Choose your language
18 April 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-183
നമ്മളൊക്കെ ഓരോ ദിവസവും മറക്കാൻ ആഗ്രഹിക്കുന്ന ഒത്തിരി കാര്യങ്ങളില്ലേ. എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും പലതും മറക്കാൻ കഴിയില്ല.
നമ്മൾ മറക്കാൻ ആഗ്രഹിക്കുന്നവ ആയിരിക്കും ഒരുപക്ഷെ ഏറ്റവും കൂടുതലായി ഓർക്കുക.
വിജയം നേടാൻ ഒരു മനുഷ്യന് വേണ്ടത് വേണ്ടപ്പെട്ട കാര്യങ്ങൾ മറക്കാതിരിക്കാനുള്ള കഴിവാണ്.
എത്രത്തോളം ഓർമ്മകൾ ഉണ്ടോ അത്രത്തോളം പുരോഗതി നേടാൻ കഴിഞ്ഞേക്കും.
തെറ്റുകൾ എന്താണെന്നും ശരികൾ എന്താണെന്നും തിരിച്ചറിവുകൾ ഉണ്ടാവേണ്ടതുണ്ട്.
ഓർക്കേണ്ട പല കാര്യങ്ങളും മറന്നു പോകുന്നുവെന്നതാണ് പരാജയപ്പെടാനുള്ള കാരണം.
നമ്മുടെ വിലപ്പെട്ട സമയം നമ്മളിൽ പലരും പാഴാക്കുന്നത് ആവശ്യമില്ലാത്ത കാര്യങ്ങൾ ഓർക്കുന്നതുകൊണ്ടാണ്.
മറക്കേണ്ട കാര്യങ്ങൾ മറക്കാൻ ശ്രമിക്കുക. മറക്കാൻ എല്ലായ്‌പോഴും എളുപ്പം സാധിച്ചെന്നു വരില്ല.
നമ്മുടെ നല്ല ലക്ഷ്യത്തിന്റെ പിന്നാലെ പോകുക, അതിനുവേണ്ടി കൂടുതൽ സമയം ചിലവഴിക്കുക, ഒരുപക്ഷെ മറക്കേണ്ട കാര്യങ്ങൾ മറക്കാൻ ഒരുപരിധിവരെയെങ്കിലും സാധിച്ചേക്കും.
ഓർക്കേണ്ട കാര്യങ്ങൾ മറന്നുപോയാൽ നഷ്ടങ്ങൾ ഒരുപാട് ഉണ്ടായേക്കാം. നമ്മുടെ ഇന്നത്തെ ഓരോ പ്രവർത്തികളും നാളെകളിൽ ഓർമ്മകൾ മാത്രമായി തീരും.
മനസ്സിൽ നിന്നും പല ഓർമ്മകളും എളുപ്പം മായിക്കാൻ കഴിഞ്ഞെന്നു വരില്ല. പല ഓർമ്മകളും നമ്മുടെയൊക്കെ മനസ്സിനെ വിഷമാവസ്ഥയിൽ കൊണ്ടെത്തിച്ചേക്കാം.
നമ്മൾ ജനിച്ച നാൾ തൊട്ടു ഇന്നുവരെ എന്തെല്ലാം കാര്യങ്ങളാണ് കണ്ടും കേട്ടും അനുഭവിച്ചും തിരിച്ചറിഞ്ഞിട്ടുള്ളത്. നമ്മുടെ കുഞ്ഞു നാൾ തൊട്ടുള്ള പലതും നമ്മൾ മറന്നുപോയി കാണും, ചിലതെല്ലാം പെട്ടെന്ന് നമ്മുടെ ഓർമ്മയിലേക്ക് ഇപ്പോൾ പോലും കടന്നുവരും.
ഓർക്കാൻ ഇഷ്ടപ്പെടുന്നവ മാത്രമായിരിക്കില്ല നമ്മുടെ മുന്നിലേക്ക് പലപ്പോഴും എത്തിച്ചേരുക.
ഇന്നലെകളിൽ നമ്മൾക്ക് സന്തോഷം നൽകിയ പല കാര്യങ്ങളും ഇന്നിപ്പോൾ ഓർമ്മകൾ മാത്രമായി.
മുന്നോട്ടു പലരും നല്ലതുപോലെ പരിശ്രമിക്കുന്നതിനു കാരണം ഇന്നലെകളിൽ ഉണ്ടായ ദുരിതങ്ങൾ നൽകിയ മറക്കാനാവാത്ത ഓർമ്മകളാണ്.
വേദനിപ്പിക്കുന്ന ഓർമ്മകൾ ഇല്ലാതെയാകാൻ സന്തോഷം നൽകുന്ന ഓർമ്മകൾ ഉണ്ടാവേണ്ടതുണ്ട്. സന്തോഷം നൽകുന്ന ഓർമ്മകൾ ഉണ്ടാവാൻ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവുക.
നല്ല ഓർമ്മകൾ എന്നും മനസ്സിൽ കാത്തുസൂക്ഷിക്കാൻ സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.