Choose your language

14 December 2021

// // Subscribe YOUTUBE Channel

Helpഇന്നത്തെ വിഷയം കൈത്താങ് എന്നതിനെക്കുറിച്ചാണ്....

എന്നോട് ആർക്കും ദേഷ്യം തോന്നരുത് കേട്ടോ..... എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ചില അപ്രിയ സത്യങ്ങൾ ഞാൻ ഇവിടെ പറയാൻ ശ്രമിച്ചിട്ടുണ്ട്....

ഇതു മുഴുവൻ വായിക്കാൻ നിങ്ങളിൽ പലരുടെയും കൈ സ്ക്രോൾ ചെയ്തു സ്ക്രോൾ ചെയ്തു ഒരു വഴിയാകും........ എന്നാലും സാരമില്ല നല്ലൊരു കാര്യത്തിന് അല്ലേ എന്നോർക്കുമ്പോൾ അൽപ്പം ആശ്വാസം കിട്ടും......എങ്കിൽ തുടങ്ങട്ടെ എന്റെ കഥ പറച്ചിൽ.......

നമ്മളുടെ കൈകൾ തളരുമ്പോൾ ആരെങ്കിലും താങ്ങാൻ ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായേനെ എന്ന് നമ്മളിൽ പലരും ആഗ്രഹിക്കാറില്ലേ.....

മറ്റുള്ളവർ പറയുന്നത് പോലെ കേട്ടാലേ ഒരു പക്ഷേ അവരുടെ ഭാഗത്ത്നിന്നും എന്തെങ്കിലും സഹായ സഹകരണം ഭാവിയിൽ നമ്മൾക്ക് ഒരു പക്ഷെ ലഭിക്കുകയുള്ളു.....(ഇല്ലെങ്കിൽ ഒരുപക്ഷെ കുറ്റപ്പെടുത്തലുകൾ മാത്രം കേൾക്കേണ്ടി വന്നേക്കാം..)

മക്കൾ വളർന്നു വലുതായി കഴിയുമ്പോൾ മാതാപിതാക്കളുടെ കഷ്ടപ്പാട് കുറക്കാൻ അവരെ വേണ്ട രീതിയിൽ സഹായിക്കേണ്ടത് മക്കളുടെ കടമയാണ് ഉത്തരവാദിത്തമാണ്.

നമ്മൾ ഒരു പാഷന് പുറകെ പോകുമ്പോൾ നമ്മൾക്ക് കൈത്താങ്ങാകാൻ ആരും കൂടെ ഉണ്ടായി എന്നു വരില്ല....ഒരു പക്ഷെ നമ്മളെ, നമ്മുടെ വേണ്ടപ്പെട്ടവർ വരെ ഉപേക്ഷിച്ചു പോയി എന്ന് വരാം....

കൂടുതൽ കഷ്ടപ്പെട്ടാലേ നമ്മൾക്ക് മറ്റുള്ളവർക്ക് ഏതെങ്കിലും രീതിയിൽ കൈത്താങ്ങാൻ ആകുള്ളൂ....

കുടുംബത്തിന്റെ പട്ടിണി അകറ്റാൻ അന്യനാട്ടിൽ പോയി ജോലി ചെയ്തു വിയർപ്പൊഴുക്കി പണം സമ്പാദിച്ചു ഒരു രൂപ പോലും അനാവശ്യമായി ചിലവഴിക്കാതെ പരമാവധി സ്വന്തം ചിലവുകൾ കുറച്ചു, സ്വന്തം വീട്ടിലേക്ക് പണം അയച്ചു കൊടുത്തു കുടുംബത്തിന് അത്താണി ആയി, കൈത്താങ്ങായി ജീവിക്കുന്നവർ എത്രയോ ആളുകളാണ് നമ്മുടെ കൺമുൻപിലുള്ളത്.....

എല്ലാ മനുഷ്യർക്കും അവരവരുടേതായ കഷ്ടപ്പാടുണ്ട്... ഒരു പക്ഷെ നാളിതുവരെ സ്വന്തം കുടുംബത്തിന് കൈത്താങ്ങാകാൻ നമ്മളിൽ പലർക്കും സാധിച്ചിട്ടുണ്ടാകില്ല(എനിക്ക് പ്രേതെകിച്ചു).... അതോർത്തു ആരും ഇനി സങ്കടപ്പെടേണ്ട..... ഇനി മുതൽ എങ്കിലും കൈത്താങ്ങാകാൻ ശ്രമിച്ചാൽ മതി.....

കഴിഞ്ഞ കാലത്തിനെ കുറിച്ചു സങ്കടപ്പെടേണ്ടതില്ലല്ലോ......

നമ്മൾ പരിശ്രമിച്ചാൽ, വിചാരിച്ചാൽ, നമ്മൾക്കും മറ്റുള്ളവർക്കുവേണ്ടി കൈത്താങ്ങാകാൻ സഹായിക്കാൻ കഴിയും....

കഴിഞ്ഞ ദിവസം എന്റെ ഒരു കൂട്ടുകാരൻ പുതിയ ബിസിനസ്തുടങ്ങുകയാണ്, ഞാൻ അവനെയൊന്നു സപ്പോർട്ട് ചെയ്യണം എന്നു പറഞ്ഞു.... നമ്മൾ സമയം പോലെ സപ്പോർട്ട് ചെയ്യാം എന്ന് പറഞ്ഞു.....അവനു സന്തോഷമായി.....

നമ്മൾ ഒരു പ്രോഗ്രാം സംഘടിപ്പിച്ചു പ്രോഗ്രാം വിജയിക്കണം എങ്കിൽ പ്രോഗ്രാമിൽ പങ്കെടുക്കാൻ ആളുകൾ വരണം...... ആളുകൾക്ക് പ്രോഗ്രാമിൽ പങ്കെടുക്കണം എന്നൊരു തോന്നൽ ഉളവാകണം എങ്കിൽ പ്രോഗ്രാം കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടാവണം.... സ്വന്തം കയ്യിലെ പണം ആരും തന്നെ ഇഷ്ടം ഇല്ലാത്ത കാര്യത്തിന് വേണ്ടി ചിലവാക്കാറില്ലല്ലോ.....

നമ്മൾക്ക് ചുറ്റിലും ആളുകൾ നമ്മൾക്ക് വേണ്ടി എപ്പോഴും കൈത്താങ്ങാകാൻ ഉണ്ടെങ്കിൽ നമ്മൾ ചിലപ്പോൾ വഷളായി പോയേക്കാം.(ഒന്നും ചെയ്യാതെ ഇരുന്നു കഴിഞ്ഞാൽ)...

എന്നേ മറ്റുള്ളവർ വിലയിരുത്തുന്നത് എന്റെ കഷ്ടപ്പാട് അറിഞ്ഞിട്ടില്ല.

ആരും എന്നേ കഷ്ടപ്പാട് അറിയിച്ചിട്ടില്ല, അതുകൊണ്ട് കഷ്ടപ്പെടാൻ ഞാൻ തയ്യാറായില്ല എന്നൊക്കെയാണ് എന്നെക്കുറിച്ചുള്ള പൊതുവെ ഉള്ള പരാതി , അതിന്റെ മാറ്റം അറിയാൻ ഉണ്ടെന്നൊക്കെയാണ്.....ഇനി ഇപ്പോൾ എന്നെക്കുറിച്ചു കേൾക്കേണ്ടി വന്ന പരാതി പരിഹരിക്കാൻ ശ്രമിക്കണം എനിക്ക്....

നമ്മളൊക്കെ കഷ്ടപ്പെടുന്നത് മറ്റുള്ളവർ കാണാൻ വേണ്ടിയോ, അവരുടെ ഭാഗത്തു നിന്നും നല്ലത് കേൾക്കാൻ വേണ്ടിയോ ആവരുത്.... സ്വന്തം കുടുംബത്തിനുവേണ്ടി രാപകൽ ഇല്ലാതെ കഷ്ടപ്പെട്ടിട്ടും സ്വന്തം കുടുബത്തിലെ അംഗങ്ങളിൽ ആരിൽ നിന്നും ഒരു നന്ദി വാക്ക് പോലും കേൾക്കാൻ സാധിക്കാത്ത ആളുകളും ഉണ്ടാകും.....

വിദേശത്ത് പോയി ജോലി ചെയ്യുന്നതിനിടയിൽ രോഗം വരികയും നാട്ടിൽ വന്നു ചികിൽസിക്കാൻ അദ്ദേഹത്തിന്റെ ബന്ധുക്കൾ സമ്മതിക്കാതെ മരണം അടയുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.....

ഭർത്താവ്/ഭാര്യ വിദേശത്ത് കഷ്ടപ്പെട്ടു മിച്ചം പിടിച്ചു അയച്ചു കൊടുക്കുന്ന പണം നാട്ടിൽ ധുർത്ത് അടിച്ചു കളയുന്നവരുണ്ട്.....(എല്ലാവരും അല്ല കേട്ടോ).

പരുന്ത്സ്വന്തം കുഞ്ഞുങ്ങളെ ആകാശത്തു നിന്നും താഴെക്കിടും പറക്കാൻ ആയിട്ട്, ഒരു രസത്തിനു വേണ്ടി ചെയ്യുന്നതല്ല....സ്വന്തം കുഞ്ഞിന്റെ ചിറകിനു ശക്തി ലഭിക്കാൻ ആയിട്ട് ചെയ്യുന്നതാണ്....

ചിത്രശലഭം അതിന്റെ രൂപക്കുടിൽ(ചട്ടകൂട്) നിന്നും പുറത്തേക്ക് സ്വഭാവികമായി കടന്നു വന്നാലേ ആയുസ്സ് ലഭിക്കുകയുള്ളു, അതിന്റെ ചിറകുകൾക്ക് ശക്തി ലഭിക്കുകയുള്ളു..... നമ്മൾ എങ്ങാനും അതിന്റെ കഷ്ടപ്പാട് ഓർത്തു സഹായിക്കാൻ പോയാൽ ഒരു പക്ഷെ അധികം നാൾ ചുറ്റുപാടുകളെ പ്രതിരോധിക്കാൻ അതിന്റെ ചിറകുകൾക്ക് കഴിഞ്ഞെന്ന് വരില്ല.....

ഞാൻ എന്റെ വേണ്ടപ്പെട്ട പലർക്കും കൈതാങ്ങു ആകാത്തത് കൊണ്ട്, അവരിൽ പലർക്കും എന്നോട് നിരസം ഉണ്ട്...... എനിക്ക് തിരിച്ചറിവുകൾ ഉണ്ടാവാൻ സമയം ഏറെ എടുത്തു.... ഇനിയുള്ള ജീവിതം എങ്കിലും എന്റെ വേണ്ടപ്പെട്ടവർക്ക് എന്നാൽ കഴിയും വിധം കൈത്താങ്ങാകാൻ ശ്രമിക്കണം എന്ന് ആഗ്രഹിക്കുന്നു...... നാളുകൾ കഴിഞ്ഞു എനിക്ക് കൈത്താങ്ങാകാൻ സാധിച്ചില്ല എന്ന് നിരാശപ്പെടാതിരിക്കാൻ അത് എന്നേ സഹായിക്കും.....

എനിക്ക് ഒരു പഴയ കാർ കയ്യിൽ കിട്ടിയതിൽ പിന്നെ എന്റെ കൈത്താങ് മുഴുവൻ അതിലായിരുന്നു, ഇപ്പോൾ എനിക്ക് താങ്ങാൻ പറ്റാതെ ആയിരിക്കുന്നു...വീട്ടുകാരും ബന്ധുക്കളും എന്നേ കുറ്റപ്പെടുത്തുന്നു(അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, തെറ്റ് എന്റെ ഭാഗത്ത്ആയിരുന്നല്ലോ...)..

എന്റെ വേണ്ടപ്പെട്ടവർക്ക് വേണ്ടി എന്റെ കൈത്താങ് കടന്നു ചെല്ലാത്തതിനാൽ അവരിൽ പലർക്കും അവരുടെ കൈ എന്റെ ദേഹത്തു താങ്ങണം എന്നുണ്ട്, പക്ഷെ എങ്കിൽ എനിക്ക് ഇത്രയും പ്രായം ആയി... ഇനി ഇപ്പോൾ പറഞ്ഞാൽ മനസ്സിൽ ആക്കാനുള്ള പ്രായം ആയി എന്നവർക്ക് ബോധ്യം ആയി...അതുകൊണ്ടിപ്പോൾ എന്നേ ഉപദേശിച്ചു നന്നാക്കാനുള്ള ശ്രമമാണ്... ഞാൻ മാറ്റം കൊണ്ടുവരാൻ ശ്രമിക്കും എന്ന് അവർക്ക് വാക്ക്കൊടുത്തിട്ടുണ്ട്...ലിജോ വെറും വാക്ക്പറയാറില്ല.....

നമ്മൾക്ക് കിട്ടുന്ന പണം ചിലവഴിക്കേണ്ടത് എന്തെങ്കിലും ഉപകാരത്തിനാണ്, ഞാൻ കാറിനുവേണ്ടി ചിലവാക്കിയ പണം ഉണ്ടെങ്കിൽ എനിക്ക് വിടുപണിക്ക് വിട്ടുകാരെ സഹായിക്കാം ആയിരുന്നു..... എനിക്ക് ഇനി ഇപ്പോൾ മുൻപിലുള്ള മാർഗം വാഹനം കൊടുത്ത് കിട്ടുന്നത് കൊണ്ട് വിട്ടുകാരെ സഹായിക്കുക എന്നതാണ്..... എന്തായാലും വാഹനം കൊടുക്കുമ്പോൾ വാഹനത്തിന് വേണ്ടി ചിലവഴിക്കുന്ന പണം കിട്ടുകയില്ല, ഇനി ഇപ്പോൾ അങ്ങനെ ഒരു അത്ഭുതം നടക്കണം എങ്കിൽ വാഹനം വാങ്ങിക്കുന്നവൻ എന്നേ പോലെ മരമണ്ടൻ(ലിജോ അപ്പോൾ മരമണ്ടൻ ആണെന്ന് സമ്മതിച്ചോ) ആയിരിക്കണം..... (എന്റെ ശ്രദ്ധ കുറവ് കൊണ്ടാണ് ഞാൻ വാങ്ങിച്ച വാഹനത്തിന്റെ അടിഭാഗം പൊളിഞ്ഞിരിക്കുന്നത് ശ്രദ്ധയിൽ പെടാതെ പോയത്).

ഭൂമിയുടെ കൈവെള്ളയിൽ(ഭൂമിക്ക് കൈയുണ്ടോ കാലുണ്ടോ എന്ന് ചോദിക്കില്ലല്ലോ അല്ലേ) നമ്മളെ ഓരോ ദിനവും താങ്ങി നിർത്തുന്നില്ലേ..... നമ്മൾക്ക് ആവശ്യമായ വെള്ളവും വായുവും പ്രപഞ്ചം നമ്മൾക്ക് ആവശ്യത്തിന് നൽകുന്നില്ലേ.....അതെല്ലാം പ്രപഞ്ചം നമ്മൾക്ക് നൽകുന്ന കൈത്താങ് ആണ്......

ലിജോ, നീ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം അത്യാവശ്യം സേവിങ് വേണം.കിട്ടുന്ന പണം മുഴുവൻ ആവശ്യം ഇല്ലാതെ ചിലവഴിക്കരുത്...... ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുമ്പോൾ അവൾക്ക് എന്തെങ്കിലും ഭക്ഷണം വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ അവൾ നിന്നേ ഉപേക്ഷിച്ചു എപ്പോൾ പോയി എന്ന് ചോദിച്ചാൽ മതി...... അങ്ങനെ ഒത്തിരി ഉപദേശം ഞാൻ എനിക്ക് വേണ്ടപ്പെട്ടവർക്ക് കൈത്താങ് ആകാതെ പോയപ്പോൾ കേൾക്കാൻ ഇടയായി......നമ്മൾ കൈത്താങ് കൊടുക്കാൻ വൈകുന്തോറും നമ്മൾമൂലം കൈത്താങ് ലഭിക്കേണ്ട വ്യക്തികളുടെ മനസ്സ് വിഷമിക്കുന്നത് കാണാം.....

നമ്മൾക്കു ആദ്യമായി ശമ്പളം കിട്ടുമ്പോൾ അത് നമ്മളുടെ മാതാപിതാക്കൾക്ക് കൊടുക്കാറുണ്ട്.(അവർ ആവശ്യപ്പെട്ടില്ലെങ്കിൽ കൂടിയും...) അവർക്ക് അത് എത്ര ചെറിയ തുക ആയാലും വലിയൊരു കാര്യമാണ്......

ചില തിരിച്ചറിവുകൾ നേടിയെടുക്കാൻ സമയം വൈകിയേക്കാം.... ഇപ്പോൾ തിരിച്ചറിവായി.... ഇനിയിപ്പോൾ ആവശ്യമായ തിരുത്തലുകൾ ആവാം.... നമ്മളുടെ തിരിച്ചറിവുകൾ മൂലം മറ്റുള്ളവരുടെ മനസ്സും ശരീരവും കൂടുതൽ ഉണർവ് ആകട്ടെ......

നമ്മൾക്ക് എല്ലാവർക്കും കൈത്താങ് കൊടുക്കേണ്ടിടത്തു കൈത്താങ് കൊടുക്കാനും അല്ലാത്തിടത്തു കൈത്താങ് കൊടുക്കാതിരിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

ഞാൻ മദ്യപിക്കാൻ വേണ്ടി പണം യാചിക്കുന്നവർക്ക് പണം കൊടുക്കാറില്ല(അങ്ങനെ ഏതെങ്കിലും ആളുകൾ ചോദിക്കൊടാ ലിജോയെ മരമണ്ട).... അതിപ്പോൾ അവർ മദ്യപാനത്തിനാണ് പണം ചോദിക്കുന്നത് എന്ന് ലിജോക്ക് എങ്ങനെ മനസ്സിലായി.... അതൊക്കെ നേരിൽ കാണാൻ കഴിയും, കണ്ടു മനസ്സിൽ ആക്കാൻ കഴിയും അതിനുള്ള വിവരം ഉണ്ട് എനിക്ക് , അങ്ങനെ കണ്ടതുകൊണ്ടാണ് ഞാൻ കൊടുക്കാത്തതും.... നമ്മളുടെ കൈത്താങ് മറ്റുള്ളവരെ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടതിനായിരിക്കണം..... ഒരിക്കലും മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ചു കളയുന്നതിനു ആകരുത്......

എനിക്ക് സാമ്പത്തികമായി ആരെയും സഹായിക്കാൻ കഴിഞ്ഞെന്ന് വരില്ല, അതുകൊണ്ട് തന്നെ എന്നെകൊണ്ട് കഴിയാവുന്ന രീതിയിൽ എന്തെങ്കിലുമൊക്കെ എഴുതി മറ്റുള്ളവർക്ക് ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നു..... കുറച്ചു നാളുകൾക്ക് മുൻപ് ഒരാൾ അയാൾക്ക് എന്റെ പോസ്റ്റുകൾ വായിച്ചിട്ട് ജീവിക്കാൻ പ്രേരണ തോന്നുന്നു എന്ന് അഭിപ്രായം പ്രകടിപ്പിക്കുക ഉണ്ടായി.... ഇതിൽ കൂടുതൽ എനിക്ക് ഇനി എന്താണ് വേണ്ടത്.....

നമ്മൾ മറ്റുള്ളവർക്ക് ചെയ്യുന്ന നന്മകൾക്ക് തിരിച്ചു ഒന്നും പ്രതീക്ഷിക്കരുത്., ഒന്നും പ്രതീക്ഷിച്ചു കൊണ്ട് ആവരുത് .... നമ്മൾക്ക് ആവുന്ന കാലം വരെ മറ്റുള്ളവർക്ക് നല്ലത് ചെയ്തു കൊടുക്കുക.... നമ്മൾക്കുള്ള പ്രതിഫലം ഈശ്വരൻ തരും...... (ഇനിയിപ്പം തന്നില്ലെങ്കിലും അതോർത്തു വിഷമിക്കേണ്ട കാര്യം ഇല്ല.......ഒന്ന് പോയെടാ ലിജോയെ ,ഈശ്വരൻ കട ഇട്ടിരിക്കുക അല്ലേ ഓരോരുത്തർക്കും പ്രതിഫലം നൽകാൻ ആയിട്ട്, ഈശ്വരന് ഇപ്പോൾ അതല്ലേ പണി എന്ന് ആരും പറയില്ലല്ലോ അല്ലേ...)

കുറിപ്പ്-നമ്മളുടെ കയ്യിൽ ഉള്ള നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ആവശ്യമായ കാര്യങ്ങൾക്ക്(ഉപകാരപ്പെടുന്ന) വേണ്ടി മാത്രം ചിലവാക്കുക....

നമ്മുടെ ജീവിതത്തിൽ ആവശ്യം ഇല്ലാത്ത കാര്യത്തിന് (അനാവശ്യമായി) വേണ്ടി പണം ചിലവഴിക്കാതിരിക്കുക.......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. I would rather die of passion than of boredom.-Vincent van Gogh.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN