Choose your language
18 April 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-184
ഏതൊരു മനുഷ്യനും അവരുടെ ജീവിതസാഹചര്യത്തിൽ സന്തോഷം മാത്രമായിരിക്കില്ലല്ലോ ഉണ്ടാവുക, സങ്കടങ്ങളും ഉണ്ടാവും.
പല സങ്കടങ്ങളും ആരോടും പങ്കുവെക്കാതെ ഉള്ളിൽ കൊണ്ടു നടക്കുകയാണ് നമ്മളിൽ ഒട്ടു മിക്കവരും ചെയ്യുന്നത്.
നമ്മുടെ സങ്കടങ്ങൾ മറ്റുള്ളവരെ അറിയിച്ചാൽ അവർക്കെന്തു തോന്നും, പരിഹസിക്കപ്പെടുമോ എന്നൊക്കെയുള്ള ചിന്തകളായിരിക്കും ഒരുപക്ഷെ പലരേയും സ്വന്തം സങ്കടങ്ങൾ മറ്റുള്ളവരോട് പങ്കുവെക്കുന്നതിൽ നിന്നും അകറ്റുന്നത്.
അലസതയെ അകറ്റാതെ നമ്മുടെ ജീവിതത്തിൽ നിന്നും ഒരു പരിധിവരെ സങ്കടങ്ങൾ വിട്ടൊഴിയില്ല.
ഇനിയുള്ള നാളുകളിൽ ഊർജസ്വലതയോടെ പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
പല സങ്കടങ്ങളും നമ്മളിൽ നിന്നും അകലാൻ അതിന്റെതായ സമയം ആവശ്യമാണ്. സങ്കടങ്ങളുടെ കാരണങ്ങൾ കണ്ടെത്തി കൃത്യമായി പരിഹരിക്കാൻ സാധിക്കേണ്ടതുണ്ട്.
നമ്മിൽ പലർക്കും ഇന്നിപ്പോൾ കരയേണ്ട സാഹചര്യം ഇല്ലാത്തതിന് കാരണം നമ്മുടെ ചുറ്റിലുമുള്ള മനുഷ്യർ അവരുടെ വിലപ്പെട്ട സമയം നമ്മൾക്കായി മാറ്റിവെച്ചതുകൊണ്ടാണ്.
രോഗങ്ങൾ, കടങ്ങൾ, ദാരിദ്ര്യം, പരാജയങ്ങൾ, നഷ്ടങ്ങൾ, ബന്ധങ്ങളിലെ അകൽച്ച അങ്ങനെ തുടങ്ങി ഒട്ടനവധി കാരണങ്ങൾ ഉണ്ടാവും ഓരോരുത്തർക്കും സങ്കടങ്ങൾ കടന്നു വരാനായിട്ട്.
സങ്കടങ്ങൾ വരുമ്പോൾ കരയുന്നത് നമ്മൾക്ക് അൽപ്പം ആശ്വാസം നൽകിയേക്കാം.
ഏതൊരാൾക്കും അവരവരുടെ ജീവിതത്തിൽ നഷ്ടങ്ങൾ ഉണ്ടായേക്കാം. നഷ്ടങ്ങളിൽ പലതും ഇനിയൊരിക്കലും പഴയതുപോലെ തിരിച്ചെടുക്കാൻ കഴിയാത്തതുമാകാം.
നഷ്ടപ്പെട്ട പല കാര്യങ്ങളും നമ്മൾക്ക് വളരെയേറെ സങ്കടങ്ങൾ നൽകികൊണ്ടാണ് കടന്നുപോകുന്നത്.
കരയേണ്ട സാഹചര്യത്തിൽ കരയാൻ കഴിയണം. നമ്മുടെ കരച്ചിൽ നമ്മൾക്ക് ഒരുപരിധി വരെ ആശ്വാസം നൽകിയേക്കാം, ആ കരച്ചിലുകൾ ജീവിതത്തിൽ വലിയ തിരിച്ചറിവുകൾക്ക് കാരണമായേക്കാം.
കരച്ചിൽ ഉള്ളിലൊതുക്കിയാൽ ഒരുപക്ഷെ മറ്റു പല പ്രശ്‌നങ്ങൾക്കും വഴിവെച്ചേക്കാം.
പണം ഉള്ളവർക്ക് പണം നഷ്ടപ്പെടാനും, പണം ഇല്ലാത്തവർക്ക് പണം ലഭിക്കാനും ഒരു നിമിഷം മതി.
നമ്മുടെ മുന്നിൽ എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കും കൃത്യമായി പറയാൻ കഴിഞ്ഞെന്നു വരില്ല.
ഏതൊരു മനുഷ്യനും ഏതെങ്കിലും ഒരു അവസരത്തിൽ കരയേണ്ടതായ സാഹചര്യം കടന്നുവന്നേക്കാം.കരയേണ്ട സാഹചര്യത്തിൽ കരയേണ്ടത് അവരവരുടെ ആവശ്യമാണ്.
നമ്മൾ നല്ലതുപോലെ അധ്വാനിച്ചാൽ മാത്രമേ നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരുടെ സങ്കടങ്ങൾ അകറ്റാൻ കഴിയുകയുള്ളു.
നമ്മൾക്കുണ്ടാകുന്ന സങ്കടങ്ങളെ അകറ്റാൻ നല്ലതുപോലെ പരിശ്രമിക്കാൻ ഇനിയുള്ള കാലം കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.