Choose your language
13 April 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-171
ഓരോ ദിവസവും നമ്മളിൽ നിന്നും ഒത്തിരിയേറെ കാര്യങ്ങൾ നഷ്ടപ്പെടുന്നുണ്ട്. ഇന്നലെകൾ നമ്മൾക്ക് നഷ്ടമായി, ഇനി എത്ര ശ്രമിച്ചാലും ഇന്നലെകളിലേക്ക് എത്തിച്ചേരാൻ ആർക്കും കഴിയില്ല.
നഷ്ടങ്ങൾ ജീവിതത്തിന്റെ ഭാഗമായി കാണാൻ കഴിയണം. ഏതൊന്നും ഈ ലോകത്തിൽ സ്ഥിരമായി നിലനിൽക്കില്ല, അതിന്റെ ആയുസ്സ് തീരുമ്പോൾ നഷ്ടപ്പെടുക തന്നെ ചെയ്യും.
നമ്മൾ ഈ ലോകത്തിൽ നിന്നും ഒരുനാൾ വേർപിരിയേണ്ടവരാണ്. നമ്മൾ എന്തൊക്കെ നേടിയാലും അതെല്ലാം ഇവിടെ തന്നെ വിട്ടുകൊടുത്തുകൊണ്ട് കടന്നുപോകേണ്ടവരാണ്.
ചിലതൊക്കെ നഷ്ടപ്പെടുത്തിയാലാണ് ചിലതൊക്കെ നേടിയെടുക്കാൻ കഴിയുകയുള്ളു.
എല്ലാവർക്കും എല്ലാം സ്വന്തമാക്കാൻ കഴിയില്ലല്ലോ.
പണം, ആരോഗ്യം, സൗന്ദര്യം, അവസരങ്ങൾ ആർക്കായാലും എപ്പോൾ വേണമെങ്കിലും നഷ്ടം ആയേക്കാം.
നമ്മൾക്ക് ഏറെ ഇഷ്ടപ്പെട്ടവ നഷ്ടപ്പെടുമ്പോൾ മനസ്സ് വല്ലാതെ വിഷമിച്ചെന്ന് വരാം.
നഷ്ടപ്പെട്ടതിനെയോർത്ത് ദുഃഖിക്കുന്നതിൽ അർത്ഥമില്ല. നമ്മളുടെ, മറ്റുള്ളവരുടെ ഭാഗത്ത് നിന്നുള്ള ശ്രദ്ധ കുറവ് കൊണ്ടാണ് പലതും നമ്മൾക്ക് നഷ്ടപ്പെടുന്നത്.
നമ്മൾ എന്തൊക്കെ ആഗ്രഹിച്ചാലും അതെല്ലാം നേടാൻ കഴിയണമെന്നില്ല. നമ്മൾ എത്ര ശ്രമിച്ചാലും ചില നഷ്ടങ്ങൾ ഒന്നും തന്നെ നമ്മൾക്ക് തടയാൻ കഴിഞ്ഞെന്ന് വരില്ല.
ഭാവിയിൽ കൂടുതൽ നഷ്ടങ്ങൾ ഉണ്ടാവാതിരിക്കാൻ നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും വളരെയേറെ ശ്രദ്ധ നൽകേണ്ടതുണ്ട്.
എന്തു കാര്യവും നഷ്ടപ്പെടുത്താൻ വളരെ എളുപ്പമാണ്, നേടിയെടുക്കാനാണ് ബുദ്ധിമുട്ട്.
നഷ്ടങ്ങൾ നൽകുന്ന തിരിച്ചറിവുകൾ വളരെ വലുതാണ്. നഷ്ടങ്ങളിൽ ദുഃഖിച്ചു തളർന്നിരുന്നാൽ നമ്മൾക്ക് ഉയർച്ച കൈവരിക്കാൻ സാധിക്കില്ല.
നഷ്ടങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവുന്ന കാര്യമാണ്, ആ നഷ്ടങ്ങൾ നൽകുന്ന തിരിച്ചറിവിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട് മുന്നേറാൻ കഴിയണം.
എന്തു കാര്യവും നേടിയെടുക്കാൻ നമ്മുടെ സമയത്തെ വേണ്ടതുപോലെ ഉപയോഗിക്കാൻ കഴിയണം.
നമ്മുടെ വിലപ്പെട്ട സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങൾ വളരെ വലുതായിരിക്കും.
നമ്മുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെടുന്ന ചിലതെല്ലാം ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്തതാണ്.
ചെറുതും വലുതുമായ ധാരാളം നഷ്ടങ്ങളെ അഭിമുഖികരിക്കേണ്ടവരാണ് നമ്മൾ ഓരോരുത്തരും.
നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങളിൽ തളർന്നു പോകാതെ മുന്നേറാൻ ശ്രമിച്ചുകൊണ്ടിരിക്കണം.
നമ്മുടെ നഷ്ടങ്ങളിൽ നമ്മളെ കളിയാക്കാനും, ഒറ്റപ്പെടുത്താനും നമ്മുടെ ചുറ്റിലും ധാരാളം ആളുകൾ ഉണ്ടായേക്കാം, അതിനെയെല്ലാം ശരിയായ വിധത്തിൽ നേരിടാൻ നമ്മൾക്ക് കഴിയണം.
നമ്മൾക്ക് വിജയിക്കാൻ നമ്മൾ തന്നെയാണ് പരിശ്രമിക്കേണ്ടത്. ഇന്നലെകളിൽ നഷ്ടങ്ങൾ ഉണ്ടായി എന്നു കരുതി എല്ലായ്‌പോഴും നഷ്ടങ്ങൾ മാത്രമാണ് ഉണ്ടാവുള്ളുവെന്ന് വിചാരിക്കരുത്.
നമ്മുടെയൊക്കെ ജീവിതത്തിൽ നഷ്ടങ്ങൾ എന്തുകൊണ്ട് സംഭവിച്ചുവെന്ന് വ്യക്തമായി മനസ്സിലാക്കി, നമ്മുടെ ഭാഗത്തുനിന്നും വന്നിട്ടുള്ള തെറ്റുകൾ തിരുത്താൻ തയ്യാറാവുക.
നഷ്ടങ്ങളെ പൂർണ്ണമായി ഉൾകൊള്ളാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.