Choose your language

23 December 2021

// // Subscribe YOUTUBE Channel

Lying

 


ഇന്നത്തെ വിഷയം കള്ളം പറച്ചിൽ എന്നതിനെക്കുറിച്ചാണ്....

കള്ളം പറച്ചിൽ അതെന്തു സാധനമാണ് എന്ന് ചോദിക്കില്ലല്ലോ അല്ലേ....

ചില ആളുകൾക്ക് കള്ളം പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല... മറ്റു ചിലർക്ക് കള്ളം പറഞ്ഞാൽ ഉറക്കം വരില്ല....

ഒരു പരിധിയൊക്കെയുണ്ട് എല്ലാ കള്ളം പറച്ചിലുകൾക്കും, അതിന് അപ്പുറം കള്ളം പറച്ചിലുകൾക്ക് ആയുസ്സ് ഇല്ല.....

കള്ളം പറച്ചിൽ ചിലരിലെങ്കിലും വേദന സൃഷ്ടിക്കുന്നുണ്ട്......

ഓരോ ആളുകൾക്കും കള്ളം പറയാൻ ഒരു കാരണം ഉണ്ടാവും....

കള്ളം പറഞ്ഞു കള്ളം പറഞ്ഞു അവസാനം സത്യം പറയാൻ കഴിയാതെ പോകുന്നവരുമുണ്ടാകും......

ഞാൻ ആരോട് എങ്കിലും അവർക്ക് വിശ്വാസം അല്ലാത്ത കാര്യം പറഞ്ഞാൽ അവർ എന്നോട് ചോദിക്കുന്ന കാര്യം ഇയാൾ അവരോടു നുണ പറയുക അല്ലേ എന്നാണ്, അവർക്ക് ഞാൻ പറയുന്നത് വിശ്വാസത്തിൽ വരുന്നില്ല അതിന് എനിക്ക് എന്ത് ചെയ്യാൻ പറ്റും......

എന്റെ നുണകൾ വിശ്വസിക്കാൻ മാത്രം ബുദ്ധിക്ക് സ്ഥിരത ഇല്ലാത്ത ആരും കാണില്ല.....(ആരും വിശ്വസിക്കില്ല എന്ന് ചുരുക്കം..)

ഞാൻ പറയുന്നത് സത്യം ആണോ, നുണ ആണോ എന്ന് തിരിച്ചറിയാൻ ഒത്തിരി മാർഗങ്ങൾ കാണുമല്ലോ......

കള്ളം നമ്മളെ എവിടെയും എത്തിക്കില്ല.... കള്ളം പറഞ്ഞാൽ ഒരിക്കലും സമാധാനം കിട്ടത്തില്ല....

കള്ളങ്ങൾ പറഞ്ഞാലേ എന്തെങ്കിലും നേടാൻ പറ്റുള്ളൂ എന്ന് ചിന്തിക്കുന്നത് തെറ്റാണ്....

ഇന്നത്തെ കാലത്ത് ജീവിക്കാൻ അൽപ്പം കള്ളങ്ങൾ ഒക്കേ ആവാം എന്ന് എന്നേ ചിലരൊക്കെ ഉപദേശിക്കാറുണ്ട്.....കള്ളങ്ങൾ കൊണ്ട് നേടിയതൊന്നും അധികകാലം നിൽക്കത്തില്ല....

കള്ളം പറഞ്ഞാൽ കള്ളം പറയുന്ന നാവ് പുഴുത്തു പോകും എന്ന് ആരെങ്കിലും പറഞ്ഞാൽ പോലും അതിനു യാതൊരു വിലയും കൊടുക്കാറില്ല നമ്മളിൽ പലരും....

കള്ളം പറയുന്നവർക്ക് അതെല്ലാം ഒരു രസമായിട്ട് അനുഭവപ്പെട്ടേക്കാം..... പക്ഷെ അത് വിശ്വസിക്കുന്നവർക്ക്, പിന്നീട് അതൊരു കള്ളം ആണെന്ന് തിരിച്ചറിയുന്ന നിമിഷം അവർ എത്രത്തോളം മാനസികമായും ശാരീരികമായും തളരുമെന്ന് ആരും തിരിച്ചറിയുന്നില്ല.....

കുറെ നാളുകൾക്കു മുൻപ് ഒരാളുടെ(വധു)വിവാഹം വീട്ടുകാർ പോയി കണ്ടു ആലോചിച്ചു ഉറപ്പിക്കുന്നു.... കല്യാണബ്രോക്കർ പറഞ്ഞത് വ്യക്തിക്ക്(വരന്)29വയസ്സ് ഉണ്ടെന്നാണ്.....

അങ്ങനെ ഇരുകുട്ടരും വിവാഹം ഉറപ്പിച്ചു, വിവാഹിതർ ആകാനുള്ളവർ വിവാഹ കോഴ്സ് കൂടുവാൻ പോയി.... അവിടെവെച്ചു ഒരാളുടെ ജന്മദിനം ആഘോഷിക്കാൻ ഇടവന്നു.... അന്നേരം തന്റെ ഭാവി ഭർത്താവിന്റെ ജന്മദിനം എന്നാണെന്നു ചോദിച്ചു, അതിനു മറുപടിയായി അയാൾക്ക് ഇന്ന ദിവസം 37വയസ്സ് ആകുമെന്ന് അറിയിച്ചു, ഇത് കേട്ടപ്പാടെ വിവാഹം കഴിക്കാനുള്ള പെൺകുട്ടി അവിടെ തലകറങ്ങി വീണു.... ഒരു പക്ഷെ അയാൾക്ക് 37വയസ്സ് ഉണ്ടെന്ന് പറഞ്ഞു കല്യാണം ആലോചിച്ചിരുന്നു എങ്കിൽ ഇരുകുട്ടർക്കും ബുദ്ധിമുട്ട് ഇല്ലാതെ വിവാഹം നല്ല രീതിയിൽ നടന്നേനെ..... എന്തായാലും നിമിഷം എങ്കിലും കള്ളം പുറത്തായത് നന്നായി.... ഇല്ലെങ്കിൽ ജീവിതത്തിൽ എന്നും അതോർത്തു ദുഖിക്കാൻ മാത്രമായിരിക്കും ഒരു പക്ഷെ പെൺകുട്ടിക്ക് നേരം കാണുള്ളൂ....

കള്ളം പറയാൻ നമ്മൾക്ക് എപ്പോഴും പ്രേരണ തോന്നിയേക്കാം.... പലരിൽ നിന്നും ശിക്ഷ കിട്ടുന്നത് ഒഴിവാക്കാൻ കള്ളങ്ങൾ പറഞ്ഞു പഠിപ്പിച്ചു ശീലിപ്പിക്കുന്നവരുണ്ട്.....

ക്ലാസ്സിൽ വൈകി വരുന്നതിന് കാരണം ചോദിക്കുമ്പോൾ ട്രെയിൻ ലേറ്റ് ആയിരുന്നു എന്ന് മറുപടി പറയുമ്പോൾ ടീച്ചർ ചോദിക്കും, അതിനു താൻ ട്രെയിനിൽ അല്ലല്ലോ വരുന്നത് എന്ന്, അന്നേരം റെയിൽവേ ഗേറ്റ് അടച്ചിടുന്നത് കൊണ്ടാണ് എന്ന്..... ഇല്ലാത്ത കാരണങ്ങൾ കണ്ടെത്തി പറയുന്നത് എത്ര നാൾ തുടരാൻ കഴിയും....

കള്ളം പറഞ്ഞു കൊണ്ട് കിട്ടുന്ന സന്തോഷം ഒന്നും നമ്മൾക്ക് വേണ്ട എന്ന് തീരുമാനിക്കാൻ കഴിഞ്ഞാൽ തീരാവുന്നത് ഉള്ളു നമ്മുടെ ഓരോരുത്തരുടെയും കള്ളം പറച്ചിൽ.....

നമ്മൾ പറയുന്ന ഓരോ കള്ളങ്ങളും നമ്മൾക്ക് നേരെ വിരൽ ചുണ്ടുന്ന ഒരു സമയം വരും (ഒരു പക്ഷെ ഇന്നോ നാളെയോ ആയിരിക്കും)..... അന്ന്/അപ്പോൾ നമ്മൾ വിഷമിച്ചിട്ടു കാര്യം ഇല്ല..... സന്തോഷത്തിനായി ചെയ്യുന്നത് നമ്മുടെയും മറ്റുള്ളവരുടെയും സങ്കടത്തിനു കാരണമായേക്കാം....

ഇനിയുള്ള നാളുകൾ കള്ളങ്ങൾ ഒഴിവാക്കി ജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ്-കള്ളങ്ങൾ പറയുന്നവരെ തിരിച്ചറിയാൻ നമ്മൾക്ക് കഴിയണം...

കള്ളം ഒരിക്കലും തിരിച്ചറിയാതെ പോകില്ല.....

പച്ചക്കള്ളം പറയുന്നവരെ അകറ്റി നിർത്തുന്നതാണ് എപ്പോഴും നല്ലത്.....ഞാൻ പരമാവധി അകറ്റി നിർത്താറുണ്ട്.....

കള്ളം പറഞ്ഞാൽ ആരായാലും അവർ ഒരു കാലത്തും ഗുണം പിടിക്കുമെന്ന് തോന്നുന്നില്ല....

നമ്മുടെ ചുറ്റിലും എത്രയോ മോഹനവാഗ്ദാനങ്ങൾ നൽകിയവർ പിന്നീട് അവർ പറഞ്ഞത് എന്തെങ്കിലും പൂർത്തീകരിച്ചു തരാതെ ആകുമ്പോൾ അതിനു നുറു കാരണങ്ങൾ നിരത്തും.... (ഒരു പക്ഷെ അതിൽ ശരിയായ കാരണങ്ങളും ഉണ്ടായെന്നും വരാം....)

കള്ളം പ്രവർത്തിക്കുന്നവർക്ക് ഒരിക്കലും ഒരു വില ഉണ്ടാവില്ല......

ഇന്ന് കള്ളം പറയുന്നവർക്കേ ഒരു വിലഉള്ളു എന്ന് തോന്നുന്നുവെങ്കിൽ ഒരു നാൾ നമ്മളുടെ ധാരണ തിരുത്താനുള്ള സമയം വരും.....

പലരുടെയും കള്ളങ്ങളും കള്ളത്തരങ്ങളും പൊളിഞ്ഞു വിഴുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്....

എന്റെ കള്ളവും ഒരു നാൾ പൊളിഞ്ഞു വീഴും..... ഞാൻ പറയുന്ന കള്ളങ്ങൾ, കള്ളങ്ങൾ ആണെന്ന് തുറന്നു പറയാൻ എനിക്ക് ഒരു മടിയും ഇല്ല..... എന്റെ കള്ളങ്ങൾ കേൾക്കുന്നവർക്ക് പെട്ടെന്ന് തന്നെ അതെല്ലാം മനസ്സിൽ ആകും.... അതിനുമാത്രം വലിയ തള്ളൽ അല്ലേ ഞാനും ഇടക്കൊക്കെ എന്റെ ചുറ്റിലും ഉള്ളവരോട് പറയുന്നത്.....

ഞാൻ പറയുന്ന കള്ളം ഒരിക്കലും ആരെയും വേദനിപ്പിക്കുന്നതല്ല....ഇനിയിപ്പോൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു.....

ഇനിയുള്ള നാളുകൾ വെറും ഒരു നേരംപോക്കിന് ആണെങ്കിൽ പോലും കള്ളം പറയാൻ എനിക്ക് ഇടവരാതെ ഇരിക്കട്ടെ.....

എന്നോട് സംസാരിക്കുന്ന വ്യക്തിക്ക് നല്ലത് പോലെ അറിയാം ഞാൻ പറയുന്നത് കള്ളം ആണെന്ന്....അത് കൊണ്ട് അതെല്ലാം ഒരു തമാശ രീതിയിലെ അവർ എടുക്കാറുള്ളു.....

ഇനിയിപ്പോൾ കള്ളം പറച്ചിൽ വേണ്ട എന്ന് തന്നെ തീരുമാനിക്കാം...... എനിക്ക് അതുകൊണ്ട് പ്രേതെകിച്ചു ഒരു ഗുണവും കിട്ടാൻ പോകുന്നില്ല.....

കള്ളം പറയാതിരിക്കാൻ എനിക്ക് കഴിയുക ആണെങ്കിൽ ഇനി അപ്പോൾ ആരും എന്നോട് ചോദിക്കാൻ വരില്ലല്ലോ കള്ളം പറച്ചിൽ കൊണ്ട് ഞാൻ ജീവിതത്തിൽ എന്ത് നേടിയെന്ന്.....

കള്ളം പറച്ചിൽ കൊണ്ട് ഒന്നും ശാശ്വാതമായി നേടിയെടുക്കാൻ കഴിയില്ല എന്ന് തിരിച്ചറിയാൻ ഇനിയും നമ്മൾ വൈകികൂടാ

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. How wonderful it is that nobody need wait a single moment before starting to improve the world.-Anne Frank.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN