Choose your language

12 December 2021

// // Subscribe YOUTUBE Channel

Obstinacy


ഇന്നത്തെ വിഷയം വാശി എന്നതിനെക്കുറിച്ചാണ്....

ഇന്നത്തെ വിഷയം ആർക്കൊക്കെ വാശി ഉണ്ട് എന്ന് വിലയിരുത്താനുള്ളത് ആവട്ടെ....(ഇതു മുഴുവൻ ഇപ്പോൾ തന്നെ വായിക്കും എന്ന് എത്ര പേർക്ക് വാശി ഉണ്ടെന്ന് കണ്ടറിയാം)

ഇത് മുഴുവൻ നിങ്ങളെക്കൊണ്ട് ഇരുത്തി വായിപ്പിക്കണം എന്ന് എനിക്ക് ഒരു വാശിയും ഇല്ല കേട്ടോ......അതൊന്നും ഞാൻ വാശി പിടിച്ചാൽ നടക്കുന്നത് അല്ലല്ലോ(എന്നാൽ പിന്നെ ഓടുന്നതായിരിക്കും അല്ലേ).

വാശിയുടെ വിവിധ കോണുകളിലൂടെ നിങ്ങളെ ഞാൻ കൂട്ടികൊണ്ട് പോവുകയാണ്.... ആർക്കും എന്നോട് വാശി ഇല്ലെങ്കിൽ തുടർന്ന് വായിക്കാവുന്നതാണ്.....(വാശിയുടെ പുറത്തു നടക്കണോ വാശിയില്ലാതെ നടക്കണോ എന്നത് നമ്മുടെ ഓരോരുത്തരുടെയും തീരുമാനമാണ്).

നമ്മളിൽ പലർക്കും വാശി ഉണ്ടാവാറുണ്ട്... നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും നേടണം എങ്കിൽ വാശി ഉണ്ടായിരിക്കേണ്ടത് വളരെ ആവശ്യമാണ്.....വാശി ഒരിക്കലും നെഗറ്റീവ് രീതിയിൽ ആകരുത് എന്ന് മാത്രം....

ചിലരൊക്കെ വാശിപുറത്തു തെറ്റായ തീരുമാനങ്ങൾ എടുക്കാറുണ്ട്....

ചിലപ്പോൾ സ്വന്തം ആയിട്ട് പറയുന്നത് തെറ്റാണെങ്കിൽ കൂടിയും വാശിപ്പുറത്തു(ആനയുടെ പുറത്തു അല്ല കേട്ടോ)നമ്മൾ പറയുന്നത് മാത്രമാണ് ശരി എന്ന് സമർത്ഥിച്ചുകൊണ്ടിരിക്കും..

നല്ല കാര്യത്തിനൊന്നും എനിക്ക് വാശി ഉണ്ടായില്ല, അതിന്റെതായ കുറവും പോരായ്മകളും എനിക്ക് ഉണ്ട്....

കൊച്ചുകുട്ടികൾ വാശി പിടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്, പിടി വാശിയാണ്(അതെന്താ അവരുടെ വാശികൾക്ക് മുൻപിൽ പിടി എന്ന് ചേർക്കുമോ) അവർക്ക് മിക്കവാറും ഉണ്ടാവാറുള്ളത് .... അവരുടെ വാശി ജയിക്കാൻ വേണ്ടി മറ്റുള്ളവർക്ക് വിഷമം ഉണ്ടാക്കുന്നത് പറഞ്ഞു കളയും.... ചിലപ്പോൾ ഭക്ഷണം കഴിക്കില്ല എന്നായിരിക്കും അല്ലെങ്കിൽ മറ്റു ചിലത് ആയിരിക്കും.....

ചിലരുടെ വാശിയൊക്കെ പിന്നീട് പിണക്കങ്ങൾ ആയി മാറിയേക്കാം.., വാശി ഇല്ലാതെ ആക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, മറ്റുള്ളവരുടെ ഇല്ലായ്മകളെ തിരിച്ചറിഞ്ഞാൽ മതി....പിന്നെ വാശി വേണ്ട എന്ന് തീരുമാനിച്ചാൽ മതി....

എന്നേ കുഴിയിൽ വിഴിക്കാൻ എന്റെ കൂട്ടുകാർക്ക് ചെറുപ്പത്തിൽ വല്ലാത്തൊരു വാശിയായിരുന്നു.....അതിനുവേണ്ടി അവർ വ്യക്തമായ പ്ലാൻ തയ്യാറാക്കി, എന്നേ കാണിക്കാതെ കാൽ മുട്ടോളം ആഴത്തിൽ കുഴി ഉണ്ടാക്കി അതിന് മീതെ കരിയില ഇട്ടു കൊണ്ട്, എന്നോട് ഓടികളിക്കാൻ വരുന്നുണ്ടോ എന്ന് ചോദിച്ചു.... ഞാൻ വരാം എന്നും പറഞ്ഞു അവരുടെ കൂടെ ഓടികളിക്കാൻ പോയി.... അന്ന് കൂറേ നേരം ഓടിയതിനുശേഷം ഞാൻ അവർ കുഴിച്ച കുഴിയിൽ വീണു..... കൂട്ടുകാർ എനിക്കായ് കുഴിച്ച കുഴിയിൽ ഞാൻ വീണു പോയി സുഹൃത്തുക്കളെ...ഞാൻ വീണുപോയി .. അവർക്ക് ആരും തലക്ക് ഓളം ഉണ്ടെന്ന് തോന്നുന്നില്ല, ഇത്രയും കഷ്ടപ്പെട്ട് കുഴിയുണ്ടാക്കി അതിൽ കരിയില നിറച്ചു എന്നേ അതിൽ വീഴ്ത്താൻ, അവരുടെ ഉള്ളിൽ എന്നോടുള്ള ദേഷ്യം ആയിരുന്നിരിക്കാം, അല്ലെങ്കിൽ അസൂയ, പിണക്കം അങ്ങനെ എന്തെങ്കിലും ആയിരുന്നിരിക്കാം, ഞാൻ കൂടുതൽ അന്വേഷിക്കാൻ പോയില്ല എനിക്ക് അതിപ്പോൾ അറിഞ്ഞിട്ട് ഗിന്നസ് റെക്കോർഡ് ഒന്നും കിട്ടാൻ പോകുന്നില്ലല്ലോ, എല്ലാവർക്കും തൃപ്തിയായോ എന്ന് ചോദിച്ചു.... എല്ലാവരും പറഞ്ഞു തൃപ്തിയായി എന്ന്.പിന്നെ നമ്മൾക്കും തൃപ്തിയായി, അവിടം കൊണ്ട് അവസാനിച്ചു എന്റെ ഫ്രണ്ട്ഷിപ്പ്.

എന്റെ വാശികളുടെ റേഞ്ച് എന്നു പറയുന്നത് വളരെ വലിയൊരു റേഞ്ച് ആയിട്ട് വരും.... എന്നോട് പലരും പറയാറുണ്ട് ഇത്രയും വാശി പാടില്ല എന്ന്....

എന്റെ വാശിപുറത്തുള്ള പല തെറ്റായ തീരുമാനങ്ങളും തെറ്റാണ് എന്ന് അറിഞ്ഞിട്ട് പോലും തിരുത്താൻ തയ്യാറാകാത്തതിന് കാരണം എന്നിലുള്ള വിട്ടു മാറാത്ത വാശിയാണ്.....

ഓരോ ആളുകളും ചിലപ്പോഴൊക്കെ വാശിപുറത്തു സ്വന്തം ജീവിതം നരകത്തുല്യമായി കാണുന്നുണ്ട്.... കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ പോസ്റ്റ്ചെയ്യുന്ന പോസ്റ്റുകൾക്ക് കിട്ടുന്ന മറുപടികൾക്ക് ലൈക്കൊടുക്കില്ല, കമന്റ്ആയി മറുപടി കൊടുക്കില്ല എന്നൊക്കെ പറഞ്ഞു, പലരും അതെല്ലാം എന്റെ ഒരു വാശിയായിട്ട് കണ്ടു.വായനക്കാർ അതിനു കമന്റ്ചെയ്യുകയുണ്ടായി അവർ പോസ്റ്റ്ഇഷ്ടം ആയതുകൊണ്ടാണ് ലൈക്ചെയ്യുന്നതും കമന്റ്ചെയ്യുന്നതും എന്നും അല്ലാതെ എന്റെ ലൈക്കിട്ടാൻ വേണ്ടിയല്ല എന്നും.....

വാശി വേണോ വേണ്ടയോ എന്നത് അവരവർക്ക് തീരുമാനിക്കാം, എന്തായാലും അതിന്റെതായ ദുഷ്യഫലങ്ങളും നല്ല വശങ്ങളും ഉണ്ടാകും....

നമ്മൾ വാശിപുറത്തു എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തെറ്റായി എന്ന് തിരിച്ചറിയുക നാളുകൾ കഴിഞ്ഞായിരിക്കും....

ഞാൻ 19 വയസ്സിൽ ലൈസൻസ് എടുത്തതാണ് വാഹനം ഓടിക്കാൻ(വാഹനം തൊട്ട് നോക്കാൻ ലൈസൻസിന്റെ ആവശ്യം ഇല്ലല്ലോ)ആയിട്ട്.... എനിക്ക് ഡ്രൈവിങ് ടെസ്റ്റ്നടത്തിയപ്പോൾ എന്നോട് വെഹിക്കിൾ ഇൻസ്പെക്ടർ പറഞ്ഞൊരു കാര്യം ഉണ്ട്.... നിന്റെ കൂടെ യാത്ര ചെയ്താൽ മനുഷ്യന്റെ പകുതി ആയുസ്സ് ഉണ്ടാവില്ലല്ലോ എന്ന്..... (ഞാൻ കുഴിയിൽ ചാടിക്കുന്നത് കണ്ടിട്ടാണ് അല്ലാതെ ഞാൻ വിമാനം പറപ്പിക്കുന്നതുപോലെ വാഹനം പറപ്പിക്കാൻ പോയിട്ടല്ല കേട്ടോ)..

ആദ്യമായി ലേണെഴ്സു ടെസ്റ്റ്എഴുതിയ ഞാൻ 8നിലയിൽ പൊട്ടി (ലിജോ എഴുതിയ പരീക്ഷക്ക് എട്ടു നില എവിടെ നിന്നും കടന്നു വന്നു എന്നു ചോദിക്കില്ലല്ലോ അല്ലേ), ഒരു വട്ടം തോൽവി ഏറ്റു വാങ്ങിയപ്പോൾ വളരെ അധികം സന്തോഷത്തോടെ ഇരു കൈകളും നീട്ടി തോൽവി ഏറ്റുവാങ്ങിയത് ഓർത്തു വിഷമിച്ചിരിക്കാൻ എനിക്ക് ഒട്ടും ആഗ്രഹം ഉണ്ടായില്ല..... ഞാൻ വാശിയോടെ പഠിച്ചു... ജയം കരസ്ഥമാക്കി... (ഞാൻ ജയിക്കണം എന്ന് വാശിപിടിച്ചത് കൊണ്ട് എനിക്ക് എന്തെങ്കിലും നേടാൻ പറ്റി, ഞാൻ തോൽക്കണം എന്ന് വാശി പിടിച്ചിരുന്നു എങ്കിലോ, എനിക്ക് നഷ്ടവും എന്റെ ചുറ്റിലുമുള്ളവർക്ക് ഒരു പക്ഷെ അതുമൂലം വിഷമവും ഉണ്ടായേക്കാം, വേറെ ചിലർക്ക് വേണമെങ്കിൽ സന്തോഷവും ഉണ്ടായേക്കാം)..

ഇന്നിപ്പോൾ എന്റെ ജീവിതത്തിൽ പല പരാജയങ്ങളും ഉണ്ടായപ്പോൾ എനിക്ക് ആരോടും വാശി ഉണ്ടായിട്ടില്ല.....എന്നെങ്കിലും ഒരിക്കൽ എന്നോട് തന്നെ വാശി ഉണ്ടായാൽ മതിയായിരുന്നു ഓരോ നിമിഷവും കൂടുതൽ കൂടുതൽ മെച്ചപ്പെടുത്താൻ....

കഴിഞ്ഞ ദിവസം എന്റെ കൂട്ടുകാരൻ എന്റെ തള്ള് കേട്ടു ഉണ്ടുകൊണ്ടിരുന്ന ഭക്ഷണം ഉപേക്ഷിച്ചു പോയി..... എനിക്ക് വാശിയായി ഇനിയൊരിക്കലും അവന്റെ കൂടെ ഭക്ഷണം കഴിക്കുക ആണെങ്കിൽ കമ എന്നൊരു അക്ഷരം മിണ്ടില്ല എന്ന്.... (പിന്നെ ക്ഷമ എന്നൊരു അക്ഷരം മിണ്ടും ആയിരിക്കും അല്ലേ....).

എന്റെ വാശിപുറത്തു ഇന്ന് പലരും സങ്കടത്തോടെ കഴിയുന്നുണ്ട്..... അതിലൊരാളാണ് വർക്ഷോപ്പ്കാരൻ... അദ്ദേഹം എന്റെ വാഹനം നന്നാക്കുന്നതിന് വേണ്ടി സഹായിയോട് അഴിച്ചിടാൻ പറഞ്ഞു, എന്നിട്ട് അയാൾ ഇപ്പോൾ വരാം ഒരു വണ്ടി എടുക്കാനുണ്ട് എന്നും പറഞ്ഞു പുറത്തു പോയി തിരിച്ചു വന്നത് നാലുകാലിൽ ആണ്(രണ്ടു കാൽ വാടകക്ക് എടുത്തു കൊണ്ട് വരിക ആണോ എന്നൊന്നും ചോദിക്കില്ലല്ലോ അല്ലേ), പിന്നെ അയാൾക്ക് ബോധം വന്നപ്പോൾ എന്നോട് ചോദിച്ചു ഇപ്പോൾ വഴിക്കൊന്നും കാണാറില്ലല്ലോ എന്ന്, ഞാൻ കാര്യങ്ങൾ പറഞ്ഞു കൊടുത്തു.... എന്റെ വാശിപുറത്തു ഒരാൾ എങ്കിലും നന്നായാലോ.....

എനിക്ക് എവിടെയായാലും ജയിക്കുമ്പോൾ അത് നേരായ വഴിക്ക് തന്നെ ആവണം എന്ന് നിർബന്ധം ഉണ്ട്.... ക്ലാസ്സിൽ പരിക്ഷ നടത്തുമ്പോൾ കൂട്ടുകാർ കോപ്പി അടിക്കാറുണ്ട്, ഞാൻ എപ്പോഴോ ഒന്നു രണ്ടു വട്ടം കോപ്പി അടിച്ചിട്ടുണ്ട് എന്ന് കൂട്ടിക്കോ, അതിനായിട്ട് ഇപ്പോൾ കുറവ് വരുത്തേണ്ട, എനിക്ക് ഇന്നിപ്പോൾ കോപ്പി അടിക്കുന്നത് ഇഷ്ടം അല്ല, കോപ്പി അടിച്ചു ജയിച്ചു കഴിഞ്ഞാൽ എനിക്ക് സന്തോഷം ഒന്നും കിട്ടാറില്ല.... അതുകൊണ്ട് തോറ്റാലും വേണ്ടിയില്ല കോപ്പി അടിക്കില്ല എന്നു ഞാൻ വാശിയോടെ തീരുമാനിച്ചു....

ഞാൻ പരിക്ഷ ഹാളിൽ നിന്നും വേഗം പരിക്ഷ എഴുതി പുറത്തു വരുമ്പോൾ ക്ലാസ്സിലെ പഠിപ്പിസ്റ്റുകൾ എന്നോട് ചോദിക്കാറുണ്ട് നിനക്ക് പരിക്ഷ വളരെ എളുപ്പം ആയിരുന്നോ എന്ന്.... സാധാരണ ഗതിയിൽ എല്ലാത്തിന്റെയും ഉത്തരം എഴുതി കഴിഞ്ഞാൽ പിന്നെ എഴുതാൻ ഒന്നും ഉണ്ടാവാത്തത് കൊണ്ട് പരിക്ഷ പൂർത്തിയാക്കി ഇറങ്ങുക ആണല്ലോ പതിവ്.....ഒന്നും എഴുതാൻ അറിയാത്ത ഞാൻ അവിടെ ദിവസ്വാപ്നം കണ്ടിരിക്കുന്നതിൽ അർത്ഥം ഇല്ല എന്ന് മനസ്സിലാക്കി പുറത്തിറങ്ങാൻ അവസരം കിട്ടിയപ്പോൾ പുറത്തിറങ്ങിയതാണ്.....എന്തായാലും എന്റെ ക്ലാസ്സിലെ പഠിപ്പിസ്റ്റുകൾക്ക് ഉണ്ടായ സംശയം പരിക്ഷ പേപ്പർ എന്റെ കയ്യിൽ കിട്ടിയപ്പോൾ അതിലെ മാർക്ക് കണ്ടു മാറി കിട്ടി.....

ഒരു സെമസ്റ്ററിലെ മുഴുവൻ പേപ്പറിലും പരാജയപ്പെട്ടിട്ടുണ്ട് ഞാൻ....നമ്മളെ അന്നൊന്നും ഉപദേശിക്കാനോ മാർഗ്ഗനിർദേശം നൽകാനോ ആരും ഉണ്ടായില്ല..... എനിക്ക് കിട്ടാത്തത് വരും തലമുറക്ക് എങ്കിലും കിട്ടിക്കോട്ടെ എന്നു കരുതിയാണ് എന്തെങ്കിലും വിഷയവുമായിട്ട് നാളിതുവരെയായി നിങ്ങളുടെ മുന്നിലൂടെ കടന്നുവന്നിട്ടുള്ളത്....

ഞാൻ തോൽക്കാറുണ്ടെങ്കിലും എന്റെ ക്ലാസ്സിലെ പഠിക്കുന്ന പിള്ളേർ പരാജയപ്പെടുന്നത് എനിക്ക് ഇഷ്ടം അല്ല, എനിക്ക് വാശിയാകും അവരെ എങ്ങനെ എങ്കിലും വിജയിപ്പിച്ചിട്ടേ ഞാൻ അടങ്ങാറുള്ളു.... അവരെ എന്നെകൊണ്ട് കഴിയാവുന്ന രീതിയിൽ മോട്ടിവേഷൻ കൊടുത്തുകൊണ്ടിരിക്കും... അതിനു ഫലവും ഉണ്ടായി....

നമ്മൾക്ക് പഠിക്കാൻ കിട്ടുന്ന അവസരങ്ങൾ വാശിയോടെ പഠിക്കുക, എനിക്ക് ജയിച്ചേ പറ്റു എന്നുള്ള രീതിയിൽ ആവണം, അല്ലാതെ മറ്റുള്ളവരെ തോൽപ്പിക്കാൻ വേണ്ടിയാവരുത്.....

നമ്മുടെ ചുറ്റിലുമുള്ള പലർക്കും നമ്മളെ തോൽപ്പിക്കാൻ വാശി കാണുമായിരിക്കും... നമ്മൾ എപ്പോഴും തോൽവിക്ക് വേണ്ടി (അവരുടെ മുന്നിൽ തോൽക്കാൻ വേണ്ടി) നിന്നു കൊടുക്കരുത്....

കഴിഞ്ഞ രണ്ടു ദിവസമായി ബസിൽ യാത്ര ചെയ്യുമ്പോൾ ബാലൻസ് ചില്ലറ കിട്ടാറില്ല... ചില്ലറ തരാം എന്ന് കണ്ടക്ടർ ഭംഗി വാക്ക്പറയാറുണ്ട് എങ്കിലും തരാറില്ല..... ഞാൻ ചില്ലറക്ക് വേണ്ടി വാശി പിടിക്കാറില്ല..... എന്റെ കയ്യിൽ ചില്ലറ ഇല്ലാതെ എവിടെ നിന്നും എടുത്തു തരാനാണ് ചില്ലറ എന്ന് മറ്റു യാത്രക്കാരിൽ ഒരാളോട് കണ്ടക്ടർ പറയുന്നത് കേട്ടു......എന്റെ തൊട്ടടുത്തിരുന്ന ഭായ് കണ്ടക്ടറോട് ബാലൻസ് ആയിട്ട് ബസ് "ഞാൻ കേട്ടതിന്റെ കുഴപ്പം ആണോ എന്നറിയില്ല കേട്ടോ"റുപ്പീസ് തരാൻ പറഞ്ഞു(ബസ് അയാളുടെ പേരിൽ എഴുതി കൊടുക്കാൻ അല്ല കേട്ടോ ഉദേശിച്ചത്‌), പിന്നെ കണ്ടക്ടർക്ക് ഭാഷ മനസ്സിൽ ആവാത്തത് കൊണ്ട് പാഞ്ചു ആണോ(പഞ്ച് അല്ല കേട്ടോ)കൈവിരൽ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് 5 രൂപ ആണോ എന്നൊക്കെ ചോദിച്ചു, ആൾക്ക് ബാലൻസ് 5 രൂപ കിട്ടിയപ്പോൾ അയാൾ, അയാളുടെ ഭാഷയിൽ എന്തൊക്കയോ പറയുന്നുണ്ടായി...... എനിക്കൊന്നും മനസ്സിൽ ആയില്ല.(എന്നോടല്ല കേട്ടോ അയാൾ പറഞ്ഞത് ഒറ്റക്കിരുന്നു പറഞ്ഞതാണ്)... കഴിഞ്ഞ ദിവസം ചില്ലറക്ക് വേണ്ടി ബസിൽ കണ്ടക്ടറുമായി ബഹളം ഉണ്ടാക്കുന്നത് കാണാൻ ഇടയായി.... കണ്ടക്ടറുടെ ഔദാര്യം അല്ല അവകാശം ആണ് ബാലൻസ് തുക എന്നുള്ള സ്ഥിരം ഡയലോഗ് ആരും പറയാൻ മറക്കാറില്ലല്ലോ....

പണ്ടൊക്കെ ഞാൻ മറ്റുള്ളവരുടെ സ്വന്തം ആയിട്ടുള്ള വാഹനം ഓടിക്കില്ല എന്ന് തീരുമാനം എടുത്തിരുന്നു...പലരും എന്നോട് അവരുടെ വാഹനം ഓടിച്ചു നോക്കി കൊള്ളാൻ പറയാറുണ്ടെങ്കിലും ഞാൻ വേണ്ട എന്നു പറയും പിന്നെ പറയും ഞാൻ ഒരു വാഹനം വാങ്ങിച്ചു കഴിയുമ്പോൾ ആർക്കും കൊടുക്കില്ല അതുകൊണ്ട് ആരും വിഷമിക്കാതിരിക്കാൻ ഇപ്പോഴേ ആരുടെയും വാഹനം എനിക്ക് വേണ്ട എന്ന് .. നീണ്ട 11വർഷം എനിക്ക് വേണ്ടി വന്നു പഴയൊരു വാഹനം വാങ്ങിച്ചു നല്ല രീതിയിൽ വാഹനം ഓടിക്കാൻ ആയിട്ട്.(ദുര യാത്രക്കൊന്നും പറ്റുന്നതല്ല കേട്ടോ എന്റെ കയ്യിലുള്ള വാഹനം,അവിടെ ഇവിടെയായി പല കുഴപ്പങ്ങളും എന്നേ പോലെ എന്റെ വാഹനത്തിനും ഉണ്ട്).. സ്വന്തം വാഹനം ആകുമ്പോൾ ആർക്കും ഒരു ബുദ്ധിമുട്ട് ആവില്ലല്ലോ വണ്ടിക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാലും..... അതുകൊണ്ട് വാശിയോടെ ഞാൻ കാത്തിരുന്നു.സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ..

ചിലപ്പോൾ നമ്മളിൽ ഉണ്ടാവുന്ന വാശിയും പിണക്കങ്ങളും നല്ലതല്ല എന്ന് നമ്മൾക്ക് അറിയാം....എങ്കിൽ വാശി ഇല്ലാതെയാക്കാൻ ശ്രമിക്കേണ്ടതാണ്... നമ്മുടെ നല്ലതിന് വേണ്ടിയുള്ള വാശി മാത്രം മുന്നോട്ട് കൊണ്ട് പോകുക.....

എന്നാലും ലിജോയെ ഇതൊരു വല്ലാത്ത വാശിയായി പോയി.....ഞങ്ങളെക്കൊണ്ട് ഇത്രയും വായിപ്പിക്കേണ്ടതില്ലായിരുന്നു..... വായന എന്താണ്, അതിന്റെ ഗുണങ്ങൾ എന്താണ് എന്ന് ശരിക്കും മനസ്സിൽ ആക്കാൻ കഴിഞ്ഞവർക്ക് ഇതൊക്കെ വളരെ എളുപ്പം ഉള്ള കാര്യമാണ്.....

പ്രിയമുള്ളവരേ ഞാൻ എന്റെ വാശി തല്ക്കാലം ഇവിടെ ചുരുട്ടി കൂട്ടുകയാണ്.... കൂടുതൽ ഞാൻ വാശി കാണിച്ചാൽ എന്റെ പ്രിയപ്പെട്ട വായനക്കാർക്ക് ഞാൻ എഴുതുന്ന വാക്കുകളുടെ അർത്ഥം ഗ്രഹിക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടി വന്നാലോ എന്നോർത്തിട്ടാണ്...

എല്ലാവർക്കും ജീവിതത്തിൽ ഒരിക്കലും ഉപകാരമില്ലാതെ തരത്തിലുള്ള വാശികൾ ഉപേക്ഷിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-മറ്റുള്ളവരുടെ ജീവിതത്തിൽ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വാശി ഉണ്ടാക്കി കൊടുക്കരുത്.... ഇന്ന് പലരും മറ്റുള്ളവരെ കുറിച്ചു തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിൽ സംസാരിച്ചു വാശി ഉണ്ടാക്കി എടുക്കുന്നവരുണ്ട്.....

നമ്മളിൽ നിന്നും ആവശ്യം ഇല്ലാത്ത വാശികളെ വിട്ടുകൊടുക്കാൻ കഴിയട്ടെ.....

വാശികൾ ജീവിതത്തിൽ ആവശ്യം ഇല്ലെങ്കിൽ ഉപേക്ഷിക്കാൻ യാതൊരു മടിയും വിചാരിക്കരുത്.....

വാശി എന്നും എപ്പോഴും നല്ലത് ആവണം എന്നില്ല, ഒന്നു വിശദമായി വിശകലനം ചെയ്യുന്നത് നല്ലത് ആയിരിക്കും നമ്മളിൽ ഓരോ നിമിഷവും ഉണ്ടാകുന്ന വാശികൾ നല്ലത് ആണോ അല്ലയോ എന്ന്....

അപ്പോൾ ശരി..... എന്റെ ഇന്നത്തെ വാശിയെന്ന വിഷയത്തിൽ നിന്നും വിട പറയാൻ(വാശിയെ വേർപിരിയാൻ) സമയമായി....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. I have learned over the years that when one's mind is made up,this diminishes fear.-Rosa Parks.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN