Choose your language

4 December 2021

// // Subscribe YOUTUBE Channel

Wrong decision

 ഇന്നത്തെ വിഷയം തെറ്റായ തീരുമാനം എന്നതിനെക്കുറിച്ചാണ്......

നമ്മൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയാവാറില്ല....

ചെറുപ്പ കാലത്ത്/വയസ്സ് കാലത്ത് കൂട്ടിനു ഒരാളെ തേടി കണ്ടുപിടിച്ചു കല്യാണം കഴിച്ചു കഴിയുമ്പോൾ ചിലോർക്ക് ശരിയാവും ചിലോർക്ക് ശരിയാവില്ല.... തീരുമാനം ശരിയാണോ അല്ലയോ എന്ന് അവരവർ തന്നെയാണ് തീരുമാനിക്കേണ്ടത് നാട്ടുകാർ അല്ല.....

എന്റെയൊരു ഫ്രണ്ട് അവൾക്ക്/അവനു കല്യാണം കഴിക്കുന്നതിനോട് തീരെ താല്പര്യം ഇല്ല എന്ന് പറഞ്ഞു.... കല്യാണം കഴിച്ചാൽ കൂടുതൽ ഉത്തരവാദിത്തം ആയി.... എന്നൊക്കെയാണ് കാരണം പറയുന്നത്..... ഞാൻ തിരിച്ചൊരു ചോദ്യം ചോദിച്ചു, എന്റെ ഫ്രണ്ടിന്റെ അച്ഛനും അമ്മയും കല്യാണം വേണ്ട എന്ന് തീരുമാനിച്ചിരുന്നു എങ്കിൽ ഇങ്ങനെ സംസാരിക്കാൻ നിങ്ങൾ (ഒരാളുടെ ഇഷ്ടം ആണ് അയാൾക്ക് എന്ത് തിരഞ്ഞെടുക്കണം തിരഞ്ഞെടുക്കണ്ട എന്നുള്ളത്) ഒരാൾ ഉണ്ടാവുമായിരുന്നോ എന്ന്....ഓരോ കാലഘട്ടത്തിൽ നമ്മൾ ചിന്തിക്കുന്ന രീതി വ്യത്യാസം സംഭവിക്കുമല്ലോ......

നമ്മൾ ആരും തന്നെ ശരികളുമായി ജനിച്ചു വിഴുന്നവർ അല്ലല്ലോ...... ജീവിതം കൂറേ മുന്നോട്ട് പോയി കഴിയുമ്പോഴായിരിക്കും വന്ന വഴി തെറ്റി പോയെന്നും നമ്മൾ സ്വീകരിച്ചത് തെറ്റായ തീരുമാനം ആണെന്നും മനസ്സിൽ ആകുക.....

എനിക്ക് പലപ്പോഴും ഞാൻ എടുക്കുന്ന തീരുമാനങ്ങൾ തെറ്റിപോകാറുണ്ട്....

കുറച്ചു നാളുകൾക്കു മുൻപ് ഒരു ഗ്രൂപ്പിൽ നിന്നും എല്ലാവരോടും പറഞ്ഞു കൊണ്ട് ഞാൻ ലെഫ്റ്റ് അടിച്ചു പോയി(ഊട്ടിയിലേക്കോ കോടേക്കനാലിലേക്കോ അല്ല കേട്ടോ പോയത്..... ),പിന്നീട് ഗ്രൂപ്പിൽ ഉള്ള മറ്റുള്ളവരുടെ നിർബന്ധം കൊണ്ട് വീണ്ടും ഞാൻ യാതൊരു ചമ്മൽ ഇല്ലാതെ ജോയിൻ ചെയ്തു..... എന്നോട് പലരും അന്നേരം പറഞ്ഞത് പ്രായത്തിന്റെ എടുത്തു ചാട്ടം എന്നാണ്..... (തവള ചാട്ടം അല്ല കേട്ടോ....). ഞാൻ കാരണം ഒരാൾക്ക് പോലും സഹായം കിട്ടാതെ പോകരുത് എന്ന് എനിക്ക് നിർബന്ധം ഉള്ളത് കൊണ്ടാണ് ഞാൻ വീണ്ടും ഗ്രൂപ്പിൽ ചേർന്നത്, പോരാത്തതിന് എനിക്കും എന്തെങ്കിലും സഹായം ആയാലോ എന്നു കരുതിയും.....

എനിക്ക് ഡയറി എഴുതുന്ന ശീലം പണ്ട് മുതലേ ഉണ്ട്...... ഓരോ ദിവസവും എനിക്ക് ചിലവായ തുക ഞാൻ എഴുതിവെക്കും, അതു എന്തിനൊക്കെയാണ് ചിലവായത് എന്നും..... ഇനി എനിക്ക് എന്റെ പഴയ ഡയറി ഓരോന്നും എടുത്തു പരിശോധിക്കണം എത്ര നാൾ ഞാൻ പുറമെ നിന്നും സ്ഥിരമായി ഭക്ഷണം കഴിച്ചു എന്ന്, വെറുതെ ഒന്ന് അറിഞ്ഞിരിക്കാൻ മാത്രം.....

കുറച്ചു കാലമായി ഞാൻ രാവിലെ ഭക്ഷണത്തിനു കറി കൂട്ടി കഴിക്കാത്തത് എന്താണ് എന്ന് പലരും ചോദിക്കാറുണ്ട്, എനിക്ക് സുഖമില്ല എന്ന് പറയുമ്പോൾ എന്താണ് അസുഖം എന്ന് ചോദിക്കാറുണ്ട്(അങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു എനിക്ക്.....),അന്നേരം ഞാൻ പറയും(അല്ല പറഞ്ഞു....)ഭക്ഷ്യവിഷബാധ ഏറ്റിട്ട് ഭേദം ആയിട്ട് വരുന്നുള്ളു എന്ന്..... ഇതിനിടയിൽ ഞാൻ ഇടയ്ക്കു എപ്പോഴോ എനിക്ക് കോളെസ്ട്രോൾ കൂടി എന്നു അവരോട് പറഞ്ഞിരുന്നു....... ഭക്ഷണം കഴിച്ചു കഴിഞ്ഞു എന്നോട് ഒരാൾ ചോദിച്ചു നിനക്ക് കോളെസ്ട്രോൾ ഉണ്ടെന്ന് പറഞ്ഞത് സത്യമാണോ എന്ന്(പലപ്പോഴും ഞാൻ പല കാര്യങ്ങളും അവരോട് പറയുമ്പോൾ ഇതിനേക്കാൾ വലിയ തള്ള് സ്വപ്നങ്ങളിൽ മാത്രം എന്ന് കരുതുന്നവരാണ് അവരിൽ പലരും അതുകൊണ്ടാണ് പ്രെത്യകിച്ചു എടുത്തു ചോദിച്ചത് ) ഞാൻ പറഞ്ഞു അതെ എന്ന്.... എന്നിട്ടാണോ ലിജോയെ രാവിലെ പൊറോട്ടയും പുഴുങ്ങിയ മുട്ടയും കഴിക്കുന്നത് എന്ന്(ലിജോക്ക് വേണമെങ്കിൽ പുഴുങ്ങാത്ത മുട്ട കഴിക്കാൻ പാടില്ലേ എന്നല്ല കേട്ടോ ഉദേശിച്ചത്‌)..... അന്നേരം ആണ് എനിക്ക് ശരിക്കും ബോധം തെളിഞ്ഞത് (അപ്പോൾ അതിനു മുൻപ് ബോധം ഉണ്ടായില്ലേ എന്നു ചോദിക്കല്ലേ.....) കോളെസ്ട്രോൾ ഉള്ളവർ മുട്ട കഴിക്കുന്നതിൽ നിയന്ത്രണം വരുത്തേണ്ടതിന്റെ ആവശ്യകത അപ്പോഴാണ് ഓർമ്മയിൽ തെളിഞ്ഞത് ..... അയാൾ എന്നോട് ഒരു പക്ഷെ പറഞ്ഞില്ലായിരുന്നു എങ്കിൽ ഞാൻ മുട്ട കഴിക്കൽ തുടരുമായിരുന്നു......ഇന്നിപ്പോൾ കുറച്ചു വീഡിയോ കോളെസ്ട്രോൾ കുറക്കാൻ ചെയ്യേണ്ടതിനെപറ്റിയുള്ളത് ഡൌൺലോഡ് ചെയ്തിട്ടുണ്ട്, അതു കണ്ടു മനസ്സിലാക്കണം.....

ഞാൻ പറഞ്ഞു വന്നത് എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള തെറ്റായ തീരുമാനങ്ങളുടെ ഒരു ശതമാനം മാത്രമാണ്...... ബാക്കി 99ശതമാനം പറയാൻ നിന്നാൽ, നിങ്ങൾ ചോദിക്കും 1ശതമാനം എങ്കിലും ശരിയായ തീരുമാനം ഉണ്ടായിരുന്നോ എന്ന്......

ഇന്നലത്തെ എന്റെ പോസ്റ്റ്വായിച്ചവരിൽ പലർക്കും ഞാൻ മറുപടി നൽകാത്തതിൽ സങ്കടം ഉണ്ടെന്ന് അറിയാം..... പക്ഷെ ഒരു തീരുമാനം എടുക്കുന്നത് ഒരു മാറ്റത്തിനു വേണ്ടിയാണ് എന്ന് അടിയുറച്ചു വിശ്വസിക്കുന്നവനാണ് ഞാൻ......

ചില ആളുകൾ അവരുടെ ലക്ഷ്യം പൂർത്തിയാക്കാൻ അവരുടെ ഇഷ്ടങ്ങൾക്ക് അൽപ്പം ഇടവേള കൊടുക്കുമല്ലോ.... ചിലപ്പോൾ മധുര ഭക്ഷണം കഴിക്കുന്നത് ആവാം.... അല്ലെങ്കിൽ മറ്റു ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നത് ആവാം.....ഭക്ഷണം മാത്രമല്ല ഇഷ്ടമുള്ളത് എന്തും ആവാം....

നമ്മൾ ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾ തെറ്റായി എന്നു അറിയുന്ന നിമിഷം തിരുത്താൻ ശ്രമിക്കുക......

ടീച്ചർ, കുട്ടിക്ക് കഴിവില്ല മന്ദബുദ്ധിയാണെന്ന് അമ്മയോട് കത്തെഴുതി പറഞ്ഞൂവിട്ട അധ്യാപികക്ക് തെറ്റി, കുട്ടിയാണ് ഇന്ന് 1000ത്തിൽ അധികം കണ്ടുപിടിത്തങ്ങൾ കണ്ടെത്തിയിട്ടുള്ളത്....

നമ്മിൽ പലരും ജോലി ഉപേക്ഷിച്ചു പാഷന് പുറകെ പോകുമ്പോൾ നമ്മുടെ ചുറ്റിലുമുള്ള ആളുകൾ പറയും അവനു/അവൾക്ക് ഭ്രാന്ത് ആണെന്ന്......(എന്നോട് ആളുകൾ പറഞ്ഞിട്ടുണ്ട്, അതാണ് ഞാൻ ഇത്രയും കൃത്യമായി പറഞ്ഞത്.....).ഞാൻ എന്റെ പാഷൻ ആയി കൊണ്ട് നടക്കുന്ന എന്റെ വെബ്സൈറ്റിൽ ഒത്തിരി കാലം അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്തത് കൊണ്ട് അതു പൂർത്തിയാക്കാൻ വേണ്ടി എനിക്ക് ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചു...... അങ്ങനെ മൂന്നു നാലു മാസം കൊണ്ട് ഏകദേശം ഒരു വിധം കാര്യം അപ്ഡേഷൻ ചെയ്തു.... അതിനിടയിൽ പ്രളയം വന്നു..... ജോലിക്ക് പോകേണ്ട സാഹചര്യം വന്നു ചേർന്നു.... അങ്ങനെ വീണ്ടും ജോലി തിരക്കിലേക്ക് പോയി..... അതിനു ശേഷം ആണ് എനിക്ക് ഒരു ഉൾവിളി ഉണ്ടായത്, ആളുകൾക്ക് എന്തെങ്കിലും മോട്ടിവേഷൻ കൊടുക്കണം, വെറുതെ അവർക്ക് ഒരു ജോലി മാത്രം കിട്ടിയത് കൊണ്ട് കാര്യം ഇല്ല എന്ന് മനസ്സിലാക്കിയത്.... അങ്ങനെ എഴുതാൻ തുടങ്ങി.... എഴുതിയ കാലഘട്ടത്തിൽ പലപ്പോഴും പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി.... ഇന്നിപ്പോൾ പ്രതിസന്ധികൾ ഉണ്ടെങ്കിലും സമയം പോലെ ഓരോ കാര്യത്തിനുമായി മാറ്റിവെക്കുന്നു......(കൂടുതൽ സമയം ഉറക്കത്തിനു വേണ്ടിയാണ് എന്ന് മാത്രം, സമയം പോലെ ഉറക്കവും ക്രമികരിക്കണം)

നമ്മൾ എടുക്കുന്ന തീരുമാനം ശരിയായത് ആണെന്ന് കാലം തെളിയിക്കാൻ ഇടവരട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-ഇന്നുള്ള ശരികൾ നാളെ തെറ്റായേക്കാം, ഇന്നുള്ള തെറ്റുകൾ നാളെ ശരിയും ആയേക്കാം.. എല്ലാം തീരുമാനിക്കുന്നത് സന്ദർഭം അനുസരിച്ചാണല്ലോ......

ആർക്കും ഞാൻ കുറച്ചു നാളത്തേക്ക് മറുപടി തരാത്തതിൽ എന്നോട് പരിഭവം ഉണ്ടാവരുത് എന്ന് ഒരിക്കൽകൂടി അഭ്യർത്ഥിക്കുന്നു......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Don't judge each day by the harvest you reap but by the seeds that you plant.-Robert Louis Stevenson.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN