Choose your language

5 December 2021

// // Subscribe YOUTUBE Channel

Arroganceഇന്നത്തെ വിഷയം അഹങ്കാരം എന്നതിനെക്കുറിച്ചാണ്.......

എനിക്ക് കുറച്ചു അഹങ്കാരം ഉണ്ട്....എന്റെ അഹങ്കാരം അധികം നേരത്തേക്ക് ഉണ്ടാവില്ല കേട്ടോ....(അലങ്കാരം അല്ല കേട്ടോ....). 

അഹങ്കാരം ഉണ്ടാവാൻ എന്താണ് കാരണം എന്ന് ചോദിച്ചാൽ പറയും വാശിയാണ് എന്ന്....ബലൂൺ വീർപ്പിച്ചു കുറച്ചു നേരം കാണാൻ നല്ല ഭംഗിയാണ്.... കുറച്ചു നേരം കൂടി വീർപ്പിച്ചു കഴിഞ്ഞാൽ, അല്ലെങ്കിൽ ഏതെങ്കിലും സൂചിയുടെ മുന കൊണ്ടാൽ ബലൂൺ പൊട്ടും... പിന്നെ ബലൂൺ ഉണ്ടെന്നുള്ള അഹങ്കാരം പോയി കിട്ടും.......

നമ്മൾ, മറ്റുള്ളവരോട് ഒരു സഹായം അഭ്യർത്ഥിക്കുമ്പോൾ അവരിൽ ആരെങ്കിലും നമ്മളെ സഹായിക്കാൻ കഴിവുണ്ടായിട്ടും കയ്യൊഴിയുമ്പോൾ നമ്മൾ പറയും അവർക്ക് അഹങ്കാരമാണ് എന്ന്.....

ചിലർ പറയാറില്ലേ അഹങ്കാരത്തിനു കയ്യും കാലും വെച്ചിട്ടുണ്ടെങ്കിൽ ദാണ്ടേ അയാളെ നോക്കിയാൽ മതി എന്ന്.....

നമ്മുടെ ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ നഷ്ടപ്പെടാത്തതായി ഒന്നുമില്ല.... പിന്നെ എന്തിനു അഹങ്കരിക്കുന്നു.....

നമ്മളിലെ അഹങ്കാരം നമ്മളെ മറ്റുള്ളവരിൽ നിന്നും അകറ്റുന്നു......

നമ്മൾ ചവിട്ടി നിൽക്കുന്ന മണ്ണ് എല്ലാം സഹിച്ചു നിൽക്കുന്നത്, ഒരിക്കൽ മനുഷ്യന്റെ മുകളിൽ മണ്ണ് വരും എന്നുറപ്പുള്ളത് കൊണ്ടാണ്.......

നമ്മളിൽ അഹങ്കാരം കൂടിയാൽ ചിലപ്പോൾ നമ്മളെകൊണ്ട് ഒന്നും ചെയ്യാൻ തോന്നുകയില്ല......

അഹങ്കാരം കൂടി കഴിഞ്ഞാൽ പലതരത്തിലുള്ള അപകടങ്ങൾക്കും കാരണമാകും....

കഴിഞ്ഞ ദിവസം ഞാൻ കയറിയ ബസിൽ ഞാൻ ഇറങ്ങേണ്ട സ്റ്റോപ്പിന് രണ്ടു സ്റ്റോപ്പുകൾക്ക് മുൻപ് രണ്ടു ബസുകൾ തമ്മിൽ ഒരുമിച്ചു പോകുന്നത് ഞങ്ങളുടെ ബസ് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുന്നു....ഇത് കണ്ട ഞങ്ങളുടെ ബസ് ഡ്രൈവർ ബസുകളെ മറികടക്കാൻ അടുത്ത സ്റ്റോപ്പിൽ ബസിനു തൊട്ട് മുൻപിൽ കൊണ്ട് പോയി നിർത്തുന്നു, പിന്നിലുള്ള ബസ് ഡ്രൈവർ കഷ്ടപ്പെട്ട് ബസിന്റെ സ്റ്റിയറിംഗ് തിരിച്ചു മുന്നോട്ട് എടുക്കുന്നു(ബസിന്റെ കണ്ണാടി തിരിച്ചിട്ടു കാര്യം ഇല്ലല്ലോ വണ്ടി മുന്നോട്ട് കൊണ്ട് പോകാൻ....)ഇതു കണ്ട ഞങ്ങളുടെ ബസ് ഡ്രൈവർ യാത്രക്കാർ ഇറങ്ങിയോ ഇല്ലയോ എന്ന് നോക്കാതെ മുൻപിൽ പോകുന്ന ബസിനെ ഓവർടേക്ക് ചെയ്യാൻ വേണ്ടി വണ്ടി മുന്നോട്ട് എടുക്കുന്നു.... പിന്നെ കണ്ടക്ടർ ബെൽ അടിച്ചു നിർത്തിച്ചത് കൊണ്ടാണ് ഞാനൊക്കെ ഇന്നിപ്പോൾ ഇവിടെ എഴുതാൻ ഉള്ളത്....

അല്ലെങ്കിൽ പിന്നെ എനിക്ക് ഓർക്കാനും കൂടി വയ്യാ.....(മുൻപിൽ പോകുന്ന രണ്ടു ബസ് കാണുന്നത് വരെ ഒരു കുഴപ്പവും ഇല്ലാതെ ഓടിച്ചു പോന്നതാണ് ഞങ്ങളുടെ ബസ് ഡ്രൈവർ, മുൻപിൽ രണ്ടു ബസ് വന്നപ്പോഴേക്കും സമയം തെറ്റിച്ചതിന്റെ പേരിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതായിരിക്കും ഒരുപക്ഷെ..ഇനി ശരിക്കും കാര്യം അറിയണം എങ്കിൽ ബസ് ഡ്രൈവറോട് തന്നെ എനിക്ക് ചോദിക്കേണ്ടി വരും... ലിജോക്ക് വേണമെങ്കിൽ നാലു നല്ല വർത്തമാനം(മോശമായി പറയാൻ എനിക്ക് അറിയില്ല...)ബസ് ഡ്രൈവറോട് പറയാമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരോട് ലിജോയുടെ അഹങ്കാരം അതിനൊന്നും സമ്മതിക്കത്തില്ല എന്ന് പറയാനേ ഇപ്പോൾ കഴിയുള്ളു.ലിജോ വലിയ പുള്ളിയല്ലേ, അഹങ്കാരം കൊട്ടയിൽ തലയിൽ ചുമന്നു കൊണ്ട് നടക്കുന്നവൻ., എനിക്ക് ആവശ്യത്തിൽ കൂടുതൽ അഹങ്കാരം ഉള്ളത് കൊണ്ടാണോ എന്നറിയില്ല, ആവശ്യമില്ലാത്ത ഒരു കാര്യത്തിനും ആവശ്യത്തിൽ കൂടുതൽ സമയം ചിലവഴിക്കാറില്ല.....).

വെറും കയ്യോടെ വന്ന നമ്മൾ വെറും കയ്യോടെ പോകും എന്ന സത്യം നമ്മൾ മറക്കരുത്(ജനനവും മരണവും ആണ് ഉദേശിച്ചത്‌, അല്ലാതെ കല്യാണ വിട്ടിൽ ചെല്ലുന്നത് അല്ല കേട്ടോ ഉദേശിച്ചത്.....)

മറ്റുള്ളവരുടെ വളർച്ചയിൽ അസൂയ ഉള്ളവരുണ്ടാകും..... മറ്റുള്ളവരോട് അതിന്റെ പേരിൽ വ്യക്തിവൈരാഗ്യം ഉള്ളവർ കാണും.... അവസാനം അഹങ്കാരം വലിയൊരു വിപത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കും.......

ഒരു വ്യക്തിയുടെ അമിതമായ അഹങ്കാരം, മറ്റു വ്യക്തികളുടെ ജീവിതം തന്നെയാണ് ഇല്ലാതെയാക്കുന്നത്......

എന്നോട് ആരൊക്കെയാണോ അഹങ്കാരത്തോടെ സംസാരിച്ചിട്ടുള്ളത്, അവരിൽ നിന്നും ഞാൻ അകന്നു നിൽക്കാൻ പരമാവധി ശ്രമിക്കും...

സ്വന്തമായി അഹങ്കരിക്കുന്നവരെ ഞാൻ സഹായിക്കാൻ പോകാറില്ല, അവരുടെ അഹങ്കാരം എന്ന് തീരുമോ അതുവരെ ഞാൻ ക്ഷമയോടെ കാത്തിരിക്കും.....

കുറച്ചു നാളുകൾക്കു മുൻപ് ഒരു സമ്പന്നയായ സ്ത്രീ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പോസ്റ്റിൽ പറയുന്നൊരു കാര്യം ഉണ്ടായിരുന്നു.... എനിക്ക് ആരോഗ്യം ഉണ്ടായിരുന്ന സമയത്ത് ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല എന്ന് .... ഇഷ്ടം പോലെ പണം, ചുറ്റിലും പരിചാരകർ....എല്ലാം ഉണ്ടായിരുന്നു.... എന്നാൽ ഇപ്പോൾ ഒന്ന് ശ്വാസം എടുക്കണം എങ്കിൽ ഉപകരണത്തിന്റെ സഹായം വേണം.... ആർക്കും ഒരു അവസ്ഥയിൽ എന്നേ സഹായിക്കാൻ കഴിയില്ല.... എനിക്കിപ്പോൾ ഭക്ഷണം നല്ലത് പോലെ കഴിക്കാൻ പറ്റുന്നില്ല..... വസ്ത്രം നല്ലത് പോലെ ധരിക്കാൻ കഴിയുന്നില്ല..... യാത്ര നല്ലത് പോലെ ചെയ്യാൻ കഴിയുന്നില്ല.... ആളുകളോട് മിണ്ടാൻ കഴിയുന്നില്ല.... വേണ്ടപ്പെട്ടവരെ കാണാൻ കഴിയുന്നില്ല.... അങ്ങനെ ഒത്തിരി സങ്കടങ്ങളുടെ പട്ടിക (ഗുണന പട്ടിക അല്ല കേട്ടോ) വ്യക്തി വിവരിക്കുന്നുണ്ട്.....

മനുഷ്യൻ അഹങ്കാരി ആവുന്നത് എപ്പോഴാണ്..... മനുഷ്യരിൽ അഹങ്കാരം ഇല്ലാതെ ആവുന്നത് എപ്പോഴാണ് എന്ന് മുൻകൂട്ടി പറയാൻ കഴിയില്ല.....

ചിലപ്പോൾ സൗന്ദര്യം കൂടിയാൽ, പണം കൂടിയാൽ, വിദ്യാഭാസ യോഗ്യതകൾ കൂടിയാൽ, ഉയർന്ന ജോലി ലഭിച്ചാൽ, അങ്ങനെ ഒത്തിരി കാര്യങ്ങളെ ആശ്രയിച്ചിരിക്കും ഓരോരുത്തരുടെയും അഹങ്കാരത്തിന്റെ ലെവൽ.(ഇതെല്ലാം വായിക്കുന്ന നമ്മൾ ഓരോരുത്തരുടെയും ലെവൽ എന്താണ് എന്ന് സ്വയം പരിശോധിക്കുക....).

നമ്മളെക്കാൾ ഒത്തിരി സൗകര്യങ്ങളും പണവും ഉണ്ടായിട്ടും അഹങ്കാരം ഒന്നും ഇല്ലാതെ ലളിതമായി ജീവിക്കുന്നവരും നമ്മുടെ ചുറ്റിലും കാണും.....

ഞാൻ പണ്ടൊരിക്കൽ ഒരാൾക്ക് പുസ്തകം വായിക്കാൻ കൊടുത്തു(ഉദാഹരണം പറയുന്നതാണ്.....), തിരിച്ചു എനിക്ക് അയാൾ, ഞാൻ വായിക്കാൻ കൊടുത്ത പുസ്തകം തന്നില്ല, ഞാൻ വായിക്കാൻ തന്ന പുസ്തകം എന്തെ എന്ന് അയാളോട് ചോദിച്ചപ്പോൾ അയാൾ വളരെ സിമ്പിൾ ആയിട്ട് മറുപടി പറയുന്നു, പുസ്തകം കാണാൻ ഇല്ല എന്ന്.....അതിനുശേഷം അയാൾ എന്നോട് വീണ്ടും മറ്റൊരു പുസ്തകം വായിക്കാൻ വേണ്ടി ആവശ്യപ്പെട്ടു (പുസ്തകം തിന്നാൻ വേണ്ടി പിന്നെ ആരും ആവശ്യപ്പെടാറില്ലല്ലോ.....) ഞാൻ അയാൾക്ക് പിന്നീടൊരിക്കലും പുസ്തകം കൊടുത്തില്ല, അയാൾക്ക് വേണമെങ്കിൽ എന്നേ അപ്പോൾ മുതൽ അഹങ്കാരി എന്നു വിളിക്കാം, എനിക്ക് അങ്ങനെ വിളി കേട്ടാൽ ഒരു കുഴപ്പവും ഇല്ല...... എന്റെ പുസ്തകം വളരെ അധികം ശ്രദ്ധയോടെ സൂക്ഷിച്ചു വെക്കുന്ന എനിക്ക്, ഒരു പുസ്തകം നഷ്ടപ്പെടുമ്പോഴുള്ള വേദന നല്ലത് പോലെ അറിയാം.... വ്യക്തിക്ക് ഒരു ചെറിയ പുസ്തകം അല്ലേ, അത് കളഞ്ഞു പോയി എന്ന് നിസ്സാരമായി പറയാം, എനിക്ക് ഉണ്ടായ നഷ്ടം നികത്താൻ വ്യക്തിക്ക് കഴിയാത്തിടത്തോളം വ്യക്തി എന്നേ എന്ത് പറഞ്ഞാലും എനിക്ക് അതിൽ മനസ്താപം ഉണ്ടാവാൻ പോകുന്നില്ല..... അയാൾ എന്നേ അഹങ്കാരി ആയി മുദ്ര കുത്തിയാലും എനിക്ക് അതിൽ തെല്ലും വിഷമം ഉണ്ടാവാനും പോകുന്നില്ല.....

നമ്മളിൽ ഉള്ള അഹങ്കാരം കാലങ്ങൾ കൊണ്ടേ ചിലപ്പോൾ മാറ്റിയെടുക്കാൻ കഴിയുള്ളു....

എല്ലാവരുടെയും അഹങ്കാരം എത്രയും പെട്ടെന്ന് മാറ്റിയെടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-മനുഷ്യൻ എത്രയൊക്കെ അഹങ്കാരിച്ചാലും അവസാന നാളിൽ അഹങ്കാരം കൈവെടിയേണ്ടി വരും..... മനുഷ്യർക്ക് ഒരു സാഹചര്യത്തിൽ നിസ്സഹായതയോടെ (സഹായിക്കാൻ കഴിയാതെ) നിൽക്കേണ്ടി വരും.....

നമ്മുടെ ദിനങ്ങൾ വളരെ എണ്ണപ്പെട്ടതാണ്...... ഒരു മനുഷ്യന് കൂടി വന്നാൽ എത്ര നാൾ ഭൂമിയിൽ ജീവിക്കാൻ കഴിയും......

എന്റെ നടപ്പും ഭാവവും കണ്ടാൽ ഞാൻ ലോകഅവസാനം വരെ ജീവിച്ചിരിക്കും എന്ന് കരുതുന്നു എങ്കിൽ നിങ്ങൾക്ക് തെറ്റി...... ഞാൻ എന്തായാലും വയസ്സിന്റെ കാര്യത്തിൽ ഡബിൾ സെഞ്ചുറി അടിക്കാൻ പോകുന്നില്ല എന്ന് ഉറപ്പുണ്ട്(മരണം ആർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാം/സംഭവിക്കാം)......പിന്നെ അഹങ്കാരം ഞാൻ വെച്ചു കൊണ്ടിരുന്നിട്ട് എന്തിനാണ്......ജീവിച്ചിരിക്കുന്ന കാലം ഉള്ളത് പോലെ മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുക, അതുമതി എനിക്ക്.......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The only way to do great work is to love what you do.-Steve Jobs.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN