Choose your language

16 December 2021

// // Subscribe YOUTUBE Channel

Accept generosity


ഇന്നത്തെ വിഷയം
ഔദാര്യം
സ്വീകരിക്കുക എന്നതിനെക്കുറിച്ചാണ്...

ഞാൻ ഇതുവരെ പഠിച്ചത് സർക്കാരിന്റെയും വിട്ടുകാരുടെയും ഔദാര്യത്തിലാണ്..... ഒരു പരിധി കഴിഞ്ഞാൽ ആർക്കും നമ്മളോട് ഔദാര്യം ഉണ്ടാവില്ല... അന്നേരം എല്ലാം അപ്നെ അപ്നെ(അതായത് സ്വന്തം ആയിട്ട് ചെയ്യണം എന്ന്).

ഇന്നലെ വൈകിട്ട് 6.45 സമയത്ത് ബസിൽ യാത്ര ചെയ്യവേ ഒരു വിദ്യാർത്ഥി കൺസഷൻ നിരക്ക് കൊടുത്തു, അന്നേരം കണ്ടക്ടർ പറഞ്ഞു 6മണി വരെ ഉള്ളുവെന്ന്..... അന്നേരം വിദ്യാർത്ഥിയുടെ സംശയം 7മണി വരെ ഇല്ലേ എന്ന്....സത്യം തിരിച്ചറിഞ്ഞപ്പോൾ പിന്നെ ഫുൾ ടിക്കറ്റ് എടുത്തു യാത്ര ചെയ്യേണ്ടി വന്നു...ഇപ്പോൾ മനസ്സിൽ ആയില്ലേ.... കണ്ടക്ടർ 6മണി കഴിഞ്ഞു സ്വന്തം നിലയിൽ ഔദാര്യം കാണിക്കാൻ നിന്നില്ല.......

കുറെ നാളുകൾക്കു മുൻപ് എന്റെ ഒരു സുഹൃത്ത്അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ വിൽക്കുന്നുണ്ട് എന്ന് അറിയിച്ചു.... വാങ്ങിക്കാൻ ഞാൻ ചെല്ലുന്നനേരം വേറൊരു സുഹൃത്തിനും മൊബൈൽ ഫോൺ ഇഷ്ടപ്പെട്ടു.... അവന്റെ പക്കൽ ആണെങ്കിൽ ഞാൻ വാങ്ങിക്കാൻ ഉദേശിച്ച വിലയെക്കാൾ കൂടുതൽ വാങ്ങിക്കാനുള്ള പണം ഉണ്ട്, അവൻ എനിക്ക് വേണ്ടി ഫോൺ വാങ്ങിക്കുന്നതിൽ നിന്നും പിന്മാറി.... അവൻ അന്ന് എന്നോട് കാണിച്ച ഔദാര്യം കൊണ്ട് മാത്രമാണ് എനിക്ക് ഫോൺ പിന്നീട് ഉപയോഗിക്കാൻ പറ്റിയത്....

ഇന്ന് എന്നോട് പലരും ഔദാര്യം കാണിക്കുന്നുണ്ട്.... പോസ്റ്റ്നിങ്ങൾ ഓരോരുത്തരും വായിക്കാൻ കാരണം ഗ്രൂപ്പിന്റെ അഡ്മിൻ എന്നോട് കാണിക്കുന്ന ഔദാര്യം..പിന്നെ നിങ്ങൾ ഓരോരുത്തരും എന്നോട് കാണിക്കുന്ന ഔദാര്യം... (ഞാൻ വലിയ മഹാൻ ഒന്നും അല്ലല്ലോ).

ചിലപ്പോഴൊക്കെ ചിലരുടെ ഔദാര്യം ഞാൻ സ്നേഹപൂർവം നിരസിക്കാറുണ്ട്....എന്റെ മൊബൈൽ ആപ്ലിക്കേഷൻ പ്ലെയ്സ്റ്റോറിൽ അപ്ലോഡ് ചെയ്യാൻ ഡോളർ വേണമായിരുന്നു, അതിനു എന്നേ സഹായിച്ചത് വിദേശത്തുള്ള എന്റെ ബന്ധുവാണ്..... എന്റെ വെബ്സൈറ്റിന്റെ ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിൽ പരസ്യം കിട്ടാനുള്ള സൗകര്യം സൗജന്യമായി തന്നത് ഒരു ഐടി കമ്പനിയുടെ ഔദാര്യമാണ്.....

എനിക്ക് ഒരു പഴയ കാർ വാങ്ങിക്കണം എന്ന് വിട്ടിൽ പറഞ്ഞപ്പോൾ എന്റെ വിട്ടുകാർക്ക് യാതൊരു ഔദാര്യവും എന്നോട് തോന്നിയില്ല., അതുകൊണ്ട് തന്നെ എന്നേ സഹായിച്ചുമില്ല(അവരെ തെറ്റ് പറയാനും പറ്റില്ല, കാർ വാങ്ങിക്കുന്നത് വീട്ടിലേക്ക് അത്യാവശ്യം വേണ്ട കാര്യം അല്ലല്ലോ)... ഇന്നിപ്പോൾ ഞാൻ പഴയ കാർ വാങ്ങിച്ചു അതിനു വേണ്ടി ഒത്തിരി പണം ചിലവഴിക്കുന്നത് കാണുമ്പോൾ എന്റെ ബന്ധുക്കൾക്കും വീട്ടുകാർക്കും എന്നേ കുറ്റപ്പെടുത്തുന്നതിൽ നിന്നും ഒഴിവാക്കുന്നതിൽ ഒരു ഔദാര്യവും എനിക്ക് ഇന്നേവരെ ഉണ്ടായിട്ടില്ല.....

ഞാൻ എന്തെങ്കിലും ജോലി കൂട്ടുകാരെ ഏൽപ്പിക്കുമ്പോൾ അവർ അതെനിക്ക് ഭംഗിയായി ചെയ്തു തരും, ജോലി കഴിഞ്ഞു കൂലി എത്ര ആണെന്ന് ചോദിക്കുമ്പോൾ അവർ പറയും ഒരു ഫ്രണ്ട് എന്നുള്ള രീതിയിൽ ചെയ്തു തന്നതാണ് കൂലി വേണ്ടായെന്ന്..... എന്റെ ബന്ധുക്കളും അങ്ങനെ തന്നെ.... പക്ഷെ എനിക്ക് ആരു ജോലി ചെയ്താലും പണം കൊടുക്കണം എന്ന് നിർബന്ധം ഉണ്ട്, ഒത്തിരി നിർബന്ധിച്ചു കൊടുക്കും.... അവർ വാങ്ങിക്കാൻ കൂട്ടാക്കില്ലെങ്കിൽ കൂടിയും..... ഏതൊരു വ്യക്തിക്കും ചെയ്യുന്ന ജോലിക്ക് പ്രതിഫലം കിട്ടുമ്പോൾ സന്തോഷം ആകും, പണം കൊണ്ട് ഒരു നേരത്തെ ഭക്ഷണം എങ്കിലും കഴിക്കാമല്ലോ......

ഞാൻ ഒത്തിരി ആളുകൾ നല്ലത് പോലെ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ട്..... ചില ആളുകൾ രാപകൽ വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്നതും കണ്ടിട്ടുണ്ട്.... അവരെ കാണുമ്പോൾ എനിക്ക് അഭിമാനം ആണ്... കാരണം ഞാനൊക്കെ 8മണിക്കൂർ ജോലി ചെയ്തു കഴിയുമ്പോൾ തന്നെ ഒരു വഴിക്കാകും.....

കുറെ നാളുകൾക്കു മുൻപ് ഒരു ജീവനക്കാരന് ജോലിയിൽ ആയിരിക്കെ മറ്റുള്ളവരോട് മോശമായി പെരുമാറിയതിനു ജോലിക്കാരന്റെ മേലുദ്യോഗസ്ഥൻ വാണിംഗ് (മുന്നറിയിപ്പ് ) കൊടുത്തു.., മേലാൽ ആരോടും മോശമായി പെരുമാറരുത് എന്ന്.. വ്യക്തി ജോലി ചെയ്യുന്നത് കൊണ്ട് അവരുടെ കുടുംബം കഞ്ഞി കുടിച്ചു പോകുന്നു എന്നുള്ളത് കൊണ്ട് വ്യക്തിയെ ജോലിയിൽ നിന്നും തല്ക്കാലം പിരിച്ചു വിട്ടില്ല....... വെറുതെ അവരുടെ ജോലി നഷ്ടമാക്കി കളയേണ്ടതില്ലല്ലോ എന്നോർത്ത്.ഇപ്പോഴത്തെ സാഹചര്യത്തിൽ വേറൊരു ജോലി കണ്ടുപിടിക്കുക ഒരു പക്ഷെ പ്രയാസം ആയാലോ..... പക്ഷെ പിന്നെയും വ്യക്തിയിൽ നിന്നും മോശമായ പെരുമാറ്റം മൂലം പരാതികൾ വന്നുകൊണ്ടിരുന്നു..... ഒരാൾക്ക് മറ്റൊരാളോട് ഔദാര്യം കാണിക്കുന്നതിനു ഒരു പരിധിയൊക്കെ ഇല്ലേ..... നമ്മൾക്ക് ഒരു ജോലിയുണ്ട്, അധികാരം ഉണ്ട് എന്ന് കരുതി ആരോട് എന്ത് വേണമെങ്കിലും പറയാൻ കഴിയുമോ..നമ്മൾ ചെയ്യുന്ന ഓരോ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്... അന്തസ്സ് ഉണ്ട്...മറ്റുള്ളവരോട് നല്ലത് പോലെ പെരുമാറുക, സ്ഥാപനത്തിന്റെ നിയമങ്ങൾ അനുസരിക്കുക എല്ലാവർക്കും ഒരു പോലെ ബാധകമായ കാര്യമാണ്....

എന്റെ വിട്ടിൽ ന്യൂസ്പേപ്പർ കൂറേ നാളുകൾക്കു മുൻപ് വരെ ഇടുന്നുണ്ടായിരുന്നു..... പിന്നീട് ഞാനൊന്നും പേപ്പർ വായിക്കാതെ ആയപ്പോൾ, വെറുതെ പണം പാഴാക്കണ്ടല്ലോ എന്ന് കരുതി പേപ്പർ ഇടുന്നത് നിർത്തിച്ചു....വെറുതെ പണം പാഴാക്കി കളയണ്ടല്ലോ... ആരും പണം കൊടുക്കാതെ ഔദാര്യപ്പൂർവം പത്രം വിതരണം ചെയ്യില്ലല്ലോ, പത്രം പ്രിന്റ് ചെയ്യുന്നതിനും അവിടെ ജോലി ചെയ്യുന്നവർക്ക് ശമ്പളം കൊടുക്കുന്നതിനും ചിലവുകൾ ഉണ്ടല്ലോ.

കഴിഞ്ഞ ദിവസം ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ എന്റെ ഫ്രണ്ട് ഉപ്പിനെ എന്താണ് ഹിന്ദിയിൽ പറയുന്നത് എന്ന് ചോദിച്ചു.... ഞാൻ പറഞ്ഞു മച്ഛലി അല്ലേ എന്ന് അപ്പോൾ എല്ലാവരും കൂടെ ചിരിച്ചു..... എന്നിട്ട് വേറെ ഒരാൾ പറഞ്ഞു ദമക്ക് ആണെന്ന്.... എന്നിട്ട് ഒരു കാര്യം കൂടെ കൂട്ടി ചേർത്ത് അവർക്കിനി ഉപ്പിന്റെ ആവശ്യം ഇല്ല എന്ന്, എന്റെ പൊട്ടത്തരം കേട്ടതോടുകൂടി അവരുടെ വയറു നിറഞ്ഞെന്ന്.... എനിക്ക് വിവരം ഉണ്ടാകുമെന്ന് എന്റെ ഫ്രണ്ടിന് തോന്നി, എനിക്ക് വിവരം ഇല്ല എന്ന് മനസ്സിൽ ആയപ്പോൾ അവർ എന്നോട് എന്റെ കൂടെ ഭക്ഷണം കഴിക്കാനുള്ള ഔദാര്യം കാണിച്ചു......

എന്റെ വീട്ടിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് വന്നപ്പോൾ പിന്നെ എനിക്ക് ജോലിക്ക് പോകാൻ പറ്റാതെ ആയി.... അന്നേരം അയൽക്കാരും ഞാൻ ജോലി ചെയ്യുന്ന സ്ഥാപനവും എന്നോട് ഔദാര്യം കാണിച്ചു..അയൽക്കാരായിട്ടുള്ള എന്റെ ബന്ധുക്കൾ ഞങ്ങൾക്ക് മൂന്നു നേരം നല്ല ഭക്ഷണം തന്നു.....നാട്ടുകാർ സഹായിച്ചു..... എല്ലാവരോടും നന്ദിയുണ്ട്..... ചെയ്തു തന്ന എല്ലാ സഹായത്തിനും......പിന്നീട് എനിക്ക് എന്തെങ്കിലും ചെറിയ ചെറിയ അസുഖങ്ങൾ വന്നാൽ പോലും ഞാൻ കോവിഡ് ടെസ്റ്റ്ചെയ്തിട്ടേ ജോലിക്ക് പോകാറുള്ളൂ..... നമ്മൾ ആയിട്ട് മനപ്പൂർവം മറ്റുള്ളവരെ കൊണ്ട് ലീവ് എടുപ്പിക്കേണ്ടത് ഇല്ലല്ലോ....

ഞാൻ ട്രെയിനിൽ പോകുന്ന കാലഘട്ടത്തിൽ ഞങ്ങളുടെ സ്റ്റേഷനിൽ നിന്നും റെയിൽവേയുടെ സ്ഥിരം സ്റ്റാഫ് വിരമിച്ചതിനുശേഷം അവിടേക്ക് വേറെ ആരെയും നിയോഗിച്ചിട്ടില്ല, റെയിൽവേ അവിടെയുള്ള ചെറിയ സ്റ്റേഷൻ കരാർ അടിസ്ഥാനത്തിൽ കൊടുക്കാം അല്ലെങ്കിൽ സ്റ്റേഷൻ നിർത്തുകയാണ് എന്ന് അറിയിച്ചു.....കരാർ എടുത്ത വ്യക്തിക്ക് സ്റ്റേഷൻ ജോലി തുടരാൻ പറ്റാത്തത് കൊണ്ട് മറ്റൊരാൾ ഏറ്റെടുത്തു. ( റെയിൽവേ സ്റ്റേഷനിൽ നിന്ന് ജോലിയുടെ ഭാഗമായി ഒത്തിരി നാളുകൾ യാത്ര ചെയ്ത വ്യക്തിയാണ് അദ്ദേഹം,വിരമിച്ചു വിശ്രമത്തിൽ ആയിരിക്കുന്ന അവസരത്തിൽ സ്റ്റേഷൻ നോക്കാൻ ഞങ്ങൾക്ക് വേണ്ടി മുന്നോട്ട് വന്നു...).

യാത്രക്കാർ അദ്ദേഹത്തിന് യാത്ര ടിക്കറ്റ് നിരക്കിനൊപ്പം എന്തെങ്കിലും കമ്മീഷൻ കൊടുക്കും..... അദ്ദേഹത്തിന്റെ ഔദാര്യം(പരിഭവം, പരാധിനതകൾ ഉണ്ടെങ്കിൽ കൂടിയും) കൊണ്ട് സ്റ്റേഷൻ കുറച്ചു നാളുകൾ കൂടി ഉപയോഗിക്കാൻ കഴിഞ്ഞു.....

എനിക്ക് അർഹത ഇല്ലാത്തത് കിട്ടുമ്പോൾ ഞാൻ അതിനെ മറ്റുള്ളവരുടെ ഔദാര്യം ആയിട്ടാണ് കാണാറുള്ളത്.... എന്റെ വീടിനു അടുത്തുള്ള ചേട്ടൻ അദ്ദേഹത്തിന്റെ മക്കൾ പഠിച്ചു ജോലി ആയപ്പോൾ, അവർ പഠിച്ച പുസ്തകം അവരുടെ സമ്മതത്തോടെ സൗജന്യമായി വിതരണം ചെയ്തു..... എനിക്കും കിട്ടി കുട്ടത്തിൽ കുറച്ചു പുസ്തകം... എനിക്ക് കിട്ടിയ ഔദാര്യം ആയിരുന്നു അതെല്ലാം....

സർക്കാർ ചിലവിൽ ഞാൻ പഠിച്ചിട്ടും എനിക്ക് ലഭിച്ച ഔദാര്യം ഞാൻ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയില്ല... ഭാവിയിൽ പ്രയോജനപ്പെടുത്തണം.....

ഞാൻ കണ്ടിട്ടുണ്ട് കഷ്ടപ്പെട്ട് ജോലി നേടി എടുത്തവരെ, അവർ പറയുന്ന കാര്യം ഒത്തിരി കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് അവർക്ക് ജോലി ലഭിച്ചത് എന്ന് ആരുടെയും ഔദാര്യം കൊണ്ടല്ല എന്ന്.എനിക്ക് അവരോട് എന്നും ഒരു ആദരവും ബഹുമാനവും ഉണ്ട് ..കാരണം അവർ സ്വന്തം നിലയിൽ കഷ്ടപ്പെട്ട് നേടിയെടുത്തു..

ഔദാര്യം ജീവിതത്തിൽ വളരെ ആവശ്യമായ കാര്യമാണ്.....

എനിക്ക് ഔദാര്യം പലരിൽ നിന്നും കിട്ടിയത് കൊണ്ട് മാത്രമാണ് ഞാൻ ഔദാര്യത്തെ കുറിച്ചു ഇത്രയും വിശദമായി സംസാരിച്ചത്.....ഇനിയിപ്പോൾ ലിജോയുടെ ഔദാര്യം കിട്ടിയില്ല എന്ന് ആരും പരാതി പറയരുത്....

ഞാൻ ഇത്രയൊക്കെ എഴുതിയത് അല്ലേ ഒരു ഔദാര്യത്തിന്റെ പേരിൽ ലൈക്, കമന്റ്തന്നുകൂടെ എന്നൊന്നും പറയാൻ ഞാൻ ആളല്ല..... വർഷം വരെ മാത്രമേ ഞാൻ ഗ്രൂപ്പുകളിൽ പോസ്റ്റ്ചെയ്തു ഔദാര്യം കാണിക്കുന്നുള്ളു.(ഹാവൂ വളരെ സമാധാനമായി, അടുത്ത വർഷം മുതൽ ഇയാളുടെ പോസ്റ്റ്വായിച്ചു കിളിയെ പറപ്പിക്കണ്ടല്ലോ).... ആർക്കും എന്നോട് ദേഷ്യം തോന്നരുത് കേട്ടോ ....... അടുത്ത വർഷം നിങ്ങൾക്ക് എന്നേക്കാൾ കഴിവുള്ള മറ്റു നല്ല ആളുകളിൽ നിന്നും ഔദാര്യം ലഭിക്കുന്നത് ആയിരിക്കും.....

ഒരു മനുഷ്യന് ഔദാര്യം അവസാനിപ്പിക്കേണ്ടി വരുന്നത് പരാധിനതകളും പരിമിതികളും ഒരു പരിധിയിൽ കൂടുതൽ ആകുമ്പോഴാണ്.....

എല്ലാ മനുഷ്യർക്കും ചുറ്റിലുമുള്ള ആളുകൾക്ക് വേണ്ടി ഔദാര്യം ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ് -ഓരോ വ്യക്തികളും നമ്മൾക്ക് മുന്നിൽ തരുന്ന ഓരോ ഔദാര്യവും ശ്രദ്ധിക്കുക.... നമ്മൾക്ക് ഉപകാരപ്പെടുന്ന, ആവശ്യം ഉള്ള ഔദാര്യങ്ങൾ മാത്രം സ്വീകരിക്കുക...അല്ലാത്തത് സ്നേഹപൂർവം നിരസിക്കുക..

പ്രപഞ്ചം നമ്മളോട് ഔദാര്യം കാണിച്ചത് കൊണ്ടാണ് നമ്മൾ ഇന്നും ഭൂമിയിൽ ജീവനോടെ കഴിയുന്നത്....അതിന്റെ നന്ദി നമ്മുടെ ചുറ്റിലും ഉള്ളവരോട് കാണിക്കുക....

ഞാൻ എന്റെ ഫേസ്ബുക് പേജിൽ ബെസ്റ്റ് വോയിസ്മത്സരം നടത്തുന്നുണ്ട് അവസാന തിയതി 2021 ഡിസംബർ 23 ആണ് ,വിജയിക്ക് 1000രൂപ സമ്മാനം കൊടുക്കുന്നുണ്ട്.... ഇതുവരെ ആരും മത്സരിച്ചിട്ടില്ല എന്നതിൽ എനിക്ക് സങ്കടം ഇല്ല..... അവസാന നിമിഷം ഇനി ആരെങ്കിലും വരുമോ എന്നറിഞ്ഞു കൂടാ..... എന്റെ കൂട്ടുകാരൻ എന്നോട് പറഞ്ഞു അവനു സമ്മാനം മത്സരിക്കാതെ കൊടുത്തേക്കാൻ..... എനിക്ക് അങ്ങനെ വെറുതെ ആർക്കും സമ്മാനം കൊടുക്കാനുള്ള ഔദാര്യം നിറഞ്ഞ മനസ്സ് ഇല്ല കേട്ടോ...(ഔദാര്യം നിറഞ്ഞ മനസ്സ് എങ്ങോട്ട് പോയി എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ അല്ലേ....)

കഷ്ടപ്പെട്ട് വിജയം നേടുന്നവർക്കേ ഞാൻ സമ്മാനം കൊടുക്കാറുള്ളു..... കഴിഞ്ഞ പ്രാവശ്യം ബെസ്റ്റ് റൈറ്റർ മത്സരത്തിൽ വിജയിച്ചത് അവസാനമണിക്കൂറിൽ നല്ലത് പോലെ കഷ്ടപ്പെട്ട വ്യക്തിക്കാണ്.... ഞാൻ നടത്തി വരുന്ന മത്സരങ്ങളിൽ വിജയിക്കുന്നത് ആമയും മുയലിന്റെയും കഥ പോലെയാണ്.... അവസാന നിമിഷം ആയിരിക്കും വിജയിക്കുന്ന ആൾ മാറിവരുന്നത്....

നമ്മൾക്ക് ഇന്ന് വരെ കിട്ടിയിട്ടുള്ള എല്ലാ ഔദാര്യങ്ങളും എന്നും നന്ദിയോടെ ഓർക്കാൻ കഴിയട്ടെ എല്ലാവർക്കും..

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. If you want to lift yourself up,lift up someone else.-Booker T.Washington.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN