Choose your language

1 December 2021

// // Subscribe YOUTUBE Channel

What a relief





ഇന്നത്തെ വിഷയം എന്തൊക്കെയുണ്ട് സുഖം അല്ലേ എന്നതിനെക്കുറിച്ചാണ്.....

എല്ലാവർക്കും സുഖം തന്നെയാണ് എന്ന് മറുപടി പറയാനാണ് ആഗ്രഹം.....

നമ്മൾക്ക് സുഖം ഇല്ല എന്ന് മറ്റുള്ളവർ കേൾക്കാൻ ഇടവന്നാൽ അവരെന്താ വിചാരിക്കുക എന്ന് വിചാരിച്ചുകൊണ്ട് സുഖം ഇല്ലെങ്കിൽ പോലും സുഖം ആണെന്ന് അങ്ങട് പറഞ്ഞു പോകും..

എന്നോട് എന്റെ കൂട്ടുകാർ ചോദിക്കുകയാണെങ്കിൽ ലേശം സുഖം കുറവാണ് എന്ന് പറയും....അത് പിന്നെ നിന്നെ കണ്ടാൽ ഞങ്ങൾക്ക് അറിഞ്ഞു കൂടെ ലേശം സുഖക്കേട് ഉണ്ടെന്ന് അവർ അതിനു മറുപടിയും പറയും.......

നമ്മളിൽ പലർക്കും എല്ലാം ഉണ്ടെങ്കിലും സന്തോഷം ലഭിക്കുന്നില്ല എങ്കിൽ അവിടെ എവിടെയോ സുഖകുറവ് അനുഭവപ്പെടുന്നത് കൊണ്ടാണ്....

എല്ലാവരും സുഖം ആയി ഇരിക്കാൻ ആഗ്രഹിക്കുന്നു...... ഞാൻ ഇന്നത്തെ വിഷയം രാവിലെ തന്നെ എഴുതി പോസ്റ്റ്ചെയ്യാൻ വൈകിയപ്പോഴേക്കും പലയിടത്തു നിന്നായി അന്വേഷിക്കാൻ തുടങ്ങി ലിജോക്ക് ഇതെന്ത് പറ്റിഎന്ന്.....

ഇന്ന് രാവിലെ എഴുന്നേൽക്കാൻ കുറച്ചു വൈകിപ്പോയി, പിന്നെ എന്റെ എഴുത്തു അൽപ്പം സമയം കഴിഞ്ഞിട്ട് ആകാം എന്ന് കരുതി........

എല്ലാവരും സുഖം ആയി ഇരിക്കുന്നു എന്ന് കേൾക്കുന്നത് തന്നെ നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ എന്തോരം സന്തോഷം ഉളവാക്കുന്നതാണ്......

നമ്മളിൽ പലർക്കും സുഖം ആയിട്ട് ഇരിക്കുന്നോ എന്ന് ചോദിക്കാൻ ഒരു പക്ഷെ ആരും ഉണ്ടായെന്നു വരില്ല.....

നമ്മൾക്ക് ആരും ഇല്ലെങ്കിലും നമ്മൾ ആരോഗ്യത്തോടെയും സമാധാനത്തോടെയും സംതൃപ്തിയുടെയും ഉള്ളതിൽ സന്തോഷം കണ്ടെത്തി കഴിഞ്ഞാൽ, ഒരു പക്ഷെ നമ്മൾക്കു സ്വയം പറയാൻ സാധിക്കും.... എനിക്ക് ഇപ്പോൾ വളരെ അധികം സുഖം ആണെന്ന്......

കഷ്ടപ്പാടുകളും കണ്ണിരും സങ്കടങ്ങളും തോൽവികളും ജീവിതത്തിൽ ഉണ്ടായെന്നു വരാം.....

ഇന്ന് നമ്മൾക്ക് കൂട്ടിനു ഉള്ളവർ, ഒരു പക്ഷെ നാളെ നമ്മളോടൊപ്പം ഉണ്ടായെന്നു വരില്ല.....

ഇന്ന് നമ്മൾക്ക് ഉള്ള കഷ്ടപ്പാടുകളും ദുരിതങ്ങളും നാളെകളിൽ ഇല്ലാതെയായേക്കാം.......

എല്ലാവർക്കും സുഖം ആയി ആരോഗ്യത്തോടെ ആയിരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-എന്നോട് പലരും ചോദിക്കാറുണ്ട്, എന്താണ് ഞങ്ങളെ കണ്ടിട്ട് മിണ്ടാത്തത് എന്ന്, അന്നേരം ഞാൻ അവരോട് പറയുന്നത് ഇങ്ങോട് വന്നു മിണ്ടിയാലെ അങ്ങോടു മിണ്ടുകയുള്ളു എന്നാണ്.....

ഞാൻ ചെന്ന് വെറുതെ ഒരാളോട് സുഖം അല്ലേ എന്ന് ചോദിക്കുമ്പോൾ അവർ അത് ഏതു അർത്ഥത്തിൽ എടുക്കും എന്ന് എനിക്ക് അറിയില്ലല്ലോ....

എന്നോട് അവരായിട്ട് വന്നു ചോദിക്കുമ്പോൾ പിന്നെ അങ്ങനെ ഒരു കുഴപ്പം എനിക്ക് ഉണ്ടാവില്ലല്ലോ......

നമ്മളോട് നമ്മളുടെ സുഖം വിവരം തിരക്കുന്ന എല്ലാവരോടും സുഖം ആയിരിക്കുന്നു എന്ന് പറയാൻ (സാധിക്കുമെങ്കിൽ) നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The most difficult thing is the decision to act,the rest is merely tenacity.-Amelia Earhart.

    ReplyDelete

Dear Valuable Candidates,
#2022contestbestwriter Facebook page writing competition Last date of receive application is 31 July 2022 Like and Share our Facebook page.Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN