Choose your language

18 December 2021

// // Subscribe YOUTUBE Channel

Do you believe me?



ഇന്നത്തെ വിഷയം പറഞ്ഞാൽ വിശ്വസിക്കുമോ എന്നതിനെക്കുറിച്ചാണ്....

(ലിജോ പറയുന്നത് കൊണ്ട് വിശ്വാസത്തിൽ എടുക്കുന്നില്ല തല്ക്കാലം...).

നമ്മളിൽ പലർക്കും പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ് നമ്മൾ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നത്....

കുറച്ചു നാളുകൾക്കു മുൻപ് വലിയൊരു അപകടത്തിൽ നിന്നും ഒരു ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് മറ്റൊരു വണ്ടി ബൈക്ക് യാത്രക്കാരന് മുൻപിൽ വട്ടം കിടന്നത്(കടന്നു വന്നത്) കൊണ്ടാണ്, അപകടം നടന്ന സെക്കൻഡിൽ തന്നെ ഇതെല്ലാം സംഭവിച്ചു..... ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല അങ്ങനെ ഒരു സംഭവം അപകടത്തിൽ നിന്നും രക്ഷപ്പെട്ട യുവാവിന്....

അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ നടുക്കം വിട്ടുമാറാൻ ഒത്തിരി നാളുകൾ വേണ്ടി വരും......

ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല എനിക്ക് ചെറുപ്പത്തിൽ സ്വന്തമായി ഒരു വിമാനം ഉണ്ടായിരുന്നു(വിമാനത്തിന്റെ വില ചോദിക്കരുത്, വിമാനം മാർക്കറ്റിൽ വാങ്ങിക്കാൻ കിട്ടുന്നതല്ല....... ) വിമാനം വേറെ ആർക്കും ഓടിക്കാൻ പറ്റില്ല(അതെന്താ ലിജോയെ അങ്ങനെ...), അതുപിന്നെ വിമാനത്തിന് ഡ്രൈവർ സീറ്റ്ഉണ്ടാക്കാൻ എനിക്ക് സമയം കിട്ടിയില്ല അതാണ് .... ചെറുപ്പത്തിൽ വീട്ടുകാർ എനിക്ക് വേണ്ടി മാത്രം ഉണ്ടാക്കി തന്ന വിമാനമാണ് കേട്ടോ ഞാൻ ഉദേശിച്ചത്‌....അല്ലാതെ റൺവെയിൽക്കൂടി ഓടി മാനത്തോട്ട് പറക്കുന്ന വിമാനം അല്ല.....എന്റെ കയ്യിലുള്ള വിമാനം ആകാശത്തുകൂടെ പറക്കില്ല.....വിമാനത്തിനോട് പറക്കാനുള്ള പവർ വരട്ടെ എന്ന് പറഞ്ഞാൽ വിമാനം വിശ്വസിക്കില്ല പിന്നെ എങ്ങനെ വിമാനം പറക്കാനാണ്....

ഞാൻ ആദ്യമായി വിമാനം ഭാവനയിൽ കണ്ടതും അതിനെക്കുറിച്ചു സ്വപ്നം കണ്ടതും കൂട്ടുകാരന്റെ വാക്കുകളിൽ കൂടിയാണ്..... ഞാൻ നാലിലോ അഞ്ചിലൊ പഠിക്കുമ്പോൾ അവൻ എത്ര നന്നായിട്ടാണ് എന്നേ പറഞ്ഞു പറ്റിച്ചത്...അവന്റെ അച്ചൻ പൈലറ്റ് ആണ് എന്നൊക്കെയാണ് എന്നു തോന്നുന്നു അന്ന് ചെറുപ്പത്തിൽ എന്നോട് പറഞ്ഞത്, എനിക്ക് ചെറുപ്പത്തിൽ പറഞ്ഞത് കാര്യം ആയിട്ട് ഓർമ്മ കിട്ടുന്നില്ല, അന്ന് ഞാൻ അവന്റെ വാക്കുകളിൽ ആകൃഷ്ടനായി.... അന്ന് മുതലാണ് ഞാൻ ജീവിതത്തിൽ നുണ പറയാൻ മനുഷ്യർക്ക് സാധിക്കും എന്ന് തിരിച്ചറിഞ്ഞത്......

കുറച്ചു നാൾ മുൻപ് വരെ ആളുകൾ എന്നേ കാണുമ്പോൾ, വല്ലപ്പോഴും എന്റെ പ്രായം ചോദിക്കാറുണ്ട്. ഞാൻ എന്റെ ശരിക്കും ഉള്ള പ്രായം അവർ ചോദിക്കുമ്പോൾ പറഞ്ഞാൽ പോലും അവർ വിശ്വസിക്കാറില്ലായിരുന്നു.....എന്നേ കണ്ടാൽ പ്രായം തോന്നിക്കുക ഇല്ലായിരുന്നു അന്നൊന്നും എന്നാണ് അവർ പറയുക ...ഇന്നിപ്പോൾ പ്രായം തോന്നിക്കും കാരണം എനിക്ക് പ്രായത്തിന്റെ മാറ്റം തിരിച്ചറിയാൻ പറ്റുന്നുണ്ട്..... മനസ്സിന് മാത്രം ഇപ്പോഴും ചെറുപ്പം ആണ്....

എന്റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്ക് ഞാൻ എന്റെ യൂട്യൂബ് ചാനലിലെ വീഡിയോ കാണിച്ചു കൊടുക്കുമ്പോൾ നീ തന്നെയാണോ അത് എന്ന് ചോദിക്കാറുണ്ട്, അവർക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, എങ്ങനെയാണ് ഇങ്ങനെ ഒരു മാറ്റം എന്നാണ് അവർ ചോദിക്കുന്നത്.....

കഴിഞ്ഞ ദിവസം വിട്ടിൽ കൈകോട്ട് കാണാതെ ആയി.....എന്നോട് അതെക്കുറിച്ചു വീട്ടുകാർ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, മുറ്റത്തെ പുല്ലു വെട്ടാൻ ഞാൻ എടുത്തിരുന്നു എന്ന്..... രണ്ടു ദിവസം കഴിഞ്ഞിട്ടും കൈകോട്ട് വിട്ടുകാർക്ക് കിട്ടാതെ ആയപ്പോൾ എന്റെ അടുത്ത് വന്നു നീ എടുത്ത കൈകോട്ട് എവിടെയാണ് എന്ന് ചോദിച്ചു .... ഞാൻ വളരെ അഭിമാനത്തോടെ, ദാ ഇരിക്കുന്നതാണ് എന്ന് പറഞ്ഞു കാണിച്ചുകൊടുത്തു ..... അന്നേരം വീട്ടുകാർ എന്നോട് പറഞ്ഞു.... കൈകോട്ട് ഏതാണ്, മൺവെട്ടി ഏതാണ് എന്ന് തിരിച്ചറിയാൻ കഴിവില്ലാതെ ആയിപോയല്ലോ എനിക്കെന്ന്.... എനിക്ക് എന്റെ കാതുകളെ അവർ പറഞ്ഞത് വിശ്വസിക്കാൻ ആയില്ല.... പിന്നിടാണ് ഞാൻ തിരിച്ചറിഞ്ഞത് കൈകോട്ട് എങ്ങനെയാണ് ഇരിക്കുന്നത് എന്ന്(ചമ്രം മടിഞ്ഞു ഇരിക്കുന്ന കാര്യം അല്ല കേട്ടോ ഉദേശിച്ചത്‌).എനിക്ക് വിവരം ഇല്ല എന്ന് തിരിച്ചറിഞ്ഞു നിമിഷം......എനിക്ക് വിവരം ഇല്ല എന്ന് പറഞ്ഞാൽ നിങ്ങളിൽ ആരെങ്കിലും വിശ്വസിക്കുമോ..... ഇത്രയും ഒക്കേ എഴുതുന്ന നിനക്ക് വിവരം ഇല്ലെങ്കിൽ പിന്നെ ആർക്ക് വിവരം ഉണ്ടാകാൻ ആണെന്ന് നിങ്ങളിൽ പലരും ചോദിച്ചേക്കാം ഒരുപക്ഷെ.....

വെറും ഒരു ലക്ഷം രൂപക്ക് വിട് പണിയാം എന്ന് പറഞ്ഞാൽ നമ്മളിൽ ആരെങ്കിലും വിശ്വസിക്കുമോ..... അതുപോട്ടെ വെറും 15ദിവസം കൊണ്ട് വിട് പണി തീർത്തു വിട്ടിൽ താമസിക്കാൻ കയറാം എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.....(അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം.... ഭാവിയിൽ സംഭവിച്ചു കൂടാ എന്നുമില്ല....)

ഇന്നും പലരും പലതരത്തിലുള്ള തട്ടിപ്പിൽ പെട്ടു പോകുന്നത് മറ്റുള്ളവർ പറയുന്നത് കണ്ണടച്ച് വിശ്വസിച്ചു പോകുന്നത് കൊണ്ടാണ്....... നമ്മൾക്ക് മറ്റുള്ളവർ പറയുന്നത് എല്ലാം വിശ്വാസത്തിൽ എടുക്കാൻ ബുദ്ധിമുട്ടുണ്ട്.....

പണ്ടൊക്കെ ഞാൻ പഠിക്കാൻ വേണ്ടി പുസ്തകം/സിഡി വാങ്ങിക്കുമായിരുന്നു...... പുസ്തകം/സിഡി വാങ്ങിക്കുമ്പോൾ ഒരു കാര്യം പ്രേതേകം പറഞ്ഞിട്ടുണ്ടായിരുന്നു, ഇത് വായിച്ചു പഠിച്ചിട്ട് നിങ്ങൾക്ക് ജോലി കിട്ടിയില്ലെങ്കിൽ നിങ്ങളുടെ പണം തിരികെ ലഭിക്കും എന്ന്.... ഞാൻ പുസ്തവും സിഡിയും വാങ്ങിച്ചു..... അവർ സിഡിയുടെ കൂടെ തന്ന പുസ്തകം വേറൊരു പബ്ലിക്കേഷൻ പുറത്തിറക്കിയതാണ്, എന്റെ കയ്യിൽ പുസ്തകം (കയ്യിൽ അല്ലാതെ കാലിൽ പുസ്തകം ഉണ്ടാവില്ലല്ലോ ലിജോയെ , ഞാൻ ഉദ്ദേശിച്ച കയ്യിൽ എന്നത് കൈവശം എന്നാണ് കേട്ടോ..)നേരെത്തെ ഉണ്ടായിരുന്നു.....ഞാൻ എന്നിട്ട് അവരെ ഫോണിൽ വിളിച്ചു ചോദിച്ചു പുസ്തകം വേറെ പബ്ലിക്കേഷന്റെ ആണല്ലോ, മാർക്കറ്റിൽ കിട്ടുന്നത് ആണല്ലോ എന്ന്, അവർ പറഞ്ഞു നിങ്ങൾക്ക് ജോലി കിട്ടിയില്ലെങ്കിൽ മാത്രമേ പണം തിരികെ തരുകയുള്ളു എന്ന് മാത്രമാണ് അവർ പറഞ്ഞിരുന്നത് എന്ന്.., അല്ലാതെ പുസ്തകം ആരുടെ ആണ് തരുന്നത് എന്ന് പറഞ്ഞിട്ടില്ല എന്ന് ... പിന്നെ ഞാൻ അവരോട് തർക്കിക്കാൻ പോയില്ല....

ഞാൻ പരിക്ഷ പാസ്സാകാതെ ജോലി കിട്ടാതിരുന്നാൽ വേണമെങ്കിൽ പറയും ഞാൻ ശരിക്കും പഠിക്കാഞ്ഞിട്ടാണ് എന്ന്.... ഇനി ഇപ്പോൾ ജോലി കിട്ടിയില്ലെങ്കിൽ പണം ആവശ്യപ്പെട്ടാൽ പറയും അടുത്ത 15 വർഷത്തിനുള്ളിൽ ജോലി കിട്ടിയില്ലെങ്കിൽ ആണെന്ന്, അല്ലെങ്കിൽ സർക്കാർ ജോലി കിട്ടുന്ന പ്രായം കഴിയുന്നത് വരെയാണെന്ന്....നുണകൾ പറഞ്ഞു ആളുകളെ വിശ്വസിപ്പിച്ചു ആളുകളിൽ നിന്നും പണം കൈപ്പറ്റികൊണ്ടിരിക്കുന്ന ആളുകളുണ്ട്.....പണം സമ്പാദിക്കാൻ ജോലി ആവശ്യം ആണെന്ന് എല്ലാവർക്കും അറിയാം.... കിട്ടുന്ന ജോലി ചെയ്യാൻ എല്ലാവരും തയ്യാറാകും.....

ഞാൻ ഇടയ്ക്കു ഇടയ്ക്ക് എന്റെ കൂട്ടുകാരോട് ചളി തമാശകൾ പറഞ്ഞു പറഞ്ഞു, ഇപ്പോൾ ശരിക്കും ഒരു കാര്യം പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്ന് അവരിൽ പലരും പറയാറുണ്ട്.....

ഞാൻ പണ്ടൊരിക്കൽ (5-6വർഷം ആയിക്കാണും)ഒരു ഷോപ്പ് ഉത്ഘാടനം അനുബന്ധിച്ചു പോയി (ഉത്ഘാടനം നിർവഹിക്കാൻ പോയത് അല്ല കേട്ടോ) അവിടെ ചെന്ന് ഒരു ഹോം തിയേറ്റർ വില ചോദിച്ചു അവർ പറഞ്ഞു....6999രൂപയാണ് കമ്പനി വില എന്ന്,ഓഫർ ആയിട്ട് 6000രൂപക്ക് കൊടുക്കുന്നു എന്ന്(കടക്കാർക്ക് എത്ര വിലക്ക് ആണ് സാധനം കിട്ടിയത് എന്ന് എനിക്ക് അറിയില്ല).... എന്തായാലും ഞാൻ പ്രോഡക്റ്റ് ഓൺലൈൻ വഴി 2700രൂപക്ക് വാങ്ങിച്ചു..... (ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങിക്കാൻ എല്ലാവർക്കും അറിയണം എന്നില്ല.... ഇന്നിപ്പോൾ ഓൺലൈനിലെ വിലയും കടയിലെ വിലയും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നും ഇല്ല എന്ന് തോന്നുന്നു....).

ഞാൻ എനിക്ക് ഓൺലൈൻ വഴി പ്രോഡക്റ്റ് വാങ്ങിയതിലൂടെ ഉണ്ടായ ലാഭത്തേക്കുറിച്ച് ഒരാളോട് പറഞ്ഞപ്പോൾ അയാൾ കടയിൽ നിന്നും നേരിട്ട് വാങ്ങിക്കുമ്പോൾ കിട്ടുന്ന സുഖമൊന്നും ഓൺലൈനിൽ നിന്നും വാങ്ങിച്ചാൽ കിട്ടില്ല എന്നും, ഫാമിലി ആയിട്ട് ഷോപ്പിംഗ് ചെയ്യുന്നതിന്റെ ത്രില്ല് ഒന്നും ഓൺലൈനിൽ കിട്ടില്ല എന്നുമൊക്കെ പറഞ്ഞു.... ഞാൻ ചേട്ടനെ തിരുത്താൻ പോയില്ല... ചേട്ടന്റെ കയ്യിൽ പണം ഉണ്ടെങ്കിൽ ചേട്ടൻ എവിടെ നിന്നെങ്കിലും സാധനം വാങ്ങിക്കട്ടെ, എനിക്ക് ചേട്ടൻ എവിടെ നിന്നും വാങ്ങിച്ചാൽ എന്താണ്, വാങ്ങിച്ചില്ലെങ്കിൽ എന്താണ്.....

ഞാൻ ഇപ്പോൾ കുറെ നാളായിട്ട് ഓൺലൈൻ വഴി സാധനം വാങ്ങിക്കാറില്ല, എനിക്ക് രണ്ടു തവണ മോശം അനുഭവം ഉണ്ടായി..... ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല.... എന്നാലും പറയാം......

ഞാൻ എന്റെ ഒരു സുഹൃത്തിനു ഓൺലൈൻ വഴി മാസ്ക് ഓർഡർ ചെയ്തു.... രണ്ടു സെറ്റ് മാസ്ക് ആണ് ഓർഡർ ചെയ്തത്.... കിട്ടിയത് ഒരു സെറ്റ് മാസ്കും .... ക്യാഷ് ഓൺ ഡെലിവറി ആയിരുന്നു, ഞാൻ ക്യാഷ് ഓൺ ഡെലിവറി ആയിട്ട് ആദ്യം ആയിട്ട് വാങ്ങിച്ചതാണ്, പണം കൊടുത്ത് സാധനം വാങ്ങിച്ചു റൂമിൽ എത്തി തുറന്നു നോക്കിയപ്പോൾ ഒരു സെറ്റ് മാസ്ക് കുറവ്, ഉടനെ ഡെലിവറി ബോയിയെ വിളിച്ചു, അദ്ദേഹം വെബ്സൈറ്റ് വഴി പരാതി പെടാൻ പറഞ്ഞു.... പരാതിപെട്ടു, ഒരു ഫലവും ഉണ്ടായില്ല.... അവർ നുറു നുറു ന്യായങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു.... എനിക്ക് ഉപഭോക്ത പരിഹാര കോടതിയിൽ പോയി പരാതികൊടുക്കാൻ സമയം ഇല്ല... കയ്യിൽ നിന്നും ഒരു സെറ്റ് മാസ്കിന്റെ പണം പോയി....കോടതിയിൽ പോയാലും തെളിവുകൾ ഹാജരാക്കണം..... (ഉദാഹരണം പറയുക ആണെങ്കിൽ കോടതിയിൽ ചെന്നു കഴിയുമ്പോൾ ഞാൻ പറയുന്നു രണ്ടു സെറ്റ് മാസ്ക് ഇല്ല എന്ന്, അവർ പറയുന്നു രണ്ടു സെറ്റ് മാസ്ക് ഉണ്ടെന്ന്, എനിക്ക് എങ്ങനെ വിശ്വസിപ്പിക്കാൻ കഴിയും ഒരു സെറ്റ് മാസ്ക് മാത്രമേ ഉണ്ടായുള്ളൂ എന്ന്, ഞാൻ പറഞ്ഞാൽ തന്നെ ആരു വിശ്വസിക്കും.....)

രണ്ടാമത്തേത് ഒരു ചെരുപ്പ് ഓർഡർ ചെയ്തിട്ടാണ് അത് തുക നേരെത്തെ അടച്ചു കൊണ്ടുള്ളത് ആയിരുന്നു.... ചെരുപ്പ് അടുത്തുള്ള ഡെലിവറി ഏജന്റിന്റെ അടുത്ത് വന്നു,സാധനം അവിടെ നിന്നും ഡെലിവറി ചെയ്യാൻ ഡെലിവറി ബോയ് എന്നേ വിളിച്ചതുമാണ്.... പിറ്റേന്ന് എനിക്ക് മെസ്സേജ് വന്നു സാധനം ഡെലിവറി ആയി എന്നു പറഞ്ഞു കൊണ്ട്... ഞാൻ വെബ്സൈറ്റ് വഴി പരാതിപ്പെട്ടു.... അവർ പറഞ്ഞു വേണമെങ്കിൽ മറ്റൊരു ജോഡി ചെരുപ്പ് ഒന്നും കൂടെ അയച്ചു നൽകാം എന്ന്, എനിക്ക് അതിനുള്ള ക്ഷമ ഉണ്ടായില്ല(പിന്നെയും ഇതെ അവസ്ഥ വന്നാലോ എന്നോർത്തിട്ട്), ഞാൻ പറഞ്ഞു എനിക്ക് ഞാൻ നൽകിയ പണം തിരിച്ചു നൽകിയാൽ മതി എന്ന്,എനിക്ക് പിന്നെ ഒരാഴ്ച കഴിഞ്ഞാണ് മുടക്കിയ പണം തിരികെ അക്കൗണ്ടിലേക്ക് വന്നത്..ഏജന്റിന്റെ സർവീസ് പിഴവ് ആയത് കൊണ്ട് സംഭവിച്ചത് ആണെന്ന് കസ്റ്റമർ കെയർ വഴി എന്നോട് പറഞ്ഞു എന്ന് അല്ലാതെ എന്റെ പരാതി പരിഹരിച്ചു നൽകിയില്ല(എന്റെ പരാതി പരിഹരിക്കണം എങ്കിൽ നാളെ എന്നേ പോലെ ആർക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാവാൻ പാടില്ല എന്നതാണ്). ഇന്നിപ്പോൾ ഞാൻ ആലോചിക്കുകയാണ് എനിക്ക് എന്തിന്റെ കേടായിരുന്നു അവരുടെ വെബ്സൈറ്റിൽ പണം മുൻകൂട്ടി അടച്ചു സാധനം വാങ്ങിക്കാൻ ഉണ്ടായത് എന്ന്.....

എനിക്ക് ആണെങ്കിൽ ചെരുപ്പ് കൊണ്ട് കാര്യം നടന്നില്ല(ചെരുപ്പ് കയ്യിൽ കിട്ടിയില്ല എന്നാണ് ഉദേശിച്ചത്‌....) അന്നേരം വേറെ ചെരുപ്പും വാങ്ങിക്കാനും കഴിഞ്ഞില്ല, അടച്ച പണം തിരികെ കിട്ടും വരെ...... പരമാവധി ക്യാഷ് ഓൺ ഡെലിവറി ആയിട്ട് എടുക്കുക സാധനം കയ്യിൽ കിട്ടി തുറന്നു നോക്കിയിട്ട് പണം കൊടുക്കുക, റിട്ടേൺ പോളിസി കാണുമല്ലോ ഒട്ടു മിക്കവാറും പ്രോഡക്റ്റുകൾക്കും...

എന്നോട് പലരും അവരുടെ ബിസിനസ്പ്ലാൻ പറയാറുണ്ട്, ഒരാളെ ചേർത്താൽ, അയാൾ വഴി വേറെ ആളെ ചേർത്താൽ അങ്ങനെ ഒത്തിരി ആളുകൾ ആയി കഴിഞ്ഞാൽ മാസം എത്ര രൂപ കിട്ടും എന്ന് കേട്ടാൽ ലിജോ ഞെട്ടും എന്ന് ...... എനിക്ക് അവർ പറയുന്നത് എല്ലാം വിശ്വസിക്കാൻ കഴിയുന്നില്ല........(കഷ്ടപ്പെടാൻ തയ്യാർ ആണെങ്കിൽ മാത്രമേ എവിടെയും വിജയം നേടാൻ പറ്റുള്ളൂ.....).

കൂട്ടുകാരൻ പറഞ്ഞത് ഞാൻ വിശ്വസിക്കാത്തത് കൊണ്ട്, അവൻ വേണമെങ്കിൽ പകുതി പണം വരെ എനിക്ക് വേണ്ടി മുടക്കാം എന്ന് പറഞ്ഞു.... ഞാൻ പറഞ്ഞു എനിക്ക് താല്പര്യം ഇല്ല എന്ന്.....എനിക്ക് കഷ്ടപ്പെടാനുള്ള മനസ്സ് ഉണ്ടായില്ല അന്നൊന്നും.....

നമ്മൾക്ക് സ്വയം പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്ന കാര്യങ്ങൾ ആയിരിക്കണം എന്നില്ല ചുറ്റിലും ഉള്ളവർക്ക് കാര്യങ്ങൾ കേൾക്കുമ്പോൾ തോന്നുക.....

മൂന്നു ദിവസം ഒരു പാക്കറ്റ് ബ്രെഡും വെള്ളവും മാത്രം ഉപയോഗിച്ച് കഴിഞ്ഞവരും അതിനേക്കാൾ കഷ്ടതയിൽ ദിവസങ്ങളോളം പട്ടിണിയിൽ ആയി ജീവിച്ചവരും നമ്മുടെ ചുറ്റിലും കാണും.....

നമ്മൾക്ക് മറ്റുള്ളവർ പറയുന്നതിൽ വിശ്വസിക്കാൻ കഴിയുന്നത് മാത്രം വിശ്വാസത്തിൽ എടുക്കാനും അല്ലാത്തത് ഒഴിവാക്കി മുന്നോട്ട് പോകുവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-നമ്മുടെ ചുറ്റിലും പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ നടക്കുന്നുണ്ട്, സംഭവിക്കുന്നുണ്ട് ..... ഇന്ന് നമ്മൾ കാണുന്ന വലിയ ബിസിനസ്എല്ലാം തന്നെ തുടക്കത്തിൽ ചെറിയൊരു മുറിയിൽ നിന്നും ചെറിയൊരു ആശയത്തിൽ നിന്നും ആരംഭിച്ചത് ആയിരിക്കും....

ഒന്നും ഇല്ലായ്മയിൽ നിന്നും വളർന്നു വന്നവർ നിരവധി ആളുകളുണ്ട്.....5-6 വർഷം രണ്ടു മൂന്നു വസ്ത്രം മാത്രം ഉപയോഗിച്ച് ജോലി ചെയ്തവർ.....കയ്യിൽ എത്രയോക്കെ പണം ഉണ്ടെങ്കിൽ കൂടിയും അതൊന്നും ആർഭാടങ്ങൾക്കായി ചെലവഴിക്കാത്തവർ...... അങ്ങനെ ഒത്തിരി കാര്യങ്ങൾ നമ്മൾക്ക് മറ്റുള്ളവരുടെ ജീവിത അനുഭവങ്ങൾ കേൾക്കുമ്പോൾ പറഞ്ഞാൽ വിശ്വസിക്കാൻ പറ്റാത്തതായി തോന്നിയേക്കാം..... വേണമെങ്കിൽ അതൊക്കെ കേട്ടിട്ട് നമ്മൾ പറഞ്ഞേക്കാം ഇതൊക്കെ ആരു പറഞ്ഞാലും വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണെന്ന്.....

ഇനി ഇപ്പോൾ മറ്റുള്ളവർക്ക് പറഞ്ഞാൽ വിശ്വാസം വരുന്ന കാര്യങ്ങൾ പറയാൻ മാത്രമേ ഞാൻ തല്ക്കാലം ശ്രമിക്കുന്നുള്ളു.....അല്ലാത്ത കാര്യങ്ങൾ ഞാൻ മാത്രം വിശ്വസിച്ചാൽ മതി തല്ക്കാലം.....

എല്ലാ കാര്യവും നമ്മൾക്ക് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കാൻ ആവില്ല.....

ചിലപ്പോൾ നമ്മൾ പറയുന്നത് എല്ലാം ഒരു നാൾ നേരിട്ടു കണ്ടു അനുഭവത്തിൽ വരുമ്പോൾ മാത്രമേ വിശ്വാസത്തിൽ എടുക്കാൻ ഏതൊരു മനുഷ്യനും കഴിയുകയുള്ളു എന്നും വരാം......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. If you're offered a seat on a rocket ship,don't ask what seat!Just get on.-Sheryl Sandberg.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN