Choose your language

9 December 2021

// // Subscribe YOUTUBE Channel

I do not know



ഇന്നത്തെ വിഷയം ഇനി ഞാൻ ഇല്ല എന്നതിനെക്കുറിച്ചാണ്....

പ്രിയപ്പെട്ട എന്റെ വായനക്കാരെ ഇന്ന് ഞാൻ എന്റെ എഴുത്തു അൽപ്പം കൂടുതൽ വലിച്ചു നീട്ടിയിട്ടുണ്ട്....

ആർക്കെങ്കിലും ഇതെല്ലാം വായിച്ചിട്ടു ഇനി മുതൽ ഞാൻ"വായനക്കാർ"ലിജോയുടെ ഓരോ ദിവസവും മോട്ടിവേഷൻ ആകുന്നതിനു വേണ്ടി നൽകുന്ന എഴുത്തു വായിക്കുന്നില്ല എന്ന് പറയാൻ തോന്നിയാലോ എന്ന് കരുതിയിട്ടാണ് ഇപ്പോഴേ പറയുന്നത് കേട്ടോ.......

നമ്മളിൽ എത്ര പേരാണ് പല സംഭവങ്ങൾക്കുശേഷം ഇനി ഞാൻ ഇല്ല എന്ന് പറഞ്ഞേക്കുന്നത്....

ഓരോ പരാജയങ്ങൾ സംഭവിക്കുമ്പോഴും അബദ്ധങ്ങൾ സംഭവിക്കുമ്പോഴും ഇനി ഞാൻ ഇല്ല എന്ന് നമ്മളിൽ പലരും പൊതുവിൽ പറയാറുണ്ട്......

എന്നോട് പലരും പറയാറുണ്ട്, ലിജോയോട് പറയാൻ ഇനി ഞാൻ ഇല്ല എന്ന്..... ഒരു പക്ഷെ എന്നോട് പറയുന്ന വ്യക്തിക്ക് അതിൽ കൂടുതൽ താഴാൻ പറ്റാത്ത അവസ്ഥ ആയിരിക്കും, അല്ലെങ്കിൽ ഒരു പരിധിയിൽ കൂടുതൽ ക്ഷമിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നിരിക്കാം.....

എന്റെ ജീവിതത്തിൽ ഒട്ടനവധി അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്(അതു പിന്നെ പറയാൻ ഇല്ലല്ലോ, ഞങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളു), അന്നൊക്കെ ഞാൻ തീരുമാനിച്ചിട്ടുള്ളത് ഇനിയും ഒരു അബദ്ധം സംഭവിക്കാതിരിക്കാൻ ഞാൻ ഇല്ല എന്നൊരു തീരുമാനമാണ്....

പണ്ടൊരിക്കൽ ഞാൻ ഒരു പൈപ്പ് കമ്പനിയിൽ ജോലി ചെയ്യവേ മെഷീൻ ഓപ്പറേറ്റർ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ മെഷീനിന്റെ ലിവർ തട്ടാൻ, കൈകൊണ്ട് ആക്ഷൻ കാണിച്ചു കൊണ്ട് എന്നോട് പറഞ്ഞു, ഞാൻ പൊടി നിറച്ചേക്കുന്ന ടാങ്കിന്റെ അടപ്പ് തുറന്നു വെച്ചേക്കുന്നത് കണ്ടപ്പോൾ 13മിനിറ്റ് പൊടി മിക്സിങ് കഴിഞ്ഞത് ആയിരിക്കും (മിക്സിങ് ടാങ്കിന്റെ അടപ്പ് തുറന്നു വെക്കാറുണ്ട് 13മിനിറ്റ് നേരം മിക്സിങ് കഴിയുമ്പോൾ)എന്ന് കരുതി അതിനുള്ള ലിവർ തട്ടി ...അതിനുശേഷം പൈപ്പ് ഉണ്ടായി വരുന്നത് (സാധാരണ പൈപ്പിന്റെ കളറിനെക്കാൾ വ്യത്യാസമായ കളർ) കണ്ടപ്പോൾ അവിടെയുള്ള ഓപ്പറേറ്റർ അന്താളിച്ചുപോയി (അതിശയിച്ചു പോയി...), പിന്നെ ഞങ്ങൾ രണ്ടാൾക്കും സംഭവിച്ചത് ഞാൻ അയാളോട് പറഞ്ഞു..... എന്നിട്ട് ഞാൻ ചേട്ടനോട് പറഞ്ഞു ഇനി ഞാൻ ഇല്ല ജോലിക്ക് എന്ന്.... ചേട്ടൻ പറഞ്ഞു അത് സാരമില്ല രണ്ടാളെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല എന്ന്..... (അതിനർത്ഥം രണ്ടാൾക്കും പറഞ്ഞാൽ മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഇല്ല എന്നല്ല കേട്ടോ).എന്നോട് അന്ന് കമ്പനിയിൽ ജോലിക്ക് ചേരുമ്പോൾ കമ്പ്യൂട്ടർ ജോലി വേണോ, ക്ലീനിങ് ജോലി വേണോ എന്ന് ചോദിച്ചതാണ്.... ഞാൻ പറഞ്ഞു ക്ലീനിങ് ജോലി മതി എന്ന്, അതാകുമ്പോൾ എനിക്ക് തറയിൽ നിന്നും തുടങ്ങിയേക്കാം എന്ന് കരുതിയാണ് പറഞ്ഞത് , ഞാൻ തറയിൽ നിന്നും തുടങ്ങിയത്.....എന്റെ തീരുമാനം തെറ്റി പോയി...സാരമില്ല വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ.....

പണ്ടൊരിക്കൽ ഞാൻ ഇലക്ട്രോണിക്സ് ഷോപ്പിൽ ജോലിക്ക് കയറി ... കൂട്ടുകാരന് ഞാൻ പറഞ്ഞു കൊടുത്ത ജോലിയാണ്... അവൻ അവിടെ നിന്നും നൈസ് ആയിട്ട് മുങ്ങി(അളിയാ ഞാൻ ഇവിടത്തെ ജോലി നിർത്തുകയാണ്, നീ വേണമെങ്കിൽ ഇവിടെ ജോലിക്ക് പോന്നോളൂ എന്ന് പറഞ്ഞപ്പോൾ).... പിന്നെ ഞാൻ ഒന്നും ആലോചിക്കാതെ ജോലിക്ക് ചെന്നു.....ഇടയ്ക്കു വെച്ചു എനിക്ക് ഞായറാഴ്ചകളിൽ രാത്രിയിൽ ബസ് കിട്ടാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഇനി ഞാൻ ഇല്ല എന്ന് പറഞ്ഞു അവിടെയുള്ള ജോലി നിർത്തി.....

പണ്ടൊരിക്കൽ കസ്റ്റമർ കെയറിൽ ജോലി ചെയ്ത് കൊണ്ടിരുന്നപ്പോൾ ആദ്യ നാളുകളിൽ കസ്റ്റമരുടെ ഭാഗത്തു നിന്നും കൂടുതൽ നല്ല അഭിപ്രായം ലഭിച്ചതിനുള്ള അവാർഡ് എനിക്ക് ലഭിച്ചു.... പിന്നീട് ഓരോ കസ്റ്റമറോടും സംസാരിച്ചു അവരെ ഹാപ്പി ആക്കാൻ എന്നെകൊണ്ട് മാത്രം (ആളുകൾക്ക് നഷ്ടം ആയ പണം തിരികെ ലഭിച്ചാൽ ആണല്ലോ അവർ ഹാപ്പി ആകുക) കഴിയാതെ വന്നപ്പോൾ ഞാൻ ഇനി ഇല്ല എന്ന് പറഞ്ഞു ജോലി നിർത്തി..... ഏതൊരു ജോലിക്കും മാനസികമായ സന്തോഷം ആവശ്യം ആണല്ലോ..... അന്ന് എന്നോട് അവിടെയുള്ള സുന്ദരനായ(ഹിന്ദി നടന്റെ ലുക്ക്ആയിരുന്നു .....)മാനേജർ ചോദിച്ചു നിനക്ക് ഞാൻ 5000രൂപ മാസം വെറുതെ തരാം നിനക്ക് നിന്റെ വിട്ടിൽ വെറുതെ ഇരിക്കാൻ കഴിയുമോ എന്ന്.... ഞാൻ പറഞ്ഞു എനിക്ക് വെറുതെ ഇരിക്കാൻ കഴിയില്ല എന്ന്......(വെറുതെ ഇരുന്നു കഴിഞ്ഞാൽ എനിക്ക് ആരും വായിൽ സമയത്തിന് ഭക്ഷണം കൊണ്ട് വന്നു തരാൻ ഇല്ലായിരുന്നു കേട്ടോ ......)...

പണ്ടൊരിക്കൽ ടെക്സ്റ്റ്ൽ ഷോപ്പിൽ ജോലിക്ക് കയറി അവിടെ കൂട്ടുകാരന് ജോലി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ ജോലി വാങ്ങിച്ചു കൊടുത്തു... അവനു കൂടുതൽ ശമ്പളം വേണം, അതിനു അവൻ എന്നോട് മുതലാളിയോട് ചോദിക്കാൻ പറഞ്ഞു ഞാൻ ചോദിച്ചു....മുതലാളി എന്നേ ജോലിക്ക് എടുത്ത ആളോട് പറഞ്ഞു.... ആൾ എന്നോട് പറഞ്ഞു നീ എന്തിനാ കൂട്ടുകാരന്റെ വാക്ക് കേട്ട് ശമ്പളം കൂടുതൽ ചോദിക്കാൻ പോയത്, നിനക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞെങ്കിൽ ശരിയാക്കി തരുമായിരുന്നു അല്ലോ എന്ന്.... പിന്നെ എനിക്ക് മുഖത്തു നോക്കാനുള്ള മടികൊണ്ട് അവിടെക്ക് ഇനി ഞാൻ ഇല്ല എന്നു പറഞ്ഞു ജോലിയിൽ നിന്നും പോന്നു.... കുറെ നാളുകൾക്കു ശേഷം മുതലാളിയെ വഴിയിൽ വെച്ചു കണ്ടപ്പോൾ ഞാൻ ജോലിക്ക് വരട്ടെ എന്ന് ചോദിച്ചു, അന്ന് മുതലാളി എന്നോട് പറഞ്ഞു ലിജോ നന്നായിട്ട് ജോലി ചെയ്യുമെന്ന് അവർക്കറിയാം,ലിജോക്ക് ഇഷ്ടം ഉണ്ടെങ്കിൽ ജോലിക്ക് വരാം എന്നും പറഞ്ഞു.... ഞാൻ പറഞ്ഞു എനിക്ക് ജോലിക്ക് വരാം പക്ഷെ ഒരു ആഴ്ച എനിക്ക് പരിപാടി ഉണ്ട് അതിനു അത്യാവശ്യം ആയിട്ട് പോകേണ്ടി വരും എന്ന് പറഞ്ഞു..... അന്നേരം ഒരു ആഴ്ച ലീവ് തരാൻ പറ്റില്ല എന്ന് പറഞ്ഞു.... എങ്കിൽ സാരമില്ല ഇനി ഞാൻ ഇല്ല എന്ന് പറഞ്ഞു പോന്നു....

പണ്ടൊരിക്കൽ ഒരു ഐടി കമ്പനിയിൽ ജോലിക്ക് പോയി.... അവിടെ ചെന്ന് കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ എന്നേ സ്ഥിരമാക്കി ട്രെയിനിങ് കാലയളവ് കഴിയുന്നതിനു മുൻപ് തന്നെ (ജോലിയോടുള്ള ആന്മാർത്ഥത"തന്മാത്ര അല്ല കേട്ടോ" കൊണ്ട് ആയിരുന്നിരിക്കാം).... കൂറേ നാളുകൾക്കു ശേഷം എനിക്ക് ശമ്പളം കൂട്ടി തരാം എന്ന് പറഞ്ഞു... പറഞ്ഞ സമയത്ത് എനിക്ക് സുഖമില്ലാതെ വിശ്രമത്തിൽ ആയിരുന്നു.... ശമ്പളം കിട്ടിയപ്പോൾ പറഞ്ഞത് ഉണ്ടായില്ല... ഞാൻ വിളിച്ചു ചോദിച്ചപ്പോൾ ലിജോ നി ഇനി അസുഖം ഭേദം ആയിട്ട് തിരിച്ചു വരുകയാണ് എങ്കിൽ ശമ്പളം കൂട്ടി തരാം എന്നു പറഞ്ഞു... അതു കേട്ട ഞാൻ, കമ്പനി പ്രതിനിധി എന്നോട് പറഞ്ഞ വാക്ക്പാലിക്കാത്തത് കൊണ്ട് ഇനി ഞാൻ ഇല്ല എന്ന് തീരുമാനം എടുത്തു.....

ഒടുവിലായി ഞാൻ വേറൊരു കമ്പനിയിൽ നിന്നും ഇനി ഞാൻ ഇല്ല എന്നും പറഞ്ഞു റിസൈൻ ചെയ്യാനുണ്ടായ കാരണം എന്റെ വെബ്സൈറ്റ് അപ്ഡേറ്റ് ആക്കാൻ വേണ്ടിയായിരുന്നു..

അങ്ങനെ പല സന്ദർഭങ്ങളിലായി എനിക്ക് ഇനി ഞാൻ ഇല്ല എന്ന് പറയേണ്ടി വന്നിട്ടുണ്ട്..(മേൽ പറഞ്ഞ ജോലികൾ ക്രമം അനുസരിച്ചു അല്ല കേട്ടോ ഇവിടെ പറഞ്ഞിരിക്കുന്നത്).

ഇപ്പോഴും ഇനി ഭാവിയിലും എനിക്ക് പറയേണ്ടി വരുന്നൊരു കാര്യമാണ് ഇനി ഞാൻ ഇല്ലാ എന്നതിന് ഉദാഹരണം കാണിച്ചതാണ് മേല്പറഞ്ഞവയെല്ലാം കൊണ്ട് ഉദേശിച്ചത്‌......

നമ്മൾക്ക് ഇഷ്ടം ഇല്ലാത്ത ഒരു കാര്യം നമ്മുടെ കണ്മുൻപിൽ നടക്കുമ്പോൾ നമ്മളിൽ പലരും പറയും ഇനി ഞാൻ ഇല്ല എന്ന്.....

ഇന്നലെ ബസിൽ വെച്ചു കണ്ട കൂട്ടുകാരനെ കണ്ടപ്പോൾ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടാവാറുള്ള ചില്ലറ പ്രശ്നങ്ങളെ കുറിച്ചു സംസാരിച്ചു.....ഇന്നിപ്പോൾ ഞങ്ങൾ രണ്ടാളും ഗ്രൂപ്പിൽ ഇല്ല.... ഇനി ഞാൻ ഇല്ല എന്നും പറഞ്ഞു ഞാൻ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയി.... എന്നാൽ അവൻ അതു മനസ്സിൽ സ്വയം പറഞ്ഞു കൊണ്ട് ആണ് ലെഫ്റ്റ് ആയത്(അല്ലെങ്കിൽ തന്നെ പറഞ്ഞിട്ട് ലെഫ്റ്റ് ആകാൻ ഇത് അന്താരാഷ്ട്ര മത്സരം ഒന്നും അല്ലല്ലോ...). എന്നേ കണ്ടപ്പോൾ ഉടനെ തന്നെ അടുത്ത ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആകുന്ന കാര്യം എന്നോട് അവൻ പറഞ്ഞു.......ഞാൻ പറഞ്ഞു ഒന്നും കൂടെ ആലോചിച്ചിട്ട് മതി എന്ന്.....

ഞാൻ എവിടെ ആയാലും ആവശ്യം ഉണ്ടെങ്കിൽ വേണ്ടപ്പെട്ടവരോട് ഇനി ഞാൻ ഇല്ല എന്ന് പറയും..... അങ്ങനെ പറയാതെ എങ്ങോട്ടും പോകാറില്ല..... എന്നേ ആരും ആവശ്യം ഇല്ലാതെ പ്രതീക്ഷിച്ചു ഇരിക്കരുതല്ലോ അതിനുവേണ്ടിയാണ്.....

നമ്മുടെ ജീവിതസാഹചര്യം അനുസരിച്ചു നമ്മൾക്ക് പല സന്ദര്ഭങ്ങളിലും ഇനി ഞാൻ ഇല്ല എന്ന് തീരുമാനിക്കേണ്ടി വരാറുണ്ട്.... നമ്മൾ എടുക്കുന്ന തീരുമാനം ശരിയാണോ എന്ന് അൽപ്പം സമയം എടുത്തു ആലോചിക്കുക.....

ഞാൻ ഇല്ല എന്ന് പറഞ്ഞു ആരുമായി പിണങ്ങി പോകാൻ എല്ലാവർക്കും എളുപ്പമാണ്...... ഞാൻ ഉണ്ട് കൂടെ എന്ന് പറഞ്ഞു ഒപ്പം ചേർക്കാൻ വളരെ അധികം പ്രയാസമാണ്..... ജീവിച്ചിരിക്കുമ്പോൾ ഒരിക്കൽ പോലും സ്നേഹിക്കാനോ ഒരു നല്ല വാക്ക്പറയാനോ കഴിയാത്തവർ വ്യക്തി മരിച്ചു കഴിയുമ്പോൾ, മരിച്ചുപോയ വ്യക്തിയെകുറിച്ചു ചുറ്റിലും ഉള്ള ആളുകളോട് നല്ല വാക്കുകൾ പറയുന്നത് കേൾക്കാം.....

ജീവിതം വളരെ ചുരുങ്ങിയ കാലയളവാണ്.... ഇനി ഞാൻ(നമ്മൾ ഓരോരുത്തരെയുമാണ് ഉദേശിച്ചത്‌) ഇല്ലെങ്കിൽ ഇവിടെ ഇപ്പോൾ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കാൻ ഉണ്ടോ എന്ന് ചോദിക്കുന്നവർ ഉണ്ട്.....

എന്റെ ഒരു സുഹൃത്ത് അവനു കുറച്ചു രോഗങ്ങൾ വന്നപ്പോൾ അവൻ എന്നോട് പറഞ്ഞു, എനിക്ക് പിള്ളേർ ഉള്ളത് ആണ്, ഞാൻ പോയാൽ ആരാണ് അവർക്ക് ഉള്ളത്, അവരെ ആരു നോക്കുമെടാ എന്ന്... ഞാൻ പറഞ്ഞു എല്ലാവരും ഒരു ദിവസം പോകാൻ ഉള്ളത് ആണെന്ന്.... എല്ലാത്തിനെയും പോസിറ്റീവ് ആയി കാണാൻ.....

നമ്മൾ കുഞ്ഞായിരുന്നപ്പോൾ പല തവണ വിഴുകയും പിന്നീട് എഴുന്നേൽക്കുകയും ചെയ്തിട്ടുണ്ട്..... അന്ന് നമ്മൾക്ക് അതിനുള്ള ബോധമേ ഉണ്ടായിരുന്നുള്ളു.... ആവശ്യത്തിൽ കൂടുതൽ ചിന്തിക്കാൻ ഒന്നും ഇല്ലാത്തത് കൊണ്ട് നമ്മൾ എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു..... ഒടുവിൽ നമ്മൾ എഴുന്നേറ്റു......

പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരും, പ്രശ്നങ്ങൾക്ക് മുൻപിൽ തോറ്റു കൊടുക്കാതെ മുന്നോട്ട് കൂടുതൽ ശക്തിയോടെ മുന്നേറുക.....

ഇനി ഇപ്പോൾ നാളെ ഞാൻ ലോകത്തിൽ ഇല്ലെങ്കിൽ കൂടിയും ഞാൻ നാളുകൾ ആയിട്ട് എന്റെ പ്രിയപ്പെട്ട വായനക്കാരോടായി പറഞ്ഞ വാക്കുകൾ പ്രപഞ്ചത്തിൽ അലയടിക്കും....

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എന്തിലും പോസിറ്റീവ് വശം കണ്ടെത്താൻ ശ്രമിക്കുക.....

പുലി മാനിനെ പിടിക്കാൻ ഓടിക്കുന്നത് നമ്മൾ പലപ്പോഴും വിഡിയോയിൽ അല്ലെങ്കിൽ നേരിട്ട് കണ്ടു കാണും.... ഒരു വട്ടം ശ്രമിച്ചു പരാജയപെട്ടു വീണ്ടും ശ്രമിച്ചു പരാജയപ്പെട്ടു എന്നും പറഞ്ഞു....ഒരു പുലിയും ഇന്ന് വരെ ഇനി ഞാൻ ഇല്ല എന്ന് പറഞ്ഞു ഇരിക്കാറില്ല..... (ലിജോക്ക് അറിയില്ലേ മൃഗങ്ങൾക്ക് മനുഷ്യരെ പോലെ സംസാരിക്കാൻ അറിയില്ല എന്ന്....).

എല്ലാവർക്കും ഇനി ഞാൻ ഇല്ല എന്ന് തീരുമാനിക്കാൻ ശക്തമായ കാരണം ഉണ്ടെങ്കിൽ ഇനി ഞാൻ ഇല്ല എന്ന് തീരുമാനത്തിൽ എത്താൻ സാധിക്കട്ടെ ... അല്ലാത്തപക്ഷം അവശ്യ സന്ദര്ഭങ്ങളിൽ ഇനി ഞാൻ ഇല്ല എന്നതിന് പകരം ഇനി ഞാൻ ഉണ്ട് എന്ന് തീരുമാനിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .....

കുറിപ്പ് -നമ്മൾ ഇന്നലെകളിൽ എടുത്ത തിരുമാനങ്ങൾ ശരിയായിരുന്നോ എന്ന് ഇടക്കിടക്ക് ആലോചിക്കുന്നത് നല്ലതാണ്.... ആവശ്യമായ തിരുത്തലുകൾ വരുത്താൻ അത് നമ്മളെ സഹായിക്കും....

തെറ്റുകൾ സംഭവിച്ചാൽ തിരുത്താൻ പഠിക്കേണ്ടത് വളരെ അത്യാവശ്യം ആയിട്ടുള്ള കാര്യം ആണ്.... തെറ്റ് തിരുത്താൻ തയ്യാറാകാത്തിടത്തോളം നമ്മൾ ചെയ്യുന്നതിൽ സന്തോഷം കണ്ടെത്താൻ ഒരു പക്ഷെ സാധിച്ചെന്ന് വരില്ല......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Build your own dreams,or someone else will hire you to build theirs.-Farrah Gray.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN