ഇന്നത്തെ വിഷയം ഇതായിരുന്നു കാര്യം
വെറുതെയല്ല എന്നതിനെക്കുറിച്ചാണ്.....
നമ്മളിൽ പലരും കാര്യം അറിയാതെ മറ്റുള്ളവരോട് സംസാരിക്കാറുണ്ട്.....
ഞാൻ ബസ് സ്റ്റോപ്പിൽ നിന്നുകൊണ്ട് എന്താണ് ഇന്നത്തെ വിഷയത്തിൽ എഴുതേണ്ടത് എന്ന്
ആലോചിച്ചു കൊണ്ടിരുന്നപ്പോൾ
ഒരു ടൂറിസ്റ്റ് ബസ്
മുന്നിൽ വന്നു നിർത്തി..(ബസ്
വന്നു നിർത്തിയപ്പോൾ ഞാൻ
റോഡിന്റെ നടുക്ക് അല്ലായിരുന്നു
കേട്ടോ നിന്നിരുന്നത്).. അതിലിരുന്ന ഒരു
പെൺകുട്ടി എന്നേ നോക്കി ചിരിച്ചു..... കാര്യം
എന്താണ് എന്ന് എനിക്ക് അറിയില്ലെങ്കിലും ഞാനും
തിരിച്ചു ഒരു ചിരി പാസ്സാക്കി......
നമ്മൾ ഒരാളോട് ആവശ്യത്തിൽ കൂടുതൽ
സ്നേഹം കാണിച്ചാൽ അവർ
നമ്മളോട് കാര്യം തിരക്കും ഇന്ന്
എന്താണ് പതിവിൽ കവിഞ്ഞൊരു സ്നേഹപ്രകടനം എന്ന്....
അന്നേരം നമ്മൾ അവരോട് പറയാനുള്ളത് പറയും......അപ്പോൾ അവർ നമ്മളോട് പറയും
അപ്പോൾ ഇതായിരുന്നു കാര്യം
വെറുതെയല്ല എന്ന്...
നമ്മൾ സ്ഥിരമായി പോകുന്ന വഴിയിൽ
മണിക്കുറുകൾ നീണ്ട ബ്ലോക്ക് ശ്രദ്ധയിൽപെട്ടാൽ നമ്മൾ
കാര്യം അന്വേഷിക്കും, കാര്യം
പിടികിട്ടിയാൽ
അപ്പോൾ തന്നെ മനസ്സിൽ പറയും
ഇതായിരുന്നു കാര്യം വെറുതെയല്ല എന്ന്....
ഞാൻ കുറെ നാളുകൾക്കു മുൻപ്
ജോലി രാജിവെച്ചപ്പോൾ എല്ലാവരും ചോദിച്ചു, നിനക്ക് മറ്റൊരു ജോലി
ലഭിച്ചത് കൊണ്ടാണോ ജോലി രാജി വെക്കുന്നത് എന്ന്....
ഞാൻ പറഞ്ഞു എനിക്ക് മറ്റൊരു ജോലി
ലഭിച്ചത് കൊണ്ടല്ല... എന്റെ വെബ്സൈറ്റിന്റെ ജോലികൾ
പൂർത്തീകരിക്കാൻ
ഉള്ളത് കൊണ്ടാണെന്നു......അപ്പോൾ
അവർ പറയുന്നുണ്ടായിരുന്നു വെറുതെയല്ല ഇതായിരുന്നു കാര്യം
എന്ന്.......
നമ്മൾ എന്ത് കാര്യവും ചെയുന്നതിൽ നിന്നും പിൻവലിയുന്നതിനു എന്തെങ്കിലും കാരണം
ഉണ്ടാവും......
നമ്മൾ അന്വേഷിക്കുന്ന കാര്യങ്ങൾ നമ്മൾക്ക് ലഭിക്കാത്തതിന്റെ കാരണം
അറിയാൻ ശ്രമിക്കാം....എങ്കിലാണല്ലോ ഇതായിരുന്നു കാര്യം
വെറുതെയല്ല എന്ന് നമ്മൾക്ക് എപ്പോഴെങ്കിലും പറയാൻ
കഴിയുക....
കുറച്ചു നാളുകൾക്കു മുൻപ് ഞാൻ കയറിയ
ഞങ്ങളുടെ റൂട്ടിലെ അവസാന ബസിലെ ഡ്രൈവർ
ഞങ്ങൾ യാത്രക്കാരോടായി പറഞ്ഞു,
ഇനി ഒരാഴ്ചത്തേക്ക് ബസ്
ഉണ്ടാവില്ല, ബസ് ടെസ്റ്റ് ചെയ്യാൻ പോകുകയാണ് എന്ന്....
ഞാൻ അന്ന് ആ
ബസിൽ വല്ലപ്പോഴും കയറാറുള്ളു..... ഞാൻ
ഉടനെ ആ ബസിൽ
പോകുന്ന, പോകാൻ ഇടയുള്ള ആൾക്ക്
മെസ്സേജ് ചെയ്തു, ഇനി ഇപ്പോൾ
അടുത്ത ഒരാഴ്ച ആ
ബസിനു വേണ്ടി അദ്ദേഹം കാത്തിരുന്നു കാര്യം
അറിയാതെ പോകണ്ടല്ലോ എന്നോർത്ത്....ഇനി
ഇപ്പോൾ അയാൾക്ക് പറയാം
ഇതായിരുന്നു കാര്യം വെറുതെയല്ല എന്ന
.
ഒരു സിനിമ കണ്ടു
അതിന്റെ ക്ലൈമാക്സ് എത്തുമ്പോഴാണ്
ആ സിനിമയുടെ തുടക്കം മുതൽ
നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന സംശയങ്ങൾക്ക് ഉത്തരം
ലഭിക്കുക...അന്നേരം നമ്മൾക്ക് പറയാൻ പറ്റും ഇതായിരുന്നു കാര്യം
വെറുതെയല്ല എന്ന്....
എല്ലാവർക്കും ഇതായിരുന്നു കാര്യം വെറുതെ അല്ല
എന്ന് എപ്പോഴെങ്കിലും പറയാൻ
കഴിയട്ടെ എന്ന് ആശംസിക്കുന്നു.....
കുറിപ്പ് -എനിക്ക് സത്യത്തിൽ മേൽവേദന ആയിരുന്നു.... അതുകൊണ്ടാണ് ഈ വിഷയം എഴുതി
പോസ്റ്റ് ചെയ്യാൻ വൈകിപ്പോയത്....
എന്നാലും എന്തായിരിക്കും
ഇന്നത്തെ പോസ്റ്റ് പബ്ലിഷ് ചെയ്യാൻ വൈകിയത് എന്ന് മനസ്സിൽ ചോദിക്കാൻ ഇടവന്നാൽ .... ഇനി
ഇപ്പോൾ ആർക്കും സംശയം
ഉണ്ടാവില്ലല്ലോ...
ഇനി ഇപ്പോൾ പറയാമല്ലോ.... ഇതായിരുന്നു കാര്യം വെറുതെ അല്ല എന്ന്....
The greatness of a nation and its moral progress can be judged by the way its animals are treated.-Mahatma Gandhi.
ReplyDelete