ഇന്നത്തെ വിഷയം
സകലതും നഷ്ടപ്പെടുക എന്നതിനെക്കുറിച്ചാണ്...
നഷ്ടങ്ങൾ എന്നും മനുഷ്യർക്ക് വേദനാജനകമാണ്.
നഷ്ടപ്പെട്ട വ്യക്തിയുടെ വേദനക്ക് പരിഹാരം ലഭിക്കാൻ ഒരു പക്ഷെ പെട്ടെന്ന് സാധിച്ചെന്ന് വരില്ല.....
ഓരോ മനുഷ്യരും മരണപ്പെടുന്നത്, അവരുടെ വേണ്ടപ്പെട്ടവർക്ക് വലിയൊരു നഷ്ടമാണ്.....
ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ വലിയ നഷ്ടം ഒന്നും ഒരു മനുഷ്യനും ഈ ഭൂമിയിൽ ഉണ്ടാവാൻ ഇടയില്ല.....
സ്വന്തം ജീവനേക്കാൾ വലുതായി മറ്റു പലതിനെയും നമ്മൾ കാണാൻ ശ്രമിക്കുന്നു,
അതുകൊണ്ടാണ് സ്വന്തം ജീവിതത്തിനു
യാതൊരു വിലയും നൽകാതെ നമ്മളിൽ പലരും സ്വയം മരണപ്പെടുന്നത്......
ഈ ലോകത്ത് പിറന്നു വിഴുന്ന എല്ലാവർക്കും
നഷ്ടങ്ങൾ ഉണ്ടാവും..... അതിലൊന്നാണ്
സമയം എന്ന് പറയുന്നത്..... സമയം നഷ്ടം ആകുന്നത് നമ്മൾ ആരും കണക്കിൽ എടുക്കാറില്ല..... അങ്ങനെ എപ്പോഴും സമയ നഷ്ടം നോക്കിയിരുന്നാൽ
ജീവിതം ആസ്വദിക്കാൻ കഴിഞ്ഞെന്ന്
വരില്ല.....
നഷ്ടങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ഓരോ മനുഷ്യർക്കും.....
ഒന്ന് നഷ്ടപ്പെട്ടാൽ
അതിനു പകരം വെക്കാൻ ഒരു പക്ഷെ മറ്റൊന്നിനും
ആകില്ല......
നമ്മൾക്ക് ഉണ്ടാവുന്ന നഷ്ടങ്ങൾ നികത്തിയെടുക്കാനാണ് നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കേണ്ടത്......
നഷ്ടങ്ങളെ ഓർത്തു വിലപിച്ചിരുന്നാൽ ഒന്നും തന്നെ നേടാൻ കഴിയില്ല......
എനിക്ക് കുഞ്ഞു നാളിൽ പല്ല് നഷ്ടം ആയി അന്നൊന്നും സങ്കടം ഉണ്ടായില്ല, കാരണം രണ്ടാമത് വേറെ പല്ല് മുളക്കുമെന്ന്
കേട്ടിരുന്നു....പിന്നീട് എന്റെ കയ്യിലിരിപ്പ് കൊണ്ട് രണ്ടാമത് പല്ല് നഷ്ടം ആയപ്പോൾ എനിക്ക് ഒത്തിരി സങ്കടം ആയി..(ആരും തെറ്റിദ്ധരിക്കരുത്, അമിതമായ മിടായി തീറ്റ ആയിരുന്നു ഞാൻ കയ്യിലിരിപ്പ് കൊണ്ട് ഉദേശിച്ചത്....). എനിക്ക് മിടായി തിന്നു കഴിഞ്ഞാൽ നന്നായി പല്ല് തേക്കണം എന്നും അല്ലെങ്കിൽ പല്ല് കേടാവുമെന്ന് ആരും പറഞ്ഞു തന്നില്ല.....ഇനി ഇപ്പോൾ പറഞ്ഞു തന്നിട്ട് അനുസരിക്കാഞ്ഞിട്ടാണോ എന്നറിയില്ല.....
എന്തായാലും എനിക്ക് എന്റെ ഒരു പല്ല് നഷ്ടപ്പെട്ടു.....
പകരം ഡോക്ടർ എനിക്ക് വെപ്പ് പല്ല് വെച്ച് തന്നു..... പല്ലിൽ കമ്പി ഇടാൻ വേണ്ടിയും (സിമെന്റ് ചേർത്ത് വാർക്കാൻ വേണ്ടിയല്ല കേട്ടോ...) എനിക്ക് പല്ല് പറിച്ചു കളയേണ്ടി വന്നു.....ഇനിയുള്ള കാലം നഷ്ടപ്പെട്ട
പല്ലിനു പകരം കൃത്രിമ പല്ല് ആയിട്ട് ഭക്ഷണം കഴിക്കണം....
എന്റെ കൂട്ടുകാരന്
ചെറുപ്പത്തിൽ എവിടെയോ തട്ടി അവന്റെ മുൻപിലെ പല്ലിന്റെ കുറച്ചു ഭാഗം നഷ്ടം ആയി..... അന്നാളിൽ അവന്റെ മുഖത്തു അതിന്റെതായ സങ്കടം ഒന്നും ഞാൻ കണ്ടില്ല..... നഷ്ടങ്ങളെ സ്വീകരിക്കാൻ അവൻ തയ്യാറായി..... ഇന്നിപ്പോൾ ആ ഭാഗത്തു കൃത്രിമമായി പല്ലിന്റെ ഷേപ്പിൽ മറ്റൊരു ഭാഗം ചേർത്ത് വെച്ചിരിക്കുന്നു.......ഇന്നവൻ വളരെ സന്തോഷത്തോടെ കഴിയുന്നു......
നമ്മുടെ എല്ലാവരുടെയും
ജീവിതത്തിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നഷ്ടങ്ങൾ വന്നു കൊണ്ടിരിക്കും....,
ജീവിതം എടുത്തു നോക്കിയാൽ വലിയ നഷ്ടങ്ങളുടെ കണക്ക് പറയാൻ ഉണ്ടാകും ഓരോരുത്തർക്കും......
നഷ്ടങ്ങൾ സംഭവിച്ചവർക്ക്
അതിന്റെ വേദന എന്താണെന്ന്....
ഒരു പക്ഷെ മറ്റാർക്കും
അത് പറഞ്ഞാൽ മനസ്സിൽ ആയി എന്ന് വരില്ല.....
നമ്മൾ ഒരാൾക്ക് നല്ലൊരു കാര്യം പറഞ്ഞു കൊടുക്കുന്നത്, അവരുടെ ജീവിതത്തിൽ നഷ്ടങ്ങൾ ഒന്നും ഉണ്ടാവരുത് എന്ന് കരുതിയിട്ടാണ്..... അനുഭവത്തിന്റെ
വെളിച്ചത്തിൽ മറ്റുള്ളവർ നമ്മൾക്ക് പലരും ഉപദേശങ്ങൾ നൽകുന്നത് നാളെകളിൽ നമ്മൾ നഷ്ടങ്ങളെ ഓർത്തു സങ്കടപ്പെടാതിരിക്കാനാണ്......
ഞാൻ ഇന്നത്തെ വിഷയം ബസിൽ വെച്ച് എഴുതികൊണ്ടിരിക്കുന്നതിനിടയിൽ തൊട്ടടുത്തു
കൂടെ റോഡിലൂടെ യാത്ര ചെയ്യുന്ന ബൈക്ക് യാത്രികന്റെ
കയ്യിൽ നിന്നും എടിഎം കാർഡ് റോഡിൽ തെറിച്ചു വീണു..... അയാൾ അതൊന്നും അറിയാതെ ബൈക്കിൽ സ്പീഡിൽ പോയി......പിന്നാലെ വരുന്ന ഒത്തിരി വണ്ടികളുടെ ചക്രങ്ങൾ കയറി ഇറങ്ങി ആ കാർഡ് ഒരു പക്ഷെ കിട്ടിയാൽ തന്നെ ഉപയോഗശുന്യം
ആയി പോയിട്ടുണ്ടാകും......
പണം നഷ്ടം ആകാത്തതിൽ അയാൾക്ക് ആശ്വസിക്കാം....
പകരം ഒരു കാർഡിന് വേണ്ടി കുറച്ചു സമയം എങ്കിലും അയാൾക്ക് നഷ്ടപ്പെടുത്തേണ്ടി വരും...... കാർഡ് സുരക്ഷിതമായി സൂക്ഷ്മതയോടെ കൊണ്ട് നടന്നിരുന്നു എങ്കിൽ ഒരു പക്ഷെ അയാൾക്ക് ആ കാർഡ് നഷ്ടപ്പെടില്ലായിരുന്നു....... ഇനി ഇപ്പോൾ അതെപറ്റി പറഞ്ഞിട്ട് കാര്യം ഇല്ല..... ഭാവിയിൽ ഇതുപോലെ നഷ്ടങ്ങൾ വരാതിരിക്കാൻ ആരെങ്കിലും ശ്രദ്ധിച്ചാൽ വളരെ നന്നായിരിക്കും
അതിനു വേണ്ടി പറഞ്ഞതാണ്.....
ഓരോ നഷ്ടങ്ങളും നമ്മളെ സൗജന്യമായി പഠിപ്പിച്ചു
തരുന്നത് പുതിയ പാഠങ്ങളാണ്.... പുതിയ അനുഭവങ്ങളാണ്......
എല്ലാ മനുഷ്യർക്കും
ഉള്ളിലുള്ള നന്മ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു......
കുറിപ്പ് -ജനിച്ചാൽ മരണം വരും, അന്ന് ജീവിതത്തിൽ നമ്മൾ നേടിയത് എല്ലാം ഒന്നും തന്നെ അവശേഷിപ്പിക്കാതെ എല്ലാം നഷ്ടപ്പെടും.....
നമ്മൾ ജീവിച്ചിരിക്കുമ്പോൾ എല്ലാം നഷ്ടപ്പെടുമ്പോൾ
നമുക്ക് ആശ്വാസം നൽകുന്നത്, നൽകേണ്ടത് നമ്മളിൽ ജീവൻ എങ്കിലും ബാക്കി ഉണ്ടെന്നുള്ളതാണ്......
നമ്മൾക്കുണ്ടായ നഷ്ടങ്ങളെ നേട്ടങ്ങൾ ആക്കാൻ നമ്മൾ ഇനിയുള്ള സമയം നഷ്ടപ്പെടുത്താതെ
പരിശ്രമിച്ചാൽ മാത്രം മതി.....
ഇതുവരെയുള്ള നഷ്ടങ്ങൾ നമ്മൾക്ക് ഒരു പക്ഷെ ഒരിക്കലും നികത്താൻ സാധിച്ചെന്ന്
വരില്ല... എങ്കിൽ പോലും നമ്മുടെ ഉള്ളിലുള്ള നന്മകൾ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ സാധിക്കട്ടെ..
We can easily forgive a child who is afraid of the dark;the real tragedy of life is when men are afraid of the light.-Plato.
ReplyDelete