Choose your language

13 December 2021

// // Subscribe YOUTUBE Channel

What not to say



ഇന്നത്തെ വിഷയം പറയാൻ പാടില്ലാത്തത് എന്നതിനെക്കുറിച്ചാണ്.....

ശ്ശെടാ ഇതെന്ത് കഷ്ടം എനിക്ക് പറയാനും പാടില്ലേ....നമ്മൾക്കു ചിലയിടങ്ങളിൽ പറയാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ നമ്മൾ പറയുന്നതാണ് ഇങ്ങനെ ഒരു ഡയലോഗ്....

നമ്മൾക്ക് ചിലപ്പോൾ ചിലയിടങ്ങളിൽ മൗനം പാലിക്കേണ്ടി വരും....

ലിജോക്ക് ഒരു തെറ്റായ വിചാരം നാളിതുവരെ ഉണ്ടായിരുന്നു ആരോടും എന്തും പറയാമായിരുന്നു എന്ന് (വഴിയിൽ വെച്ചു കാണുന്ന എല്ലാ വ്യക്തികളോടും അല്ല കേട്ടോ...). ഇന്ന് എനിക്ക് ബോധ്യം ആയി മറ്റുള്ളവർക്ക് വിഷമം ഉളവാക്കുന്ന കാര്യങ്ങൾ പറയരുത് എന്ന്....

നമ്മളൊക്കെ ജീവിതത്തിൽ കഷ്ടപ്പാടുകൾ എന്താണ് എന്ന് ഒരു പക്ഷെ അനുഭവിച്ചു കാണത്തില്ല, പക്ഷെ എങ്കിൽ നമ്മുടെ മാതാപിതാക്കൾ, നമ്മളെക്കാൾ മുതിർന്നവരൊക്കെ ഒത്തിരി കഷ്ടപ്പാടുകൾ സഹിച്ചാണ് വളർന്നു വന്നിട്ടുള്ളത്.....

അവരേല്ലാം ചെറുപ്പം തൊട്ടേ ഓരോന്നിന്റെയും വില അറിഞ്ഞിട്ടാണ് വന്നിട്ടുള്ളത്, അതുകൊണ്ട് തന്നെ അവർക്ക് ലഭിക്കുന്ന വരുമാനം എത്ര ചെറിയ സംഖ്യ ആണെങ്കിൽ കൂടിയും അതിൽ നിന്നും മിച്ചം പിടിക്കാൻ ശ്രമിക്കുമായിരുന്നു......

ഇനി എന്നേ സംബന്ധിച്ചിടത്തോളം പറയാൻ പാടില്ലാത്ത കാര്യമാണ് പറയാൻ പോകുന്നത്, പിന്നെ ഞാൻ എന്തിനാണ് ഇവിടെ നിങ്ങളുമായി അതെല്ലാം പങ്കുവെക്കുന്നത് എന്ന് ചോദിച്ചാൽ എനിക്കുണ്ടായ തിരിച്ചറിവ് ആർക്കെങ്കിലും കിട്ടിയാൽ ഉപകാരപ്പെടുമല്ലോ എന്ന് കരുതിയാണ്....

നമ്മൾക്കു മുന്നിൽ ജീവിതം ആസ്വദിക്കാൻ ഒത്തിരി മാർഗങ്ങളുണ്ട്.... ഏതെല്ലാം വഴികൾ നമ്മൾ അതിനായി തിരഞ്ഞെടുക്കുന്നു എന്നതാണ് അതിൽ പ്രാധാന്യം....

ഞാൻ ഒത്തിരി ആളുകൾക്ക് ഇത്രയും കാലമായിട്ട് എഴുത്തിലൂടെ മോട്ടിവേഷൻ കൊടുത്തിട്ടുണ്ടെങ്കിലും എനിക്ക് സ്വയം മോട്ടിവേഷൻ ആകാൻ നാളിതുവരെ കഴിഞ്ഞിരുന്നില്ല(അതെന്തായാലും വളരെ മോശമായി പോയി ലിജോയെ എന്നൊക്കെ നിങ്ങളിൽ പലരും ഇപ്പോൾ എന്നോട് പറയാൻ ആഗ്രഹിക്കുന്നുണ്ടാകും, എന്നാലും സാരമില്ല ഇപ്പോഴെങ്കിലും ഞാൻ പറയാതിരുന്നാൽ ശരിയാവില്ല), ആളുകൾ അതിനു പറയുന്ന ഒരു കാര്യം ആദ്യം സ്വയം നന്നാവൂ എന്നിട്ട് ആകാം നാട്ടുകാരെ നന്നാക്കാൻ പോകേണ്ടത് എന്നാണ്......

എന്തായാലും എനിക്കും ലഭിച്ചു എന്റെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയൊരു മോട്ടിവേഷൻ..ഞാൻ അതിനുവേണ്ടി എവിടെയും പണം കൊടുത്തു ക്ലാസ്സ്അറ്റൻഡ് ചെയ്യാൻ പോയില്ല...എന്റെ കഴിഞ്ഞ കാലത്തേക്കുറിച്ച് ഒരു നീണ്ട യാത്ര ഞാൻ നടത്തി, വന്ന വഴികളിൽ എനിക്ക് തെറ്റ് പറ്റിയത് എവിടെയാണ് എന്ന് ഞാൻ ആഴമായി പരിശോധിച്ചു..... ഇനിയുള്ള നാളുകൾ കൊണ്ട് തിരുത്താൻ സാധിക്കുന്നത് ആണെങ്കിൽ തിരുത്താൻ ശ്രമിക്കണം എന്ന് മനസ്സിലാക്കി....

ഞാൻ സ്വയം മോട്ടിവേഷൻ ആകേണ്ടത് എന്റെ ആവശ്യമാണ്, എന്റെ ചുറ്റിലുമുള്ളവരേക്കാൾ അധികമായി....

ഞാൻ എല്ലാമാണ്, എല്ലാം തികഞ്ഞവനാണ്, ഞാൻ പറയുന്നത് മാത്രമാണ് ശരി അങ്ങനെ മാത്രം ചിന്തിക്കുന്നതു എപ്പോഴും ശരിയാവില്ലല്ലോ....

നമ്മൾ മനുഷ്യർ ആരും പൂർണ്ണരല്ല.... തെറ്റുകൾ സംഭവിച്ചാൽ, നമ്മൾ ആരോടാണ് തെറ്റ് ചെയ്തത് വ്യക്തിയോട് ക്ഷമ ചോദിക്കുക....

(ഞാൻ നിങ്ങളോട് ഓരോരുത്തരോടും ക്ഷമ ചോദിക്കട്ടെ ആദ്യമേ തന്നെ, എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വിഴ്ചകൾ വന്നു പോയിട്ടുണ്ടെങ്കിൽ......)

എനിക്ക് ലഭിച്ച മോട്ടിവേഷൻ എന്താണ് എന്നു ചോദിച്ചാൽ....

എന്റെ ജീവിതത്തിൽ ഞാൻ ചെയ്തു കൂട്ടിയ തെറ്റുകൾ തിരുത്താനുള്ള മോട്ടിവേഷൻ, പരസ്പരം വിട്ടുവിഴ്ച്ച ചെയ്യാനുള്ള മോട്ടിവേഷൻ, കയ്യിൽ ഉള്ളതിൽ നിന്നും എങ്ങനെയൊക്കെ മിച്ചം പിടിക്കാൻ കഴിയും എന്നൊരു മോട്ടിവേഷൻ, മറ്റുള്ളവരുടെ നെഗറ്റീവിലേക്ക് നോക്കാതിരിക്കാനുള്ള മോട്ടിവേഷൻ അങ്ങനെ ഒരുപാട് ഒരുപാട് ഉണ്ട് എല്ലാം വഴിയേ സമയം പോലെ പറയാം.

നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് മറ്റുള്ളവരെകുറിച്ചു മോശം കാര്യങ്ങൾ പറയരുത് എന്നതാണ്., ഒരു പക്ഷെ മറ്റുള്ളവർ നമ്മളോട് വളരെ മോശമായി പെരുമാറിയിട്ടുണ്ടാകും,അപ്പോഴത്തെ സാഹചര്യം ആയിരുന്നിരിക്കാം അവർക്ക് അങ്ങനെ പെരുമാറേണ്ടി വന്നതിനു കാരണം ആയത്, നമ്മൾ പഠിക്കേണ്ടത് ക്ഷമിക്കാനും പൊറുക്കാനും ആണ്. എപ്പോഴും മറ്റുള്ളവരിലേക്ക് പോസിറ്റീവ് ചിന്തകൾ പകർന്നുകൊടുക്കാൻ കഴിയണം എന്നതാണ്...

കുറവുകളും പോരായ്മകളും എല്ലാ മനുഷ്യർക്കും കാണും...നമ്മളെകൊണ്ട് കഴിയുന്നത് പോലെ തിരുത്താൻ ശ്രമിക്കുക.എന്റെ പോരായ്മകൾ തിരുത്താനുള്ള ശ്രമം ഞാൻ ആരംഭിച്ചു....

നമ്മൾ ഭൂമിയിൽ ഉള്ളിടത്തോളം കാലം മറ്റുള്ളവർക്ക് സന്തോഷം നൽകുക... (ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെ ആയിരിക്കാൻ ഒരു മനുഷ്യനും സാധ്യമായ കാര്യം അല്ലല്ലോ) മറ്റുള്ളവരെ നമ്മളുടെ കഴിവ് അനുസരിച്ചു ആവശ്യമെങ്കിൽ സഹായിക്കുക (ഇലക്കും മുള്ളിനും കേടില്ലാത്ത വിധം. ആർക്കും, ആരിലും വേദന ഉളവാക്കാതെ സഹായിക്കാൻ കഴിയണം...)

എവിടെയും വിജയം നേടാൻ പരിശ്രമിച്ചേ മതിയാകുള്ളൂ.... എനിക്ക് വേണ്ട സൗകര്യം ലഭിച്ചില്ല, ആരും എന്നേ /നമ്മളെ സഹായിക്കാൻ ഉണ്ടായില്ല എന്നൊന്നും പറയാൻ ഇടവരരുത്....എല്ലാ മനുഷ്യർക്കും അവരവരുടേതായ തിരക്കുകൾ കാണുമല്ലോ......

ഓരോ മനുഷ്യരും ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ വെല്ലുവിളികളെയും അതിജീവിക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ്.....

എല്ലാവർക്കും മറ്റുള്ളവരോട് പറയാൻ പാടില്ലാത്ത കാര്യം പറയാതിരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-കൊച്ചു കുഞ്ഞുങ്ങൾ തെറ്റ് ചെയ്താൽ മുതിർന്നവർ അത് തിരുത്തികൊടുക്കും, അല്ലെങ്കിൽ വലിയൊരു വില കൊടുക്കേണ്ടി വരും, ഒരു പക്ഷെ നഷ്ടങ്ങൾ വരെ സംഭവിച്ചേക്കാം....

എനിക്കും നിങ്ങൾക്കും ഇനിയും സമയം നഷ്ടം ആയിട്ടില്ല.... ഒത്തിരി കാര്യങ്ങൾ ഇനിയുമെറെ മുന്നോട്ട് ചെയ്യാനുണ്ട്......

ആവശ്യസമയത്ത് വേണ്ട തിരുത്തലുകൾ വരുത്തുവാൻ കഴിയട്ടെ......

മറ്റുള്ളവർ പറയുന്നതിൽ നിന്നും നല്ലത് മാത്രം സ്വീകരിക്കുക

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Where there is love there is life.-Mahatma Gandhi.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN