Choose your language

22 December 2021

// // Subscribe YOUTUBE Channel

Spread the word



ഇന്നത്തെ വിഷയം പരക്കം പായുക എന്നതിനെക്കുറിച്ചാണ്....

നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ സമയത്തിനു തന്നെ പൂർത്തിയാക്കാൻ സാധിക്കാത്തത് കൊണ്ട് പലപ്പോഴും പരക്കം പായാറുണ്ട്.....

സമയം തെറ്റിയാൽ പിന്നെ ആരും ഒന്നും നോക്കാതെ ഒറ്റ പോക്കാണ് എങ്ങനെയെങ്കിലും ലക്ഷ്യസ്ഥാനത്തു എത്താൻ വേണ്ടി.....

ചിലരുടെ വണ്ടി ഓടിച്ചു കൊണ്ടുള്ള പോക്ക് കണ്ടാൽ ചില ആളുകൾ പറയാറുണ്ട് യമലോകത്തേക്കുള്ള പൊക്കാണോ എന്ന്.....

കുറച്ചു നാളുകൾക്കു മുൻപ് ഒരു വിട്ടമ്മ മരണപ്പെടാൻ ഇടയായത്, സിഗ്നൽ തെറ്റിച്ചു കടന്നു വന്ന ഒരു വാഹനം തട്ടിയാണ്...

ജീവിതത്തിന്റെ രണ്ടറ്റവും കുട്ടിമുട്ടിക്കാനുള്ള പരക്കം പാച്ചിലിൽ ആണ് ഞാനും നിങ്ങളും എല്ലാം.....

പലർക്കും ജീവിതത്തിൽ നേടണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ നേടിക്കഴിയുമ്പോൾ ഒരു പക്ഷെ അവരുടെ പരക്കം പാച്ചിലിന് അവസാനം ഉണ്ടാകും..... എങ്കിലും മരണം വരെ ഓരോ മനുഷ്യർക്കും ചെയ്യാൻ ആയിട്ട് ഒത്തിരി കാര്യങ്ങൾ ഉണ്ടാവും......

ചില ആളുകൾ ചിന്തിക്കുന്നുണ്ടാകും എന്തിനാണ് പരക്കം പാച്ചിൽ എന്ന്.... എല്ലാവരും ഒരിക്കൽ മരിക്കും അന്ന് വെറും കയ്യോടെ ഭൂമിയിൽ നിന്നും പോകേണ്ടതാണല്ലോ പിന്നെ എന്തിന് പരക്കം പായണം എന്ന്....

സന്തോഷം, സമാധാനം ലഭിക്കാൻ വേണ്ടി നമ്മൾ പരക്കം പായാറുണ്ട്.....നമ്മൾക്ക് സന്തോഷവും സമാധാനവും വേണം എങ്കിൽ നമ്മൾ തന്നെ വിചാരിക്കണം.....

നമ്മൾക്ക് ഒരു രോഗം വന്നാൽ നമ്മൾ തന്നെ അതിനുള്ള മരുന്ന് കഴിക്കണം അല്ലോ......

ഇഷ്ടം പോലെ മരുന്നുകൾ മെഡിക്കൽ ഷോപ്പിൽ ലഭ്യമാണ്, നമ്മുടെ ആരോഗ്യസ്ഥിതിയും പ്രായവും കണക്കിലെടുത്താണ് ഓരോ മരുന്നും നമ്മൾക്ക് വേണ്ടി ഡോക്ടർമാർ നിർദ്ദേശിക്കുക.... എല്ലാ മരുന്നും ഒരു പോലെ ഒരു രോഗിയിൽ ഫലപ്രദം ആയെന്ന് വരില്ല.....

നമ്മൾ കഴിക്കുന്ന ഭക്ഷണം സാവധാനം ചവച്ചു അരച്ച് ഇറക്കുക, എങ്കിലാണ് ദഹനം നല്ലത് പോലെ നടക്കുകയുള്ളു...

നമ്മളിൽ പലരും എവിടേക്ക് എങ്കിലും യാത്ര പുറപ്പെടുമ്പോൾ, യാത്ര പോകുന്നതിന് തൊട്ടുമുൻപായിരിക്കും ഓരോ കാര്യത്തിനും തയ്യാറാകുന്നത്, അന്നേരം ആവശ്യത്തിന് ഒരുങ്ങാൻ സമയം കിട്ടാറുണ്ടാവില്ല..... കഴിഞ്ഞ ദിവസം ബസിൽ കയറിയ ചേട്ടൻ വാച്ച് കെട്ടിയിരിക്കുന്നത് തലതിരിച്ചാണ്... അതായത് അദ്ദേഹത്തിന്റെ വാച്ചിലെ സമയം മറ്റുള്ളവർക്ക് വായിക്കാൻ പാകത്തിന് ആണെന്ന്..... കാര്യം തിരക്കിയപ്പോൾ ധൃതിക്ക്(തിടുക്കത്തിൽ)ബസിൽ കയറാൻ വേഗം ഒരുങ്ങികെട്ടി വരേണ്ടത് ഉള്ളതുകൊണ്ടാണ് എന്ന് പറഞ്ഞു.....

പല രക്ഷിതാക്കളും പറയാറുണ്ട് മക്കളെ ആരുടെയെങ്കിലും കയ്യിൽ ഏല്പിച്ചിട്ട് വേണം/സ്വന്തം കാലിൽ നിൽക്കാൻ എന്തെങ്കിലും ജോലി അവർക്ക് കിട്ടിയിട്ട് വേണം ഒന്നു വിശ്രമിക്കാൻ എന്ന്.....

മാതാപിതാക്കൾ,മക്കളുടെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുക..... (ഉചിതം എങ്കിൽ...).

ഓരോ മനുഷ്യർക്കും ഓരോ സാഹചര്യത്തിലും പരക്കം പായേണ്ടി വരും....

നമ്മൾ അനേഷിക്കുന്ന സാധനം ലഭിക്കാനായി നമ്മൾ പരക്കം പായാറില്ലെ....

പരക്കം പായാനുള്ള മനസ്സ് വേണം നമ്മൾക്ക് ലക്ഷ്യസ്ഥാനത്തു എത്താനായിട്ട്......

പക്ഷികളെ കണ്ടുപഠിക്കണം അത് ഓരോ ദിവസവും പുറത്തു പോയി ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നു..... ചിലപ്പോൾ ഭക്ഷണത്തിനുവേണ്ടി പരക്കം പാച്ചിൽ വേണ്ടി വന്നേക്കാം....

ഇന്ന് നമ്മുടെ മുൻപിൽ കഴിവ് തെളിയിച്ചിട്ടുള്ള മഹത് വ്യക്തികൾ അവരുടെ ചെറുപ്പം തൊട്ട് തങ്ങളുടെ ലക്ഷ്യത്തിന്റെ പിന്നാലെ പരക്കം പാഞ്ഞിട്ടുള്ളവരാണ്.....

ഇനിയും ഭാവിയിൽ ഒത്തിരി ലക്ഷ്യങ്ങൾ നേടാൻ ഉള്ളവർ എല്ലാം പരക്കം പായാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നവരാണ്.....

എല്ലാവർക്കും നല്ല നല്ല ലക്ഷ്യങ്ങൾ നേടാൻ പരക്കം പായാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ്-നമ്മൾ ലക്ഷ്യത്തിന് വേണ്ടിയായിരിക്കണം പരക്കം പായേണ്ടത്.... നമ്മൾക്ക് ആർക്കും നിശ്ചയം ഉണ്ടാവില്ല എപ്പോഴാണ് ലക്ഷ്യം നേടാൻ കഴിയുക എന്ന്..... ലക്ഷ്യത്തിൽ എത്തുവോളം പരക്കം പായേണ്ടത് ആയിട്ട് വരും.....

ലക്ഷ്യബോധം ഇല്ലാതെ പരക്കം പായുന്നത് കൊണ്ട് അർത്ഥം ഇല്ല.....

ഇരുട്ടത് തപ്പി നടന്നാൽ എന്തെങ്കിലും കിട്ടാൻ സാധ്യത ഉണ്ടോ.....

നമ്മളുടെ സമയം പ്രയോജനകരമായി ചിലവഴിച്ചാൽ ഒരു പരിധി വരെ പരക്കം പാച്ചിൽ ഒഴിവാക്കാൻ കഴിയും.....

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Everything has beauty,but not everyone can see.-Confucius.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN