Choose your language

29 December 2021

// // Subscribe YOUTUBE Channel

Dispute

ഇന്നത്തെ വിഷയം തർക്കിക്കുക എന്നതിനെക്കുറിച്ചാണ്.....

എന്നോടിപ്പോൾ ആരും തർക്കിക്കാൻ വരേണ്ട ഞാൻ ഒരു വിഷയം പറയാൻ വേണ്ടി എടുത്തു എന്നേയുള്ളു......

എനിക്കിപ്പോൾ തർക്കിച്ചിട്ടു ഒന്നും നേടിയെടുക്കാൻ ഇല്ലല്ലോ....

നമ്മൾക്ക് അവകാശപ്പെട്ടത് ചോദിക്കുന്നത് തർക്കം ആവേണ്ട കാര്യം ഇല്ലല്ലോ......

നമ്മൾ ചോദിക്കുന്നത് /ആവശ്യപ്പെടുന്നത് മറ്റുള്ളവർക്ക് ഇഷ്ടക്കേട്/അസൗകര്യം ആണെങ്കിൽ അവർ നമ്മളോട് തർക്കിച്ചു കൊണ്ടിരിക്കും.....

പണ്ട് ഞാൻ ക്രിക്കറ്റ്കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് എന്നേ കളിയുടെ അമ്പയർ ആക്കുമായിരുന്നു......

ഞാൻ ഔട്ട്അല്ല എന്ന് പറഞ്ഞാൽ ഔട്ട്അല്ല അതിന് അപ്പുറം ഒന്നും ഇല്ല.....

അന്നേരം എന്റെ കുട്ടുകാർ എന്നോട് പറയും ഔട്ട്ആണ് ഔട്ട്ആണ് എന്ന്.... ഒടുവിൽ അവർക്ക് മനസ്സിൽ ആയി എന്നോട് തർക്കിച്ചിട്ടു ഒരു കാര്യവും ഇല്ല എന്ന്...... പിന്നെ കളിയുടെ റിപ്ലേ നോക്കി ഔട്ട്ആയിട്ടുണ്ടോ എന്ന് തീരുമാനിക്കാൻ ഇന്റർനാഷണൽ കളിയൊന്നുമല്ലല്ലോ ഞങ്ങൾ കളിക്കുന്നത്......

എന്തെല്ലാം തർക്കങ്ങളാണ് നമ്മൾ കണ്ടിട്ടുള്ളത്..... അതിരു തർക്കം, വാക്കുതർക്കം, കൂലി തർക്കം, ജോലി തർക്കം അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങളുണ്ട്......

സ്വന്തം ജോലി സമയത്തിന് ചെയ്യാതെ അതിനെപ്പറ്റി ആരും ചോദിക്കാതിരിക്കാൻ മറ്റു കാര്യങ്ങളിൽ തർക്കിച്ചു കൊണ്ടിരിക്കുന്നവരെ കണ്ടിട്ടുണ്ട്....

കഴിഞ്ഞ ദിവസം ട്രാഫിക് ബ്ലോക്ക്കാരണം ഞാൻ യാത്ര ചെയ്ത ബസ്, ബസ് സ്റ്റാൻഡിലേക്ക് പോകാൻ കഴിഞ്ഞില്ല. കണ്ടക്ടർക്ക്, ബസ് സ്റ്റാൻഡിലേക്കുള്ള വഴി പോലീസ് അടച്ചു വെച്ചേക്കുകയാണ് എന്ന് ഇൻഫർമേഷൻ കിട്ടി കഴിഞ്ഞപ്പോൾ, അദ്ദേഹം യാത്രക്കാരോടായി പറഞ്ഞു, അപ്പോൾ യാത്രക്കാരിൽ ഒരാൾ പ്രശ്നം ഉണ്ടാക്കി..... താൻ എന്ത് പരിപാടി ആണ് കാണിക്കുന്നത് എന്ന് ചോദിച്ചു.... (ഭാഗ്യത്തിന് കണ്ടക്ടർ തന്റെ പരിപാടിയുടെ പേര് മിമിക്രി ആണെന്ന് പറഞ്ഞില്ല.....), അയാളെ സ്റ്റാൻഡിൽ ഇറക്കണം എന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു....

അന്നേരം കണ്ടക്ടർ പറഞ്ഞു, ചേട്ടാ ഞാൻ ഇപ്പോഴാണ് അറിഞ്ഞത്, നേരെത്തെ അറിഞ്ഞെങ്കിൽ അല്ലേ ബസ് സ്റ്റാൻഡിൽ പോകാൻ പറ്റില്ല എന്ന് പറയാൻ പറ്റുള്ളൂ എന്ന് പറഞ്ഞു..... അയാൾ അയാളുടെ നിലപാടിൽ ഉറച്ചു നിന്നു.... കുറച്ചു കഴിഞ്ഞു സമ്മേളനം നടക്കുന്നത് കൊണ്ടുള്ള ബ്ലോക്ക്ആണെന്ന് ആൾക്ക് മനസ്സിൽ ആയപ്പോൾ ആൾ പിന്നെ അധികം സംസാരിക്കാൻ നിന്നില്ല.... പിന്നെ കുറ്റം മുഴുവൻ ഡ്രൈവറോട് ആയി..... അയാൾ എന്തുട്ട് ഡ്രൈവർ ആണ്... ഇങ്ങനെയാണോ വണ്ടി ഓടിക്കുന്നത്, എത്ര വണ്ടികളാണ് ഓവർടേക്ക് ചെയ്തു കയറി പോയത് എന്ന്..... കുറെ നേരം ഇങ്ങനെ ഉറക്കെ പറയുന്നത് കേട്ട് ഡ്രൈവർ പിന്നിലേക്ക് ഒന്ന് നോക്കി.....ഡ്രൈവർക്കും എന്തൊക്കയോ പറയണം എന്നുണ്ടായിരുന്നു.... പിന്നെ ഒത്തിരി യാത്രക്കാർ ഉള്ളതിനാലും, അയാളോട് തർക്കിച്ചിട്ട് യാതൊരു കാര്യവും ഇല്ല എന്ന് മനസ്സിൽ ആയതോടെ ആന്മസംയമനം പാലിച്ചു......

എല്ലാ തർക്കത്തിനും ഒരു പരിഹാരം ഉണ്ട്.... സ്വത്തുതർക്കം പലർക്കും ഉണ്ടാവാറുണ്ട്.... ഭാവിയിൽ തന്റെ മക്കൾ തമ്മിൽ സ്വത്തിന്റെ പേരിൽ വഴക്ക് കൂടരുത് എന്ന് കരുതി സ്വത്തു ഭാഗം വെക്കുകയോ വില്പത്രം എഴുതിവെക്കുകയോ ചെയ്യാറുണ്ട്.....

നമ്മൾ എത്രയൊക്കെ തർക്കിച്ചാലും ഏതു കാര്യത്തിനും നിയമപരമായ അവകാശങ്ങൾ ഉണ്ട്......

കുറച്ചു നാളുകൾക്കു മുൻപ് ഒരു വീഡിയോ കാണാൻ ഇടയായി..... വിശാലമായ കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും ഉടമ ഒരു പട്ടിയാണ് എന്ന് അറിഞ്ഞപ്പോൾ ശരിക്കും അതിശയകരമായിരുന്നു..... പിന്നീട് കെട്ടിടത്തിന്റെ ഉടമ അന്തരിച്ചതിനുശേഷം ആണ് പട്ടിക്കു ഉടമവകാശം കിട്ടിയതെന്ന് അറിയാൻ കഴിഞ്ഞു......

തൊഴിലാളി തൊഴിൽ ഉടമ തർക്കങ്ങൾ ഉണ്ടാവാറുണ്ട്, ഭാര്യ ഭർത്താവ് തമ്മിൽ തർക്കം ഉണ്ടാവാറുണ്ട്.... മാതാപിതാക്കൾ മക്കൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാവാറുണ്ട്...... കുട്ടുകാർ തമ്മിൽ തർക്കങ്ങൾ ഉണ്ടാവാറുണ്ട്......

ഓരോ തർക്കത്തിന് പിന്നിലും ഓരോ കാരണങ്ങൾ കാണും.....

എന്ത് പറഞ്ഞാലും തർക്കുത്തരം പറയാൻ അറിയാം എന്നൊരു വിശേഷണം പണ്ട് തൊട്ട് എനിക്ക് ആരൊക്കയോ ചാർത്തി തന്നിട്ടുണ്ട്....

ഇന്നിപ്പോൾ ആരോടും തർക്കിക്കാനോ അവർ പറയുന്നത് ശരിയല്ല എന്ന് സമർത്ഥിക്കാനോ ശ്രമിക്കാറില്ല....

ആവശ്യം ഇല്ലാത്ത കാര്യത്തിന് വെറുതെ തർക്കിച്ചു കൊണ്ടിരുന്നാൽ സമയനഷ്ടത്തിന് അപ്പുറം സമാധാനം, സന്തോഷം, സൗഹൃദം എല്ലാം നഷ്ടം ആയെന്ന് വരാം.....

ഞാൻ ഒരാളോട് പറഞ്ഞ കാര്യം, അയാൾ പറഞ്ഞില്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ ഞാൻ സാക്ഷികളെ വിളിച്ചു പറയിപ്പിക്കും, സാക്ഷികൾ കയ്യൊഴിഞ്ഞാൽ പിന്നെ തർക്കിച്ചിട്ട് കാര്യം ഉണ്ടാവില്ല......

പണ്ടൊരിക്കൽ ഒരാളെക്കുറിച്ച് മറ്റൊരാൾ തെറ്റിദ്ധാരണ ഉളവാക്കി...... പക്ഷെ അയാൾ ഉണ്ടാക്കാൻ ശ്രമിച്ച തെറ്റിദ്ധാരണ ഫലിച്ചില്ല, ഒരു തെളിവ് ബാക്കിയായി..... തെളിവ് കൂടെ ഇല്ലാതെയായെങ്കിൽ തർക്കിച്ച ആൾ ഒരു പക്ഷെ നേട്ടങ്ങൾ കൊയ്തെനെ......

എല്ലാവർക്കും പരസ്പരം ആവശ്യം ഇല്ലാത്ത കാര്യത്തിന് വേണ്ടി തർക്കിക്കാതിരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ് -തർക്കം എന്നും നിലനിൽകാൻ പാടുള്ളതല്ല......

എല്ലാവർക്കും തുല്യം പരിഗണന കൊടുക്കണം......

അർഹതപ്പെട്ടത് കിട്ടുന്നതിന് തടയാൻ പലർക്കും കാരണം കിട്ടുക എന്തെങ്കിലും വിഷയത്തിൽ തർക്കിക്കുക എന്നതായിരിക്കും......

നമ്മൾ എത്ര വലിയവർ ആയാലും നമ്മൾ തർക്കിക്കുന്നതിന് ഒരു പരിധിയുണ്ട്, പരിമിതിയുണ്ട്.....

പരസ്പരം ഉള്ള തർക്കങ്ങൾ എല്ലാം പെട്ടെന്ന് മാറിപോകട്ടെ......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. I alone cannot change the world,but I can cast a stone across the water to create many ripples.-Mother Teresa.

    ReplyDelete

Dear Valuable Candidates,
#2022contestbestwriter Facebook page writing competition Last date of receive application is 31 July 2022 Like and Share our Facebook page.Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN