Choose your language

2 December 2021

// // Subscribe YOUTUBE Channel

What a pity

 


ഇന്നത്തെ വിഷയം എന്തൊരു കഷ്ടമാണ് എന്നതിനെക്കുറിച്ചാണ്..

നമ്മളോട് എല്ലാവരും നല്ല രീതിയിൽ പെരുമാറണം എന്ന് ആഗ്രഹിച്ചാൽ പോലും അത് എപ്പോഴും സാധ്യമായി എന്ന് വരില്ല.....

ചില ആളുകൾക്ക് ഓഫിസിൽ ചെന്നാൽ എളുപ്പം കാര്യങ്ങൾ സാധിക്കുമ്പോൾ മറ്റു ചിലർക്ക് വർഷങ്ങൾ എടുത്തിട്ടായിരിക്കും കാര്യം സാധിച്ചു കിട്ടുക, ചിലപ്പോൾ സാധിച്ചു കിട്ടിയില്ല എന്നും വരും....

ഞാൻ കുറെ നാളുകൾക്കു മുൻപ് എന്റെ ഒരു അപേക്ഷ ഓഫീസിൽ കൊടുത്തിരുന്നു(ഓഫീസിൽ അല്ലാതെ പച്ചക്കറി കടയിൽ കൊടുക്കാൻ പറ്റില്ലല്ലോ ലിജോയെ......), ഞാൻ നൽകിയ അപേക്ഷയെ കുറിച്ചു ചോദിക്കുമ്പോളൊക്കെ അയച്ചിട്ടുണ്ട് എന്നോ, അയച്ചേക്കാം എന്നോ (എന്താണ് പറഞ്ഞത് എന്ന് കൃത്യമായി എനിക്ക് ഇപ്പോൾ ഓർമ്മയില്ല) എന്നൊരു മറുപടിയാണ് ലഭിച്ചിരുന്നത്, എന്തായാലും രണ്ടു മാസം കാത്തിരുന്നിട്ടാണ് എനിക്ക് അപേക്ഷക്ക് ഫലം ലഭിച്ചത്.... (രണ്ടു മാസത്തോളം ഒത്തിരി പ്രയാസങ്ങൾ എനിക്ക് ഉണ്ടായി, ഞാൻ അതെല്ലാം ആരോട് പറയാനാണ്..സഹിച്ചല്ലേ പറ്റുള്ളൂ.).ഇന്നിപ്പോൾ അപേക്ഷയുടെ സ്റ്റാറ്റസ് ഓൺലൈൻ വഴി അറിയാനുള്ള സംവിധാനം ഒക്കേ ആയി വരുന്നുണ്ട്, പരാതി പരിഹാരസെൽ ഉണ്ട്......

നമ്മൾ ചെയ്യുന്ന ജോലിയുടെ ഫലം നമ്മൾ തന്നെ അനുഭവിക്കേണ്ടി വരും..നല്ലതായാലും മോശമായാലും..

നമ്മൾ ചെയ്യേണ്ട ജോലിയിൽ സമയനിഷ്ട ഉണ്ടായില്ലെങ്കിൽ അതുമൂലം ഒത്തിരി ആളുകൾ പ്രയാസപ്പെടേണ്ടി വരും, അതിനു നമ്മൾ ഒരിക്കലും കാരണക്കാരാവരുത്......

നമ്മൾക്ക് ഇപ്പോൾ അധികാരം ഉണ്ട്, നല്ലൊരു ജോലിയുണ്ട്.... പക്ഷെ അതൊന്നും ഇല്ലാത്ത ഒത്തിരി ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട്.... അവരുടെ ആവശ്യങ്ങൾ നിറവേറണം എങ്കിൽ സമയത്ത് തന്നെ നമ്മളുടെ അടുത്ത് ലഭിക്കുന്ന അപേക്ഷയിൽ വേണ്ടത് നമ്മൾ ചെയ്യണം......

ഒത്തിരി ആളുകൾ അവരുടെ ജീവിതത്തിലെ കഷ്ടങ്ങൾ എന്നോട് പറയാറുണ്ട്, എനിക്ക് അതെല്ലാം കേൾക്കാനെ കഴിയാറുള്ളു..... അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അധികാരം എനിക്ക് ഇല്ല.....

ഞാൻ വീട്ടിലേക്ക് വല്ലപ്പോഴും പച്ചക്കറി വാങ്ങിക്കും, എന്നിട്ട് പച്ചക്കറി കറി വെക്കാൻ പിന്നീട് ആകാം എന്ന് വിചാരിച്ചു വെച്ചുതാമസിക്കും, അപ്പോൾ സ്വഭാവികമായി പച്ചക്കറി ചിഞ്ഞു പോകുമല്ലോ, അന്നേരം ഞാൻ വാങ്ങിച്ച പച്ചക്കറി നോക്കികൊണ്ട് കാണികൾ (ഇതെന്താ ഫുട്ബോൾ കളി എങ്ങാനും ആണോ കാണികൾ ഉണ്ടാവാൻ ആയിട്ട് എന്ന് ചോദിക്കല്ലേ) പറയും എന്തൊരു കഷ്ടമാണ് എന്ന്(എന്റെ വിട്ടിൽ വരുന്ന പൂച്ചക്കും പട്ടിക്കും പറയാമല്ലോ), പതിയെ പതിയെ ഞാൻ എന്റെ കഷ്ടം തിരിച്ചറിയാൻ തുടങ്ങി, ഇപ്പോൾ വളരെ കുറച്ചു മാത്രം പച്ചക്കറിയെ ഞാൻ വാങ്ങിക്കാറുള്ളൂ.....ഒരു നേരത്തെ ഭക്ഷണം കിട്ടാത്തവർ നമ്മുടെ ചുറ്റിലും ഉള്ളപ്പോൾ ഞാൻ ഇങ്ങനെ ഭക്ഷണവസ്തു നശിപ്പിച്ചു കളയുന്നത് ഒരിക്കലും ശരിയല്ലല്ലോ......

നമ്മളുടെ ജീവിതത്തിൽ കഷ്ടങ്ങൾ ഉണ്ടാകുമ്പോൾ, നമ്മൾ ഒന്നു നമ്മളുടെ കഴിഞ്ഞ കാല ജീവിതത്തിലേക്ക് ഒന്നു പിന്തിരിഞ്ഞു നോക്കുക.... നമ്മൾമൂലം ആരെങ്കിലും കഷ്ടത അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്ന്...... മറ്റുള്ളവരുടെ കഷ്ടതയിൽ അവർക്ക് സ്വാന്തനം ആവാൻ നമ്മൾക്ക് കഴിയണം...... (ആളുകളെ കണ്ടു അറിഞ്ഞു സ്വന്തനപ്പെടുത്തിയാൽ മതി..... ഇല്ലെങ്കിൽ പിന്നെ നമ്മളെ സ്വന്തനിപ്പിക്കാൻ മറ്റാരെങ്കിലും വരേണ്ടി വരും.....).

എണ്ണിയാൽ ഒടുങ്ങാത്ത കാര്യങ്ങൾ ഉണ്ട് ഓരോരുത്തരുടെയും ജീവിതത്തിൽ കഷ്ടം ഉണ്ടാവുന്നത് സംബന്ധിച്ച് പറയാൻ ആണെങ്കിൽ.....

കഴിഞ്ഞ ദിവസം ഒരു വ്യക്തിയുടെ വീടിന്റെ ഭിത്തിപൊളിഞ്ഞു വിട് നിലംപൊത്തി..... ഉരുൾപൊട്ടലിൽ വിട് ഉൾപ്പടെ ഒലിച്ചുപോയി......,വിട്ടിൽ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ കള്ളൻ മോഷ്ടിച്ചു കൊണ്ടുപോയി....., ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന വ്യക്തി മരണം മൂലം നമ്മളെ വിട്ടുപോയി.....,പരീക്ഷയിൽ ഒരു മാർക്കിന് തോറ്റുപോയി.....,ഒരു മിനിറ്റ് വൈകി പോയത് കൊണ്ട് ട്രെയിൻ, ബസ് മിസ്സായി പോയി.... അങ്ങനെ ഒത്തിരി ഉണ്ടല്ലോ പറയാൻ ആണെങ്കിൽ .....

എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടങ്ങൾ എത്രയും പെട്ടെന്ന് മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ്-ഞാൻ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു.....എന്നത് അനുസരിച്ചിരിക്കും മറ്റുള്ളവർ എന്നോട് കഷ്ടം ആണോ അല്ലയോ എന്ന് മറുപടി പറയുക...

എന്നേ ഫോൺ വിളിച്ചാൽ എടുത്തില്ലെങ്കിൽ, മെസ്സേജ് അയച്ചിട്ട് റിപ്ലൈ കിട്ടിയില്ലെങ്കിൽ, ഇതു വായിച്ചിട്ട് നിങ്ങൾക്കൊന്നും മനസ്സിൽ ആയില്ലെങ്കിൽ കഷ്ടം ആണെന്ന് നിങ്ങൾ ഓരോരുത്തരും പറയുക സ്വാഭാവികം......

എന്റെ കുട്ടുകാർ ഒത്തിരി നാളെത്തി എന്നേ കാണുമ്പോൾ ലിജോ ആകെ ക്ഷിണിച്ചു പോയല്ലോ ഇതെന്ത് പറ്റി എന്ന് ചോദിക്കാറുണ്ട്.... ലിജോക്ക് ഒരു മാറ്റവും ഇല്ല, ഇതെന്ത് കഷ്ടം ആണ് എന്ന് ചോദിക്കുന്നവരും ഉണ്ട്..... ഭക്ഷ്യവിഷബാധ ഏറ്റാൽ ഞാൻ അല്ല ആരായാലും ഒന്ന് മാറിപ്പോകും...... എന്റെ കഷ്ടത്തിന് കാരണക്കാരൻ ഞാൻ തന്നെ ആയത് കൊണ്ട് എനിക്ക് ആരെയും കുറ്റപ്പെടുത്തി സംസാരിക്കാൻ കഴിയില്ല.....

എന്റെ കഷ്ടം മാറണം എങ്കിൽ ഞാൻ തന്നെ വിചാരിക്കണം എന്നൊരു സത്യം വൈകിയൊരു വേളയിൽ ആണെങ്കിലും ഞാൻ തിരിച്ചറിഞ്ഞു..... ഇന്ന് എനിക്ക് എനിക്കുണ്ടായ കഷ്ടം ഓർത്തു നന്ദി പറയാൻ ആണ് നേരം ഉള്ളു, വലിയൊരു തിരിച്ചറിവ് നൽകിയതിന്.......

നമ്മളുടെയെല്ലാം കഷ്ടങ്ങൾ മാറാൻ എന്തെങ്കിലും വഴികാണും, നമ്മൾ കണ്ടെത്തണം എന്ന് മാത്രം.......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Learn Everything that is Good from Others,but bring it in,and in your own way absorb it;do not become others.-Swami Vivekananda.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN