Choose your language

31 December 2021

// // Subscribe YOUTUBE Channel

Looking back at the end of the year



ഇന്നത്തെ വിഷയം വർഷം അവസാനം പിന്തിരിഞ്ഞു നോട്ടം എന്നതിനെക്കുറിച്ചാണ്....

ഇന്നത്തെ ദിവസത്തിന്റെ പ്രേത്യകത വർഷത്തിന്റെ അവസാന ദിവസമാണ് എന്നതാണ്....(പുതിയൊരു അറിവ് പറഞ്ഞു തന്നതിന് ഒത്തിരി നന്ദിയുണ്ട് കേട്ടോ..ലിജോ പറഞ്ഞു തന്നില്ലെങ്കിൽ ഞങ്ങൾ കാര്യം ഓർക്കാൻ വിട്ടുപോയേനെ.).

ഏതാനും മണിക്കുറുകൾ കൂടി കഴിയുമ്പോൾ വർഷം അവസാനിക്കും....

നാളെ നമ്മൾ പുതിയൊരു വർഷത്തിലേക്ക് പ്രവേശിക്കും...... അതിനുമുൻപ് ഒരു വർഷത്തിൽ നമ്മൾക്കുണ്ടായിട്ടുള്ള നേട്ടങ്ങളെക്കുറിച്ച്, കോട്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്........

നമ്മുടെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ടോ..... നമ്മുടെ പെരുമാറ്റം മൂലം ആർക്കെങ്കിലും എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിട്ടുണ്ടോ.....(അതെന്തൊരു ചോദ്യം ആണ്..... നമ്മൾ പോലും അറിയാത്ത എത്രയോ വ്യക്തികൾ നമ്മളെ ഓർത്തു വിഷമിക്കുന്നുണ്ടാകും ഒരു പക്ഷെ....).

നമ്മളുടെ മനസ്സ് വേദനിക്കാൻ ഏതെങ്കിലും സംഭവം ഇടയാക്കിയിട്ടുണ്ടോ.....

സന്തോഷം കിട്ടിയിട്ടുള്ള അവസരങ്ങൾ.... മറ്റുള്ളവരെ സ്നേഹിക്കാൻ കിട്ടിയ അവസരങ്ങൾ.....

മറ്റുള്ളവരെ സഹായിക്കാൻ കിട്ടിയ അവസരങ്ങൾ......

നമ്മളിൽ ഏൽപ്പിച്ചിരിക്കുന്ന ജോലി എത്രത്തോളം ഭംഗിയായി നമ്മൾ ഓരോരുത്തരും ചെയ്തു തീർത്തു.....(ആര് എപ്പോൾ ജോലി ഏൽപ്പിച്ചു തന്നു എന്ന് ചോദിക്കില്ലല്ലോ.....)

ഒരു പക്ഷെ നമ്മിൽ പലർക്കും പലതരത്തിലുള്ള നഷ്ടങ്ങളും വേദനകളും ലഭിച്ചൊരു വർഷം ആയിരുന്നിരിക്കാം..... കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞൊരു വർഷം ആയിരുന്നിരിക്കാം....

നമ്മുടെ വേണ്ടപ്പെട്ടവർ മരണം മൂലം വേർപാട് സംഭവിച്ച വർഷം ആയിരുന്നിരിക്കാം.....

ഒറ്റപ്പെടൽ, കളിയാക്കലുകൾ, വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന വർഷം ആയിരുന്നിരിക്കാം....

പരാജയങ്ങൾ സംഭവിച്ച വർഷം ആയിരുന്നിരിക്കാം......

പ്രണയനൈരാശ്യം, വിവാഹബന്ധം വേർപിരിയൽ സംഭവിച്ച വർഷം ആയിരുന്നിരിക്കാം....

ഒരു വർഷം വളരെ പെട്ടെന്ന് നമ്മുടെ മുൻപിലുടെ കടന്നുപോയി....നമ്മുടെ ജീവിതരീതിയിൽ കൊണ്ട് വരേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ഒത്തിരി തീരുമാനങ്ങൾക്ക് കാരണം ആയി.....

ഒരു വർഷം ഭൂമിയിലേക്ക് പിറന്നു വീണ കുഞ്ഞുങ്ങൾ....

ഒരു വർഷം മരണപ്പെട്ട വ്യക്തികൾ....

എല്ലാം നമ്മൾക്ക് ഓരോരോ ഓർമ്മകൾ സമ്മാനിക്കുന്നു.....

വരാൻ പോകുന്ന വർഷം എന്തെല്ലാം സംഭവിക്കാം എന്ന് ആർക്കും മുൻകൂട്ടി പ്രവചിക്കാൻ ആവില്ല... എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്ന് പറയാറുണ്ടല്ലോ.....

വിജയം നേടാൻ മടികൂടാതെ പരിശ്രമിച്ചുകൊണ്ടിരിക്കുക മാത്രമാണ് വഴി.....

കഴിഞ്ഞത് കഴിഞ്ഞു... ഇനിയിപ്പോൾ കഴിഞ്ഞു പോയ കാര്യങ്ങളെകുറിച്ചു ഓർത്തു വിഷമിക്കരുത്..... എല്ലാം നല്ലതിന് ആയിരുന്നു എന്ന് കരുതാം.....

ഒരു വർഷം എന്നേ സഹിച്ച, എന്റെ കുറവുകൾ തിരിച്ചറിഞ്ഞ, എന്നേ പ്രോത്സാഹിപ്പിച്ച, എന്നേ സഹായിച്ച, എന്നേ കളിയാക്കിയ, എന്നേ വിമർശിച്ച, എന്നേ വേദനിപ്പിച്ച, എന്നേ ശകാരിച്ച, എനിക്ക് നല്ല രീതിയിൽ തേപ്പ് (സെല്ലോ ടേപ്പ് അല്ല കേട്ടോ) തന്ന എല്ലാ വ്യക്തികളോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്താൻ ഞാൻ അവസരം എടുക്കുന്നു.....

വരാൻ പോകുന്ന വർഷം എല്ലാവർക്കും ശുഭപ്രതീക്ഷയുടെ വർഷം ആയി തീരട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിക്കാം, പരാജയങ്ങൾ സംഭവിക്കാം എങ്കിലും നമ്മുടെ പ്രതീക്ഷകൾ അവസാനിക്കുന്നില്ല......അവയിൽ നിന്നും നമുക്ക് ലഭിച്ച തിരിച്ചറിവുകളുമായി പുതിയൊരു വർഷത്തെ വരവേൽക്കാൻ നമ്മൾക്ക് ഒരുങ്ങാം......

നമ്മുടെ നല്ല നല്ല ലക്ഷ്യങ്ങൾക്കായി പുതിയ തീരുമാനങ്ങൾ കൈകൊള്ളാം.....

എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്നുകൊള്ളുന്നു....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Be who you are and say what you feel,because those who mind don't matter and those who matter don't mind.-Dr.Seuss.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN