Choose your language

25 December 2021

// // Subscribe YOUTUBE Channel

From low to high

 


ഇന്നത്തെ വിഷയം താഴ്ചകളിൽ നിന്നും ഉയരങ്ങളിലേക്ക് എന്നത് സംബന്ധിച്ചാണ്....

എവിടെയെല്ലാം താഴ്ച ഉണ്ടോ അവിടെയെല്ലാം ഉയരങ്ങളുമുണ്ട്.....

നമ്മൾ ഉയരത്തിൽ നിൽക്കുന്നത് കൊണ്ടാണ് താഴ്ചകൾ നല്ലതുപോലെ കാണാൻ കഴിയുന്നത്.....(നേരെ തിരിച്ചും).

ഏതൊരു വ്യക്തിക്കും താഴ്ചയിൽ നിന്നെ ഉയർച്ചയിലേക്ക് പടവുകൾ ചവിട്ടാൻ കഴിയുള്ളു......

നമ്മൾ ഓരോ ചുവടു വെച്ച് വളരെ അധികം ഉയരത്തിൽ എത്തി കഴിയുമ്പോൾ പിന്തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന താഴ്ചകൾ വളരെ അധികം അതിശയിപ്പിച്ചേക്കാം.....

കുറെ നാളുകൾക്കു മുൻപ് ഒരു സ്ഥലത്തു ചെന്നപ്പോൾ അവിടെ ഉയരമുള്ള കെട്ടിടത്തിൽ ഞാൻ കയറി.... തിരിച്ചു ഇറങ്ങാൻ നേരം ഉള്ളിൽ ഒരു ഭയം വന്നു.... കാരണം ഞാൻ കയറിയ കെട്ടിടത്തിനു ചുറ്റിലും വളരെ അധികം ആഴമുള്ള സ്ഥലം....(ഉയരങ്ങളിലേക്ക് പോകുന്ന സുഖം ഒന്നും താഴ്ചകളിലേക്ക് വരുമ്പോൾ കിട്ടുമെന്ന് കരുതേണ്ടതില്ല....) നമ്മൾ ഒറ്റക്ക് തന്നെ ഇറങ്ങണം...അന്ന് എന്നോടൊപ്പം കൂട്ടുകാരൻ ഉണ്ടെങ്കിൽ കൂടിയും സ്റ്റെപ്പിൽ ഞാൻ മാത്രമേ ഉണ്ടായുള്ളൂ... ഒത്തിരി ആളുകൾ ഉണ്ടെങ്കിൽ ഒരു പക്ഷെ എന്നിൽ അങ്ങനെ ഒരു ഭയമേ ഉണ്ടാവില്ലായിരുന്നു....

ഓരോരുത്തരും അന്നാളിൽ സ്റ്റെപ്പിൽ കയറി ഇറങ്ങുന്നുണ്ടായിരുന്നു.... ഞാൻ ആദ്യമായിട്ടാണ് അത്തരം ഉയരമുള്ള കെട്ടിടത്തിൽ കയറിയത്.....

താഴ്ചകളിൽ നിന്നാൽ വളരെ അധികം സേഫ് ആണെന്ന് തോന്നിയേക്കാം.....

നമ്മൾ നടക്കുന്ന ഭൂമിയുടെ അടിയിൽ എന്തെല്ലാം ഉണ്ടെന്ന് നമ്മൾക്ക് അറിയില്ല...... ഒരു പക്ഷെ നമ്മളിൽ പലരും ഭൂമിയിൽ കാണാതെ പോയിട്ടുള്ള പല നിധികളും ഇന്ന് ഭൂമിയുടെ അടിയിൽ എവിടെയൊക്കെ ആരു മറിയാതെ അവശേഷിക്കുന്നുണ്ടാകും.....

നമ്മൾ ഉപയോഗിക്കുന്ന ഇന്ധനം ഭൂമിയുടെ അടിയിൽ നിന്നും ലഭിക്കുന്നതാണ്....... ഒത്തിരി വർഷങ്ങൾ താഴ്ചയിൽ..... മറ്റുള്ളവരുടെ അവഗണനയിൽ കിടന്നാലും വർഷം എത്ര കഴിഞ്ഞാലും ഒരു നാൾ വലിയൊരു വില അതിനു നമ്മൾ കൊടുക്കേണ്ടി വരും എന്ന് കാലവും പ്രപഞ്ചവും നമ്മളെ പഠിപ്പിക്കുന്നു.......

നമ്മൾ എത്ര ഉയരങ്ങളിൽ വട്ടമിട്ടു പറന്നാലും ഒരു നാൾ ഭൂമിയിൽ മണ്ണോടു മണ്ണായി നമ്മൾ ചേരും..... ഇന്ന് മനുഷ്യന് കണ്ടെത്താൻ എത്ര ശ്രമിച്ചിട്ടും സാധിക്കാത്തതായി കരുതുന്നത് ഒന്നേ ഉള്ളു.... അതു മരണം ഇല്ലാത്ത ഒരു ലോകം എങ്ങനെ സാധ്യമാക്കാം എന്നത് ആയിരിക്കും.....

നമ്മൾ ലോകത്തിലേക്ക് കടന്നു വന്നതിനുശേഷം എത്രയോ വ്യക്തികൾ ലോകത്തിൽ നിന്നും കടന്നുപോയി.....നമ്മൾ ജനിക്കുന്നതിനുമുൻപ് നമ്മൾ എവിടെയായിരുന്നു എന്ന് നമ്മൾക്ക് ചിന്തിക്കാൻ ഇപ്പോൾ കഴിയുന്നുണ്ടോ, നമ്മൾ മരിച്ചു കഴിഞ്ഞാൽ പിന്നെ നമ്മൾ എവിടെയായിരിക്കും എന്ന് പറയാൻ ഇപ്പോൾ കഴിയുന്നുണ്ടോ...... ഓരോ ജനനത്തിനും ഒരു മരണം ഉറപ്പായിട്ടും ഉണ്ടെന്നത് പോലെ ഓരോ ഉയർച്ചക്കും താഴ്ചകളും കാണും(നേരെ തിരിച്ചും.....). സന്തോഷത്തിനു സങ്കടം ഉള്ളത് പോലെ ഇരുട്ടിനു വെളിച്ചം ഉള്ളത് പോലെ... രാത്രിക്ക് പകൽ ഉള്ളതുപോലെ എവിടെയെല്ലാം പോസിറ്റീവ് ഉണ്ടോ അവിടെയെല്ലാം നെഗറ്റീവും ഉണ്ടാവും......

കിണറ്റിലെ വെള്ളം നമ്മൾ കോരിയെടുക്കുമ്പോൾ നമ്മൾ കോരുന്നതിനു അനുസരിച്ചു കിണറ്റിലെ വെള്ളം കുറയുന്നു..(വെള്ളം കുറയുന്നു എന്ന് കിണർ വന്നു നമ്മളുടെ ചെവിയിൽ കേൾക്കാൻ പാകത്തിന് പറയില്ലല്ലോ..)... അധികം താമസിയാതെ കിണറിന്റെ അടിത്തട്ടിലെ ഉറവകൾ വഴി കിണറ്റിലേക്ക് ജലം പ്രവഹിക്കുന്നു......

കിണറ്റിൽ കിടക്കുന്ന(ഉറങ്ങി കിടക്കുന്ന കാര്യം അല്ല കേട്ടോ ഉദേശിച്ചത്‌) വെള്ളത്തിനു വേണ്ടി നമ്മൾ ഭൂമിയുടെ ആഴങ്ങളിലേക്ക് കുഴിക്കുന്നത് അനുസരിച്ചു കിണറ്റിൽ കാണുന്ന വെള്ളത്തിനു ഉയരാൻ ആണ് കഴിയുക......

ഓരോ മനുഷ്യരുടെയും മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നാൽ അവിടെ ഒത്തിരി പാറക്കെട്ടുകളും കല്ലുകളും മറ്റു പല അവശിഷ്ടങ്ങളും കാണാം..(ലിജോ മനസ്സ് എന്ന് ഉദേശിച്ചത് പാറക്കെട്ട് ഉള്ള സ്ഥലം അല്ല കേട്ടോ)... ഇന്ന് വരെ ഒരു മനുഷ്യനും അവരവരുടെ മനസ്സിന്റെ കഴിവിനെ പൂർണ്ണമായ തോതിൽ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല..... മനസ്സിനെ കുറിച്ചു പഠിക്കാൻ തുടങ്ങിയാൽ ഒത്തിരി കാര്യങ്ങൾ നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കും......

മനുഷ്യരുടെ മനസ്സ് എപ്പോഴും സന്തോഷത്തിനു വേണ്ടി ദാഹിക്കുന്നു..... സന്തോഷം കിട്ടണം എങ്കിൽ പണം വേണം (ഒരു പക്ഷെ).... ചിലവുകൾ നടത്തി കൊണ്ട് പോകാൻ കഴിയണം.... ആധിയും വ്യാധിയും വിട്ടൊഴിയണം.... ആകുലതകൾ അകലണം.... അങ്ങനെ ഒത്തിരി കാര്യങ്ങളെ ചുറ്റിപറ്റിയാണ് ഉള്ളത്......

നമ്മൾ എല്ലാവരും ചെറുപ്പത്തിൽ സന്തോഷിച്ചിരുന്നത് പണത്തിനെ ആശ്രയിച്ചു ആയിരുന്നില്ല.... നമ്മളുടെ ചുറ്റിലുമുള്ളവരുടെ സ്നേഹം കണ്ടുകൊണ്ടായിരുന്നു..... നമ്മൾ വലുതായപ്പോൾ നമ്മളോട് ചുറ്റിലുമുള്ളവർക്ക് സ്നേഹം കുറഞ്ഞുപോയോ എന്നൊരു തോന്നൽ നമ്മളിൽ ഉളവായേക്കാം...... നമ്മളെകൊണ്ട് ഇനി ഒന്നിനും കഴിയില്ല എന്നൊരു തോന്നൽ.... അപകർഷതാബോധം എന്നിങ്ങനെ നമ്മൾക്ക് നിരവധി കാര്യങ്ങൾ ചുറ്റിലും ഉണ്ട്....

ഒരു രാത്രിക്ക് പകലുണ്ട്.... നമ്മുടെ ദുഃഖത്തിനും ശേഷം ഒരു നാൾ നമ്മൾക്ക് സന്തോഷം കൊണ്ട് വരാൻ കഴിയുക തന്നെ ചെയ്യും....

നമ്മൾ ചെടികൾ വളരുന്നത് കണ്ടിട്ടില്ലേ.... അതിന്റെ ഇലകൾ പാകമായി കഴിയുമ്പോൾ കൊഴിയാൻ തുടങ്ങും.... കൊഴിഞ്ഞ ഇലകൾ മണ്ണിൽ അലിഞ്ഞു ചെടിക്ക് വേണ്ട വളം ആയി മാറും.....

ഇന്ന് എന്റെ അമ്മുമ്മയും അപ്പൂപ്പനും മരിച്ചിട്ട് നാളുകൾ കുറെ ആയിരിക്കുമ്പോൾ എന്റെ ചെറുപ്പത്തിലേ അവരെകുറിച്ചുള്ള നല്ല നല്ല ഓർമ്മകളാണ് മനസ്സിൽ വരിക..... ഞാൻ ചെറുതായിരിക്കുമ്പോഴേ (എനിക്ക് ഒന്നോ രണ്ടോ വയസ്സ് പ്രായം....) അപ്പുപ്പൻ മരിച്ചു പോയിരുന്നു.....അപ്പുപ്പൻ സുഖം ഇല്ലാതെ കിടപ്പിലായിരുന്ന അവസാന നാളുകളിൽ എന്നേ കാണാൻ ആഗ്രഹിച്ചിരുന്നതായി എന്റെ ചേച്ചിമാർ അവരുടെ ചെറുപ്പ കാല ഓർമ്മകൾ പങ്കുവെക്കുമ്പോൾ പറയാറുണ്ട്...... (ഞാൻ ഡോക്ടർ ആയതു കൊണ്ടല്ല എന്നേ കാണാൻ അപ്പുപ്പൻ ആഗ്രഹിച്ചത്, മറിച്ചു ഞാൻ അപ്പൂപ്പന്റെ പേരക്കുട്ടിയായത് കൊണ്ടാണ്...... ).

അപ്പൂപ്പന്റെ വിയോഗത്തിനുശേഷം പിന്നീട് നീണ്ട വർഷങ്ങൾ അമ്മുമ്മ,തന്റെ മക്കളെ നല്ലത് പോലെ വളർത്തി വലുതാക്കി,തന്നെ ഏൽപ്പിച്ച ജോലികൾ പൂർത്തിയാക്കി ലോകത്തിൽ നിന്നും വിടപറഞ്ഞു.....അവസാന നാളിൽ അമ്മുമ്മ മരണത്തിനായി ഒരുങ്ങിയിരിക്കുക ആയിരുന്നു.(ഞാൻ ചോദിച്ചിട്ടുണ്ട് അമ്മുമ്മയോട് മരണത്തെപ്പറ്റി, അന്നേരം വിളിച്ചാൽ"ഫോൺ വിളിക്കുന്ന കാര്യം അല്ല അമ്മുമ്മ പറഞ്ഞതെന്ന് എനിക്ക് മനസ്സിൽ ആയി... "ഉടനെ പോകണം എന്ന് പറഞ്ഞു കൊണ്ട് അമ്മുമ്മ തയ്യാറായി ശിഷ്ടകാലം പ്രാർത്ഥനയിൽ ആയിരുന്നു....) ലേശം പോലും ഭയം ഇല്ലാതെ യാതൊരു സങ്കടങ്ങളും ഇല്ലാതെ അമ്മുമ്മ ലോകത്തിൽ നിന്നും ആരോടും ടാറ്റാ പറയാതെ കടന്നുപോയി.....(അല്ലെങ്കിലും ഒരാൾ മരിക്കുന്ന സമയത്ത് ടാറ്റാ പറയുന്നത് എങ്ങനെയാണ്..ഒരു മനുഷ്യനും അവർ മരിക്കുന്ന സമയം നിഴ്ചയം ഉണ്ടാവില്ലല്ലോ....).

നമ്മൾ താഴ്ചയിലേക്ക് പോയാൽ നമ്മളെ താങ്ങാൻ എപ്പോഴും ആരും ഉണ്ടായെന്നു വരില്ല.... നമ്മൾ ഉയരങ്ങളിലേക്ക് പോയാൽ നമ്മൾക്ക് ഒത്തിരി ആളുകൾക്ക് താങ്ങാകാൻ കഴിയും....

എല്ലാ മനുഷ്യർക്കും വേദനകളുടെ, നൊമ്പരങ്ങളുടെ, പ്രയാസങ്ങളുടെ, കണ്ണീരിന്റെ, കഷ്ടപ്പാടുകളുടെ താഴ്വരകളിൽ നിന്നും സമൃദ്ധിയുടെ, സന്തോഷത്തിന്റെ, നേട്ടങ്ങളുടെ ഉയർച്ചയിലേക്ക് പോകുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ്-എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ച്ചയും ഉണ്ടാകും...... പലരും പറയാറില്ലേ ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കം ഉണ്ടെന്ന്....അത്രയേ ഉള്ളു.....

നമ്മളുടെ താഴ്ചകളിൽ അടിപതറാതെ പരിശ്രമിച്ചാൽ നമ്മൾ ഒരു നാൾ ഉയരുക തന്നെ ചെയ്യും....

പട്ടം പറക്കുന്നത് അതിന്റെ നുലിന്റെ ശക്തിയിൽ ആണ്.... നുല് പൊട്ടിയാൽ പിന്നെ പട്ടം താഴെ വീഴും.... ജീവിതം നമ്മൾക്ക് നൽകിയിട്ടുള്ള നന്മകൾ മറക്കാതെ ഇരിക്കുക....

കിട്ടുന്ന സമയം എല്ലാം നല്ല കാര്യങ്ങൾക്കായി മാറ്റിവെക്കുക... ഒരാളെ സഹായിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്....

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. We can't help everyone,but everyone can help someone.-Ronald Reagan

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN