Choose your language

11 December 2021

// // Subscribe YOUTUBE Channel

I'm fine



ഇന്നത്തെ വിഷയം സുഖമായി ഇരിക്കുന്നു എന്നതിനെക്കുറിച്ചാണ്.(സുഖമായി ഇരിക്കുന്നത് എന്തിനാണ് സുഖമായി നിന്നാൽ പോരേ എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ അല്ലേ . ചോദിച്ചാൽ,മതി മതി ധാരാളം മതി എന്നേ ഞാൻ പറയുള്ളു.... 

ഒരു മനുഷ്യന് ദിവസത്തിൽ 5-6 മണിക്കൂറിൽ കൂടുതലായി ഒരേ നിൽപ്പ് നിൽക്കാൻ കഴിയില്ല എന്നാണ് ശരാശരി കണക്കുകൾ"അങ്ങനെയും ഒരു കണക്ക് ഉണ്ടോ"പറയുന്നത്).

എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് സുഖമായി ഇരിക്കുക എന്നത്.

ഇന്നലെ ഞാൻ ബസ് കാത്തു നിന്ന് ഒത്തിരി നേരം കഴിഞ്ഞു വന്ന ബസിൽ തിരക്കായിരുന്നു.... ഇരിക്കാൻ സീറ്റ്കിട്ടിയില്ല.... അങ്ങനെ തെക്കോട്ടും വടക്കോട്ടും നോക്കി നിന്ന (കിഴക്കും പടിഞ്ഞാറും ഒഴിവാക്കിയിട്ടില്ല കേട്ടോ) എന്നോട് ബസിലെ സീറ്റിൽ ഇരുന്ന ചേട്ടൻ പറഞ്ഞു, അയാൾക്ക് അടുത്ത സ്റ്റോപ്പിൽ ഇറങ്ങണം എന്ന്., ഞാൻ മനസ്സിൽ പറഞ്ഞു, ഇങ്ങനെ സുഖമായി ഇരുന്നാൽ ഇറങ്ങാൻ പറ്റില്ലല്ലോ എന്ന്..അയാൾ സുഖമായി ഇരുന്ന സ്ഥലം ഒഴിവായപ്പോൾ ഞാൻ കയറി സീറ്റിൽ ഇരുന്നു(നമ്മൾക്ക് പിന്നെ എസി ഒന്നും വേണ്ടല്ലോ സുഖമായി ഇരിക്കാൻ...)(നമ്മൾ ഇരിക്കാൻ പോകുന്നതിനു മുൻപ് അവിടം സുരക്ഷിതമാണോ എന്ന് നോക്കണം കേട്ടോ), എന്റെ സ്ഥലം(ഇറങ്ങേണ്ട സ്റ്റോപ്പ്എന്നാണ് ഉദേശിച്ചത്കേട്ടോ) എത്തിയപ്പോൾ എനിക്ക് ഇറങ്ങേണ്ടി വന്നു, സുഖകരമായി ഇരുന്ന സീറ്റിൽ നിന്നും എനിക്ക് ഒഴിവാകേണ്ടി വന്നു, ഞാൻ എഴുന്നേറ്റപ്പോൾ അവിടെ പകരം വേറെ ആൾ വന്നിരുന്നു... ഇതാണല്ലോ ജീവിതം, ഓരോ നിമിഷത്തിലൂടെയും നമ്മുടെ ജീവിതത്തിൽ സുഖമായിട്ടുള്ള അവസ്ഥകൾ ഉണ്ടാവാം തൊട്ടടുത്ത നിമിഷം അവസ്ഥകൾ നഷ്ടപ്പെടാം.

മനുഷ്യർക്ക് സുഖമായി എത്ര നാൾ ഇരിക്കാൻ കഴിയും.... ജനിച്ച നാൾ തൊട്ട് ഓരോ കാര്യങ്ങൾക്കായി നെട്ടോട്ടം ഓടുകയാണ് മനുഷ്യർ..... ഒരു നാൾ നമ്മൾ മരിക്കും പിന്നെ എന്തിനാണ് ഓടുന്നത് ആരും ഇതുവരെ നമ്മളോട് ചോദിച്ചു കാണാൻ വഴിയില്ല, ഞാൻ മിക്കപ്പോഴും ഓടുന്നത് കാണുന്ന നാട്ടുകാർ, ഒരൊറ്റ ചോദ്യമേ ചോദിക്കാറുള്ളു സമയം തെറ്റിയല്ലേ എന്ന്, നേരം വൈകിയല്ലേ എന്ന്.... (പരിശ്രമം ആവശ്യം ഇല്ല എന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല കേട്ടോ.....).

കുറച്ചു നാളുകൾക്ക് മുൻപ് ഒരു കുട്ടിയെ ക്ലാസ്സിൽ വെച്ചു ഉറങ്ങിപോയതിന് ഉപദ്രവിച്ചത് അറിയാൻ ഇടയായി, കുട്ടിക്ക് ക്ലാസ്സ്കഴിഞ്ഞാൽ ട്യൂഷൻ, പിന്നെ വിട്ടിൽ പഠിത്തം, രാവിലെ ട്യൂഷൻ മൊത്തത്തിൽ കുട്ടിക്ക് ആകെ വിശ്രമിക്കാൻ പറ്റാത്ത അവസ്ഥ, ഒരു ദിവസം ക്ഷീണം കൊണ്ട് കുട്ടിക്ക് ക്ലാസ്സ്ടൈമിൽ ഉറങ്ങേണ്ടി വന്നു.... അതുകൊണ്ട് തന്നെ കുട്ടിക്ക് കൂടുതൽ ഉപദ്രവം ഏൽക്കേണ്ടി വന്നു...

ഏതൊരു മനുഷ്യനും സുഖം ആയിട്ട് ഇരിക്കണം എങ്കിൽ ആവശ്യത്തിന് വിശ്രമം ആവശ്യമാണ്...... നമ്മുടെ ശരീരത്തിൽ ഓരോ പ്രവർത്തനങ്ങളും ശരിയായി നടക്കണം എങ്കിൽ വിശ്രമം വളരെ ആവശ്യമാണ്......

ആവശ്യത്തിന് പണം ഉണ്ടെങ്കിൽ നമ്മളിൽ പലരും കൂടുതൽ സമയം വിശ്രമിക്കാൻ, സുഖം ആയി ഇരിക്കാൻ പരിശ്രമിച്ചേനെ, പക്ഷെ എത്രയോക്കെ പണം ഉണ്ടായാലും വളരെ കുറച്ചു മാത്രം വിശ്രമിക്കുന്ന മനുഷ്യരും ഉണ്ടാവും.....

പണ്ടൊരിക്കൽ ഒരു ധനികനായ വ്യക്തിയുടെ മരണശേഷം, അദ്ദേഹത്തിന്റെ ഭാര്യ, അയാളുടെ ഡ്രൈവറെ വിവാഹം ചെയ്തു, അന്നേരം അയാളുടെ ഡ്രൈവർ അദ്ദേഹത്തിന്റെ കുഴിമാടത്തിൽ പോയി ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്, മുതലാളി രാപകൽ അധ്വാനിച്ചത് മുഴുവൻ അയാൾക്ക് വേണ്ടിയാണോ എന്ന്..... നമ്മൾ നമ്മുടെ ജീവിതകാലം മുഴുവൻ ധാരാളം കഷ്ടപ്പെടുന്നവരാണ്, നമ്മൾക്ക് തന്നെയും എന്തെങ്കിലും നേടിയെടുക്കാൻ കഴിയണം..... മാനസികമായ സന്തോഷം.... ശരീരത്തിന്റെ ആരോഗ്യം ഇതെല്ലാം നഷ്ടപ്പെടുത്തി എന്ത് നേടിയാലും ഒന്നും നമ്മൾക്ക് ഉപകാരപ്പെടില്ല...(സമ്പത്തിന് കൊടുക്കുന്ന പരിഗണനയെക്കാൾ നമ്മളുടെ ജീവിതത്തിനും മാനസിക ശാരീരിക ആരോഗ്യം പരിപാലിക്കുന്നതിനും ശ്രദ്ധകൊടുക്കണം)

ലോകത്ത് പണം കൊണ്ട് മാത്രം നേടാൻ പറ്റാത്തതായി ഒന്നുണ്ട്, അതിലൊന്നാണ് ഒരു മനുഷ്യൻ സുഖമായിട്ട് ഇരിക്കാൻ പറ്റാത്ത അവസ്ഥ.....മനുഷ്യർക്ക് രോഗം വന്നാൽ, വേണ്ടപ്പെട്ടവർ നഷ്ടപ്പെട്ടാൽ, ഒറ്റപ്പെടൽ അനുഭവപ്പെട്ടാൽ എല്ലാം സുഖകരമായി ഇരിക്കാൻ കഴിഞ്ഞെന്ന് വരില്ല.....

കയ്യിൽ കൂടുതൽ പണം ഉണ്ടായിരുന്നു എങ്കിൽ സുഖമായി ജീവിതം മുന്നോട്ട് കൊണ്ട് പോകാം എന്ന് നമ്മളിൽ ചിലരെങ്കിലും കരുതുന്നവരുണ്ട്.....

കഴിഞ്ഞ ദിവസം ഒരു യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ കോടികൾ അബദ്ധത്തിൽ ക്രെഡിറ്റ്ആയതിനു ശേഷം വ്യക്തിക്ക് സുഖമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല എന്നൊരു വാർത്ത കാണാൻ ഇടയായി....

നല്ലൊരു ജീവിതസാഹചര്യവും എല്ലാവിധ സുഖസൗകര്യങ്ങൾ ചുറ്റിലും ഉണ്ടെങ്കിലും സുഖമായി ജീവിക്കാൻ കഴിയാത്ത എത്രയോ ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട്....

കുറെ നാളുകൾക്കു മുൻപ് ജോലി തിരക്കുമായി മറ്റൊരു രാജ്യത്തു ജോലിക്കുപോയ മകൻ, അമ്മയെ ഒരു കസേരയിൽ ഇരുന്നു മരിച്ച നിലയിൽ കാണപ്പെട്ടു.... എത്ര നാളായിട്ടുണ്ടാകും മരണം അടഞ്ഞിട്ട് എന്നതിന് കൂടുതൽ പരിശോധനകൾ വേണ്ടി വരും.....മകൻ സ്വന്തം അമ്മയെ വിളിച്ചിട്ട് ഒന്നര വർഷത്തിൽ അധികമായി എന്നാണ്.....

എന്തൊക്കെയുണ്ട്, സുഖമായി ഇരിക്കുന്നോ എന്ന് പോലും സ്വന്തം അമ്മയോട് /വേണ്ടപ്പെട്ടവരോട് ചോദിക്കാൻ സമയം ഇല്ലാതെ ആയിതീർന്നു കൊണ്ടിരിക്കുന്ന മനുഷ്യന്റെ അവസ്ഥയാണ് മേല്പറഞ്ഞ സംഭവം, നാളെ അയാൾക്കും ഇതെ അവസ്ഥ വരില്ല എന്നു ആരു കണ്ടു.....

സുഖമില്ലാത്ത അവസ്ഥ എനിക്കും നിങ്ങൾക്കും എപ്പോൾ വേണമെങ്കിലും വന്നു ചേരാം..... കഴിഞ്ഞ ദിവസം ഞാൻ ഒരു പോസ്റ്റിടുകയും അതിൽ കമന്റ്ചെയ്ത വ്യക്തി, അദ്ദേഹം പറഞ്ഞതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ക്ഷമിക്കണം എന്നും പറഞ്ഞു എനിക്ക് പേർസണൽ മെസ്സേജ് അയക്കുകയുണ്ടായി, കാരണം അദ്ദേഹത്തിന് മനസ്സിൽ വിഷമം വരരുത് അദ്ദേഹം മൂലം ആരും വേദനിക്കരുത് എന്നു കരുതിയാണ് .....

ഞാൻ എഴുതുന്ന പോസ്റ്റുകൾ ലൈക് കിട്ടാനോ കമന്റ്വാരി കൂട്ടുവാനോ എഴുതുന്നത് അല്ല..... അതുകൊണ്ട് തന്നെ ആരും ലൈക്തന്നില്ലെങ്കിലും കമന്റ്ചെയ്തില്ലെങ്കിലും, ഇനിയിപ്പോൾ വളരെ മോശമായി കമന്റ്ചെയ്താലും എനിക്ക് അതൊന്നും ബാധിക്കുന്ന കാര്യം അല്ല..... ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ മാത്രമേ അതെന്നെ ബാധിക്കുള്ളു.....

എനിക്ക് സുഖമില്ലാത്ത അവസ്ഥയാണ് എങ്കിൽ പോലും ഞാൻ എന്തെങ്കിലും എഴുതുന്നത്, എന്റെ പ്രിയപ്പെട്ട വായനക്കാർക്കുവേണ്ടിയാണു...... എനിക്ക് വേണ്ടി തന്നെയാണ്....നാളുകൾക്കു ശേഷം സമയം കിട്ടുക ആണെങ്കിൽ എനിക്ക് തന്നെ വായിക്കാൻ വേണ്ടിയാണ്....

ജീവിതത്തിൽ സുഖമില്ലാത്ത അവസ്ഥകൾ കടന്നുവരാം.... പണ്ടുണ്ടായിരുന്ന സന്തോഷങ്ങൾ നഷ്ടം ആയെന്ന് വരാം.... ജീവിതത്തിൽ സമ്പാദിച്ചത് നഷ്ടം ആയെന്ന് വരാം.... അവിടെയെല്ലാം ജീവിതം നമ്മൾക്ക് നഷ്ടം ആയിട്ടില്ല എന്നൊരു തിരിച്ചറിവ് ഉണ്ടാവണം...... ഒരു പക്ഷെ ഒത്തിരി സുഖസൗകര്യങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ടാകും.... എല്ലാത്തിനും കാത്തിരിപ്പ് ആവശ്യമാണല്ലോ.....

കഴിഞ്ഞ ദിവസം രണ്ടു മിനിറ്റ് വൈകിയത് കൊണ്ട് എനിക്ക് ബസ് കിട്ടിയില്ല..... പിന്നാലെയുള്ള ബസിൽ എനിക്ക് സുഖമായി ഇരിക്കാൻ പറ്റത്തില്ല, എല്ലാ സീറ്റിലും ആളുണ്ടായിരിക്കും.....

സുഖമായി ഇരിക്കാൻ നേരെത്തെ തന്നെ തയ്യാറെടുക്കേണ്ടതുണ്ട്..... തയ്യാറെടുക്കാൻ നേരം വൈകുന്തോറും നടക്കൽ ഒഴിവാക്കി ഓടേണ്ടി വന്നേക്കാം.... മുന്നോട്ട് നമ്മൾക്ക് എന്തെങ്കിലും ലക്ഷ്യം ഉണ്ടെങ്കിൽ ആണ് കാര്യം സാധിക്കാൻ നടക്കണോ ഓടണോ ചാടണോ എന്ന് തീരുമാനിക്കുന്നത്.....

ചെയ്യേണ്ട ജോലികൾ സമയത്തിന് തന്നെ ചെയ്തു തീർത്തുകൊണ്ട് ആവശ്യമായ വിശ്രമം എടുത്തുകൊണ്ടു എല്ലാവർക്കും മാനസികമായും ശാരീരികമായും സുഖമായി ഇരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

കുറിപ്പ്-നഷ്ടങ്ങൾ നമ്മളുടെ സുഖമായി ഇരിക്കുന്ന അവസ്ഥകളെ കാര്യമായി സ്വധിനിച്ചേക്കാം... ഒരു പക്ഷെ ലോകത്തിൽ നഷ്ടപ്പെടാത്തതായി ഒന്നും തന്നെയില്ല എന്നൊരു തിരിച്ചറിവ് നൽകാൻ വേണ്ടിയായിരിക്കാം അവയെല്ലാം നമ്മുടെ കണ്മുന്നിൽ നിന്നും നഷ്ടപ്പെടുന്നത്....

നമ്മൾക്ക് കഴിയുന്നിടത്തോളം കാലം മറ്റുള്ളവർക്ക് വേണ്ടി നല്ലത് ചെയ്യുക......

മറ്റുള്ളവരോട് നല്ലൊരു പെരുമാറ്റം സൃഷ്ടിച്ചെടുക്കുക.....

നെഗറ്റീവ് ചിന്തകളെ ഒഴിവാക്കിക്കൊണ്ട് നമ്മളിൽ നല്ല ചിന്തകളെ ഉണർത്തികൊണ്ട് സുഖകരമായി ഇനിയുള്ള നാളുകൾ ജീവിച്ചു തീർക്കാൻ സാധിക്കട്ടെ

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. You can't use up creativity.The more you use,the more you have.-Maya Angelou.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN