Choose your language

20 December 2021

// // Subscribe YOUTUBE Channel

Delay in understanding the causeഇന്നത്തെ വിഷയം കാരണം മനസ്സിലാക്കാനുള്ള കാലതാമസം എന്നതിനെക്കുറിച്ചാണ്.....

നമ്മുടെ ജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങൾ കടന്നു വരുമ്പോൾ നമ്മൾ കാരണം അന്വേഷിച്ചു പോകാറുണ്ട്.....

അവരെന്താണ് എന്നോട് ഇങ്ങനെ പെരുമാറുന്നത്.... അവരെന്താണ് എന്നോട് അങ്ങനെ പെരുമാറുന്നത്.... അതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് സത്യം മനസ്സിൽ ആവുള്ളു.....

കഴിഞ്ഞ ദിവസം ഞാൻ വെറും വയറ്റിൽ നെല്ലിക്ക ഉപ്പിലിട്ടത് പാക്കറ്റിൽ ഉള്ളത് കഴിച്ചു.... അതിൽ പിന്നെ എനിക്ക് സുഖമില്ലാതെയായി..... എനിക്ക് പിന്നെ കൂടുതൽ കാരണം അന്വേഷിക്കേണ്ടി വന്നില്ല.... പിന്നെ എനിക്ക് അന്വേഷിക്കേണ്ടി വന്നത് കാരണം എങ്ങനെ ഇല്ലാതെ ആക്കാം എന്നതിനെക്കുറിച്ചാണ്..... കാരണം ഇല്ലാതെ ആക്കാൻ പറ്റില്ലല്ലോ പരിഹരിക്കാൻ അല്ലേ പറ്റുള്ളൂ......മെഡിക്കൽ ഷോപ്പിൽ ചെന്ന് ഗുളിക വാങ്ങി കഴിക്കേണ്ടി വന്നു..... അതുകൊണ്ട് കുറവായില്ലെങ്കിൽ ഡോക്ടറെ കാണേണ്ടി വന്നേക്കാം...

നമ്മുടെയൊക്കെ ജീവിതത്തിലെ വലിയ പ്രശ്നങ്ങൾക്ക് കാരണം നിസ്സാരമായ കാരണങ്ങൾ ആയിരിക്കും....

ഒരാൾക്ക് നമ്മളെ ഇഷ്ടം അല്ല എന്ന് പറഞ്ഞാൽ അതിനു അവരുടെ മനസ്സിൽ ഒത്തിരി കാരണങ്ങൾ ഉണ്ടാവും.... ചിലപ്പോൾ അവരുടെ സങ്കൽപ്പത്തിൽ ഉള്ള അത്രയും ആവശ്യത്തിന് പൊക്കം ഉണ്ടാവില്ല, വണ്ണം ഉണ്ടാവില്ല..., സൗന്ദര്യം ഉണ്ടാവില്ല....., ജോലി ഉണ്ടാവില്ല, സാമ്പത്തികം ഉണ്ടാവില്ല, കുടുംബ മഹിമ ഉണ്ടാവില്ല, പെരുമാറ്റം ശരിയല്ല അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ......

ചില അസുഖങ്ങൾ നമ്മൾ തിരിച്ചറിയുക ഒത്തിരി വൈകി ആണ്.... ചിലരുടെ അസുഖത്തിന്റെ കാര്യത്തിൽ സ്റ്റേജ് 4ആയി എന്നൊക്കെ ഡോക്ടർമാർ പറയാറുണ്ട്....

എന്നേ കാണുമ്പോൾ എന്റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകൻ കസേരയിൽ നിന്നും എഴുന്നേൽക്കാറുണ്ട്..... ഞാൻ അവനോട് പറയും എന്നേ കണ്ടു ബഹുമാനം വേണ്ട എന്ന്.....ഒരുപക്ഷെ അവൻ ഇതിനുമുൻപ് ജോലി ചെയ്ത സ്ഥാപനങ്ങളിൽ അങ്ങനെ ആയിരുന്നിരിക്കാം..... അല്ലെങ്കിൽ തന്നെക്കാൾ മുതിർന്നവർ വരുമ്പോൾ കസേരയിൽ ഇരിക്കുകയാണ് എങ്കിൽ കസേരയിൽ നിന്നും എഴുന്നേറ്റു ആദരവ് കാണിക്കണം എന്ന് തോന്നിയേക്കാം., ആരെങ്കിലും പറഞ്ഞു കൊടുത്തിട്ടുണ്ടാകാം.....ക്ലാസ്സിൽ ടീച്ചർ വരുമ്പോൾ കുട്ടികൾ എഴുന്നേൽക്കാറുണ്ടല്ലോ ബഹുമാനസുചകം ആയിട്ട്.....

കഴിഞ്ഞ ദിവസം പി എസ് സി പരിക്ഷ എഴുതാൻ ഞാൻ പോയപ്പോൾ ക്ലാസ്സിൽ ഇൻവിജിലേറ്റർ വന്ന സമയത്ത് ക്ലാസ്സിൽ ഉണ്ടായിരുന്ന ഒട്ടു മിക്കവാറും ഉദ്യോഗാർഥികളും എഴുന്നേറ്റു ബഹുമാനം കാണിച്ചു.... ഞാൻ എഴുന്നേറ്റില്ല.... ഇൻവിജിലേറ്റർ എന്നേ കണ്ടുമില്ല, കണ്ടാൽ തന്നെ പരാതിയും ഉണ്ടാവില്ല.... ചിലപ്പോൾ മനസ്സിൽ വിചാരിക്കുമായിരിക്കും പയ്യനു സാമാന്യ മര്യാദ പാലിക്കാൻ അറിയില്ല എന്ന് , മറ്റുള്ളവരെ എങ്ങനെയാണ് ബഹുമാനിക്കേണ്ടത് എന്ന് അറിയില്ല എന്ന്.... എന്നോട്, മറ്റുള്ളവർ ഇൻവിജിലേറ്ററെ കണ്ടു എഴുന്നേറ്റപ്പോൾ അവരുടെ കൂടെ എഴുന്നേൽക്കാൻ കൂട്ടാക്കാത്തതിന്റെ കാരണം അന്വേഷിച്ചാൽ/ചോദിച്ചാൽ അല്ലേ എനിക്ക് മറുപടി പറയാൻ കഴിയുകയുള്ളു.... ഇല്ലെങ്കിൽ അവർ തെറ്റായിട്ട് മനസ്സിൽ എന്തൊക്കെ ചിന്തിച്ചു കൂട്ടിയാലും ഞാൻ അതിൽ ഉത്തരവാദി അല്ലല്ലോ....

എനിക്ക് എഴുന്നേൽക്കാൻ പറ്റാത്തതിന് തക്കതായ കാരണം ഉണ്ടായിരുന്നു.... തീരെ സുഖം ഉണ്ടായില്ല പരിക്ഷ എഴുതാൻ പോയപ്പോൾ....എങ്ങെനെയെങ്കിലും എല്ലാ ചോദ്യത്തിനും ഏതെങ്കിലും കോളത്തിൽ കറപ്പിക്കൽ നടത്തി പോകണം അത്ര ഉണ്ടായുള്ളൂ എനിക്ക് പരിക്ഷ എഴുതാൻ പോയപ്പോൾ.....

പല ആളുകളും അവർക്ക് ദേഷ്യം വരുമ്പോൾ ഓരോ തരത്തിലാണ് പെരുമാറുക.... ചില ആളുകൾ ചുറ്റിലുമുള്ള സാധനങ്ങൾ നശിപ്പിച്ചു കളയും ചില ആളുകൾ ചുറ്റിലും ഉള്ളവരെ ഉപദ്രവിക്കും മറ്റു ചില ആളുകൾ ദേഷ്യം തീർക്കാൻ കിലോമീറ്ററുകൾ നടക്കും..... അങ്ങനെ ഓരോരുത്തർക്കും ഓരോ രീതികളാണ്....

എന്നോട് കളി ചിരി തമാശകൾ പറയുന്ന വ്യക്തികളിൽ പൊടുന്നനെ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട് എന്ത് പറ്റി എന്ന്, അന്നേരം അവർ പറയുന്നത് ലിജോ ചേട്ടൻ (പൊട്ടൻ/മരമണ്ടൻ എന്ന് വിളിക്കാത്തത് എന്റെ ഭാഗ്യം) അവരെ മൈൻഡ് ചെയ്തില്ല എന്നാണ്... എത്ര നിസ്സാരമായ കാരണം ആണ്...... ഞാൻ ചോദിച്ചു ഇതിനു മാത്രം സങ്കടപ്പെടാൻ എന്തിരിക്കുന്നു എന്ന്..... ഞാൻ വന്നു അവരുടെ കാല് പിടിക്കണോ എന്ന് ചോദിച്ചപ്പോൾ(കാലിൽ വീണു മാപ്പ് ചോദിക്കണോ എന്നാണ് ഉദേശിച്ചത്‌.....) അവർ പറഞ്ഞു അതിന്റെയൊന്നും ആവശ്യം ഇല്ല എന്ന്...ഞാൻ ഒന്ന് മിണ്ടിയില്ലെങ്കിൽ അതിനെയോർത്തു സങ്കടപ്പെടാൻ ഇതിനുമാത്രം എന്തിരിക്കുന്നു.... അങ്ങനെ ആണെങ്കിൽ എനിക്ക് എന്നേ സങ്കടപ്പെടേണ്ടതായിട്ടുണ്ട്... ഞാൻ എന്റെ പഴയകാല സുഹൃത്തുകളായിട്ട് സംസാരിച്ചിട്ട് എത്രയോ വര്ഷങ്ങളായി..... ഞാൻ സംസാരിക്കാതിരിക്കുന്ന വ്യക്തികൾ ആയിട്ട് എനിക്ക് വഴക്ക് ഉണ്ടായിട്ട് അല്ല, എന്നെങ്കിലും നേരിൽ കാണുമ്പോൾ മാത്രം സംസാരിച്ചാൽ മതിയല്ലോ എന്നോർത്തിട്ടാണ്.....

ഞാൻ വർഷങ്ങളായി സംസാരിക്കാതിരിക്കുമ്പോൾ, അവരിൽ പലരും എന്നോട് നേരിൽ കാണുമ്പോൾ അല്ലെങ്കിൽ ഫോണിൽ വിളിക്കുമ്പോൾ ചോദിക്കാറുണ്ട്, ലിജോ എന്താണ് അവരെയൊന്നും വിളിക്കാത്തത് എന്ന്.... ഞാൻ എന്തൊക്കെ പറഞ്ഞാലും അവർ ആരും തന്നെ വിശ്വസിക്കത്തില്ല..... ഒടുവിൽ ഞാൻ പറയുക എന്നിൽ മനുഷ്യത്വം അൽപ്പം കുറവാണ് എന്നാണ്.... ലിജോ അപ്പോൾ മനുഷ്യൻ അല്ലേ എന്ന് വരെ ചോദിക്കാറുണ്ട്...... എനിക്ക് എല്ലാവരോടും കാരണം പറയാൻ പറ്റുമോ.....

ഓരോ വ്യക്തികൾക്കും അവരവരുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാവും അതിനെ തരണം ചെയ്യാൻ അവർ ഓരോരുത്തരും ഓരോ വഴികൾ തേടും....

എന്റെ കൂട്ടുകാരൻ മത്സ്യം കഴിക്കില്ല, കാരണം അന്വേഷിച്ചപ്പോൾ ചെറുപ്പത്തിൽ അവനുണ്ടായ ബുദ്ധിമുട്ട് പറയുകയുണ്ടായി .... ഇന്നും അവന്റെ ഉപബോധ മനസ്സിൽ ( ഉപബോധ മനസ്സ് എന്ന് പറഞ്ഞാൽ ഇതെന്താ സാധനം എന്ന് ആരും ചോദിക്കില്ലല്ലോ അല്ലേ ) ഒരു പക്ഷെ ഭയം ഉള്ളിന്റെ ഉള്ളിൽ കിടക്കുന്നുണ്ടാകും......

അവന്റെ ഇഷ്ടം അങ്ങനെ എങ്കിൽ അങ്ങനെ ആവട്ടെ എന്ന് ഞാനും കരുതി..... നമ്മൾക്ക് ആരെയും നിർബന്ധിച്ചു കഴിപ്പിക്കാൻ ആവില്ലലോ.....

ഏതൊരു ചെറിയ കുഞ്ഞു പോലും കരയുന്നതിനു തക്കതായ കാരണം ഉള്ളത് കൊണ്ടാണ്.....കരയുന്ന കുട്ടിക്കേ പാലുള്ളു എന്നൊക്കെ പറയാറില്ലേ....അവർ ആഗ്രഹിച്ച കാര്യം സാധിച്ചു കിട്ടും വരെ കരഞ്ഞുകൊണ്ടിരിക്കും.....

അവരുടെ എല്ലാ കാര്യവും കരച്ചിൽ കണ്ടു സാധിച്ചു കൊടുക്കാൻ നമ്മൾക്ക് ആവില്ലല്ലോ.....

ചന്ദ്രനെ പിടിച്ചുകൊടുക്കാൻ പറഞ്ഞാൽ എങ്ങനെ സാധിച്ചു കൊടുക്കാനാണ്....

നമ്മൾ പ്രായം ആയവർ വിചാരിച്ച കാര്യം ഒന്ന് കിട്ടിയില്ലെങ്കിൽ ആദ്യമൊക്കെ സങ്കടപ്പെട്ടിരിക്കും, പിന്നീട് സങ്കടപ്പെട്ടിട്ട് ഒരു കാര്യം ഇല്ലെന്ന് ബോധ്യം ആകുമ്പോൾ വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടിരിക്കും....മറ്റുകാര്യങ്ങളിൽ വിജയം നേടാൻ ശ്രമിക്കും....

നമ്മളിൽ പരിശ്രമിക്കാതിരിക്കാനുള്ള കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ അതു പരിഹരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.....

ഇനിയും കാലതാമസം വേണ്ടി വരും പലർക്കും അവരവരുടെ നിലവിലെ പ്രശ്നങ്ങളുടെ കാരണം കണ്ടുപിടിക്കാൻ....

എല്ലാവർക്കും ജീവിതത്തിൽ സന്തോഷത്തിനു തടസ്സം ആയി നിൽക്കുന്ന കാരണങ്ങളെ കണ്ടെത്താനും ശരിയായ ശാശ്വത പരിഹാരം കണ്ടെത്താനും കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-ഓരോ പ്രശ്നത്തിന്റെയും വ്യാപ്തി അനുസരിച്ചു അതിനുള്ള കാരണങ്ങളും വ്യത്യാസപ്പെട്ടിരിക്കും..... പ്രപഞ്ചത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നത്തിനും എന്തെങ്കിലും കാരണം ഉണ്ടാവാതിരിക്കില്ല, ഒരു പക്ഷെ കാരണം തിരിച്ചറിയാൻ ഒരുപാട് വർഷങ്ങൾ വേണ്ടി വന്നേക്കാം......

കാരണം അന്വേഷിച്ചു കൊണ്ടിരിക്കുക, നമ്മളിൽ തിരുത്തേണ്ടതായ, മാറ്റം വരുത്തേണ്ടതായ കാര്യങ്ങളിൽ മാറ്റം വരുത്തുക......

ഒരാൾക്ക് നമ്മളെ നോക്കി എപ്പോഴും ചിരിക്കാൻ കഴിഞ്ഞെന്ന് വരില്ലല്ലോ.., ഉള്ളിന്റെ ഉള്ളിൽ ആയാലും പുറമെയായാലും ആർക്കും പരസ്പരം ചിരിക്കാൻ തോന്നണം എങ്കിൽ ഒരു കാരണം ഉണ്ടാവണം.....

അല്ലെങ്കിൽ ഒരു കാരണം ഇല്ലാതെ എന്നെപോലെ ചിരിക്കാൻ തലക്കകത്തു എന്തിന്റെയെങ്കിലും കുറവ് ഉണ്ടാകണം.(ഇന്നിപ്പോൾ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ ഞാൻ ചിരിക്കാറുള്ളു, മറ്റുള്ളവരെ ചിരിപ്പിക്കാറുള്ളു....)

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Winners never quit and quitters never win.-Vince Lombardi.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN