Choose your language

10 December 2021

// // Subscribe YOUTUBE Channel

No one told me

 



ഇന്നത്തെ വിഷയം ആരും പറഞ്ഞു തന്നില്ലേ എന്നതിനെക്കുറിച്ചാണ്......

നമ്മൾക്ക് തെറ്റുകൾ സംഭവിക്കുമ്പോൾ ആരും പറഞ്ഞു തന്നില്ലേ എന്ന് കേൾക്കുക പതിവാണ്....

എനിക്ക് ഒരിക്കൽ ഒരു തെറ്റ് സംഭവിച്ചു കഴിഞ്ഞാൽ അത് മറ്റൊരാൾ തെറ്റാണെന്ന് പറഞ്ഞു തന്നാൽ എനിക്ക് അത് ബോധ്യം ആയാൽ വീണ്ടും ഞാൻ തെറ്റ് ആവർത്തിക്കാറില്ല....(അടുത്തെങ്ങും ബോധ്യം ആവാറില്ല എന്നതാണ് വാസ്തവം).

പലപ്പോഴും പലതെറ്റുകൾ ആയിട്ട് ജീവിതത്തിൽ ഓരോ നിമിഷവും നമ്മൾക്ക് സംഭവിക്കുന്നു (സംഭവിക്കുന്നത് തെറ്റാണോ ശരിയാണോ എന്ന് ചിലപ്പോൾ കാലം ആയിരിക്കും തീരുമാനിക്കുക) എന്നത് മറ്റൊരു കാര്യം...

ഓരോ തെറ്റുകൾ സംഭവിക്കുമ്പോഴും അതിൽ നിന്നും ഞാൻ ഒത്തിരി കാര്യങ്ങൾ പഠിച്ചെടുക്കാറുണ്ട്.... ഒന്നാമതായി ഇങ്ങനെയും തെറ്റ് സംഭവിക്കാം, രണ്ടാമത് തെറ്റിന്റെ അനന്തരഫലം ഇന്നത് ആയിരിക്കും എന്നുള്ള തിരിച്ചറിവും ലഭിക്കും....

കഴിഞ്ഞ ദിവസം എന്റെ കൂടെ ജോലി ചെയ്യുന്ന വ്യക്തി ഭക്ഷണം കഴിച്ചു ഓഫീസിൽ എത്തിയപ്പോഴേക്കും അവർക്ക് ശേഷം ഭക്ഷണം കഴിച്ചു വന്ന ഞാൻ തൊട്ട് പിന്നാലെ പെട്ടെന്ന് തന്നെ എത്തി,അവർ അതിശയത്തോടെ ചോദിച്ചു ഇതെന്താ ഇത്രയും പെട്ടെന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞത് എന്ന്.... (എനിക്ക് പിന്നെ രണ്ടു പാട്ടും പാടി ഡാൻസും കളിച്ചു കൊണ്ട് ഭക്ഷണം കഴിച്ചത് കൊണ്ടാണെന്നു പറയാൻ പറ്റുമോ)ഞാൻ പറഞ്ഞു കറികൾ ഒന്നും ഉപയോഗിക്കാതെയാണ് ഞാൻ രാവിലത്തെ ഭക്ഷണം കഴിക്കുന്നത് എന്ന് കുറച്ചു നാളായിട്ട്(നാളെ മുതൽ എനിക്ക് കറികൾ കൂട്ടി കഴിക്കേണ്ടതുണ്ട്, അല്ലെങ്കിൽ ആരോഗ്യം ശരിയാവില്ലല്ലോ)അപ്പോൾ അതുകേട്ട മറ്റു ചിലർ പറഞ്ഞു വെറുതെയല്ല നിനക്ക് ഓരോ അസുഖവും ഉണ്ടാകുന്നതെന്ന്... കറി കൂട്ടികഴിച്ചില്ലെങ്കിൽ പിന്നീട് കറി കൂട്ടണം എന്നു വിചാരിക്കുമ്പോൾ ശരിരം അതിനെ സ്വീകരിക്കണം എന്നില്ല എന്നൊക്കെ പറഞ്ഞു തന്നു..

നമ്മളുടെ ചുറ്റിലും നോക്കിയാൽ എല്ലാവർക്കും എങ്ങനെ സമാധാനത്തിൽ ജീവിക്കാം, എങ്ങനെ സന്തോഷകരമായ ജീവിതം നയിക്കാം, എങ്ങനെ ജീവിതത്തിൽ വിജയം കൈവരിക്കാം എന്നൊന്നും ആരും പറഞ്ഞു തന്നു കാണില്ല.....

ഞാൻ പണിയെടുത്തു കാശു സമ്പാദിച്ചു അതുകൊണ്ട് ഒരു ബെൻസ് കാർ വാങ്ങിച്ചു എന്ന് കരുതുക എന്നിട്ട് ഞാൻ നാലാളുകളോട് ഇതാണ് ജീവിതവിജയം എന്നു പറഞ്ഞാൽ അതിൽ മറ്റുള്ളവരെപോലെ എനിക്ക് സന്തോഷിക്കാൻ ആവണം എന്നില്ല....

ഓരോ മനുഷ്യരിലും സന്തോഷത്തിന്റെ കാരണങ്ങൾ വ്യത്യാസമാണ്..... എത്രയോക്കെ പണം ഉണ്ടായാലും സന്തോഷിക്കാൻ കഴിയാത്ത നിരവധി ആളുകൾ ചുറ്റിലുമുണ്ട്.... കഴിഞ്ഞ ദിവസം കുറച്ചു പേർ ചേർന്ന് മരിച്ചു പോയ ഒരു സ്ത്രിയുടെ കൈവശം ഉണ്ടായിരുന്ന പണം എണ്ണിതീട്ടപ്പെടുത്തുന്നുണ്ടായിരുന്നു. പണം എണ്ണിതിർത്തപ്പോഴേക്കും അവിടെ എണ്ണാൻ ഇരുന്ന ആളുകൾക്ക് ഒന്നേ പറയാൻ ഉണ്ടായിരുന്നുള്ളു, അവസാന നിമിഷം പച്ചവെള്ളം കിട്ടാതെയാണ് വ്യക്തി മരിച്ചത് എന്ന്...സ്നേഹിക്കാൻ, പരിപാലിക്കാൻ, സംരക്ഷിക്കാൻ ഒരാൾ ഉണ്ടാവുക എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ്...

എന്റെ ചുണ്ടിൽ ഒരു കുരു ഉണ്ടായി.... എന്ത് കൊണ്ട് കുരു ഉണ്ടായി എന്ന് എന്നോട് എന്റെ ശരിരം പറഞ്ഞു തന്നില്ല...

വായ്പ്പുണ്ണു എന്ന് വേണമെങ്കിൽ പറയാം, ഞാൻ അറിവുള്ളവരോട് ചോദിച്ചപ്പോൾ ബി കോംപ്ലക്സ്-ന്റെ കുറവാണ് എന്ന് പറഞ്ഞു, വയറു സംബന്ധിച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ അങ്ങനെ വരാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞു, മോരുംവെള്ളം ഉപ്പിട്ട് കുടിച്ചാൽ മാറിക്കൊള്ളും എന്നും പറഞ്ഞു.... ഇതൊക്കെ എനിക്ക് ചോദിക്കാനും ഉത്തരം ലഭിക്കാനും എനിക്ക് അവസരവും സന്ദർഭവും കിട്ടി....പറഞ്ഞു തരാൻ ആളും ഉണ്ടായിരുന്നു.

എല്ലാ കാര്യവും എല്ലാ മനുഷ്യർക്കും ആരും എപ്പോഴും പറഞ്ഞു തരാൻ ഉണ്ടാവില്ല. നമ്മളുടെ ആവശ്യം ആയിരിക്കണം എനിക്ക് സന്തോഷം കൈവരിക്കാൻ, സമാധാനം കൈവരിക്കാൻ എന്തൊക്കെ ചെയ്യണം എന്നുള്ളത്. നമ്മൾ എന്ന് മരിക്കും എപ്പോൾ മരിക്കും എന്നെങ്കിലും ആരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടോ, നമ്മൾ ജനിക്കുന്ന സമയം ആരെങ്കിലും നമ്മൾ ജനിക്കുന്നതിനു മുൻപ് ആർക്കെങ്കിലും പറഞ്ഞു കൊടുത്തിട്ടുണ്ടോ, നമ്മൾക്ക് സംഭവിക്കാൻ പോകുന്ന കാര്യങ്ങളെപ്പറ്റി ആർക്കെങ്കിലും മുൻകൂട്ടി പറയാൻ കഴിഞ്ഞിട്ടുണ്ടോ അങ്ങനെ നിരവധി കാര്യങ്ങളുണ്ട് എനിക്ക് പറയാൻ ആണെങ്കിൽ....

ഞാൻ ഇന്നിപ്പോൾ എന്റെ വെബ്സൈറ്റിലും പേജിലുമായി 400ഇൽ ഏറെ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്, എനിക്ക് മതിയായ വിദ്യാഭാസ യോഗ്യതകളോ മറ്റോ ഇല്ല എങ്കിൽ പോലും ഉള്ള അറിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നു അത്ര മാത്രം, എന്നോട് ആരും നിർബന്ധമായും എഴുതണം എന്ന് പറഞ്ഞിട്ടുമില്ല, പിന്നെ ഞാൻ എന്തിനു എഴുതുന്നു എന്ന് ചോദിച്ചാൽ എന്റെ ഒരു സംതൃപ്തിക്ക് വേണ്ടി.... എനിക്ക് വന്നിട്ടുള്ള തെറ്റുകൾ മറ്റാർക്കും സംഭവിക്കാതിരിക്കാൻ വേണ്ടിയാണ്.

ജീവിതം എന്ന കടൽപരപ്പിൽ ഞാൻ മുങ്ങി താഴുമ്പോൾ എന്നേ കൈപിടിച്ച് ഉയർത്താൻ ആരെങ്കിലും വേണ്ടേ..... കഴിഞ്ഞ ദിവസം എന്നേ ഏറെ ആകർഷിച്ച ഒരു സംഭവകഥ ഉണ്ടായിരുന്നു... ഒരു റിബണിന്റെ കഥ, പണ്ടൊരിക്കൽ അധ്യാപിക, കുട്ടികൾക്ക് ഒരു പ്രൊജക്റ്റ്ചെയ്യാൻ കൊടുത്തു, പ്രൊജക്റ്റ്ഇങ്ങനെയാണ് ഒരു റിബൺ നമ്മൾ ഒരാൾക്ക് കെട്ടികൊടുക്കുക, എന്തുകൊണ്ടാണ് കെട്ടികൊടുക്കുന്നത് എന്ന് പറയുക, റിബൺ സ്വീകരിച്ച വ്യക്തി അതു മറ്റൊരാൾക്ക്ഇതുപോലെ കൊടുക്കുക, കൊടുക്കാനുള്ള കാരണം പറയുക, അയാളോട് റിബൺ മറ്റൊരാൾക്ക്കൊടുക്കാൻ പറയുക.... അങ്ങനെ കഥയുടെ അവസാനം തന്റെ അച്ഛനിൽ നിന്നും റിബൺ സ്വീകരിച്ച മകൻ, റിബൺ സ്വീകരിക്കുന്ന വേളയിൽ മകന്റെ കയ്യിൽ നിന്നും ഒരു എഴുത്തു താഴെ വീണത് പിതാവ് കാണുന്നു,അത് മകന്റെ ആന്മഹത്യ കുറിപ്പ് ആയിരുന്നു എന്ന് തിരിച്ചറിഞ്ഞ പിതാവ് മകനെ ചേർത്ത് പിടിച്ചു കരഞ്ഞു അതിനുശേഷം അശ്വസിപ്പിക്കുന്നു, തന്റെ മകന്റെ അവസ്ഥ മനസ്സിലാക്കാൻ പിതാവിന് മറ്റൊരാളിൽ നിന്നും നല്ല ഉദ്ദേശ്യത്തോടെ കിട്ടിയ റിബണിന്റെ ആവശ്യം വന്നു. മകൻ പിന്നീട് ആന്മഹത്യ ചെയ്തില്ല, നാളുകൾ കഴിഞ്ഞു മകൻ വളർന്നു ഡോക്ടർ ആയി, തനിക്കു റിബൺ കിട്ടാൻ കാരണക്കാരിയായ അധ്യാപികക്ക്, അധ്യാപികയുടെ വിരമിക്കൽ ദിവസം റിബൺ കെട്ടികൊടുത്തു, ഒരു പക്ഷെ അധ്യാപിക ഒരിക്കലും വിചാരിച്ചു കാണില്ല തന്റെ പ്രൊജക്റ്റ്കൊണ്ട് ഇത്രയും വലിയൊരു മാറ്റം സമൂഹത്തിൽ കൊണ്ട് വരാൻ കഴിഞ്ഞു വെന്ന്.

ഞാൻ പറഞ്ഞു വന്നതിന്റെ ചുരുക്കം ഇത്രെയേ ഉള്ളു, ഞാനും നിങ്ങളും ലോകത്തിൽ പലതരത്തിലുള്ള സങ്കടത്തിലൂടെയും വേദനകളിലൂടെയും കടന്നുപോകുന്നവരാണ്, കടന്നുപോകേണ്ടവരാണ്, നമ്മൾക്കു അറിയില്ല പല കാര്യങ്ങളും, നമ്മൾക്ക് വേണ്ട സമയത്ത് പറഞ്ഞു തരാൻ ആരും കാണില്ല ഒരു പക്ഷെ.... നമ്മളൊക്കെ എത്ര ആഗ്രഹിച്ചിരുന്നു കാണും നമ്മളെ സ്നേഹിക്കാൻ, നമ്മളെ പ്രോത്സാഹിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന്...അതിനു ആരെങ്കിലും, ആരുടെയെങ്കിലും നല്ല പ്രവർത്തികൾ നിമിത്തം ആയിരുന്നിരിക്കാം.....

ജീവിതത്തിന്റെ അർത്ഥം എന്താണ് എന്ന് ചോദിച്ചാൽ എനിക്ക് പറഞ്ഞു തരാൻ കഴിഞ്ഞെന്ന് വരില്ല(മഴ പെയ്യും വേനൽ ഉണ്ടാകും ഇതു രണ്ടും ആവശ്യം ആണെന്ന് മാത്രം എനിക്ക് ഇപ്പോൾ അറിയുള്ളു, എല്ലാം ആവശ്യത്തിന് മാത്രം മതിയെന്നും), എന്നേക്കാൾ ഓണം അധികം ഉണ്ടാവരാകും എന്റെ പ്രിയപ്പെട്ട വായനക്കാർ, അവർക്ക് ഒരു പക്ഷെ എന്നേക്കാൾ അധികമായി എന്തെങ്കിലും ജീവിതത്തെകുറിച്ചു പറഞ്ഞു തരാൻ സാധിച്ചേക്കും.....

ഇത്രയും നാൾ കൂടെ നടന്ന വ്യക്തികൾ ഒരു നിസ്സാര കാര്യം കൂടെയുള്ളവർ പറഞ്ഞില്ല, അറിയിച്ചില്ല എന്നതിന്റെ പേരിൽ സങ്കടത്തോടെ ഇരിക്കുമ്പോൾ, ഒരു പക്ഷെ ആരും പറഞ്ഞു കാണില്ല സത്യത്തിൽ സംഭവിച്ചത് എന്താണെന്ന്.... ആരും പറഞ്ഞു തന്നില്ലെങ്കിലും സ്വയം തിരിച്ചറിയാൻ ശ്രമിക്കുക.....നമ്മൾക്ക് വേണ്ടത് നേടാൻ ശ്രമിച്ചു കൊണ്ടിരിക്കുക....

എനിക്ക് സ്ഥിരമായി കേൾക്കുന്ന/കേൾക്കേണ്ടി വരുന്ന ഒരു കാര്യം ആണ് ലിജോയുടെ എഴുത്തു ഒന്നു ചുരുക്കിയിരുന്നു എങ്കിൽ എത്ര നന്നായേനെ എന്ന്..... അവർക്ക് അറിയില്ലല്ലോ എന്റെ എഴുത്തിനു വേണ്ടി കാത്തിരിക്കുന്ന വായനക്കാരുടെ ആവശ്യകത.പിന്നെ ഞാൻ എഴുതുന്നത് ഒന്നും മുൻകുട്ടി തയ്യാർ എടുത്തു കൊണ്ടുമല്ല....ക്യാപ്സുൾ പരിവത്തിൽ കൊടുത്താൽ എനിക്ക് സംതൃപ്തി ആവില്ല.....

ഇനിയെങ്കിലും ആർക്കും ആരും പറഞ്ഞു തന്നില്ലേ/തന്നില്ല എന്നോർത്ത് സങ്കടപ്പെടാതിരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...

കുറിപ്പ്-നമ്മൾക്ക് സമയം ആകുമ്പോൾ പറഞ്ഞു തരാൻ ആരെങ്കിലും കാണും, ചിലപ്പോൾ നേരെത്തെ പറഞ്ഞു തരും അല്ലെങ്കിൽ ഒത്തിരി വൈകി പറഞ്ഞു തരും.... വൈകി കിട്ടിയാൽ ഗുണം ഉണ്ടോ എന്ന് ചോദിച്ചാൽ നമ്മൾക്ക് ഗുണം കിട്ടിയില്ലെങ്കിലും മറ്റൊരാൾക്ക്പറഞ്ഞു കൊടുത്തു സഹായിക്കാമല്ലോ

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Remember that not getting what you want is sometimes a wonderful stroke of luck.-Dalai Lama.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN