Choose your language

18 April 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-185

നമ്മുടെയൊക്കെ ജീവിതത്തിൽ ഏൽക്കുന്ന അപമാനങ്ങളാണ് നമ്മിൽ പലരെയും വലിയ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നത്. നമ്മൾ എത്രത്തോളം ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും മുന്നോട്ടു ഉയർച്ച നേടാൻ കഴിയുക.

നമ്മുടെ ചുറ്റുമുള്ള പലരും അവർക്കുണ്ടായ അപമാനങ്ങളിൽ തളരാതെ പോരാടിയതുകൊണ്ടാണ് ഇന്നിപ്പോൾ അവർക്കൊക്കെയും വിജയങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്.

നമ്മൾ എത്ര അപമാനിക്കപ്പെട്ടാലും നമ്മളെ തന്നെ സ്നേഹിക്കാൻ നമ്മൾക്ക് കഴിയണം. നമ്മൾക്ക് പകരമാകാൻ ഈ ലോകത്തിൽ മറ്റുള്ള ആർക്കും കഴിയില്ല.

നമ്മളുടെ ജീവിതത്തിൽ നമ്മൾക്ക് ഉയർച്ച കൈവരിക്കുന്നതിന് പരിധികളില്ല. നമ്മൾ തളരാതെ എത്രത്തോളം പരിശ്രമിക്കുന്നുവോ അത്രത്തോളം വിജയം നമ്മൾക്ക് മുൻപിലുണ്ട്.

അപമാനം ഏൽക്കുന്ന വ്യക്തി അനുഭവിക്കുന്ന ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് ആ വ്യക്തിക്ക് മാത്രമാണ് ഒരുപക്ഷെ പൂർണ്ണമായി മനസ്സിലാവുള്ളു.

നമ്മളെ പലരും പല അവസരത്തിലും അപമാനിക്കാൻ ശ്രമിച്ചെന്നു വരാം. നമ്മൾ അപമാനിക്കപ്പെടുമ്പോൾ തളരരുത്, മുന്നോട്ടു കൂടുതൽ ശക്തിയാർജിക്കാൻ കഴിയണം.

അപമാനം നമ്മളെ പലപ്പോഴും മാനസികമായും ശാരീരികമായും തളർത്തിയേക്കാം.

മറ്റുള്ളവരെ അപമാനിക്കാൻ ശ്രമിക്കരുത്. ഓരോ വ്യക്തികൾക്കും അവരുടേതായ അഭിമാനമുണ്ട്.

ഓരോ മനുഷ്യരിലും എന്തെങ്കിലും തരത്തിൽ കുറവുകൾ ഉണ്ടായേക്കാം. ആ കുറവുകൾ കാരണം പലയിടത്തും പിന്നിലായി പോയെന്നു വരാം.

നമ്മുടെ ചുറ്റിലുമുള്ള എത്രയോ വ്യക്തികളാണ് മറ്റുള്ളവരിൽ നിന്നുള്ള അപമാനം കാരണം മാനസികമായി തളർന്നു പോയിട്ടുള്ളത്.

അപമാനങ്ങളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കണം.

അപമാനിക്കുന്ന വ്യക്തിക്ക് ഒരുപക്ഷെ മറ്റുള്ളവരെ അപമാനിക്കുന്നത് വളരെയേറെ സന്തോഷവും സുഖവും നൽകുന്ന കാര്യം ആയിരുന്നിരിക്കാം.

അപമാനിക്കപ്പെടുന്നതിന്റെ വേദന സ്വന്തം ജീവിതത്തിൽ വരുന്നതുവരെ ഒരുപക്ഷെ അപമാനിക്കാൻ ശ്രമിക്കുന്നവർ തിരിച്ചറിയണമെന്നില്ല.

അപമാനിക്കപ്പെട്ടതിന്റെ വേദന എളുപ്പം മറക്കാൻ ആർക്കും തന്നെ കഴിയണമെന്നില്ല.

അപമാനിക്കപ്പെട്ട വ്യക്തി ഒരുപക്ഷെ തെറ്റായ തീരുമാനങ്ങൾ എടുത്തെന്നു വന്നേക്കാം.

നമ്മൾ വളർച്ച നേടാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക. നമ്മളോട് ശത്രുത ഉള്ളവർ അവരുടേതായ രീതിയിൽ പല വഴികളിലൂടെ നമ്മളോടുള്ള അപമാനിക്കൽ തുടർന്നേക്കാം.

പ്രിയപ്പെട്ടവരിൽ നിന്നും ഏറ്റ അപമാനങ്ങളിൽ തളരാതെ പോരാടുവാൻ നമ്മൾ ഓരോരുത്തരും നിരന്തരം ശ്രമിക്കേണ്ടതുണ്ട്.

നാളെകളിൽ ഉയർച്ചകൾ കൈവരിക്കാൻ ഇന്നിന്റെ അപമാനങ്ങളെ തിരിച്ചറിവുകളാക്കി മാറ്റാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.


0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.