Choose your language

8 December 2021

// // Subscribe YOUTUBE Channel

No problem

 



ഇന്നത്തെ വിഷയം ഒരു കുഴപ്പവും ഇല്ല എന്നതിനെക്കുറിച്ചാണ്....

നമ്മുടെ ചുറ്റിലുമുള്ള എന്തെങ്കിലും കാര്യത്തിൽ കുഴപ്പങ്ങൾ കാണുന്നവരാണ് നമ്മളൊക്കെ.....

നമ്മളുടെ കുഴപ്പങ്ങൾ കണ്ടുപിടിക്കാൻ മാത്രം നമ്മൾക്ക് എപ്പോഴും സാധിച്ചെന്ന് വരില്ല.....മറ്റുള്ളവരുടെ ആണെങ്കിൽ എപ്പോൾ കണ്ടുപിടിച്ചു എന്ന് ചോദിച്ചാൽ മതി.....

ഞാൻ എന്തെങ്കിലും കുഴപ്പങ്ങൾ ചെയ്തു കഴിഞ്ഞാൽ നാളുകൾ കഴിഞ്ഞാണ് ഞാൻ പണ്ട് ചെയ്തത് കുഴപ്പം ആയിരുന്നു എന്ന് തിരിച്ചറിയുക.....

സമയം തെറ്റിയാൽ എല്ലായിടത്തും കുഴപ്പമാണ്..... അടിതെറ്റിയാൽ ആനയും വീഴും എന്നല്ലേ ചൊല്ല്......

നമ്മുടെ ജീവിതത്തിൽ എന്തെല്ലാം കുഴപ്പങ്ങളാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്....ഞാൻ എഴുതുന്നതിൽ എന്തെങ്കിലും കുഴപ്പം ഇല്ലാതെ ഉണ്ടാവില്ല..... എഴുതുന്ന എനിക്ക് കുഴപ്പം ഇല്ലെങ്കിൽ കൂടിയും വായിക്കുന്ന നിങ്ങളിൽ പലർക്കും കുഴപ്പം ഉണ്ടാവാം.... ഇത് എന്നെപ്പറ്റിയാണോ പറഞ്ഞത് എന്ന്.... എല്ലാം ഒരു ഉദാഹരണം ആയിട്ട് എടുത്താൽ മതി.....

കുറച്ചു നാളുകൾക്കു മുൻപ് ഞാൻ കോഴി മുട്ട പൊരിച്ചു കൊണ്ടിരിക്കെ വെളിച്ചെണ്ണ തീർന്നു പോയി.. അടുത്തിരിക്കുന്ന കുപ്പിയിൽ വെളിച്ചെണ്ണ ആണെന്ന് കരുതി ചൊറുക്കാ എടുത്തു ഒഴിച്ചു.... പാത്രത്തിൽ നേരെത്തെയുള്ള വെളിച്ചെണ്ണയുടെ അംശം ഉണ്ടായത് കൊണ്ട് എനിക്ക് സംഭവിച്ച അബദ്ധം മനസ്സിൽ ആയില്ല..... കോഴി മുട്ട കഴിച്ചവർക്ക് മനസ്സിലായി....

കുഴപ്പങ്ങൾ സംഭവിക്കാതെ നോക്കേണ്ടത് നമ്മുടെ ചുമതലയാണ്..... എല്ലാ ആളുകളും കിണഞ്ഞു പരിശ്രമിക്കുന്നത് കുഴപ്പങ്ങൾ സംഭവിക്കാതെയിരിക്കാനാണ്......

കുഴപ്പം സംഭവിച്ചു കഴിഞ്ഞിട്ട് പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ....കുഴപ്പം സംഭവിച്ചാൽ പറയേണ്ട എന്നല്ല കേട്ടോ ഉദേശിച്ചത്‌.....കുഴപ്പം സംഭവിച്ചാൽ പരിഹരിക്കാനുള്ള ശ്രമം നമ്മുടെ ഭാഗത്ത്നിന്നും ഉണ്ടാകണം.....

കൂറേ നാളുകൾക്കു മുൻപ് ഞാൻ ജോലി ചെയ്യുന്ന അവസരത്തിൽ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തക രണ്ടു മൂന്നു ദിവസത്തെ അവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ചപ്പോൾ എനിക്ക് അവരോടു വന്നപാടെ സംസാരിക്കാൻ ഒന്നും സമയം കിട്ടിയില്ല.... പിന്നെ വൈകുന്നേരം ആയപ്പോൾ ഞാൻ സംസാരിച്ചു തുടങ്ങി, അപ്പോൾ അവർ എന്നോട് പറയുകയാണ് അവർ വന്നിട്ട് എത്ര നേരമായി ഇപ്പോഴാണോ മിണ്ടാൻ വരുന്നത് എന്ന്, അതുകൊണ്ട് അവർക്ക് വല്യ സങ്കടം ആയി എന്ന്.....ഞാൻ പിന്നെ ഒത്തിരി കാര്യം പറഞ്ഞാണ്(കുട്ടൂസന്റെയും ലുട്ടാപ്പിയുടെയും കഥയാണോ പറഞ്ഞു കൊടുത്തത് എന്ന് ചോദിക്കില്ലല്ലോ അല്ലേ.....) അവരെ ആശ്വസിപ്പിച്ചത്, പിണക്കം മാറ്റിയെടുത്തത്......

എന്നേ കണ്ടിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് ആരോടെങ്കിലും ചോദിച്ചാൽ, അവർക്ക് എന്നേ കുറിച്ചു നുറു നുറു കുഴപ്പങ്ങൾ അല്ലേ പറയാൻ കാണുള്ളൂ.(അങ്ങനെയേ കണ്ടിട്ടുള്ളു....) ലിജോക്ക് എവിടെയോ പിരി ഇളകി കിടക്കുന്നുണ്ടോ എന്നൊരു സംശയം അവർക്കാർക്കും ഇല്ലാതില്ല......

ലോകത്ത് സംഭവിക്കുന്നത് ഓരോന്നും കാണുമ്പോൾ നമ്മൾ സ്വയം ചോദിച്ചു പോകും അവർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന്...... എന്റെ കൂട്ടുകാരൻ കുറെ നാളായിട്ട് ഫോണിന്റെ ഡിസ്പ്ലേ ശരിയാക്കാതെ കൊണ്ട് നടക്കുന്നു, എനിക്ക് എത്ര ആലോചിച്ചിട്ടും അവൻ ഫോണിന്റെ ഡിസ്പ്ലേ മാറ്റുകയോ പകരം ചെറിയ ഫോൺ വാങ്ങിക്കുകയോ ചെയ്തിട്ടില്ലാത്തതിന്റെ കാരണം മനസ്സിൽ ആയിട്ടില്ല.....

അവന്റെ ഫോൺ മാറ്റത്തത് കൊണ്ട് അവനു ഒരു കുഴപ്പവും ഇല്ലെങ്കിലും അതുകണ്ടുകൊണ്ടിരിക്കുന്ന എനിക്ക് എന്തൊക്കയോ കുഴപ്പങ്ങൾ അനുഭവപ്പെടുന്നു..... ഞാൻ അവനോട് പലപ്പോഴും ചോദിക്കാറുണ്ട് നിനക്ക് ഒരാളെ വിളിക്കണം എങ്കിൽ എന്ത് ചെയ്യുമെന്ന്.... അന്നേരം അവന്റെ മറുപടി അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കില്ലല്ലോ എന്നാണ്.....എനിക്ക് എന്റെ കാര്യങ്ങൾ നേരെ ചൊവ്വിന് നടന്നാൽ മതി, മറ്റുള്ളവർക്ക് എന്തൊക്കെയുണ്ട് എന്തൊക്കെയില്ല എന്ന് അന്വേഷിക്കാൻ എന്നേ ആരും ചുമതപ്പെടുത്തിയിട്ടില്ലല്ലോ... അതുകൊണ്ട് മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാതിരുന്നാൽ പകുതി സമാധാനം അതുകൊണ്ട് തന്നെ കിട്ടും, ഇങ്ങനെയൊക്കെ സ്വയം പറഞ്ഞു കൊണ്ടാണ് അവന്റെ കുഴപ്പങ്ങൾ കണ്ടുപിടിക്കുന്നതിൽ നിന്നും ഞാൻ പിന്തിരിയുന്നത്......

ഞാൻ ഒരു അധ്യാപകൻ ആണെങ്കിൽ എന്റെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ അതെല്ലാം കണ്ടു പിടിച്ചു പരിഹാരം കണ്ടെത്താൻ ശ്രമിക്കും, കാരണം അത് എന്റെ ചുമതലയാണ്...... എന്നേ അവർക്ക് ഇഷ്ടം ഇല്ല എങ്കിൽ ഒരു പക്ഷെ എനിക്ക് സ്ഥാനത്തു നിന്നും ഒഴിയേണ്ടി വരും...... അങ്ങനെ ഒഴിയാൻ ആണെങ്കിൽ പിന്നെ എല്ലായിടത്തും നിന്നും ഒഴിയാണെ നേരം കാണുള്ളൂ എന്ന് നിങ്ങളിൽ പലർക്കും എന്നോട് പറയാൻ തോന്നിയേക്കാം.....

എന്റെ പോസ്റ്റുകൾക്ക് കമന്റിൽ കൂടി പലരും അഭിപ്രായം പറയാറുണ്ട്..... ചില ആളുകൾ ഗുഡ് മോർണിംഗ്, ഗുഡ് നൈറ്റ്ഒക്കേ പറയും.... ആദ്യം ഒക്കേ ഞാൻ തിരികെ വിഷ് ചെയ്യുമായിരുന്നു..... ഇന്നിപ്പോൾ ആരെയും വിഷ് ചെയ്യാറില്ല.... ഒരാൾക്ക് വിഷ് ചെയ്താൽ പിന്നെ പിന്നാലെ വരുന്നവർക്കും വിഷ് കിട്ടിയില്ലെങ്കിൽ എനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് ആളുകൾക്ക് തോന്നിയാലോ......

ഒട്ടു മിക്കവാറും ആളുകളോടും 2021 വർഷം എങ്ങനെയുണ്ടായി എന്ന് ചോദിച്ചാൽ ലഭിക്കുന്ന ഉത്തരം വളരെ അധികം കുഴപ്പങ്ങൾ ഉണ്ടായിരുന്നു എന്നതാണ്...... കുറച്ചു പേർക്കെങ്കിലും കുഴപ്പം ഇല്ലാത്ത വർഷം ആയിരുന്നിരിക്കാം ഒരു പക്ഷെ......

കുഴപ്പം ഇല്ലാത്ത മനുഷ്യർ ഇല്ല.... കുഴപ്പം എപ്പോഴും നമ്മുടെ കൂടെ കാണും, കുഴപ്പത്തിനെ കൂടെ കൂട്ടാതെ വളരെ അധികം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്..... എന്നോട് പലരും ചോദിക്കാറുണ്ട് അവർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന്, എന്റെ ഫ്രണ്ട്സ് എന്നോട് ആണ് അവർക്ക് മനസ്സ് തുറന്നു സംസാരിക്കാൻ കഴിയുള്ളു എന്ന് എന്നോട് പറയുമ്പോൾ , ഞാൻ ഇപ്പോൾ ആരുടെയും കുഴപ്പങ്ങൾ കേൾക്കാൻ നിൽക്കാറില്ല എന്നു പറഞ്ഞു അവരുടെ അടുത്ത് നിന്നും സ്ഥലം കാലിയാക്കും, കേട്ടു കഴിഞ്ഞാൽ പിന്നെ എനിക്ക് കുഴപ്പമാവും.... അതുകൊണ്ട് ഞാൻ കേൾക്കുന്നത് ഒഴിവാക്കുന്നത് കൂടാതെ ചാറ്റിങ്ങും സംസാരിക്കുന്നതും നിർത്തി......ഞാൻ അവരോട് പ്രൊഫഷണൽ ആയിട്ട് കൗൺസിലിംഗ് ചെയ്യുന്നവരുടെ അടുക്കൽ പോകാൻ പറയും....

എല്ലാവർക്കും കുഴപ്പങ്ങളെ ഒഴിവാക്കി മുന്നോട്ട് പോകുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-മറ്റുള്ളവരിൽ എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടെന്ന് അന്വേഷിക്കാതെ അവനവനു എങ്ങനെഎല്ലാം കുഴപ്പം ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയും എന്ന് നോക്കുക....

ഓരോ വ്യക്തികൾക്കും ഓരോ തരത്തിലുള്ള കഴിവുകൾ ആണ് ഉള്ളത്....

എല്ലാവർക്കും ഒരു പോലെയുള്ള കഴിവുകൾ ഉണ്ടാവണം എന്നില്ല... എനിക്ക് എന്റെ കുറവുകളെയും പോരായ്മകളെയും എടുത്തുകാട്ടി, അതിലുടെ മറ്റുള്ളവർക്ക് തിരിച്ചറിവുകൾ നൽകാൻ മാത്രമേ കഴിയുകയുള്ളു.....ആരെയും നന്നാക്കി എടുക്കാൻ എന്നെകൊണ്ട് ആവില്ല..... എന്തിനേറെ പറയുന്നു എനിക്ക് സ്വയം നന്നായി (ആരോഗ്യത്തോടെ) ജീവിക്കാൻ കുറച്ചു നാളായി സാധിച്ചിട്ടില്ല, നാളെകളിൽ സാധിക്കട്ടെ എന്നുള്ള പരിശ്രമത്തിലാണ്......കുഴപ്പം ഇല്ലാത്ത അവസ്ഥ നമ്മൾ ആയിട്ട് സൃഷ്ടിക്കണം....ഷുഗർ, കോളെസ്ട്രോൾ കൂടിയാൽ കുഴപ്പം ആണല്ലോ.... അപ്പോൾ അത് കുറയ്ക്കാനുള്ള വഴി നോക്കണമല്ലോ......

ഞാൻ എന്നേ തന്നെ പിരി ഇളകിയ ആൾ എന്നൊക്കെ വിശേഷിപ്പിക്കുന്നത് വായനക്കാർക്ക് അത് എങ്ങനെയുള്ള അവസ്ഥ ആയിരിക്കാം എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ്.....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. If you hear a voice within you say "you cannot paint."then by all means paint and that voice will be silenced.-Vincent Van Gogh.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN