത്.
ഈ ലോകത്തിൽ ആരു തന്നെ ആയാലും സങ്കടപ്പെട്ടുകൊണ്ടിരുന്നാൽ കാര്യമില്ല, സങ്കടങ്ങളെ അകറ്റാൻ നല്ലതുപോലെ അധ്വാനിക്കാൻ തയ്യാറാവേണ്ടതുണ്ട്.
ഏതൊരാൾക്കും ഈ ലോകത്തിൽ നിന്നും നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് പരിമിതികളുണ്ട്. നമ്മളുടെ ഇല്ലായ്മകൾ നമ്മളെ വളരെയേറെ സങ്കടത്തിലാക്കിയേക്കാം.
പല വിധത്തിലുള്ള സങ്കടങ്ങൾക്കുമുള്ള പ്രധാന കാരണമായ പണത്തിന്റെ അഭാവം തീർക്കാൻ നല്ലതുപോലെ കഠിനാധ്വാനം ചെയ്യാൻ നമ്മൾ ഏവർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
നമ്മുടെ സങ്കടങ്ങളെല്ലാം തന്നെ ഒരു നാൾ അകലുമെന്നുള്ള പൂർണ്ണ വിശ്വാസത്തിൽ മുന്നോട്ട് പോകുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.