Choose your language
30 April 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-192
എന്തുകാര്യത്തിനും മുന്നേറാൻ ശ്രമം ആവശ്യമാണ്. അധ്വാനം ഉണ്ടെങ്കിലേ വിജയം നേടാനാകു. നമ്മൾക്ക് എത്രത്തോളം അധ്വാനിക്കാൻ കഴിയുമോ അതിനനുസരിച്ചു മാത്രമായിരിക്കും മുന്നോട്ടുള്ള വിജയസാധ്യതയും.
പരാജയങ്ങളിൽ തളർന്നിരിക്കാതെ പരിശ്രമിക്കാൻ കഴിയണം.
നമ്മൾ ശ്രമിക്കാതെ നമ്മൾക്ക് എവിടെയും വിജയം നേടാൻ കഴിയില്ല.
പരാജയപ്പെടാനുള്ള സാധ്യതകൾ കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
ശ്രമിക്കുന്നവർക്കേ വിജയങ്ങൾ ഉണ്ടാവുള്ളു. സാമ്പത്തികമായി ഒത്തിരി നേട്ടങ്ങൾ കൈവരിച്ചിട്ടും പലരും അധ്വാനം ഉപേക്ഷിക്കാത്തതിന് പിന്നിൽ അവർക്ക് ആ അധ്വാനങ്ങൾ വളരെയേറെ സന്തോഷവും സംതൃപ്തിയും നൽകുന്നുവെന്നതുകൊണ്ടാണ്.
പണം നമ്മളിലേക്ക് എത്തിച്ചേരാൻ നേരായ മാർഗത്തിലൂടെ നല്ലതുപോലെ അധ്വാനിക്കാൻ തയ്യാറാവണം.
പലരും നിരുത്സാഹപ്പെടുത്താനും, കുറ്റപ്പെടുത്താനും, പരിഹസിക്കാനും, ഒറ്റപ്പെടുത്താനും, പരാജയപ്പെടുത്താനും ശ്രമിച്ചെന്നിരിക്കാം അവിടെയെല്ലാം ധൈര്യസമേതം നേട്ടങ്ങൾക്കായി മുന്നേറാൻ കഴിയേണ്ടതുണ്ട്.
ഇന്നലെകളിൽ പല കാര്യങ്ങളും നമ്മളുടെ അലസത മൂലം ഉപേക്ഷിച്ചതുകൊണ്ടാണ്, ഇന്നിപ്പോൾ പലതും നേടാൻ കഴിയാതെ ഒരുപക്ഷെ വിഷമത്തിൽ ആയിരിക്കേണ്ടി വരുന്നത്.
അലസത നമ്മളുടെ ജീവിതത്തിൽ ഉണ്ടാവാതെ നോക്കേണ്ടതുണ്ട്. വളരെയേറെ വിഷമങ്ങൾ മാത്രമാണ് നമ്മൾക്ക് അലസത കാരണം കിട്ടുകയുള്ളുവെന്ന് തിരിച്ചറിയുക.
എന്തു കാര്യത്തിലും വിജയം നേടാൻ നമ്മളുടെ ഭാഗത്തുനിന്നും ക്ഷമയോടെ ശ്രമങ്ങൾ ആവശ്യമാണ്.
നമ്മുടെ ശ്രമങ്ങൾ വിജയം നേടും വരെ പ്രോത്സാഹനം നൽകാൻ ആരും തന്നെ ഒരുപക്ഷെ കൂടെ ഉണ്ടായെന്നുവരില്ല.
ഏതു കാര്യത്തിലും പുരോഗതി നേടാൻ പരിശ്രമം വളരെ അത്യാവശ്യമാണ്.
പരിശ്രമിക്കുന്നതിനിടയിൽ തോൽവികൾ, നഷ്ടങ്ങൾ, പ്രതിസന്ധികളൊക്കെ ഉണ്ടായെന്നു വരാം.
വിജയം നേടേണ്ടത് മറ്റാരേക്കാളും നമ്മുടെ മാത്രം ആവശ്യമാണ്.
നമ്മളിൽ പലരും ഇന്നിപ്പോൾ സന്തോഷിക്കാനുള്ള കാരണം നമ്മുടെ ചുറ്റിലുമുള്ള ആരുടെയൊക്കെയോ അധ്വാനം വിജയം കൈവരിച്ചതുകൊണ്ടാണ്.
നമ്മുടെ അറിവില്ലായ്മയാണ് നമ്മളുടെ തോൽവിക്കും, നഷ്ടങ്ങൾക്കുമുള്ള പ്രധാന കാരണങ്ങൾ.
തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് നമ്മൾ ആർക്കും മുൻകുട്ടി പറയാൻ കഴിയില്ല.നമ്മൾക്കിപ്പോൾ ചെയ്യാൻ കഴിയുക കഴിവിന്റെ പരമാവധി നല്ല കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുക എന്നതാണ്.
നമ്മളുടെ ശ്രദ്ധ കുറവുകൊണ്ടാണ് പലതും നമ്മൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഏതു കാര്യം ആയാലും എളുപ്പം നേടാൻ കഴിയില്ല. ഓരോന്നിനും അതിന്റെതായ സമയം ആവശ്യമാണ്.
പരാജയങ്ങൾക്ക് മുൻപിൽ തളരാതെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മുന്നേറാൻ കഴിയട്ടെ.
നമ്മൾ എത്ര ശ്രമിച്ചാലും നേടാൻ കഴിയാത്തവയും ഈ ലോകത്തിലുണ്ട്.കിട്ടാത്തവക്കുപിന്നിൽ
പോകുന്നതിൽ അർത്ഥമില്ല.
നമ്മൾക്കു ഈ ലോകത്ത് നേടാൻ പറ്റുന്നതിനു ചില സാഹചര്യത്തിലൊക്കെ പരിമിതികൾ ഉണ്ടായേക്കാം.
യാഥാർഥ്യങ്ങൾ മനസ്സിലാക്കികൊണ്ട് നമ്മൾക്ക് ആവശ്യമായവക്കുവേണ്ടി മാത്രം ശ്രമിക്കാൻ സാധിക്കട്ടെ.
അനാവശ്യകാര്യങ്ങൾക്ക് വേണ്ടി ശ്രമിക്കാതിരിക്കുക. നമ്മുടെ ആരോഗ്യത്തിനും നേരായ സന്തോഷത്തിനും പ്രാധാന്യം എപ്പോഴും നൽകുക.
ആവശ്യമായ സമയങ്ങളിൽ വിശ്രമിക്കാനും നമ്മൾ സമയം കണ്ടെത്തണം.
നമ്മൾ ഓരോരുത്തർക്കും വിജയങ്ങൾ നേടാൻ നല്ലതുപോലെ അധ്വാനിക്കാനും, നല്ല കാര്യങ്ങൾക്കുവേണ്ടിയുള്ള ശ്രമങ്ങൾ ഉപേക്ഷിക്കാതിരിക്കാനും കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.