Choose your language

24 December 2021

// // Subscribe YOUTUBE Channel

Is it a mistake?



ഇന്നത്തെ വിഷയം അബദ്ധം ആയോ എന്നതിനെക്കുറിച്ചാണ്....

നമ്മളിൽ പലർക്കും അബദ്ധം സംഭവിക്കാറുണ്ട്....ഞാൻ പറയുന്നതിൽ എന്തെങ്കിലും അബദ്ധം ഉണ്ടെങ്കിൽ എന്നോട് ദയവു ചെയ്തു ക്ഷമിക്കുക.....എനിക്കും അബദ്ധം സംഭവിക്കാമല്ലോ

പലർക്കും സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെക്കുറിച്ച് അറിയാൻ എനിക്ക് ഇടവന്നിട്ടുണ്ട്.....

നമ്മൾ ഒരിടത്തേക്ക് യാത്ര പോയി കഴിയുമ്പോൾ എവിടെയെങ്കിലും വെച്ച് വഴിതെറ്റുമ്പോഴായിരിക്കും നമ്മൾക്കു അബദ്ധം പറ്റി എന്ന് തിരിച്ചറിയുക.....അബദ്ധം സംഭവിച്ച വ്യക്തികൾ പോയ വഴി തന്നെ രണ്ടു മൂന്നു വട്ടം അതെ വഴി കറങ്ങിക്കൊണ്ടിരിക്കും അബദ്ധം തിരിച്ചറിയുന്നത് വരെ...

ജീവിതത്തിൽ നമ്മൾക്ക് പലതരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാറുണ്ട്.... ഭാവിയിൽ സംഭവിക്കാനും ഇടയുണ്ട്.....

ഇന്നലെ ബസിൽ യാത്ര ചെയ്യവേ കണ്ടക്ടർ, ഒരു യാത്രക്കാരനെ പിടിച്ചു തള്ളി, കണ്ടക്ടർക്ക് യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാൻ വേണ്ടി മുന്നോട്ട് പോകുവാൻ വേറെ വഴി കാണാത്തത് കൊണ്ട് ചെയ്തതാണ് എന്നാണ് പറഞ്ഞത് ..... എന്നാൽ തള്ളിമാറ്റിയ യാത്രക്കാരന് മനസ്സിലായി കണ്ടക്ടർക്ക് അബദ്ധത്തിൽ സംഭവിച്ചത് അല്ല എന്ന് ..... തള്ള് കിട്ടിയ യാത്രക്കാരൻ ബഹളം വെച്ച് കണ്ടക്ടറോട്..... കൂടെ മറ്റൊരു യാത്രക്കാരനും യാത്രക്കാരന് സപ്പോർട്ട് ആയിട്ട് വന്നു.... കണ്ടക്ടർ പറഞ്ഞാൽ അയാൾ മാറി തരില്ലേ, ആരും കണ്ടക്ടറോട് ടിക്കറ്റ് കൊടുക്കണ്ട എന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് പറഞ്ഞു.....പിന്നെ കുറച്ചു കഴിഞ്ഞു എല്ലാം ശാന്തമായി....

നമ്മളിൽ പലരും മറ്റുള്ളവരിൽ നിന്നും അബദ്ധത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് ക്ഷമ കൊടുക്കാറുണ്ട്.... എന്നാൽ കാര്യം ആയിട്ട് എന്തെങ്കിലും അറിഞ്ഞു കൊണ്ട് ചെയ്തിട്ട് ഞാൻ ഒന്നും അറിഞ്ഞില്ല, അബദ്ധം സംഭവിച്ചതാണ് എന്ന് പറഞ്ഞാൽ നമ്മളിൽ എത്ര പേര് ക്ഷമിക്കും....

ജീവിതത്തിൽ നമ്മൾക്ക് സംഭവിച്ച അബദ്ധങ്ങൾക്ക് ക്ഷമ ചോദിക്കുക.....

ഇല്ലെങ്കിൽ നമ്മളുടെ അബദ്ധങ്ങൾക്ക് വലിയ വില ഇടും....

ഞങ്ങളുടെ നാട്ടിലുള്ള കമ്പനികളിൽ നിന്നും ചെറുകിട നിർമ്മാണ യുണിറ്റുകളിൽ നിന്നും ഇഷ്ടം പോലെ ചാരം, പൊടി പടലങ്ങൾ അന്തരിക്ഷത്തിലേക്ക് പറക്കുകയാണ്...... പരിസ്ഥിതി മലിനികരണം തടയാനുള്ള നിയമങ്ങളും മാർഗങ്ങളും നിലവിൽ ഉള്ളപ്പോൾ ഇതൊക്കെ സംഭവിക്കുന്നത് അബദ്ധത്തിൽ ആണെന്ന് പറഞ്ഞാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല.... (അങ്ങനെ ആരും പറഞ്ഞിട്ടില്ല കേട്ടോ..... ഉദാഹരണം പറയാൻ വേണ്ടി എടുത്തതാണ്.....).

അബദ്ധങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.... നമ്മൾക്ക് എപ്പോഴെങ്കിലും ഒരു അബദ്ധം സംഭവിച്ചു കഴിഞ്ഞാൽ അതിൽ നിന്നും പാഠങ്ങൾ പഠിക്കുക.....

കുറെ നാളുകൾക്കു മുൻപ് ഞാൻ ചെയ്യുന്ന ജോലികളിൽ ഒരു ജോലി വേറെ ഒരു ആളെ ഏല്പിച്ചു... അദ്ദേഹം അത് ചെയ്ത് തന്നു, പക്ഷെ ചെയ്തത് ശരിയാണോ എന്ന് നോക്കാൻ എനിക്ക് സാധിച്ചില്ല, അതുകൊണ്ട് തന്നെ ജോലിയിൽ ഒത്തിരി അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടായിരുന്നു......

ഏതൊരാൾക്കും ഏതൊരു ജോലിയും ആദ്യമായി ചെയ്യുമ്പോൾ അബദ്ധങ്ങൾ സംഭവിക്കാമല്ലോ.....

എനിക്ക് ഇപ്പോഴും ഇടക്കിടക്ക് അബദ്ധങ്ങൾ സംഭവിക്കുമ്പോൾ കൂടെ ഉള്ളവർ ചോദിക്കാറുണ്ട്, നീ ജോലിക്ക് വന്നിട്ട് എത്ര വർഷം ആയത് ആണെന്ന്..... നിനക്ക് ഇങ്ങനെയൊക്കെ അബദ്ധം സംഭവിക്കാൻ പാടുള്ളതാണോ എന്ന്.....

എല്ലാ മനുഷ്യർക്കും അബദ്ധങ്ങൾ സംഭവിക്കാം.....കുറച്ചു നാളുകൾക്കു മുൻപ് ഒരു ഗ്രൂപ്പിൽ എന്റെ ജോലിയുടെ ഭാഗമായിട്ടുള്ള മെസ്സേജ് മാറിപ്പോയി ചെന്ന്....കൂറേ കഴിഞ്ഞാണ് മെസ്സേജ് മാറിപോയത് എന്റെ ശ്രദ്ധയിൽപെട്ടത്....അതുകൊണ്ട് തന്നെ ഡിലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല.... ഗ്രൂപ്പിൽ ഉള്ളവർ ആരും എന്നോട് ചോദിച്ചില്ല..... എല്ലാവർക്കും മനസ്സിൽ ആയി എനിക്ക് അബദ്ധം പറ്റിയത് ആണെന്ന്.......

നമ്മൾക്ക് ഉണ്ടാവുന്ന അബദ്ധങ്ങളിൽ നിന്നും തിരിച്ചറിവുകൾ ഉണ്ടാവണം..... നമ്മളുടെ ഭാഗത്ത്നിന്നുണ്ടാകുന്ന തെറ്റുകൾ തിരുത്താൻ തയ്യാറാകണം..... ഇല്ലെങ്കിൽ നമ്മൾക്ക് ഉണ്ടായ അബദ്ധങ്ങൾ കൂടുതൽ കൂടുതൽ ബുദ്ധിമുട്ടിലേക്ക് നമ്മളെ നയിക്കും.....

ഒരു അബദ്ധം എപ്പോഴൊക്കെ നമ്മുടെ ശ്രദ്ധയിൽ പെടുന്നോ അപ്പോഴൊക്കെ നമ്മൾ പരമാവധി ശ്രദ്ധ കൊടുക്കുക ഭാവിയിൽ അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ....

നമ്മൾ നിസ്സാരമായി കാണുന്നത് ഒന്നും ഒരു പക്ഷെ നിസ്സാരമാകില്ല......

കുറേ നാളുകൾക്കു മുൻപ് ഒരു വ്യക്തി തലയിൽ തുണി പിൻ ചെയ്യാനുള്ള സുചി കുറച്ചു നേരത്തേക്ക് വായിൽ വെച്ചതാണ്, അത് അബദ്ധത്തിൽ വായിലേക്ക് പോയി... പിന്നീട് ഓപ്പറേഷൻ ചെയ്തു എടുക്കേണ്ടി വന്നു.....

ഞാൻ ചെറുപ്പത്തിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ കുട്ടത്തിലുള്ള ഒരു കുട്ടിയുടെ മുക്കിലേക്ക് സ്ലേറ്റ് പെൻസിലിന്റെ ചെറിയ കഷ്ണം പോയിരുന്നു..... ടീച്ചർമാരുടെ സമയോചിതമായ ഇടപെടൽകൊണ്ട് വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ പറ്റി.....

എല്ലാവർക്കും അബദ്ധങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ്-എന്നും ഒരേ അബദ്ധം ആയിരിക്കില്ല നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിക്കുക..... നാളുകൾ കഴിഞ്ഞായിരിക്കും നമ്മൾ ചെയ്യുന്നത്, ചെയ്തു കൊണ്ടിരിക്കുന്നത് അബദ്ധം ആണെന്ന് തിരിച്ചറിയുക.....

പ്രണയിക്കുന്ന കാലത്ത് ഉണ്ടാകുന്ന സന്തോഷങ്ങൾ, വിവാഹജീവിതത്തിലും അതുപോലെ തന്നെ എല്ലാവർക്കും ഉണ്ടായെന്നു വരില്ല....

എല്ലാവരുടെയും ഭാവി സുരക്ഷിതമായി തീരട്ടെ, അബദ്ധങ്ങൾ സംഭവിക്കാതിരിക്കട്ടെ......

അബദ്ധങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കാൻ കഴിയട്ടെ...

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The only person you are destined to become is the person you decide to be.-Ralph Waldo Emerson.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN