Choose your language

3 December 2021

// // Subscribe YOUTUBE Channel

Match

 

ഇന്നത്തെ വിഷയം പൊരുത്തപ്പെടുക എന്നതിനെക്കുറിച്ചാണ്.....

പല ആളുകളും പറയുന്ന പരാതി അവളുമൊത്തു/അവനുമൊത്തു പൊരുത്തപ്പെട്ടു ജീവിക്കാൻ ഇനി ഒരു നിമിഷം പോലും സാധിക്കില്ലെന്നാണ്....

വേറെ ചിലരാകട്ടെ എല്ലാം സഹിച്ചു പൊരുത്തപ്പെട്ടു ജീവിച്ചു തീർക്കുന്നു..... മക്കളെയോർത്തു, സ്വന്തം മാതാപിതാക്കളെ ഓർത്തു, പൊരുത്തപ്പെട്ടു പോകുന്നവർ കാണും.....

പൊരുത്തപ്പെട്ടു ജീവിക്കാൻ അത്ര എളുപ്പം അല്ല..... ക്ഷമിക്കാനുള്ള മനസ്സ് വേണം.... ഭർത്താവ്/ഭാര്യ ചെയ്ത തെറ്റുകൾ, അവരിലെ മറ്റൊരാൾക്ക്ക്ഷമിക്കാൻ സാധിക്കണം.....

എന്റെ വിട്ടിൽ ആദ്യമായി ഒരു ആടിനെ പണ്ട് വളർത്താൻ വേണ്ടി കൊണ്ടു വന്നപ്പോൾ വല്ലാത്ത കരച്ചിൽ ആയിരുന്നു.... (ഒരു പക്ഷെ അതിന്റെ വേണ്ടപ്പെട്ടവരെ പിരിഞ്ഞതിലുള്ള സങ്കടം ആയിരുന്നിരിക്കാം...). പിന്നെ പതിയെ പതിയെ ആട് ഞങ്ങളുമായി പൊരുത്തപ്പെട്ടു..... എന്റെ ശബ്ദം കേൾക്കുമ്പോൾ ആട്, അടുക്കള ജനൽക്കെ വന്നു എത്തി നോക്കും എന്തെങ്കിലും ഭക്ഷിക്കാൻ കിട്ടുമോ എന്നറിയാൻ..... അവരുടെ ഭാഷയിൽ വിശപ്പിന്റെ വിളിയാണ് കരച്ചിലായി മാറുന്നത്..... സമയത്തിന് ഭക്ഷണം കിട്ടി കഴിഞ്ഞാൽ അതുങ്ങൾ ഹാപ്പി ആയി.....

മനുഷ്യർക്ക് ഹാപ്പി ആവണം എങ്കിൽ ഒത്തിരി കാര്യങ്ങൾ വേണം (ഒരു പക്ഷെ.....).കഴിഞ്ഞ ദിവസം ഒരു വ്യക്തിയുടെ അനുഭവകുറിപ്പ് വായിക്കാൻ ഇടയായി, വ്യക്തിക്കു ആളുകളിൽ നിന്നും കേൾക്കേണ്ടി വന്ന പരിഹാസങ്ങൾ. അതൊക്കെ എങ്ങനെ ആയാലും അദ്ദേഹത്തിന് തരണം ചെയ്യാൻ കഴിഞ്ഞു എന്നത് വലിയൊരു കാര്യം തന്നെയാണ്....സ്വന്തം കുറവുകളോട് പൊരുത്തപ്പെടാൻ പഠിച്ചു..... ഇന്ന് അദ്ദേഹത്തിന് അതിൽ നിന്നും പോസിറ്റീവ് വശം കണ്ടെത്താൻ കഴിഞ്ഞു.... ആന്മവിശ്വാസത്തോടെ മുന്നേറാൻ കഴിഞ്ഞു.....

പൊരുത്തപ്പെടാൻ കഴിയില്ല എങ്കിൽ പ്രശ്നം പരിഹരിക്കാൻ മാർഗങ്ങൾ തേടണം...... തന്നെ കൊണ്ട് ഇനി ഒന്നിനും കൊള്ളില്ല, താൻ ആർക്കും ഒരു ബാധ്യത ആവണ്ട എന്ന് കരുതി ജീവിതം അവസാനിപ്പിക്കുന്നവർ ഒത്തിരി ആളുകളുണ്ട്.....

ലോകത്ത് ജനിച്ചു വീഴുന്ന ഓരോ വ്യക്തിക്കും അവന്റെ/അവളുടെ ജീവിത അവസാനം വരെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു പോയെ പറ്റുള്ളൂ....

ഇരു കൈകകളും കാലുകളും ഇല്ലാതെ ജനിച്ചവരുണ്ട്...., 10ലധികം വിരലുകളുമായി ജനിച്ചവരുണ്ട്,കണ്ണിനു കാഴ്ചയില്ലാതെ ജനിച്ചവരുണ്ട്, ചെവിക്ക് കേൾവി ഇല്ലാതെ ജനിച്ചവരുണ്ട്..... ഭാവിയിൽ ഇവയെല്ലാം ആർക്ക് വേണമെങ്കിലും നഷ്ടപ്പെട്ടെന്ന് വരാം..... അപ്പോഴെല്ലാം അവയെല്ലാം ആയിട്ട് പൊരുത്തപ്പെട്ടു പോകുകയേ മാർഗം ഉള്ളു.....

എന്റെ മൂടി ഇപ്പോൾ അവിടെ ഇവിടെയായി വെളുത്തു വെളുത്തു വരികയാണ്..... എനിക്ക് അതുമായി പൊരുത്തപ്പെട്ടു പോകുകയല്ലേ ഇനിയിപ്പോൾ നിർവാഹം ഉള്ളു.... തലമുടി കളർ ചെയ്യാൻ പോയാൽ ഞാൻ മൊത്തത്തിൽ പിന്നെ കളറായി പോകുമല്ലോ..... സാധാരണ ഗതിയിൽ ഒത്തിരി പ്രായം ആയവരിലാണ് മൂടി വെളുക്കാൻ തുടങ്ങുന്നത്... ചിലരിൽ വളരെ ചെറുപ്പത്തിൽ തന്നെ മൂടി വെളുക്കാൻ തുടങ്ങും.....ഹോർമോൺ വ്രതീയാനം ആയിരിക്കാം കാരണം.....

വെളുത്ത മൂടി എനിക്ക് വന്നത് മുതൽ ഞാൻ അതിനെ പോസിറ്റീവ് ആയി കാണാൻ തുടങ്ങി..... വെളുത്ത മുടിയുമായി പൊരുത്തപ്പെടാൻ തുടങ്ങി..... ഇനി മൊത്തത്തിൽ വെളുത്ത മൂടി ആവാനുള്ള കട്ട വെയ്റ്റിംഗിൽ ആണ് ഞാൻ..... ഞാൻ തന്നെ വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ, മൂടി വിചാരിക്കണ്ടേ മൊത്തത്തിൽ വെളുക്കാൻ ആയിട്ട്.....

എന്തിനെയും പൊരുത്തപ്പെടാൻ ആദ്യം തന്നെ അതിയായി സ്നേഹിക്കാൻ പഠിക്കണം..... ജീവിതത്തിൽ അത്യാവശ്യം പഠിക്കേണ്ട ഒരു കാര്യം എന്താണ് എന്ന് ചോദിച്ചാൽ അതിനു എനിക്കുള്ള ഉത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നതാണ്.....

ഓരോ വട്ടവും പരാജയം സംഭവിക്കുമ്പോൾ, വീണ്ടും വീണ്ടും പരിശ്രമിക്കാൻ കഴിയണം.... അല്ലാതെ പരാജയം കിട്ടിയത് കൊണ്ട്, ഇനി എന്ത് ചെയ്താലും പരാജയം സംഭവിച്ചേക്കാം എന്ന് മനസ്സിൽ വിചാരിച്ചു, പരാജയം നിറഞ്ഞ മനസ്സുമായി പൊരുത്തപ്പെട്ടുകൊണ്ടിരിക്കരുത്.....

നമ്മളിൽ ഒത്തിരി കഴിവുകൾ ഉണ്ട്, അത് എന്തെല്ലാം ആണെന്ന് കണ്ടെത്തി, നമ്മളിൽ ഉണ്ടാവാൻ ഇടയുള്ള പൊരുത്തക്കേടുകളെ പരിഹരിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.......

കുറിപ്പ്-ഞാൻ ഇനി കുറച്ചു നാളുകൾ എന്റെ പോസ്റ്റുകൾക്ക് കമന്റ്ചെയ്യുന്നവർക്ക് ലൈക്ചെയ്യുന്നതായിരിക്കില്ല...... ലൈക്പ്രതീക്ഷിക്കാതെ പുതിയ സാഹചര്യവുമായി എത്ര ആളുകൾക്ക് കമന്റ്ചെയ്തു കൊണ്ട് പൊരുത്തപ്പെട്ടു പോകുവാൻ കഴിയും എന്ന് നോക്കാമല്ലോ.....

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. An eye for an eye will only make the whole world blind.-Mahatma Gandhi.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN