Choose your language

7 December 2021

// // Subscribe YOUTUBE Channel

The thing that does not like



ഇന്നത്തെ വിഷയം ഇഷ്ടം ഇല്ലാത്ത കാര്യം എന്നതിനെക്കുറിച്ചാണ്.....

അതെന്താണാവോ ഇഷ്ടം ഇല്ലാത്ത കാര്യം എന്നു വെച്ചാൽ.....

ചില ഇഷ്ടങ്ങൾ നമ്മൾക്ക് എന്നും നമ്മുടേത് മാത്രം ആയിരിക്കണം....

നമ്മളുടെ സ്വകാര്യത നമ്മുടെ വേണ്ടപ്പെട്ടവര് അല്ലാതെ മറ്റു ആരുമായി പങ്കുവെക്കാൻ നമ്മൾ ഇഷ്ടപ്പെടില്ലല്ലോ....

എനിക്ക് മറ്റുള്ളവരെകുറിച്ചു പരദൂഷണം കേൾക്കുന്നത് ഇഷ്ടം അല്ല....മറ്റുള്ളവരെ കുറ്റപ്പെടുത്തി മാത്രം സംസാരിക്കുന്നത് ഇഷ്ടം അല്ല..... വെറുതെ മറ്റുള്ളവരുടെ സമയം കളയുന്നത് ഇഷ്ടം അല്ല.....കട്ടൻ കാപ്പി, ചായ കുടിക്കുന്നത് ഇഷ്ടം അല്ല.....അങ്ങനെ ഒത്തിരി കാര്യങ്ങളുണ്ട്.....

നമ്മൾ മറ്റുള്ളവരുമായി ഒത്തിരി സംസാരിച്ചു കഴിയുമ്പോൾ മനസ്സിൽ ആകും വ്യക്തിക്ക് എന്തൊക്കെയാണ് ഇഷ്ടം ഇല്ലാത്തത് എന്ന്....ഞാൻ ഒട്ടു മിക്കവാറും ആളുകളോടും പാട്ട് പാടാൻ അറിയാവുന്ന വ്യക്തി ആണെങ്കിൽ പാട്ട് പാടാൻ ആവശ്യപ്പെടാറുണ്ട് (ലിജോക്ക് ആൾ ഇന്ത്യ റേഡിയോ സംപ്രേഷണം ചെയ്യാനുള്ള പരിപാടി ഉണ്ടോ എന്ന് ചോദിക്കില്ലല്ലോ അല്ലേ....), അന്നേരം അവർ എന്തെങ്കിലും ഒഴികഴിവ് പറയുമ്പോൾ മനസിലാക്കാം അവർക്ക് അപ്പോൾ പാടാൻ ഇഷ്ടം ഇല്ല എന്ന്.... ഞാൻ പിന്നെ നിർബന്ധിച്ചു ആരെയും കൊണ്ട് പാട്ട് പാടിപ്പിക്കാറില്ല......

എല്ലാവർക്കും എല്ലാം നമ്മളോട് പങ്കുവെക്കാൻ കഴിയില്ലല്ലോ.....ഓരോരുത്തർക്കും അവരുടേതായ രഹസ്യങ്ങൾ ഉണ്ടാവും....

ഞാൻ കുറെ നാളായല്ലോ എഴുതാൻ തുടങ്ങിയിട്ട്..... പല ആളുകളും പല തരത്തിൽ അഭിപ്രായം എന്നോട് പറയാറുണ്ട്.... അതിൽ അവർക്ക് ഇഷ്ടമില്ലാത്ത കാര്യം പറയുന്നവർ കുറവാണ്.... ആർക്കെങ്കിലും ഞാൻ പറയുന്നതിൽ എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടെങ്കിൽ എന്നേ അറിയിക്കണം കേട്ടോ..... എന്റെ ഏതെങ്കിലും പോസ്റ്റ്ഇഷ്ടം ആയില്ല എങ്കിൽ ഇഷ്ടം ആയില്ല എന്ന് അറിയിക്കുക.... പോസ്റ്റ്റിമൂവ് ചെയ്യേണ്ടത് ആണെങ്കിൽ എനിക്ക് റിമൂവ് ചെയ്യാമല്ലോ......

കുറെ നാളുകൾക്കു മുൻപ് ഞാൻ ഒരു ഗ്രൂപ്പിൽ പോൺസ്റ്റാർ ഒരു ആളെ കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോയും അതിന്റെ താഴെ ഇങ്ങനെയൊരാളെ പോലെ ചേർത്ത് നിർത്താൻ നമ്മൾക്ക് ആരെങ്കിലും ഉണ്ടായെങ്കിൽ എത്ര നന്നായേനെ എന്നൊരു ക്യാപ്ഷനും കണ്ടു..... ഞാൻ പോസ്റ്റ്അപ്പ്രൂവൽ കൊടുത്തു..... പിന്നീട് ആണ് ഞാൻ അറിഞ്ഞത് ആളുകളുടെ കംമെന്റിലൂടെ അത് പോൺസ്റ്റാർ ആയിരുന്നു എന്ന്.... എനിക്ക് ഇപ്പോൾ ആരായാലും കുഴപ്പം ഇല്ല.... ഞാൻ എല്ലാവരെയും ഒരു പോലെയാണ് കാണുന്നത് മനുഷ്യൻ എന്ന പരിഗണനയിൽ..... ഒത്തിരി ആളുകൾ പോസ്റ്റിൽ ഇഷ്ടക്കേട് പറയുകയുണ്ടായി എന്ന് മറ്റൊരു വ്യക്തി എന്നോട് പറയുകയുണ്ടായി.....

എന്റെ വിട്ടിൽ ക്രിസ്തുമസ് ആയിട്ട് നക്ഷത്രം തുക്കിയിട്ടില്ലെങ്കിൽ ആളുകൾ ചോദിക്കും എന്താണ് സ്റ്റാർ തൂക്കാത്തത് എന്ന്.... അന്നേരം ഞാൻ അവരോട് പറയും ഞാൻ സ്റ്റാർ ആയിട്ട് ഉള്ളപ്പോൾ വേറെയൊരു സ്റ്റാറിന്റെ ആവശ്യം ഇല്ല എന്ന്..... എന്റെ അന്നേരത്തെ മറുപടി ആളുകളിൽ ഇഷ്ടം കൂടുതൽ ഉണ്ടാക്കിയേക്കാം, അല്ലെങ്കിൽ ഇഷ്ടക്കേട് ഉണ്ടാക്കിയേക്കാം... എന്തായാലും എനിക്ക് കുഴപ്പം ഇല്ല... (കുഴലപ്പം ഇല്ല എന്നല്ല കേട്ടോ...).

പണ്ടൊരിക്കൽ ഞാൻ സ്റ്റാർ, ഞാൻ ഒരു മരത്തിൽ തുക്കിയിട്ടു...... എന്നിട്ട് അതിലേക്ക് കരണ്ട് കൊടുത്തു.... കരണ്ട് കൊടുത്ത വയറിൽ ഒന്ന് എന്റെ കയ്യിൽ ഒന്ന് തട്ടി, പിന്നെ എനിക്ക് ഓർമ്മ വന്നപ്പോൾ കാണുന്നത് ഒടിഞ്ഞ കസേരയും ഭിത്തിയിൽ ചാരികിടക്കുന്ന എന്നേയുമാണ്.....എനിക്ക് എന്തോ ഭാഗ്യം ഉണ്ടായിരുന്നു ഇല്ലെങ്കിൽ നക്ഷത്രത്തിനു പകരം എന്റെ ഫോട്ടോ ഭിത്തിയിൽ വെക്കാമായിരുന്നു.....

നമ്മളിൽ ചില ആളുകൾക്കു മരണത്തെക്കുറിച്ച് കേൾക്കാൻ ഇഷ്ടം ഇല്ല.... മരണം നമ്മുടെ എല്ലാവരുടെയും ഇഷ്ടങ്ങൾക്ക് ഭംഗം വരുത്തുന്ന ഒരു കാര്യമാണ്, അതായിരിക്കും കാരണം.....

എനിക്ക് ഒരാൾ പറയാതെ അയാളുടെ ഇഷ്ടക്കേടുകൾ തിരിച്ചറിയാനുള്ള സിദ്ധി ഇല്ല..... പണ്ടൊരിക്കൽ ഞാൻ എന്റെ കൂടെ ജോലി ചെയ്തിരുന്ന ഗേൾഫ്രണ്ടിനെ ഒത്തിരി നാളുകൾക്കു ശേഷം വിളിച്ചു..... പിന്നീട് എന്റെ കൂട്ടുകാരൻ പറഞ്ഞു അവളുടെ ഭർത്താവിന് ഇഷ്ടം അല്ല അവളെ ആരും വിളിക്കുന്നത് എന്ന്,അതുകൊണ്ട് ഞാൻ ഇനി അവളെ വിളിക്കണ്ട എന്ന് അവനോട് അവൾ പറഞ്ഞു ഏല്പിച്ചു എന്ന്....

അന്നേരം ഞാൻ അവനോട് ചോദിച്ചു.... അവൾക്ക് എന്നോട് അത് ഞാൻ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞാൽ മതിയായിരുന്നു അല്ലോ എന്ന്..... അവൾക്ക് എന്നോട് നേരിട്ട് പറയാൻ ബുദ്ധിമുട്ട് ഉണ്ടെന്നും പറഞ്ഞു... ഞാൻ പിന്നെ അവളെ വിളിക്കാൻ പോയിട്ടില്ല.... ഇനി ഇപ്പോൾ എന്നെങ്കിലും എന്നേ അവൾ വിളിക്കുകയാണ്എങ്കിൽ എനിക്കും തിരിച്ചു പറയണം..... ഇനി എന്നേ വിളിക്കേണ്ട എന്ന്, ഞാൻ വളരെ തിരക്കിലാണ് എന്ന്......

ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ മുഖത്തു നോക്കി പറയാൻ പഠിക്കണം.....ഇന്നലെ ബസിൽ യാത്ര ചെയ്യവേ ബസ് ഡ്രൈവർ ബ്രേക്കിൽ ആഞ്ഞൊരു ചവിട്ട് ചവിട്ടി...... കണ്ടക്ടറും വേറെയൊരു ചേട്ടനും താഴെ വീണു.... ചേട്ടന്റെ നെറ്റിയിൽ നിര് വന്നു തുടങ്ങി..... ചിലതൊക്കെ നമ്മൾ വിചാരിക്കാത്ത കാര്യങ്ങൾ സംഭവിച്ചേക്കാം.... ചേട്ടന് നെറ്റിയിൽ നിര് വരുന്നത് ഇഷ്ടം അല്ലായിരിക്കും... പക്ഷെ എങ്കിൽ സാഹചര്യം മോശമായി നെറ്റിക്ക് പരിക്ക് പറ്റിയത് കൊണ്ട് നിര് വരുന്നതിൽ ഇഷ്ടക്കേട് വിചാരിച്ചിട്ട് കാര്യം ഉണ്ടോ...ഇല്ലല്ലോ ..ഇനി ഇപ്പോൾ ആവശ്യം പോലെ മരുന്ന് ഉപയോഗിക്കുക വേദന കുറയാൻ.... മരുന്ന് ഉപയോഗിക്കാൻ ഇഷ്ടം ഇല്ലെങ്കിൽ വേദന സഹിക്കാൻ ഇഷ്ടപ്പെടേണ്ടി വരും.....

ലിജോ ഇനി ഷർട്ട്ഇടേണ്ട, ഒത്തിരി പഴക്കം ആയി, നിറം മങ്ങി എന്ന് പറഞ്ഞു തരുമ്പോൾ, കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ നമ്മൾ പുതിയൊരു ഷർട്ട്വാങ്ങിക്കും, അല്ലെങ്കിൽ ക്യാഷ് ഉണ്ടാകുമ്പോൾ വാങ്ങിക്കാൻ ശ്രമിക്കും.....പറഞ്ഞ വ്യക്തികളോട് എനിക്ക് ഇഷ്ടക്കുറവ് തോന്നേണ്ട കാര്യം ഇല്ല.....

ഞാൻ അപ്പോൾ കൂടുതൽ എഴുതി നിങ്ങൾക്ക് ഇഷ്ടക്കേട് വരുത്തുന്നില്ല, ഇന്നത്തെ വിഷയം തന്നെ ഇഷ്ടം ഇല്ലാത്ത കാര്യം എന്നാണല്ലോ..... എനിക്ക് അറിയാം നിങ്ങൾക്ക് എല്ലാവർക്കും ഇതു മുഴുവനായി വായിക്കാൻ സമയം ഇല്ല എന്നും ചുരുക്കി എഴുതിയാൽ വളരെ നന്നായിരുന്നേനെ എന്നും.... പക്ഷെ എങ്കിൽ എനിക്ക് ഒരു കാര്യം ചെയ്യുമ്പോൾ അത് നല്ല രീതിയിൽ പൂർത്തിയാക്കികൊടുക്കണം എന്ന് അതിയായി ആഗ്രഹമുണ്ട്.....ഇത് വായിക്കുന്നത് ഒരാൾ ആണെങ്കിൽ പോലും അയാൾക്ക് എന്തെങ്കിലും പ്രയോജനം വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു....

എല്ലാവർക്കും ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ ഒഴിവാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-ജീവിതസാഹചര്യം കൊണ്ട് ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ വരെ നമ്മൾക്ക് ചെയ്യേണ്ടി വന്നേക്കാം..... ആർക്കെങ്കിലും വലിയൊരു കുഴിയുള്ള റോഡിലൂടെ വണ്ടി ഓടിക്കാൻ ആഗ്രഹം ഉണ്ടാകുമോ.....

കഴിഞ്ഞ ദിവസം ഒരു വിഡിയോയിൽ റോഡിലെ കുഴിയിൽ ചാടി, വാഹനങ്ങൾ കുറച്ചു ഉയരങ്ങളിൽ ചാടി ചാടി പോകുന്നത് കണ്ടു, വാഹനത്തിന്റെ സസ്പെന്ഷൻ നല്ലത് അല്ലെങ്കിൽ ഡ്രൈവറെ സാരമായി ബാധിച്ചേക്കാം.....

ഭൂമിയിൽ തുടരെ തുടരെ മഴ പേയ്യുന്നത്, ഇടിമിന്നൽ ഉണ്ടാവുന്നത്, വെള്ളപ്പൊക്കം ഉണ്ടാവുന്നത്, ഉരുൾപൊട്ടൽ ഉണ്ടാവുന്നത്, പകർച്ചവ്യാധികൾ ഉണ്ടാവുന്നത് അങ്ങനെ ഒത്തിരി കാര്യങ്ങൾ നമ്മൾക്ക് ഇഷ്ടമില്ലാത്തത് ഉണ്ടാകും...... പ്രപഞ്ചം നമ്മളെ പഠിപ്പിക്കുന്നത് എന്താണ് എന്തിനെയും അതിജീവിക്കാനുള്ള ഉൾകരുത്താണ്.....

കയ്യിൽ ഇഷ്ടം പോലെ പണം ഉണ്ടെങ്കിൽ, പണത്തിനു വേണ്ടി ജോലിക്ക് പോകുന്നവർ ചുരുക്കം ആയിരിക്കും....പണം മാത്രം പ്രതിഷിച്ചു ജോലി ചെയ്യുന്നവരും പണം പ്രതീക്ഷിക്കാതെ ജോലി ചെയ്യുന്നവരും ഉണ്ടാകും..... ഇഷ്ടക്കേട് ഒഴിവാക്കേണ്ടത് ആണെങ്കിൽ ഒഴിവാക്കുക...

  

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The question isn't who is going to let me;it's who is going to stop me.-Ayn Rand.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN