Choose your language
13 April 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-163
ഓരോ നിമിഷവും വളരെയേറെ വിലപ്പെട്ടതാണ്. നമ്മൾ ഓരോരുത്തർക്കും പ്രാധാന്യം കൊടുക്കേണ്ട ഒത്തിരി കാര്യങ്ങൾ ഈ ഭൂമിയിലുണ്ട്.
പ്രാധാന്യം കൊടുക്കേണ്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തില്ലെങ്കിൽ നമ്മൾക്ക് നഷ്ടങ്ങൾ, ബുദ്ധിമുട്ടുകൾ, വേദനകൾ ഒരുപക്ഷെ ഉണ്ടായേക്കാം.
നമ്മളിൽ പലർക്കും പ്രാധാന്യം എന്തിനാണ് കൂടുതലായി കൊടുക്കേണ്ടതെന്ന് പലപ്പോഴും എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.
പ്രാധാന്യം നഷ്ടപ്പെടുത്താതെ മുന്നോട്ടു പോകുവാൻ നമ്മൾക്കു കഴിയേണ്ടതുണ്ട്.
ഇന്നുള്ള പ്രാധാന്യമൊന്നും പല കാര്യത്തിനും നാളെകളിൽ ഉണ്ടാവണമെന്നില്ല.
ഇന്ന് പ്രാധാന്യം ഇല്ലാത്ത പലതിനും നാളെകളിൽ പ്രാധാന്യം ഉണ്ടായേക്കാം.
നമ്മളിൽ പലരും സ്വന്തം ആരോഗ്യത്തിന് വേണ്ട പ്രാധാന്യം നൽകാറില്ല. നമ്മൾക്ക് നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ഉത്തരവാദിത്തമുണ്ട്.
ആരോഗ്യത്തെ പ്രാധാന്യത്തോടെ കാണാൻ ഇനിയെങ്കിലും കഴിയണം.
നമ്മുടെ സമയങ്ങൾ വെറുതെ പാഴാക്കി കളയാനുള്ളതല്ല. ഓരോ നിമിഷത്തെയും വളരെയേറെ പ്രാധാന്യത്തോടെ കാണാൻ ഇനിയെങ്കിലും കഴിയേണ്ടതുണ്ട്.
നമ്മുടെ ചുറ്റുപാടുമുള്ള നിരവധി മനുഷ്യർ അവരുടെ സമയത്തെ പ്രാധാന്യത്തോടെ കണ്ടതുകൊണ്ടാണ് അവരുടെയൊക്കെ ജീവിതനിലവാരം ഉയർത്താൻ സാധിച്ചിട്ടുള്ളത്.
നമ്മൾ, നമ്മളുടെ ആരോഗ്യത്തെ വളരെയേറെ പ്രാധാന്യത്തോടെ കാണുക. നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാൻ നല്ലതായ ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ആവശ്യമാണ്.
നല്ല നാളെക്കായി ഇന്നിന്റെ വിലപ്പെട്ട സമയങ്ങളെ പാഴാക്കാതിരിക്കുക.
ഒത്തിരിയേറെ സമയങ്ങൾ പിന്നിട്ടു കഴിയുമ്പോഴായിരിക്കും പലപ്പോഴും നമ്മൾ നഷ്ടപ്പെടുത്തിയ സമയത്തിന്റെ, അവസരങ്ങളുടെ വില മനസ്സിലാക്കാൻ ഒരുപക്ഷെ കഴിയുക.
സമയത്തിന് ഭക്ഷണം കിട്ടാത്ത വ്യക്തികൾ നമ്മുടെ ചുറ്റിലും ധാരാളമുണ്ട്. ആവശ്യത്തിലധികം ഭക്ഷണം വാങ്ങി ഉപയോഗശുന്യമാക്കി കളയുന്നവരുമുണ്ട്.ഭക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നവർ ആരും തന്നെ ഭക്ഷണം പാഴാക്കില്ല.
നമ്മളുടെ പക്കലുള്ള പണം, സമയം, കഴിവ് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ പഠിക്കണം. അനാവശ്യ കാര്യങ്ങൾക്കായി പണം, സമയം, കഴിവ് ചിലവഴിച്ചാൽ നാളെകളിൽ ഒരുപക്ഷെ വിഷമിക്കേണ്ടി വന്നേക്കാം.
ഇന്നിന്റെ സമയങ്ങൾ നമ്മൾ എങ്ങനെ ചിലവഴിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നാളെകളിൽ നമ്മളിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും.
ഇന്നലെകളിൽ നമ്മൾ വരുത്തിയ തെറ്റുകൾ തിരുത്തിയെങ്കിൽ മാത്രമേ മുന്നോട്ടു നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.
പഠനത്തെ പ്രാധാന്യത്തോടെ കാണുന്നവർക്കാണ് നല്ലതുപോലെ വിജയം നേടിയെടുക്കാൻ കഴിയുകയുള്ളു.
മുന്നോട്ടു കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ജീവിതത്തിൽ പ്രാധാന്യം കൊടുക്കേണ്ട കാര്യങ്ങൾ കണ്ടെത്താൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.